ഛത്രപതി ശിവാജി മഹാരാജ് Shivaji and Maratha state ഛത്രപതി ശിവാജി മഹാരാജ് 1674-ല്‍ ഇന്നത്തെ മഹാരാഷ്ട്രയില്‍ റായിഗഡ് കേന്ദ്രമാക്കി മറാത്താ സാമ്രാജ്യം സ്ഥാപിച്ചതിന്റെ ഓര്‍മ്മയിലാണ് ദേശസ്നേഹികള്‍ ഹിന്ദുസാമ്രാജ്യദിനം ആഘോഷിക്കുന്നത്. നാടുവാഴികളുടെയും മറ്റും പരസ്പര കലഹങ്ങള്‍കൊണ്ടും അലസതകൊണ്ടും സുഖലോലുപതകൊണ്ടും സര്‍വ്വോപരി സമാജചിന്തയ്ക്കതീതമായ സ്വാര്‍ത്ഥത കൊണ്ടും ഭരണതലത്തില്‍ ദുര്‍ബ്ബലമായിപ്പോയ നാട് അതിന്റെ പരിണതഫലങ്ങളായ കടന്നുകയറ്റങ്ങളുടേയും 'വരത്ത'ന്മാരുടെ ഭരണത്തിന്റെയും കെടുതികളനുഭവിച്ചു കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. ശിവാജി സ്ഥാപിച്ച സാമ്രാജ്യത്തിന് അച്ചടക്കമുള്ള സുസജ്ജമായ സൈന്യവും ഹിന്ദുത്വത്തില്‍ ഊന്നിയുള്ള ഭരണവ്യവസ്ഥയുമുണ്ടായിരുന്നു. ആ സാമ്രാജ്യം അനായാസമായി നേടിയെടുത്തതല്ല. ഏതൊരു ദേശസ്നേഹിയേയും ഉത്തേജിപ്പിക്കുന്ന വിധത്തിലുള്ള ഉറച്ച ലക്ഷ്യബോധത്തോടും അവധാനതയോടും കൂടിയുള്ള പ്രവര്‍ത്തനത്തിന്റെ ലക്ഷ്യപ്രാപ്തിയായിരുന്നു 1674-ല്‍ കണ്ടത്...
അറിവ് നേടുക .... ഓരോ നിമിഷത്തേയും അറിവ് നിന്നിൽ നിറക്കാനുള്ള മാധ്യമമാക്കുക.... നീ നേടിയ അറിവ് ഉപകരിക്കുമോ എന്ന ആശങ്കവേണ്ട ..... നീ നേടുന്ന ഓരോ അറിവിനും.... അറിവ് നേടലിലൂടെ... നീ ധന്യമാക്കുന്ന... ഓരോ നിമിഷത്തിനും.... അളവറ്റ പ്രതിഫലം നിന്നെ കാത്തിരിക്കുന്നു.... എന്ന വിശ്വാസമാണ് നിന്നെ നയിക്കേണ്ടത് . . "അറിവ് അമൂല്യമായ സമ്പത്താണ്"