ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ 15, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൈതപ്പൂവും ശബരിമലയും

കൈതപ്പൂവും ശബരിമലയും" ========================= പുരാതന കാലത്ത് ക്ഷേത്രങ്ങളിൽ പ്രത്യേകിച്ച് ശബരിമലയിൽ കൈതപ്പൂവും പൂജയ്ക്ക് ഉപയോഗിച്ചിരുന്നു എന്ന് മന്ത്രങ്ങളിൽ നിന്നും മനസ്സിലാക്കാം.. പിന്നീട് കൈതപ്പൂവ് പൂജയ്ക്ക് എടുക്കാതെ വന്നതിന്റെ പിന്നിൽ രസകരമായ ഒരു കഥയുണ്ട്... ശിവൻ തലയിൽ അണിഞ്ഞിരുന്ന ഒരു പുഷ്പമാണ് കേതകി (കൈതപ്പൂവ്). സത്യ യുഗത്തിൽ മഹാവിഷ്ണു നിത്യാനന്ദ പ്രാപ്തിക്കു വേണ്ടി ശ്വേത ദ്വീപിൽ പോയി കഠിന തപസ്സു ചെയ്തു. അതു പോലെ ബ്രഹ്മാവും മനോഹരമായ മറ്റൊരു സ്ഥലത്ത് ചെന്ന് മോഹ ശമനത്തിനായി തപസാരംഭിച്ചു. വളരെക്കാലം ഇങ്ങനെ തപസ്സു ചെയ്ത അവർ അല്പ്പം വിശ്രമിക്കുന്നതിനു വേണ്ടി എഴുനേറ്റു ചുറ്റി നടന്നു. അവർ ഒരു സ്ഥലത്ത് വച്ചു പരസ്പരം കണ്ടുമുട്ടി അവനവന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞു തര്ക്കിച്ച്ചു. ഈ അവസരത്തിൽ രണ്ടുപേരുടെയും മദ്ധ്യേ ശിവൻ ലിംഗ രൂപത്തിൽ പ്രത്യക്ഷനായി. "എന്റെ പാദമോ ശിരസ്സോ നിങ്ങളിൽ ആരാണോ ആദ്യം കണ്ടെത്തുന്നത് അവനാണ് കൂടുതൽ ശ്രേഷ്ടൻ എന്ന് ശിവൻ പറഞ്ഞു. അതനുസരിച്ചു വിഷ്ണു കീഴോട്ടും ബ്രഹ്മാവ് മുകളിലേയ്ക്കും യാത്ര തുടങ്ങി.. വിഷ്ണു വളരെക്കാലം കീഴോട്ടു സഞ്ചരിച്ചിട്ടും ശിവന്റെ പാദം കണ്ടെത

മണ്ഡോദരി യുടെ കഥ

മണ്ഡോദരി യുടെ കഥ ഉറങ്ങിക്കിടന്ന സാത്വികയായ മണ്‌ഡോദരിയെ സീതയാണോയെന്നു ഹനുമാന്‍ സംശയിക്കാനെന്തു കാരണം? സീതയ്ക്കും മണ്‌ഡോദരിക്കും തമ്മില്‍ രൂപസാദൃശ്യം ഉണ്ടാകാനുള്ള കാരണം ആനന്ദരാമായണത്തില്‍ പറയുന്നന്നതിങ്ങനെയാണ്. രാവണന്റെ മാതാവ് കൈകസി വലിയ ശിവഭക്തയായിരുന്നു. നിത്യവും ശിവപൂജ നടത്തിയിട്ടേ അവര്‍ ജലപാനം ചെയ്യുകയുള്ളൂ. ചെറിയൊരു ശിവലിംഗം വച്ചായിരുന്നു അവരുടെ പൂജ. ഒരിക്കല്‍ വാസുകിയുടെ നിശ്വാസത്തില്‍ ഇളകിയ ലിംഗം പാതാളത്തിലേക്കു താണുപോയി. കൈകസിക്കു വിഷമമായി. വേഗം രാവണനെ വിളിപ്പിച്ചു കൈലാസത്തില്‍ചെന്ന് ശിവനോട് ആത്മലിംഗം ചോദിച്ചുവാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞു. കൈലാസത്തിലെത്തിയ രാവണന്‍ കഠിനമായി തപസ്സുചെയ്തു ശിവനെ പ്രത്യക്ഷപ്പെടുത്തി. നിനക്കെന്തു വരം വേണമെന്നു ചോദിച്ചു ''രണ്ടുവരം'' രാവണന്‍ പറഞ്ഞു. ''ശരി ചോദിച്ചോളൂ'' ഒന്നാമത്തെ വരം അവിടത്തെ ആത്മലിംഗം തരണം. പിന്നെ രാവണന്‍ ചോദിക്കാന്‍ മടിക്കുന്നു ''എന്തായാലും ചോദിക്കാം'' ശിവന്‍ ധൈര്യം കൊടുത്തു. ''പാര്‍വതിയെ എനിക്കു തരണം.'' ഇതുകേട്ട് പാര്‍വതിയും ശിവനും പുഞ്ചിരിച്ചു. ''

ആലത്തിയൂർ ഹനുമാൻ ക്ഷേത്രം

ആലത്തിയൂർ ഹനുമാൻ ക്ഷേത്രം മനോജവം മാരുതതുല്യ വേഗം... കാറ്റിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന വായുപുത്രൻ ഹനുമാൻ , കരുത്തിന്റെയും ധൈര്യത്തിന്റെയും പര്യായമായി കണക്കാക്കപ്പെടുന്ന ഹനുമാന്റെ പ്രതിഷ്ഠയുള്ള പുരാതന ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. ഐതിഹ്യപ്രകാരം, ഏകദേശം 3000 വർഷങ്ങൾക്ക് മുൻപ് വസിഷ്ഠ മഹർഷിയാണ് ഈ ക്ഷേത്രത്തിൽ ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചത്. ആദ്യകാലങ്ങളിൽ ആലത്തിയൂർ ഗ്രാമ നമ്പൂതിരി, വെട്ടത്ത് രാജ , കോഴിക്കോട് സാമൂതിരി എന്നിവർ ചേർന്നാണ് ക്ഷേത്രം സംരക്ഷിച്ചു പോന്നിരുന്നത്. സർവവിധ ക്ഷേത്രാചാരങ്ങളോടും കൂടിയാണ് ക്ഷേത്രം സംരക്ഷിച്ചു വരുന്നത്. കേരളത്തിലെ ഹനുമാൻ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആലത്തിയൂർ, ഇതിനു പിന്നിൽ മനോഹരമായൊരു ഐതിഹ്യമുണ്ട്. സീതയെത്തേടി ലങ്കയിലേക്ക് പോകുന്നതിനായി ഹനുമാൻ ചാടിയത് അനുസ്മരിപ്പിക്കാനായി ഇവിടെ പുരാതനമായ ഒരു തിട്ട സംരക്ഷിച്ചു വരുന്നു. മാത്രമല്ല, ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീരാമ സ്വാമിയുടേതാണ്. എന്നാൽ ക്ഷേത്രം അറിയപ്പെടുന്നതാകട്ടെ ഹനുമാന്റെ ക്ഷേത്രമെന്നും. അതുതന്നെയാണ് ഈ ഐതിഹ്യത്തിന്റെ പെരുമയും. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത

ഏലൂർ.

എറണാകുളം  നഗരത്തിൽ നിന്ന് ഏകദേശം 16 കി.മീ. ദൂരെയുള്ള വ്യവസായ ശാലകൾ നിറഞ്ഞ സ്ഥലമാണ്‌  ഏലൂർ . ഏലൂർ പഞ്ചായത്ത് പെരിയാർ നദിയാൽ ചുറ്റപ്പെട്ട് കിടക്കുന്നു. കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളായ  ഫാക്ട് ,  ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ്,   ഇൻഡ്യൻ റെയർ എർത്ത്സ് ലിമിറ്റഡ് . കേരള സർക്കാർ പൊതുമേഖലാസ്ഥാപനമായ  ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്  സ്വകാര്യമേഖലയിലുള്ള ഹിൻഡാൽക്കോ എന്നിവയാണ്‌ പ്രധാന വൻകിട വ്യവസായ ശാലകൾ. ആരാധനാലയങ്ങൾ ഏലൂർ ജുമാ മസ്ജിദ് നജാത്തുൽ ഇസ്ലാം മസ്ജിദ് ഏലൂർ നോർത്ത് പാട്ടുപുരയ്ക്കൽ ക്ഷേത്രം ബാലസുബ്രഹ്ണ്യ ക്ഷേത്രം, ഏലൂർ ഡിപ്പോ ബാലസുബ്രഹ്ണ്യ ക്ഷേത്രം, ഏലൂർ മഞ്ഞുമ്മൽ നറാണത്ത് അമ്പലം മഞ്ഞുമ്മൽ ക്രുസ്ത്യൻ പള്ളി ഏലൂർ സെൻറൽ ജുമാ മസ്ജിദ്, ഫാക്ട് കവല. ക്രിസ്തുരാജാ ചർച്ച്, വടക്കും ഭാഗം

കൊച്ചി ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾ

കൊച്ചി ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾ അയ്യന്തോൾ ദേവസ്വം 1 Ayyanthole Devi Temple Ayyanthole, Thrissur 2 Thiruvanathu Sree Krishna Temple Ayyanthole, Thrissur 3 Thrikkumarakudam Subrahmanian Temple Ayyanthole, Thrissur 4 Manathitta Sri Krishna Temple Ayyanthole, Thrissur 5 Laloor Devi Temple Aranattukara, Thrissur 6 Ashtamangalam Mahadeva Temple Aranattukara, Thrissur

99ലെ മഹാപ്രളയം

99ലെ മഹാപ്രളയം ------------------------------ കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു '99ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന 1924 ജൂലൈ മാസത്തിലുണ്ടായ മഹാപ്രളയം. കൊല്ലവര്‍ഷം 1099ലെ ആ പ്രളയം പ്രായംചെന്ന പലരുടെയും ഓര്‍മകളില്‍ ഇന്നും പെയ്തിറങ്ങാറുണ്ട്. പലര്‍ക്കും പറയാന്‍ നഷ്ടങ്ങളുടെ നിരവധി കണക്കുകളുമുണ്ട്. ആയിരക്കണക്കിന് മനുഷ്യജീവന്‍ നഷ്‌ടമായ ആ പ്രളയത്തില്‍ നിരവധി പക്ഷിമൃഗാദികളും, കണക്കാക്കാന്‍ പറ്റാത്തിടത്തോളം കൃഷിയും നഷ്ടമായി. ചേതനയറ്റ മനുഷ്യശരീരങ്ങള്‍ പലയിടത്തും ഒഴുകിനടന്നു. ഒട്ടനവധി പേര്‍ക്ക് വീടും, സ്വത്തുവകകളും, വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടു; വന്മരങ്ങളും, കുടിലുകളും, ചത്ത മൃഗങ്ങളും മലവെള്ളത്തില്‍ ഒഴുകിവന്നു. പ്രളയത്തിന്‍റെ പ്രധാനകാരണം മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത അതിശക്തമായ മഴയായിരുന്നു. തിരുവിതാംകൂറിനെയും മലബാറിന്‍റെ ഏതാനും ഭാഗങ്ങളെയും ബാധിച്ച പ്രളയം ഏറ്റവുമധികം കടന്നാക്രമിച്ചത് ഇന്നത്തെ മധ്യകേരളത്തെയായിരുന്നു. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ഭൂരിഭാഗവും ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നു. ചരിത്രരേഖകള്‍ പറയുന്നത

ആര്യന്‍ കുടിയേറ്റം പുരാ-ജനിതക തെളിവുകളുടെ വെളിച്ചത്തില്‍

ആര്യന്‍ കുടിയേറ്റം പുരാ-ജനിതക തെളിവുകളുടെ വെളിച്ചത്തില്‍ ഇരുന്നൂറിലേറെ വര്‍ഷം മുന്‍പ് പാശ്ചാത്യര്‍ സംസ്കൃതവും ലത്തീനും തമ്മിലുള്ള സാദൃശ്യം ശ്രദ്ധിച്ചതില്‍ തുടങ്ങിയ ചരിത്രമാണ് അവയുടെ പൊതുപൂര്‍വിക ഭാഷ സംസാരിച്ച ഒരു ഇന്തോ-യൂറോപ്യന്‍ വംശത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള പഠനത്തിനുള്ളത്. ഈ വിഷയത്തില്‍ നൂറ്റാണ്ടുകളുടെ അവ്യക്തതകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം കൃത്യമായ ഉത്തരങ്ങള്‍ കിട്ടിത്തുടങ്ങിയ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ ആണ് ഈയിടെ കടന്നു പോയത്. പഴയ സംസ്കാരങ്ങളില്‍ നിന്നുള്ള അസ്ഥികള്‍ എടുത്ത് ജനിതകം പരിശോധിച്ച് അവര്‍ ആരായിരുന്നു എന്ന് മനസിലാക്കാനുള്ള സാങ്കേതികവിദ്യ വികസിച്ചതാണ് ഈ വിപ്ലവത്തിന് ആധാരം. പുരാതന സംസ്കാരങ്ങളില്‍ ജീവിച്ച ആളുകളുടെ ഉത്ഭവവും അവരുടെ ആധുനിക പരമ്പരകളെയും പാരമ്പര്യ മിശ്രണത്തിന്റെ തോതും എന്ന് വേണ്ട അവരുടെ ശാരീരിക പ്രത്യേകതകള്‍ പോലും ഇങ്ങനെ മനസിലാക്കാന്‍ സാധിക്കും. ആര്യന്മാരുടെ പൂര്‍വികര്‍ ആര്യന്മാരുടെ ജനിതക വേരുകള്‍ തേടിയുള്ള അന്വേഷണം റഷ്യയിലെ പഴയ ആദിവാസികളില്‍ ആണ് എത്തി നില്‍ക്കുന്നത്. മിഡില്‍ ഈസ്റ്റിലെ നിയോലിത്തിക് കാര്‍ഷിക വിപ്ലവത്തോട് അനുബന്ധിച്ച് കോക്കസ

രാമവർമ്മ കുലശേഖരൻ പേരു പരിചയമുണ്ടൊ ?

രാമവർമ്മ കുലശേഖരൻ പേരു പരിചയമുണ്ടൊ ? സോളമൻ ചക്രവർത്തിയെ അറിയുന്ന നമ്മൾ അശോകനെ അറിയുന്ന നമ്മൾ കേരളം അതിന്റെ ഇന്നേ വരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോയപ്പോൾ ഭരണം കയ്യാളിയിരുന്ന കേരള രാജാവിനെ എവിടെയൊ മറന്ന് വച്ചിരിക്കുന്നു  ചേര രാജാവ്‌ ഉതിയൻ ചേരൽ ആതൻ മുതൽ പിണറായി വിജയൻ വരെ നീളുന്ന പേരുകളിൽ ഒരു ഭരണാധികാരിയുടെ മുൻപും ശേഷവും എന്ന് കാലഘട്ടത്തെ വേർത്തിരിക്കാമെങ്കിൽ അതിൽ ആദ്യം വരുന്നത്‌ രാമ വർമ്മ കുല ശേഖരന്റെ പേരായിരിക്കും ധീരനായും ഭീരുവായും പരാചിതനായും വേഷം കെട്ടിയാടുകയാണു കേരള ചരിത്രത്തിൽ രാമ വർമ്മ കുലശേഖരൻ  മഹോദയ പുരം ആസ്ഥനമാക്കി എട്ടാം നൂറ്റാണ്ടിൽ രൂപപ്പെട്ട കുല ശേഖര രാജ വംശത്തിലെ അവസാന രാജാവാണു രാമ വർമ്മ കുല ശേഖരൻ, പതിനൊന്നാം നൂറ്റാണ്ടിൽ കുലശേഖരൻ അധികാരമേറ്റെടുക്കുംബോൾ വേണാട്ടു രാജാക്കന്മാരും സാമൂതിരിമാരും കുലശേഖരന്മാരുടെ സാമന്ത നാടു വാഴികളായിരുന്നു കുലശേഖരന്മാരുടെ ശാപമായിരുന്നു ചോളന്മാർ, നൂറ്റാണ്ടുകളായി അവർ കേരളത്തെ അക്രമിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു രാമ വർമ്മയുടെ കാലത്ത്‌ ചോള രാജാവ്‌ കുലോത്തുംഗൻ ഒന്നാമാൻ കുലശേഖരന്മാരുടെ വേണാട്‌ അക്രമിച്ചു കൊല്ലം നഗരം ചുട്

വിസ്‌മൃതിയിൽമറഞ്ഞ കൊച്ചി രാജ്യം ...............................................................

വിസ്‌മൃതിയിൽമറഞ്ഞ കൊച്ചി രാജ്യം ====================================== 1947ൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചകാലത്തു ഇന്ത്യൻ ഭൂഖണ്ഡത്തിൽ ഏതാണ്ട് അഞ്ഞൂറിൽപരം നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നതായിട്ടാണ് വിവിധ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. ഏതാനും കിലോമീറ്ററുകൾ മാത്രം വിസ്തൃതിയുള്ള, നാടുവാഴികളാൽ ഭരിക്കപ്പെട്ടിരുന്ന ചെറു രാജ്യങ്ങൾ മുതൽ മഹാരാജാക്കന്മാർ ഭരിച്ചിരുന്ന നിരവധി നാഴികകൾ വിസ്‌തൃതിയുള്ള രാജ്യങ്ങൾവരെ ഇതിൽ ഉൾപ്പെടുന്നു. വിസ്തൃതിയുടെ കാര്യത്തിൽ തീരെ ചെറുതാണെങ്കിലും പ്രബലമായ ഒരു നാട്ടുരാജ്യമായാണ് മധ്യ കേരളത്തിൽ സ്ഥിതിചെയ്തിരുന്ന കൊച്ചി രാജ്യത്തെ അന്ന് രാഷ്ട്രീയ നിരീക്ഷകർ നോക്കികണ്ടിരുന്നത്.1417 3/4 ചതുരശ്ര നാഴിക മാത്രമായിരുന്നു കൊച്ചി രാജ്യത്തിന്റെ ആകെ വിസ്തൃതി. പക്ഷെ മൈസൂർ, ഹൈദരാബാദ്, തിരുവിതാങ്കൂർ, കാശ്മീർ തുടങ്ങി മുൻനിര നാട്ടുരാജ്യങ്ങളുടെ പട്ടികയിൽ തന്നെ കൊച്ചി രാജ്യത്തിനു ജവാഹർലാൽ നെഹ്രുവിനെപ്പോലുള്ള പ്രമുഖർ സ്ഥാനം നൽകിയിരുന്നു. കാരണം മറ്റൊന്നും ആയിരുന്നില്ല, ചരിത്ര പരമായി നോക്കുമ്പോഴും സാംസ്‌കാരിക പുരോഗതി യുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോഴും കൊച്ചി രാജ്യത്തിന്റെ