ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ് 6, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്താണ് സിക്സ്ത്ത് സെൻസ് ?

എന്താണ് സിക്സ്ത്ത് സെൻസ് ? ആറാം ഇന്ദ്രിയം അല്ലെങ്കില്‍ സിക്‌സ്ത്ത് സെന്‍സ് എന്നൊരു പ്രയോഗം കേട്ടിട്ടില്ലേ? മലയാളിയായ മനോജ് നൈറ്റ് ശ്യാമളന്‍ എന്ന ഹോളിവുഡ് സംവിധായകൻ ആ പേരില്‍ ഒരു സിനിമ എടുത്ത് ഓസ്‌കാര്‍ നോമിനേഷനൊക്കെ വാങ്ങിയിട്ടുണ്ട്. സാധാരണ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് മനസിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മനസിലാക്കാനുള്ള ‘സൂപ്പര്‍ നാച്ചുറല്‍’ കഴിവിനെയാണ് പൊതുവേ സിക്‌സ്ത്ത് സെന്‍സ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മരിച്ചവരെ കാണാനുള്ള കഴിവാണ് ശ്യാമളന്റെ സിനിമയിലെ നായകന്റെ സിക്‌സ്ത്ത് സെന്‍സ്. ഇങ്ങനെ അഞ്ച് ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ച് തിരിച്ചറിയുന്നതില്‍ കൂടുതല്‍ അറിവോ വിവരമോ വെളിപ്പെടുത്തുന്നവര്‍ക്ക് അതീന്ദ്രീയജ്ഞാനം അഥവാ എക്‌സ്ട്രാ സെന്‍സറി പെര്‍സെപ്ഷന്‍ ഉണ്ടെന്നാണ് പറയാറുള്ളത്. അയ്യര്‍ ദി ഗ്രേറ്റ് എന്ന ചലച്ചിത്രത്തിലെയും നായക കഥാപാത്രം ഇത്തരമൊരു പ്രത്യേകതയുള്ളയാളായിരുന്നു. പ്രസ്തുത ചലച്ചിത്രത്തില്‍ ഒരു അപകടം ഉണ്ടാകാന്‍ പോകുന്നു എന്നൊക്കെ മുന്‍കൂട്ടി ആ കഥാപാത്രം വെളിപ്പെടുത്തുന്നുണ്ട്. അതുപോലെ സംഭവിക്കുകയും ചെയ്യുന്നുണ്ട്. ആ വിവരം അയാള്‍ക്ക് ലഭ്യമായത് അയാളുടെ പഞ്ചേന്ദ്രിയങ്ങളില്‍ ഏതിലെ

കോഹിനൂർരത്നം

കോഹിനൂർരത്നം ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ രത്നകല്ല് എന്ന വിശേഷണം ചാര്‍ത്തിയത്....!! സുല്‍ത്താന്‍മാരുടെയും , മുഗള്‍ ,അഫ്ഗാന്‍ ,പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെയും,സിഖ് രാജാക്കന്മാരുടെയും കൈകളിലൂടെ മാറിമറിഞ്ഞു ഒടുവില്‍ (1877) ബ്രിട്ടീഷ്‌ രാജ്ഞി യുടെ കൈകളില്‍ എത്തി .... !! കൊള്ളയടിക്കപ്പെട്ട സമ്പത്തിനൊപ്പം ''കൊഹിനൂറും' അവര്‍ കൈക്കലാക്കി ...!! ചുരുളഴിയാത്ത പല രഹസ്യങ്ങളും ഈ രത്നത്തെ ചുറ്റി പറ്റി നിലനില്‍ക്കുന്നു ..!! പുരാങ്ങളിലും, ഇന്ത്യന്‍ചരിത്രത്തിലും ഇതിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട് ...!! യാദവകുലത്തില്‍ ഉണ്ടായിരുന്ന 'സ്യമന്തക മണി '' യാണ് കോഹിനൂര്‍ എന്ന് വാദമുണ്ട് ..!! സത്രജിത് ,എന്ന യാദവ പ്രമുഖനു സൂര്യ ദേവനാല്‍ സമ്മാനിക്കപെട്ട അമൂല്യ രത്നം ..!! ഇരിക്കുന്നിടം ഐശ്വര്യം വിളങ്ങി നില്‍ക്കുന്ന വജ്രകല്ല് ...!! അഭിപ്രായങ്ങള്‍ പലതാണ് ...!! ആധുനിക ചരിത്രത്തില്‍ പറയുന്നതനുസരിച്ച് ''ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ''കൊല്ലൂര്‍ ''എന്നാ സ്ഥലത്ത് നിന്ന് ഖനനം ചെയ്തെടുത്ത ഈ വജ്രകല്ല് അവിടം ഭരിച്ചിരുന്ന കാകാത്യ രാജവംശത്തിന്റെ അധീനതയില്‍ ആയിരുന്

ഹാക്കിങ് ഉണ്ടായത് എങ്ങിനെ...?

ഹാക്കിങ് ഉണ്ടായത് എങ്ങിനെ...? ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നവര്ക്ക് പരിചിതമായ ഒരു വാക്കാണ്‌ ഹാക്കിംഗ്. എന്നാൽ എന്താണ് ഹാക്കിംഗ് എന്നും ആരാണ് ഹാക്കർ എന്നും ഉള്ള പലരുടെയും അറിവിൽ ഇന്ന് ഒരുപാട് അന്ധവിശ്വാസങ്ങൾ കേറിക്കൂടിയിരിക്കുന്നു.സത്യത്തിൽ എന്താണ് ഹാക്കിംഗ്? ഗൂഗിൾ,ഫേസ്ബുക്ക്‌ തുടങ്ങിയ നിങ്ങളുടെ സോഷ്യൽ നെറ്റ്വർകിങ് സൈറ്റ്കളുടെ പാസ്സ്‌വേർഡ്‌കൾ തപ്പിയെടുക്കുന്നതോ? അതോ ആരും അറിയാതെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ – ഇൽ കേറി പണം തട്ടിയെടുക്കുന്നതോ ? ഇവ മാത്രമല്ല. ഒരുപാട് രീതിയിൽ ഇന്ന് ഹാക്കിംഗ് ആക്രമണങ്ങൾ നടക്കുന്നുണ്ട്. അതിലേക് എത്തുന്നതിനു മുന്പ് നമുക്ക് ആദ്യം അല്പം ചരിത്രം പരിശോധിക്കാം. 1960കളിലാണ് ഹാക്കിങ് എന്ന പദം ഉത്ഭവിക്കുന്നത്. ആധുനിക കമ്പ്യൂട്ടിങ് സിസ്റ്റം ഉപയോഗിച്ച് വരികയും മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യിലെ കമ്പ്യൂട്ടര്‍ ലാബില്‍ കുട്ടികള്‍ കമ്പ്യൂട്ടറിനെക്കുറിച്ച് പഠിച്ച് വരികയും ചെയ്യുന്ന സമയത്താണ് ഈ പദം ജനിക്കുന്നത്. ഈ സിസ്റ്റം വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കുറച്ച് ആളുകള്‍ ഉണ്ടായിരുന്നു. അവരായിരുന്നു ഹാക്കര്‍മാരായി അന്ന് അറിയപ്പെട്ടത്. യഥാ

സോമലത. (ശാസ്ത്രീയനാമം: Sarcostemma acidum).

സ്വർഗലോകത്തിലെ ഗായകരാണ് ഗന്ധർവ്വമ്മാർ.അമരത്വമുള്ളവർ. നിത്യയൗവ്വനവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഗന്ധര്‍വ്വന്മാര്‍ സേവിച്ചിരുന്നത് സോമലതയുടെ രസമായിരുന്നത്രെ.ചെറുപ്പം കാത്തു സൂക്ഷിക്കുവാൻ സോമലതയുടെ രസം സേവിച്ചാൽ മതിയത്രേ.. ദേവന്മാര്‍ അമൃത് ഭക്ഷിക്കുമ്പോള്‍ അറിയാതെ നിലത്ത് വീണ തുള്ളികളാണ് സോമലതയായി പരിണമിച്ചതെന്നാണ് ഐതീഹ്യം. ലതകള്‍ക്കിടയിലെ രാജകുമാരിയായി പരിഗണിച്ച് വരുന്ന സോമലതയുടെ നീര് പാനം ചെയ്ത് മുനിമാര്‍ ആരോഗ്യം സംരക്ഷിച്ചിരുന്നു.സോമയാഗങ്ങളിലെ പ്രധാന പൂജാവസ്തുവായ സോമലത ഒന്ന ാന്തരം അണുനാശിനിയും ഉന്മേഷദായിനിയുമാണ്.എന്താണ്‌ സോമലത?ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വള്ളിച്ചെടിയാണ് സോമലത. (ശാസ്ത്രീയനാമം: Sarcostemma acidum). വംശനാശഭീഷണിയുണ്ടെന്ന് കാണുന്നു.മറ്റു Apocynaceae കുടുംബത്തിലെഅംഗങ്ങളെപ്പോലെ ഇതിന്റെ തണ്ടിലും കൊഴുപ്പുള്ള പാൽ ഉണ്ടാവാറുണ്ട്. ചവർപ്പുള്ള ഈ പാലിൽ നിന്നും ഒരു ലഹരിയുള്ള ദ്രാവകം ഉണ്ടാക്കിയിരുന്നു.കല്ലടിക്കോടന്‍ മലനിരകളിലാണ് സോമലത അധികവും കണ്ടു വരുന്നത്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് ഇലകള്‍ വിരിയുകയും പൊഴിയുകയും ചെയ്യുന്ന അപൂര്‍വസസ്യമാണ് സോമലത. ചന്ദ്രന്റെ ഭൂമിയില

ഫോറൻസിക് മെഡിസിൻ (Forensic medicine )

ഫോറൻസിക് മെഡിസിൻ (Forensic medicine ) ആദ്യമേ പറയട്ടെ ഇത് ചുരുളഴിഞ്ഞ രഹസ്യം...... പ്രസക്തി ഉണ്ടെന്ന തോന്നൽ മാത്രമാണ് ഇത് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുവാനുള്ള കാരണം...... മൂന്ന് ചെറിയ എല്ലുകൾ....! വൈദ്യശാസ്ത്രത്തെ ഉപയോഗിച്ച് കുറ്റകൃത്യങ്ങളെയും സംശയാസ്പദമായ മരണത്തെയും അതിന്റെ കാരണങ്ങളെയുമെല്ലാം വിലയിരുത്തുന്ന ശാസ്ത്രശാഖയാണ് ഫോറൻസിക് മെഡിസിൻ (Forensic medicine ) കുറ്റാന്വേഷണശാസ്ത്രത്തിൽ (Criminology) ഇവയ്ക്കുള്ള പങ്ക് വളരെ വലുതാണ്‌ . പലപ്പോഴും ഒരു ചെറിയ ശരീരഭാഗമോ അവശേഷിപ്പോ വെച്ച് കേസിന്റെ വഴിത്തിരിവ് സ്രിഷ്ടികാൻ അവർക്ക് സാധ്യമാകുന്നു .ഫോറൻസിക് മെഡിസിന്റെ പ്രാധ്യാന്യം എത്രമാത്രമാണെന്ന് സാധാരണക്കാർക്ക് മനസ്സിലാക്കാൻ പര്യാപ്തമായ ഒരു സംഭവകഥ ലോകപ്രശസ്തനായ ഫോറൻസിക് വിദഗ്ദനായ പ്രൊഫ:സിഡ്നി സ്മിത്ത് (Sir Sydney Alfred Smith) തന്റെ പ്രസിദ്ധമായMostly Murder എന്ന ആത്മകഥയിൽ വിവരിക്കുന്നുണ്ട് .പ്രസ്തുത പുസ്തകത്തിലെ ഒന്നാമത്തെ അദ്ധ്യായമായ മൂന്ന് ചെറിയ എല്ലുകൾ (Three small Bones) എന്നതിൽ വിവരിച്ചിരിക്കുന്ന ഒരു സംഭവമാണ് താഴെ കുറിക്കുന്നത്. സ്മിത്ത് ഈജിപ്ത്തിൽ മെഡിക്കോലീഗൽ ഉപദേശകനായി പ്രവർത്തിച്ചുകൊണ്

ചോരചുവപ്പ്,

ചോരചുവപ്പ്, എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ചോരയുടെ ചുവപ്പിന് കാരണം ഹീമോഗ്ലോബിനാണെന്ന്. എന്നാൽ ഹിമോഗ്ലോബിന് എങ്ങനെയാണ് ചുവപ്പ് വരുന്നത്? ഒരു ഹീമോഗ്ലോബിൻ തന്മാത്രയിൽ ഹീം എന്ന വർണ വസ്തുവും ഗ്ലോബിൻ എന്ന മാംസ്യഘടകവും തമ്മിൽ ചേർന്നിരിക്കുകയാണ്. ഏകദേശം 120 ദിവസം ആയുസുള്ള ചുവന്ന രക്താണുക്കളുടെ അന്ത്യസമയത്ത് ഹീമോഗ്ലോബിൻ വിഘടിച്ച് ഹീമും ഗ്ലോബിനുമായി മാറുന്നു. ഒരു ഹീമോഗ്ലോബിൻ നാല് ഓക്സിജൻ തന്മാത്രകളെയാണ് വഹിക്കുന്നത്. ഒരാളുടെ ശരീരത്തിൽ ആകെയുള്ള 4.5 ഗ്രാം ഇരുമ്പിന്റെ 70% വും ഹീമോഗ്ലോബ ിനിന്റെ ഭാഗമായാണ് സ്ഥിതി ചെയ്യുന്നത് .ചുവപ്പിന്റെ പ്രധാന കാരണവും ഇതുതന്നെ.ഇരുമ്പിന്റെ ആറ്റം ശ്വാസകോശത്തിൽ നിന്ന് ഓക്സിജനെ പിടിച്ചു വെയ്ക്കുന്നതോടെ അവയുടെ നിറം കടും ചുവപ്പായിരിക്കും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സിജനെ ഇറക്കി തിരിച്ചു വരുന്ന രക്തത്തിന് ഇരുണ്ട ചുവപ്പായിരിക്കും. ഒരു ഗ്രാം ഹീമോഗ്ലോബിനിൽ 3.4 mg ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഒരു ദിവസം ഒരു mg ഇരുമ്പെങ്കിലും ഭക്ഷണം വഴി ശരീരത്തിൽ എത്തേണ്ടതുണ്ട്. എന്നാൽ കഴിക്കുന്ന ആഹാരത്തിലെ ഇരുമ്പിന്റെ 10% മാത്രമേ ശരീരം എടുക്കുകയുള്ളൂ. അതായത് വേണ്ട അളവിന്റെ പത്തിരട്ടി കഴി

നമ്മെപറ്റി_കുറേവിവരങ്ങൾ.

നമ്മെപറ്റി_കുറേവിവരങ്ങൾ.. ................................................... 1. ആണുങ്ങളുടെ ശരീരം, ദിനം പ്രതി നാല്‍‌പതോളം രോമമോ മുടിനാരുകളോ പൊഴിക്കുമ്പോള്‍ പെണ്‍ ശരീരം നഷ്ടപെടുത്തുന്നത് എഴുപതോളം മുടിയിഴകളാണ്. 2. നിങ്ങളുടെ രക്തത്തിന് കടലിനോളം തന്നെ ഉപ്പുരസം കാണും. 3. ഒരോരുത്തരും ഉറങ്ങി നേരം വെളുക്കുമ്പോള്‍, രാത്രിയിലേക്കാള്‍ നീളം കൂടിയവരായിരിക്കും. 4. നമ്മുടെ ഹൃദയം ദിനേനെ ഒരായിരം വട്ടമെങ്കിലും രക്തചംക്രമണം നടത്തപെടുന്നു. 5. നമ്മുടെ ഒരോരോ കണ്‍ പീലികള്‍ക്കും നൂറ്റമ്പതോളം ദിവസം വരെ ആയുസ്സുണ്ട്. 6. ഏകദേശം അഞ്ഞൂറോളം കണ്‍ പീലികള്‍ ഒരാള്‍ക്കുണ്ടാകും. 7. ഒരു സാധാരണ മനുഷ്യ ശരീരം നൂറ് ബില്യണ്‍; അതായത് നൂറും, പിന്നെ പന്ത്രണ്ട് പൂജ്യവും ചേര്‍ത്താലുള്ള സംഖ്യക്ക് തത്തുല്യമായ നാഡീ കോശങ്ങളാല്‍ നിര്‍മ്മിതമാണ്. 8. വേവിക്കാത്ത ഭക്ഷണം പകുതി നേരം കൊണ്ട് ദഹിക്കും, അതായത് വേവിച്ചാല്‍ ദഹിക്കാന്‍ വേണ്ടത് ഇരട്ടി സമയം. 9. നമ്മുടെ എല്ലുകള്‍ സാധാരണ കോണ്‍ക്രീറ്റിനേക്കാള്‍ (കമ്പികളിട്ട് ബലപെടുത്താത്ത തരം) നാലുമടങ്ങ് ശക്തിയുള്ളതാണ്. 10. സാധാരണയായി നമ്മുടെ രസമുകുളങ്ങള്‍ ഒരോരോ പത്തു ദിവസം കൂ

നരകം ഭൂമിക്കടിയിലോ.

നരകം ഭൂമിക്കടിയിലോ... ? കോലാ ബോർ ഗർത്തത്തിലെ നിഗൂഢതകൾ... 2006 ൽ ആണ് ആർട്ടിക്കയിലെ ലെ മർമമൻസിനു സമീപം സാപോളിനണി സ്റ്റേഷനിൽ Kola bore-hole പദ്ധതി അതിന്റെ ഇരുപത്തഞ്ചാം വാർഷികം ആചരിച്ചത്. എന്താണ് Kola bore-hole project .....? ആധുനിക ലോകത്തിനു കഴിയുന്നതിന്‍റെ പരമാവദി ഭൂമിയുടെ ആവരണത്തിലേക്ക് എത്രത്തോളം ആഴത്തിൽ കുഴി കുത്താന്‍ കഴിയുമോ അത്രത്തോളം ആഴത്തില്‍ കുഴി കുത്തുക എന്ന ലക്ഷ്യത്തോടെ പഴയ സോവിയറ്റ് യൂണിയൻ പിച്ചൻസ്കി ജില്ലയിലുള്ള കോല പെനിൻസുലയിൽ 1970 മെയ് 24 നു തുടങ്ങിയ പദ്ധതിയാണിത് . ഇപ്പോഴും ഭൂമിയുടെ ഏറ്റവും ആഴത്തിലുള്ള കൃത്രിമ പോയിന്റാണ് 1983 ൽ 12 കിലോമീറ്റർ ആഴത്തിൽ എത്തിയ ഈ പദ്ധതി പിന്നീടുള്ള പത്ത് വർഷത്തില്‍ വെറും 262 മീറ്റര്‍ മാത്രമേ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞുള്ളൂ. 1995 ല്‍ മൊത്തം ആഴം 12,262 മീറ്റർ (40,230 അടി) എത്തിയപ്പോള്‍ അപ്രതീക്ഷിതമായി ഈ പദ്ധതി നിര്‍ത്തിവച്ചു. നാലു കിലോമീറ്റർ ആഴത്തിൽ ഒലീസ മൈക്രോ-ജീവികളുടെ ഫോസിലുകള്‍ കണ്ടെത്തിയതാണ് ആദ്യം ശാസ്ത്രജ്ഞന്മാരേ അത്ഭുതപ്പെടുതിയത് , പിന്നീട്, എല്ലാ പാഠപുസ്തക പ്രവചനങ്ങളും തെറ്റാണെന്ന് അവർ മനസ്സിലാക്കി. കുഴി നീ

രണ്ടു വ്യെത്യസ്ത ജീവികൾ

ഇന്ന് മനസിലാക്കിയ രണ്ടു വ്യെത്യസ്ത ജീവികൾ കടപ്പാട് ഗൂഗിൾ ആണ് ഒകാപി [Okapi] ഒറ്റനോട്ടത്തിൽ വലിയൊരു മാൻ .. ഒന്നുകൂടി നോക്കിയാൽ ഒരു സീബ്ര .. സൂക്ഷിച്ച് നോക്കിയാൽ ഒരു ജിറാഫ്.. മറ്റാരുമല്ല ആഫ്രിക്കയിലെ കോംഗോ മഴക്കാടുകളിൽ കാണപ്പെടുന്ന ഒകാപി എന്ന് വിളിക്കുന്ന ജിറാഫിന്റെ കുടുംബത്തിലുളള ജീവിയുടെ വിശേഷങ്ങളാണിവ . ആമസോൺ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകളുളളത് കോംഗോയിലാണ് . ശാസ്ത്രീയ നാമം Okapia johnstoni ഒകാപികൾ പൊതുവേ ജനവാസ കേന്ദ്രങ്ങളിലേക്ക് വരാറില്ല നിബിഡമായ കാടിന്റെ ഉൾപ്രദേശങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം . നീളമേറിയ കഴുത്ത് ചെവി , പിന്നിലും കാലിലും സീബ്രയുടെ വരകൾ നീളമേറിയ നാവ് ഇതൊക്കെയാണ് ഒകാപിയുടെ പ്രത്യേകതകൾ . ഉയരത്തിലുളള പച്ചിലകൾ നാവ് കൊണ്ട് തിന്നാൻ ഏറെ സഹായിയാണ് നീളമുളള ഇവയുടെ നാവ് . 2 മീറ്റർ ഉയരവും 200 മുതൽ 300 കിലോ വരെ ഭാരവും കാണും ഒകാപിക്ക് . ഇങ്ങനെയൊരു ജീവിയെക്കുറിച്ച് ഈ അടുത്ത കാലത്താണ് നമുക്ക് അറിവ് ലഭിച്ചത് ബ്രിട്ടീഷ് ജന്തുശാസ്ത്രഞ്ജനായ 'റേയ് ലങ്കസ്റ്ററാണ് ' 1901ൽ ഈ ജീവിയെ പുറംലോകത്തിന് പരിചയപ്പെടുത്തിയത് . ഒകാപിയുടെ ശത്രുക്കൾ നമ്മൾ മനുഷ്യരാണ് .. കോംഗോയുടെ ഉൾക്കാടു

ഒയിമ്യാകോണ്‍

ഒയിമ്യാകോണ്‍ ലോകത്തെ ഏറ്റവും തണുപ്പുള്ള, മനുഷ്യജീവിതമുള്ള സ്ഥലം ഏതാണെന്ന് ചോദിച്ചാൽ റഷ്യയിലെ ‘ഒയിമ്യാകോണ്‍’ എന്ന ഒറ്റ ഉത്തരമേ ഉണ്ടാകു . റഷ്യയിലെ സാഖാ റിപ്പബ്ലിക് എന്ന ജില്ലയിലെ ഒരു ഗ്രാമമാണ് ഒയിമ്യാകോണ്‍. മൈനസ് 71 ഡിഗ്രീ സെല്‍ഷ്യസ് ആണ് ഇവിടുത്തെ തണുപ്പ്. ഇതിൽ അല്പം ഏറ്റക്കുറച്ചിലുകൾ വരുമെന്നല്ലാതെ തണുപ്പിന്റെ അളവിന് വലിയ മാറ്റമൊന്നും ഉണ്ടാകാറില്ല . അതുകൊണ്ട് തന്നെയാണ് ലോകത്തെ അല്ലെങ്കിൽ ഭൂമിയിൽ വയ്ച്ച് ഏറ്റവും തണുപ്പുള്ള സ്ഥലമായി ”ഒയിമ്യാകോണ്‍’ അറിയപ്പെടാനുള്ള കാരണവും. ഈ കൊടും തണുപ്പിൽ ജീവിക്കുന്നവരുടെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കു നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ് . സാധാരണയായി നമ്മളൊക്കെ മഴക്കാലത്തും തണുപ്പുള്ള സമയങ്ങളിലും മറ്റും പുറത്തിറങ്ങാൻ കഴിയാതെ വിഷമിക്കാറുണ്ട് കൂട്ടത്തിൽ അല്പം മടിയും തോന്നാറില്ലേ. പക്ഷെ ജീവിതകാലം മുഴുവൻ തണുപ്പിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒയിമ്യാകോണ്‍ ഗ്രാമ നിവാസികൾക്ക് നമ്മളെ പോലെ തണുപ്പ് മാറട്ടെന്നു കരുതി മടികാണിച്ച് കാത്തിരിക്കാൻ കഴിയില്ലല്ലോ. എല്ലായ്പോഴും ഗ്രാമം തണുപ്പിനുള്ളിൽ പുതഞ്ഞിരിക്കും. എന്നാൽ ഈ കൊടും തണുപ്പിലും ഇവിടുത്തെ ജലം തണുത്തുറ

മരണം മറ്റൊരു ലോകത്തിലേക്കുള്ള വാതിൽ

മരണം മറ്റൊരു ലോകത്തിലേക്കുള്ള വാതിൽ ??? മസ്തിക്ഷ്കമരണം..അതായത് തലച്ചോർ പ്രവർത്തനം നിർത്തുമ്പോഴാണ് ഒരു വ്യക്തി വൈദ്യശാസ്ത്രപരമായി മരിച്ചു എന്ന് കരുതുന്നത്..എന്നാൽ മരണം എന്ന അവസ്ഥ ഇന്നും ഏതാണ്ട് പൂർണ്ണമായും ഒരു ദുരൂഹതയാണ്.അതിലേയ്ക്ക് അല്പമെങ്കിലും വെളിച്ചം വീശിയിട്ടുള്ളത് മരിച്ചു തിരിച്ചുവന്നവരിൽ നിന്നാണ്.ലോകത്ത് ഇത്തരം നൂറോളം കേസുകൾ കേരളത്തിലുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്...അതിശയകരമായ സംഭവം എന്താണെന്ന് വച്ചാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള അനുഭവങ്ങളാണ് നേരിട്ടത്. 19 83ൽ കാലിഫോർണിയയിൽ വച്ച് ഒരു വാഹനാപകടത്തിൽ പെട്ട് ജെസീക്ക എന്ന യുവതി മാരകമായ പരിക്കുകളോടെ കോമ സ്റ്റേജിലായി..അപ്പോളവൾക്ക് അഞ്ജാതമായൊരു അനുഭവം തോന്നി.ശരീരത്തിന്റെ കെട്ടുപാടുകളിൽ നിന്ന് സ്വതന്ത്രമായത് പോലുള്ള ഒരു അനുഭവം. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നു..ഇടയിലായി വീഡിയോയിലെന്ന പോലെ തന്റെ കഴിഞ്ഞകാലജീവിതം അവൽ കണ്ടു.. അവസാനം ഒരു ഇരുണ്ട തുരങ്കത്തിലേക്ക് എത്തി.ഒരു ചുഴിയിലേക്കെന്ന പോലെ അവളെ ആ തുരങ്കം ആകർഷിച്ചു...പക്ഷേ പെട്ടെന്ന് അവൾ പുറന്തള്ളപ്പെട്ടു..അവൾ കോമയിൽ നിന്ന് ഞെട്ടിയുണർന്നു. ഇവിടെ പ

പരിണാമ സിദ്ധാന്തം

മരണം മറ്റൊരു ലോകത്തിലേക്കുള്ള വാതിൽ ??? മസ്തിക്ഷ്കമരണം..അതായത് തലച്ചോർ പ്രവർത്തനം നിർത്തുമ്പോഴാണ് ഒരു വ്യക്തി വൈദ്യശാസ്ത്രപരമായി മരിച്ചു എന്ന് കരുതുന്നത്..എന്നാൽ മരണം എന്ന അവസ്ഥ ഇന്നും ഏതാണ്ട് പൂർണ്ണമായും ഒരു ദുരൂഹതയാണ്.അതിലേയ്ക്ക് അല്പമെങ്കിലും വെളിച്ചം വീശിയിട്ടുള്ളത് മരിച്ചു തിരിച്ചുവന്നവരിൽ നിന്നാണ്.ലോകത്ത് ഇത്തരം നൂറോളം കേസുകൾ കേരളത്തിലുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്...അതിശയകരമായ സംഭവം എന്താണെന്ന് വച്ചാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള അനുഭവങ്ങളാണ് നേരിട്ടത്. 19 83ൽ കാലിഫോർണിയയിൽ വച്ച് ഒരു വാഹനാപകടത്തിൽ പെട്ട് ജെസീക്ക എന്ന യുവതി മാരകമായ പരിക്കുകളോടെ കോമ സ്റ്റേജിലായി..അപ്പോളവൾക്ക് അഞ്ജാതമായൊരു അനുഭവം തോന്നി.ശരീരത്തിന്റെ കെട്ടുപാടുകളിൽ നിന്ന് സ്വതന്ത്രമായത് പോലുള്ള ഒരു അനുഭവം. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നു..ഇടയിലായി വീഡിയോയിലെന്ന പോലെ തന്റെ കഴിഞ്ഞകാലജീവിതം അവൽ കണ്ടു.. അവസാനം ഒരു ഇരുണ്ട തുരങ്കത്തിലേക്ക് എത്തി.ഒരു ചുഴിയിലേക്കെന്ന പോലെ അവളെ ആ തുരങ്കം ആകർഷിച്ചു...പക്ഷേ പെട്ടെന്ന് അവൾ പുറന്തള്ളപ്പെട്ടു..അവൾ കോമയിൽ നിന്ന് ഞെട്ടിയുണർന്നു. ഇവിടെ പ

ബര്‍മുഡ ട്രയാങ്കിള്‍

ഇന്ത്യയുടെ_ബർമുഡ_ട്രയാങ്കിള_അഥവാ_തിരിച്ചുവരവില്ലാത്ത_തടാകം ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങളും നിഗൂഢതകളും ഒട്ടേറെയുണ്ട് നമുക്ക് ചുറ്റും. അവയ്ക്കുപിന്നിലെ കാരണങ്ങള്‍ അജ്ഞാതമായതുകൊണ്ടു തന്നെ ഇന്നും ചുരുളഴിയാത്ത കാര്യങ്ങളുടെ പട്ടികയിലാണ് ഇവയില്‍ മിക്കവയുടെയും സ്ഥാനം.നൂറ്റാണ്ടുകളായി ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഒരു പ്രതിഭാസമാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബര്‍മുഡ ട്രയാങ്കിള്‍. കടല്‍ സഞ്ചാരികള്‍ക്കും വിമാനയാത്രികള്‍ക്കും നൂറ്റാണ്ടുകളായി ഭീഷണി ഉയര്‍ത്തുന്ന ബര്‍മുഡ ട്രയാങ്കിള്‍ കൊണ്ടു പോയിട്ടുള്ള മനുഷ്യജീവനുകളും കപ്പലുകളും വിമാനങ്ങളുമൊന്നും എണ്ണിത്തീര്‍ക്കാനാവുന്നതല്ല. ഇതൊക്കെ നമ്മുടെ രാജ്യത്തല്ലല്ലോ എന്നോര്‍ത്ത് സമാധാനിക്കാന്‍ വരട്ടെ... ആളുകളുടെ ജീവനെടുക്കുന്ന, പോയാല്‍ ഒരു തിരിച്ചുവരവില്ലാത്ത ഒരിടം നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യന്‍ ബര്‍മുഡ ട്രയാങ്കിള്‍ എന്നറിയപ്പെടുന്ന ദ ലേക്ക് ഓഫ് നോ റിട്ടേണ്‍ തടാകത്തെക്കുറിച്ചറിയാം. ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ പസാങ്‌സൗ പാസിന് സമീപം സ്ഥിതി ചെയ്യുന്ന തടാകമാണ് ദ ലേക്ക് ഓഫ് നോ റിട്ടേണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. തിരിച്ചുവരവില്ലാത്ത തടാകം എന്ന പേ

രൂപയുടെ ചരിത്രം

രൂപയുടെ ചരിത്രം * വളരെ പണ്ട് വസ്തുക്കള്‍ക്ക് പകരം വസ്തുക്കള്‍ കൊടുക്കുന്ന ബാര്‍ട്ടര്‍ സമ്പ്രദായമാണ് നിലനിന്നിരുന്നത്. ലളിതമായ സാമൂഹികബന്ധങ്ങള്‍ ഉണ്ടായിരുന്ന അക്കാലത്ത് ഇത് മതിയായിരുന്നു. എന്നാല്‍ സമൂഹം കൂടുതല്‍ വളര്‍ന്നപ്പോള്‍ കൊടുക്കല്‍ വാങ്ങലുകള്‍ അത്ര എളുപ്പമല്ലാതായി. ഇത് പരിഹരിക്കാനാണ് പണം കണ്ടുപിടിക്കപ്പെട്ടത്. ആദ്യം നാണയങ്ങളും പിന്നീട് പേപ്പര്‍ കറന്‍സികളുമുണ്ടായി. പണത്തിന്റെ ചരിത്രവഴികള്‍ രസകരമാണ്. രൂപ വന്ന വഴി ഭാരതത്തില്‍ ഋഗ്വേദകാലഘട്ടം മുതല്‍ നാണയങ്ങള്‍ ഉണ്ടായിരുന്നു. അഞ്ചുതരം നാണയങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. വെള്ളി എന്ന് അര്‍ഥംവരുന്ന രൂപ എന്ന ഇന്ത്യന്‍-ആര്യന്‍ ഭാഷാപദത്തില്‍നിന്നാണ് റുപ്പി എന്ന പദമുണ്ടായത്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഹുമയൂണിനെ പരാജയപ്പെടുത്തി കുറച്ചുകാലം ഡല്‍ഹി വാണിരുന്ന ഷേര്‍ഷ പുറത്തിറക്കിയ 'റൂപായ' നമ്മുടെ രൂപയുടെ ആദ്യരൂപമായിരുന്നു. അക്കാലത്ത് ഒരുരൂപ എന്നത് 40 ചെമ്പുതകിടുകളായിരുന്നു. രൂപയ്ക്ക് 'രൂപം മുദ്രകുത്തിയത്' എന്നും അര്‍ഥമുണ്ട്. നാണയത്തിന്റെ കണ്ടുപിടിത്തം ബി.സി. ഏഴാം നൂറ്റാണ്ടില്‍ ഇപ്പോഴത്തെ തുര്‍ക്കിയിലാണ് ആദ്യമായി ലോഹനാണയ

ചാവക്കാട്

ശാപം കിട്ടിയ ചാവക്കാടിന്റെ പേരിനു പിന്നിൽ..... !!!! കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തീരപ്രദേശത്തോട് ചേർന്നു നില്ക്കുന്ന ഒരു പട്ടണമാണ് ചാവക്കാട് .ശാപക്കാട് എന്ന പേരിൽ നിന്നാണ് ചാവക്കാട് എന്ന പേരുവന്നത് എന്നു വിശ്വസിക്കുന്നു. കേരളത്തിൽ വന്ന തോമാസ്ലീഹാ ചാവക്കാട്ടിലെത്തി പല നമ്പൂതിരിമാരെയും ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുകയും ഒരു ക്ഷേത്രത്തെ ക്രിസ്തീയ ദേവാലയം ആക്കുകയും ചെയ്തു. നമ്പൂതിരിമാർ ഇതിനെ ഒരു ശാപമായി കരുതി, സ്ഥലത്തിനു ശാപക്കാട് എന്ന നാമം കൊടുത്തു. ഇത് പിന്നീട് ലോപിച്ച് ചാവക്കാടായി.ചാവക്കാട് എന്ന പേരിനു പിന്നിലുള്ള ചരിത്രം ഇതാണത്രെ: തോമസ്ശ്ലീഹാ കപ്പലിറങ്ങിയത് ചാവക്കാടിന്റെ അയൽപ്രദേശമായ കൊടുങ്ങല്ലൂർ ആണെന്നാണ്‌ കരുതിവരുന്നത്. ഇതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ജനങ്ങളെ അസംതൃപ്തരാക്കുകയും അവർ ശപിച്ചുകൊണ്ട് ഈ നാട് വിട്ടോടുകയും ചെയ്തു. ചേവൽ മരങ്ങൾ സമൃദ്ധമായി ഉണ്ടായിരുന്നത് കൊണ്ടാണ് ഈ പേരിനു കാരണമെന്ന മറ്റൊരു വിശ്വാസവും നില നിൽക്കുന്നു. അക്കാലത്ത് ചാവക്കാട് ഒരു പ്രധാന വാണിജ്യ വ്യാപാര കേന്ദ്രമായിരുന്നു. പായകൾ കെട്ടി കാറ്റിന്റെ വേഗത്തിനനുസരിച്ച് കഴുക്കോൽ കൊണ്ട് കുത്തിപ്പായുന്ന വഞ്