ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ 8, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മൈസൂർ ജില്ലയിലെ സോമനാഥതപുര പട്ടണത്തിലാണ് കേശവ ക്ഷേത്രം

കർണാടകയിലെ മൈസൂർ ജില്ലയിലെ സോമനാഥതപുര പട്ടണത്തിലാണ് കേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സോമനാഥതാപുരത്തിലെ കേശവ ക്ഷേത്രം മറ്റൊരു ഹൊയ്സാല സ്മാരകം കൂടിയാണ്. ജനശ്രീ, കേശവ, വേണുഗോപാല എന്നീ മൂന്നു രൂപങ്ങളിലുള്ള ഭഗവാൻ ശ്രീകൃഷ്ണനാണ് ത്രികാപ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ദൗർഭാഗ്യവശാൽ പ്രധാന കേശവ വിഗ്രഹം കാണാനില്ല. ജനാർദ്ധനയും വേണുഗോപാല വിഗ്രഹങ്ങളും തകർന്നിട്ടുണ്ട്. ഇപ്പോഴും ഈ ക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്, ഈ കലാശൈലിയുടെ രൂപകൽപ്പനയിൽ ശിൽപവിദഗ്ധരുടെ കാഴ്ചപ്പാടിലൂടെയാണ്. # ചരിത്രം സോമനാഥത്രത്തിലെ കേശവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് ഹൊയ്സാല സൈന്യത്തിന്റെ കമാൻഡറായ സോമനാഥയാണ്. അദ്ദേഹം സോമനാഥതപുര എന്ന പേരിൽ ഒരു ചെറിയ പട്ടണം സ്ഥാപിച്ചു. ഹൊയ്സാല രാജാവായിരുന്ന നരസിംഹൻ മൂന്നാമൻ മഹത്തായ ഈ ക്ഷേത്രം പണിയുന്നതിനുള്ള പദ്ധതിയുടെ ചുമതല ഏറ്റെടുക്കാൻ അദ്ദേഹം അനുമതി നൽകി. രാജാവിന്റെ അനുഗ്രഹത്താൽ, നിർമ്മാണം ആരംഭിച്ചു. 1268 ൽ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായി. ഒരു പഴയ കന്നട ശിലാഫലകം ക്ഷേത്രത്തിൽ ഒരു കല്ലിൽ കൊത്തിവച്ചിട്ടുണ്ട്. # വാസ്തുവിദ്യ ക്ഷേത്ര ഭിത്തികളിൽ പുരാതന ചിത്രങ്ങൾ, ആനയുടെ രൂപങ്ങൾ, യുദ്ധരഹസ്യങ

ശ്രീഏമൂർഭഗവതിക്ഷേത്രം, പാലക്കാട്.

ശ്രീഏമൂർഭഗവതിക്ഷേത്രം ,  പാലക്കാട് . ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഹേമാംബിക കുടികൊള്ളുന്നത്. കരിങ്കല്ലിലുള്ള രണ്ടു ശിലാ ഹസ്തങ്ങളാണ് പ്രതിഷ്ഠ. ഏമൂര്‍ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഐശ്വര്യദായിനിയാണ് ഹേമാംബിക. പ്രഭാതത്തില്‍ സരസ്വതിയായും, മധ്യാഹ്നത്തില്‍ ലക്ഷ്മിയായും (വിഷ്ണുമായ), പ്രദോഷത്തില്‍ ദുര്‍ഗ്ഗയായും ദേവിയെ ആരാധിക്കുന്നു. കൈപ്പത്തിവിഗ്രഹത്തനു പിന്നിലുള്ള ഐതിഹ്യം രസകരമാണ്. പാലക്കാട്ടെ കരിമലയിലായിരുന്നത്രെ ദേവിയെ പരശുരാമന്‍ കുടിയിരുത്തി യത്. ശങ്കരാചാര്യര്‍ പിന്നീട് ദേവിയുടെ സ്ഥാനം മുതിരംകുന്നിലേക്കു മാറ്റി. അകത്തേത്തറയില്‍ താമസിച്ചിരുന്ന കുറൂര്‍ മനയിലെ ഒരംഗം സ്ഥിരമായി ദേവിയെ ഉപാസിച്ചുവന്നിരുന്നു. പ്രായമേറിയപ്പോള്‍ അദ്ദേഹത്തിന് മുതിരംകുന്നുലേക്ക് പോകാന്‍ പ്രയാസം നേരിട്ടു. ദേവി സ്വപ്നത്തില്‍ വന്ന് മനയോടു ചേര്‍ന്നുള്ള ചിറയില്‍ തന്റെ സാന്നിധ്യമുണ്ടാവുമെന്ന് അദ്ദേഹത്തെ അറിയിച്ചു. അടുത്ത ദിനം രാവിലെ ചിറയുടെ നടുവില്‍ നിന്നും രണ്ടു ദിവ്യഹസ്തങ്ങള്‍ ഉയര്‍ന്നു വരുന്നത് അദ്ദേഹം കണ്ടു. ആനന്ദാതിരേകത്താല്‍ ചിറയിലേക്ക് ചാടിയ കുറൂര്‍ നമ്പൂതിരി

കകോങ്മഥ്ക്ഷേത്രം, മോരെന, മദ്ധ്യപ്രദേശ്

കകോങ്മഥ്ക്ഷേത്രം ,  മോരെന ,  മദ്ധ്യപ്രദേശ് [Kakanmath Temple, Morena, Madhya Pradesh.] മധ്യപ്രദേശിലെ മോരെന ജില്ലയിലെ സിഹോണിയ ഗ്രാമത്തിനടുത്തുള്ള കകോങ്മഥ് ക്ഷേത്രമാണ് ഇവിടത്തെ പ്രമുഖ ശിവക്ഷേത്രങ്ങളിൽ ഒന്ന്. ഇന്നത്തെ നാശാവശിഷ്ടങ്ങളിൽപ്പോലും ക്ഷേത്രത്തിന്റെ അത്ഭുതകരമായ ശിൽപചാതുരിക്ക് ശ്രദ്ധേയമാണ്. കുഷ് വഹാസിന്റെ തലസ്ഥാനമായിരുന്ന സീഹോണിയ (സുഹോണിയവും) അറിയപ്പെട്ടിരുന്നു. എ.ഡി 1015 മുതൽ 1035 വരെ കുഷ്വഹ സാമ്രാജ്യം 11-ആം നൂറ്റാണ്ടിൽ സ്ഥാപിതമായി. 1015 എ.ഡി യിൽ കുഷ്വാഹ മഹാരാജ്യരാജാവായ  കീർത്തിരാജ് നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഖജുരാഹോയിലെ ക്ഷേത്രങ്ങൾക്ക് സമാനമാണ് കോക്മാൻ മഠം. ക്ഷേത്രത്തിന്റെ ആകൃതിയിലുള്ള ഘടന പിരമിഡിലെ പോലെയാണ്. ഒരു പ്രധാന ദേവാലയത്തിലേക്ക് നയിക്കുന്ന തൂണുകളുള്ള ഒരു ഇടനാഴി ഇവിടെയുണ്ട്. ആദിവാസി ദേവാലയങ്ങളാൽ ഈ ക്ഷേത്രം ചുറ്റപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ വലതുവശത്ത് മറ്റ് ചെറിയ ചെറുക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളാണ് ശിവലിംഗം നിലകൊള്ളുന്നത്. മധ്യഭാഗത്ത് നിലകൊള്ളുന്ന ഉയർന്നുവയ്ക്കുന്ന ഘടനയുള്ള ക്ഷേത്രത്തിന് 150 അടി ഉയരമുണ്ട്

തിരുനെല്ലിമഹാവിഷ്ണുക്ഷേത്രം, വയനാട്

തിരുനെല്ലിമഹാവിഷ്ണുക്ഷേത്രം ,  വയനാട് ആധുനികതയുടേതായ ഈ കാലത്തും പരിഷ്കാരത്തിന്റെയും നഗരവല്‍ക്കരണത്തിന്റെയും വേവലാതികളോ തിരക്കോ ഗ്രസിക്കാത്ത ഗ്രാമമാണ് തിരുനെല്ലി. ഇവിടെ പൊതുവെ ജനസാന്ദ്രത കുറവാണ്. ജനസംഖ്യയില്‍ അധികവും ആദിവാസികളാണ്. പതിനാറാം ശതകം വരെയും തിരുനെല്ലി കേരളത്തിലെ സമ്പന്നമായ പട്ടണങ്ങളില്‍ ഒന്നായിരുന്നുവെന്നതിന് ചരിത്രരേഖകളുണ്ട്. ചേര രാജാവായ ഭാസ്കര രവിവര്‍മ്മയുടെ കാലത്ത് തിരുനെല്ലി ദക്ഷിണേന്ത്യയിലെ പ്രമുഖ പട്ടണവും തിരുനെല്ലിക്ഷേത്രം പ്രധാന തീര്‍ത്ഥാടനകേന്ദ്രവുമായിരുന്നു. പുതുമഴ പെയ്തു കഴിഞ്ഞാല്‍ പന്ത്രണ്ടു രാശികള്‍ കൊത്തിയ രാശിപ്പൊന്ന് അടുത്ത കാലം വരെയും ഇവിടെനിന്നും കിട്ടിയിരുന്നതായി പഴമക്കാര്‍ പറയുന്നു. ഈ രാശിപ്പൊന്ന് കച്ചവടത്തിന്ന് ഉപയോഗിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ബ്രഹ്മഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന പാപനാശിനിയിലൂടെ പണ്ട് ധാരാളം ഓട്ടുവിളക്കുകളും കിണ്ടികളും ഒഴുകി വന്നിരുന്നു. ഒരിക്കല്‍ ഗണപതിയുടെ കരിങ്കല്‍ വിഗ്രഹവും ഒഴുകിയെത്തി. അതിന്നും പാപനാശിനി പ്രദേശത്തു കാണാം. ബ്രഹ്മഗിരി കയറി പക്ഷിപാതാളത്തിലേക്ക് യാത്രചെയ്യുന്നവര്‍ ഒരു വലിയ ഗ്രാമത്തിന്റെ ജീര്‍ണ്ണാവശിഷ്ടങ്

കകോങ്മഥ്ക്ഷേത്രം, മോരെന, മദ്ധ്യപ്രദേശ്

കകോങ്മഥ്ക്ഷേത്രം ,  മോരെന ,  മദ്ധ്യപ്രദേശ് [Kakanmath Temple, Morena, Madhya Pradesh.] മധ്യപ്രദേശിലെ മോരെന ജില്ലയിലെ സിഹോണിയ ഗ്രാമത്തിനടുത്തുള്ള കകോങ്മഥ് ക്ഷേത്രമാണ് ഇവിടത്തെ പ്രമുഖ ശിവക്ഷേത്രങ്ങളിൽ ഒന്ന്. ഇന്നത്തെ നാശാവശിഷ്ടങ്ങളിൽപ്പോലും ക്ഷേത്രത്തിന്റെ അത്ഭുതകരമായ ശിൽപചാതുരിക്ക് ശ്രദ്ധേയമാണ്. കുഷ് വഹാസിന്റെ തലസ്ഥാനമായിരുന്ന സീഹോണിയ (സുഹോണിയവും) അറിയപ്പെട്ടിരുന്നു. എ.ഡി 1015 മുതൽ 1035 വരെ കുഷ്വഹ സാമ്രാജ്യം 11-ആം നൂറ്റാണ്ടിൽ സ്ഥാപിതമായി. 1015 എ.ഡി യിൽ കുഷ്വാഹ മഹാരാജ്യരാജാവായ  കീർത്തിരാജ് നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഖജുരാഹോയിലെ ക്ഷേത്രങ്ങൾക്ക് സമാനമാണ് കോക്മാൻ മഠം. ക്ഷേത്രത്തിന്റെ ആകൃതിയിലുള്ള ഘടന പിരമിഡിലെ പോലെയാണ്. ഒരു പ്രധാന ദേവാലയത്തിലേക്ക് നയിക്കുന്ന തൂണുകളുള്ള ഒരു ഇടനാഴി ഇവിടെയുണ്ട്. ആദിവാസി ദേവാലയങ്ങളാൽ ഈ ക്ഷേത്രം ചുറ്റപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ വലതുവശത്ത് മറ്റ് ചെറിയ ചെറുക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളാണ് ശിവലിംഗം നിലകൊള്ളുന്നത്. മധ്യഭാഗത്ത് നിലകൊള്ളുന്ന ഉയർന്നുവയ്ക്കുന്ന ഘടനയുള്ള ക്ഷേത്രത്തിന് 150 അടി ഉയരമുണ്ട്

പറമ്പന്തളിമഹാദേവക്ഷേത്രം, തൃശ്ശൂർ

പറമ്പന്തളിമഹാദേവക്ഷേത്രം ,  തൃശ്ശൂർ ➖ ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും, വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് പറമ്പന്തളി മഹാദേവക്ഷേത്രം... തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് മുല്ലശ്ശേരിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമായ പറമ്പന്തളിയില്‍ പ്രധാന പ്രതിഷ്ഠയായ 'തളീശ്വരൻ' മുല്ലശ്ശേരിയുടെ ദേശനാഥനായി അടിയപ്പെടുന്നു.ക്ഷേത്രത്തിലെ മഹാശിവലിംഗത്തിനു ആറടിയോളം ഉയരമുണ്ട്. വിശാലമായ ഒരു കുന്നിന്‍ മുകളില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം വലുപ്പത്തിലും രൂപത്തിലും അസാധാരണത്വമുള്ളതാണ് . ദക്ഷിണ കൈലസമായ ശ്രീ വടക്കുന്നാഥന് ഏകദേശം 22 കി .മി വടക്കുപടിഞ്ഞാറായും ഭൂലോക വൈകുണഠമായ ശ്രീ ഗുരുവായൂരിന്നു 09 കി മി തെക്കുഭാഗത്തായും സ്ഥിതിചെയ്യുന്ന മുല്ലശ്ശേരി ഗ്രാമത്തിലാണ് 108 തളി ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന പറമ്പന്‍തളി ശ്രീ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് . ക്ഷേത്ര ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് വിശ്വസിക്കുന്ന തറയില്‍ കാണുന്ന വട്ടെഴുത്ത് പുരാവസ്തു ഗവേഷകര്‍ക്ക്‌ പോലും വായ

പത്മനാഭപുരംകൊട്ടാരം.

  ·   പത്മനാഭപുരം_കൊട്ടാരം . ❕ ''കേരള തനതുവാസ്തുവിദ്യ ശൈലിയുടെ മകുടോദാഹരണം'' 186 ഏക്കറിൽ, ആറര ഏക്കര്‍ സ്ഥലത്ത് നിലകൊള്ളുന്ന ഈ കൊട്ടാരം സമുച്ചയം കന്യാകുമാരി ജില്ലയിലെ തക്കല‌-കുലശേഖരം റോഡില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തായ് സ്ഥിതി ചെയ്യുന്നു. തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഈ കൊട്ടാരത്തിന്റെ സംരക്ഷണാധികാരം കേരള സംസ്ഥാന പുരാവസ്തു വകുപ്പിനാണ്. തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന കേരള സംസ്കാരത്തിന്റെ ഏറെ അമൂല്യമായ ചരിത്രാവശിഷ്ടമാണിത്. കേരളീയ തനതു വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമാണ് പത്മനാഭപുരം കൊട്ടാരം. കേരളസര്‍ക്കാരിന്റെ പുരാവസ്തുവകുപ്പാണ് കൊട്ടാരത്തിന്റെ ഭരണകാര്യങ്ങള്‍ നോക്കി നടത്തുന്നത്. തിരുവനന്തപുരം-കന്യാകുമാരി റോഡില്‍ തക്കലയില്‍നിന്നു 2 കി. മീ. മാറിയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ ഭരിച്ച ഇരവി വര്‍മ്മ കുലശേഖരപെരുമാളാണ് എ.ഡി. 1601-ല്‍ കൊട്ടാരനിര്‍മ്മാണത്തിനു തുടക്കമിട്ടത്. 1741 -ല്‍ കുളച്ചല്‍ യുദ്ധത്തിനു ശേഷം മാര്‍ത്താണ്ഡവര്‍മ കൊട്ടാരം പുതുക്കി പണിതു. പൂമുഖം, മന്ത്രശാല, നാടകശാല, മണിമേട എന്നിവയുള്‍പ്പെടുന്ന പൂമുഖമാളികയ്ക്ക്

തുഞ്ചൻപറമ്പ്

തുഞ്ചൻപറമ്പ് *മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്നതുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്‍ഥലമാണ്തിരൂർ തൃക്കണ്ടിയൂരിന്നടുത്ത അന്നാരഎന്ന സ്ഥലം. "തുഞ്ചൻ പറമ്പ്"* എന്ന പേരിൽ ഇപ്പോൾ ഈ സ്‍ഥലം അറിയപ്പെടുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് 1.5 കി.മീ. ദൂരത്തിലാണു തുഞ്ചൻ പറമ്പ് സ്ഥിതിചെയ്യുന്നത്. തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകമായി ഇന്ന് മലപ്പുറം ജില്ലയിൽ തിരൂർ-പൂങ്ങട്ടുകുളം കൂട്ടായി റോഡിൽ സ്ഥിതി ചെയ്യുന്ന തുഞ്ചൻ സ്മാരകം ആണ് തുഞ്ചൻ പറമ്പ് എന്ന് അറിയപെടുന്നത്. *എല്ലാ വിദ്യാരം ഭവർഷവും മലയാളത്തിന്റെ ഹരിശ്രീ കുറിക്കാൻ അനേകം കുട്ടികൾ ഇവിടെ എത്താറുണ്ട്.* ആധുനിക മലയാളഭാഷയുടെ *പിതാവ്* എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ്തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. അദ്ദേഹം, പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. ഇന്നത്തെമലപ്പുറം ജില്ലയിലെ തിരൂരിലെതൃക്കണ്ടിയൂരിൽ ആയിരുന്നു കവിയുടെ ജനനം.

തിരുമുല്ലവാരം ക്ഷേത്രം-കൊല്ലം ജില്ലയിലെ തിരുമുല്ലവാരം കടലോരത്താണ് ഈ ക്ഷേത്രം

തിരുമുല്ലവാരം ക്ഷേത്രം *പ്രസിദ്ധമായ 108 മഹാവിഷ്ണു*ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമുല്ലവാരം ക്ഷേത്രം. കൊല്ലം ജില്ലയിലെ തിരുമുല്ലവാരം കടലോരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാചീന കാലത്തുണ്ടായിരുന്ന മൂലക്ഷേത്രം കടലിൽ താഴ്ന്നതാണെന്നും ഇപ്പോഴുള്ളത് പിന്നീട് പുതുക്കി പണിതീർത്തതാണെന്നുമാണ് ഐതിഹ്യം. പരബ്രഹ്മത്തിന്റെ രണ്ടു ഭാവങ്ങളായ ഭഗവാൻ "മഹാവിഷ്ണുവും""പരമശിവനുമാണ്" പ്രധാന ആരാധനാ മൂർത്തികൾ. എങ്കിലും മഹാവിഷ്ണുവിനാണ് കൂടുതൽ പ്രാധാന്യം കല്പിച്ചിട്ടുള്ളത്. കിഴക്ക് ദർശനമായി മഹാവിഷ്ണുവു ം പടിഞ്ഞാറ് ദർശനമായി പരമശിവനും. വിഷ്ണുവിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകോവിൽ വട്ടത്തിൽ പണികഴിപ്പിച്ചിട്ടുള്ളതാണ്. ദിവസം മൂന്ന് പൂജകളുണ്ട്. തിരുവിതാംകൂർ ദേവസ്വത്തിന്റെ മേൽക്കോയ്മയിലുള്ളതാണ് ഈ ക്ഷേത്രം. കൊല്ലം പട്ടണത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് തിരുമുല്ലവാരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. *വിശ്വാസം* കുലശേഖര കാലഘട്ടത്തിൽ കൊല്ലം തലസ്ഥാനമാക്കി നാടു ഭരിച്ചിരുന്ന രാജാവിന്റെ ആരാധനാമൂർത്തിയായിരുന്നു ഇവിടുള്ള മഹാവിഷ്ണു എന്നൊരു വിശ്വാസം പ്രബലമായുണ്ട്. ക്ഷേത്രക്കുളം കടലോരത്താണെങ്കിലും ക്ഷ

രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, മലപ്പുറം ജില്ല

രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, മലപ്പുറം ജില്ല മലപ്പുറം ജില്ലയിലെ അപൂർവ്വം ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നാണ് രാമപുരം ശ്രീരാ‍മക്ഷേത്രം. ക്ഷേത്ര ഐതിഹ്യം ഒരു ഉത്തരേന്ത്യൻ ബ്രാഹ്മണൻ തന്റെ ഇഷ്ടദേവതയായ ശ്രീരാമസ്വാമിയുടെ വിഗ്രഹവുമായി ഒരിക്കൽ തീർത്ഥയാത്രയ്ക്കിടെ ഇവിടെയെത്തി. അദ്ദേഹം നേപ്പാളിൽ നിന്നു കൊണ്ടുവന്നതായിരുന്നു ഈ വിഗ്രഹം. ഒരു നമ്പൂതിരി ഇല്ലത്തെത്തിയ അദ്ദേഹം അവിടത്തെ പുരുഷന്മാരെല്ലാം ക്ഷേത്രത്തിൽ വാരത്തിനു (ബ്രാഹ്മണർക്കുള്ള ഊണ്) പോയിരിക്കുകയാണെന്ന് അറിഞ്ഞു. അദ്ദേഹം ആ ഇല്ലത്തെ അന്തർജനങ്ങളോട് വിഗ്രഹത്തിനു നൈവേദ്യം (ഭക്ഷണം) ഒന്നും കൊടുക്കരുത് എന്നുപറഞ്ഞ് വിഗ്രഹം അവിടെ ഏൽപ്പിച്ച് അമ്പലത്തിലേക്കു പോയി. പക്ഷേ ചെറുപ്പക്കാരും കുസൃതികളുമായ അന്തർജനങ്ങൾ പാൽപ്പായസം ഉണ്ടാക്കി വിഗ്രഹത്തിനു സമർപ്പിച്ചു. നമ്പൂതിരി തിരിച്ചുവന്നപ്പോൾ വിഗ്രഹം തറയിൽ ഉറച്ചുപോയിരിക്കുന്നതായി കണ്ടു. തന്റെ ഇഷ്ടദേവതയെ കൂടെ കൊണ്ടുപോവാൻ കഴിയാതെ മനം നൊന്ത് യാത്രചെയ്ത അദ്ദേഹം യാത്രമദ്ധ്യേ ഒരു കല്ലുപാലത്തിൽ നിന്ന് താഴേയ്ക്കുവീണ് മരിച്ചു. ഈ സ്ഥലത്ത് ആളുകൾ ഒരു ശ്രീരാമക്ഷേത്രം പണിതു. ഒരു ഇഞ്ചക്കാട് ആയിരുന്നു ഇവിടെ. ക്ഷേത്രത്

കാട്ടുപുത്തൂർ ശിവക്ഷേത്രം മലപ്പുറം ജില്ലയിൽ (കേരളം, ഇന്ത്യ)പെരിന്തൽമണ്ണ താലൂക്കിൽ എടപ്പറ്റ വില്ലേജിൽ

കാട്ടുപുത്തൂർ ശിവക്ഷേത്രം മലപ്പുറം ജില്ലയിൽ (കേരളം, ഇന്ത്യ)പെരിന്തൽമണ്ണ താലൂക്കിൽ എടപ്പറ്റ വില്ലേജിൽ പാതിരിക്കോട് ദേശത്ത് പുളിയന്തോടിന്റെ കിഴക്കെ കരയിൽ പടിഞ്ഞാറഭിമുഖമായി സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് കാട്ടുപുത്തൂർ ശിവക്ഷേത്രം. ചിരപുരാതനമായ ഈ ക്ഷേത്രത്തിൽ കിരാതസങ്കൽപത്തിൽശിവനും, സുദർശന സങ്കൽപത്തിൽ ചതുർബാഹുവായി വിഷ്ണുവും,കാളീസങ്കൽപത്തിൽ ശക്തിയും, പ്രഭാസത്യകസമേത അയ്യപ്പനും,ഗണപതിയും പ്രധാനപ്രതിഷ്ഠകളാണ്‌. ശിവപ്രതിഷ്ഠ സ്വയംഭൂവാണെന്നു വിശ്വസിക്കപ്പെടുന്നു. ശിവനും വിഷ്ണുവും  സപരിവാരം ഒരേ ചുറ്റമ്പലത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. പടയോട്ടങ്ങളുടേയും കെടുകാര്യസ്ഥതകളുടേയും കയ്യേറ്റങ്ങളുടേയും പരിണതഫലമായി പൂർവ്വികമായി സമ്പന്നമായിരുന്ന ഈ ക്ഷേത്രം ഇന്ന് ജീർണ്ണാവസ്ഥയിലാണുള്ളത്

നാരായണബലി

നാരായണബലി 21 തലമുറയുടെ അംശമാണ് ഒരു മനുഷ്യശരീരം. നാരായണബലി നടത്തിയാൽ അവർക്കെല്ലാം മോക്ഷപ്രാപ്തി ലഭിക്കും. ഇതിനു പുറമെ 21 തലമുറയുടെ ഗുരുനാഥന്മാരെയും ആവാഹിച്ചു നാരായണബലി നടത്തുന്നു. അപമൃത്യുവിനിരയായവർക്കു വേണ്ടിയാണ് പലപ്പോഴും നാരായണബലി നടത്തുന്നത്… മനുഷ്യശരീരത്തിൽ 10 പ്രാണനുണ്ട്. ഇവയ്ക്കോരോന്നിനും ഓരോ കർമവുമുണ്ട്. ഇവ ഒരുമിക്കുമ്പോഴാണ് മനുഷ്യൻ ജീവിക്കുന്നത്.അവയിൽ പ്രധാനമായ പഞ്ചപ്രാണൻ (പ്രാണ, അപാന, ഉദാന, സമാന, വ്യാന) ചേർന്നതാണ് സൂക്ഷ്മശരീരം. ശരീരം മരിക്കുമ്പോൾ ജീവൻ സ്ഥൂല ശരീരത്തെവിട്ട് സൂക്ഷ്മ ശരീരമവലംബിച്ച് പ്രേതാവസ്ഥയെ പ്രാപിക്കുന്നു. ആ അവസ്ഥയിൽ ജീവന് സ്ഥൂല ശരീരമില്ലെങ്കിലും ഗൃഹാദികളിലും ബന്ധുജനങ്ങളിലും മറ്റുമുള്ള കർമബന്ധങ്ങൾ വിട്ടൊഴിയുന്നില്ല എന്നാണ് സങ്കൽപം. അവരുടെ കർമവാസനകളും നിലനിൽക്കുന്നു.അപ്പോൾ ജീവിച്ചിരിക്കുന്നവരിൽനിന്ന് ആത്മാക്കൾ പലതും പ്രതീക്ഷിക്കുന്നു സൂക്ഷ്മശരീരമാകയാൽ അതിനു സ്ഥൂലശശരീരികളുടെ മേൽ നിഗ്രഹാനുഗ്രഹ ശക്തിയുണ്ട്.മരിച്ചവന്റെ ശരീരം കർമം ചെയ്യുന്നവരുടെ കർമത്തെ ആശ്രയിച്ചു ചലിക്കുന്നെന്നാണ് പ്രമാണം. കർമാധികാരികളായ പിൻമുറക്കാർ യഥാവിധി ചെയ്യുന്ന കർമങ്ങൾ കൊണ്ടാണ് ആത്മാക്ക

ഉത്തരകേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യം ആണ് വയനാട്ടു കുലവൻ

വയനാട്ടു കുലവൻ ഉത്തരകേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യം ആണ് വയനാട്ടു കുലവൻ.വടക്കെ മലബാറിലെ തീയ്യ സമുദായത്തിൽ പെട്ടവരുടെ പ്രധാന ആരാധനാമൂർത്തിയാണ് വയനാട്ടുകുലവൻ. വയനാട്ടുകുലവന്റെ പരികർമ്മിയായി എപ്പോഴും തീയ്യ സമുദായത്തിൽ പെട്ട ആളാണുണ്ടാവുക. എന്നാൽ നായർ/നമ്പ്യാർ തറവാടുകളിൽ വയനാട്ടുകുലവന്റെ സ്ഥാനങ്ങളും കോട്ടങ്ങളുണ്ട്. തീയ്യ സമുദായത്തിൽ പെട്ടവർ വയനാട്ടുകുലവൻ തെയ്യത്തെ തൊണ്ടച്ചൻ തെയ്യമെന്നും വിളിക്കാറുണ്ട്. പരമ്പരാഗതമായി വണ്ണാൻ സമുദായത്തിൽ പെട്ട ആളുകളാണ് ഈ തെയ്യം കെട്ടാറുള്ളത്. ഈ തെയ്യത്തിനു തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാകും. ഈ തെയ്യം പ്രസാദമായി കവുങ്ങിൻ(കമുകിൻ) പൂവാണ് നൽകുക_ പുരാവൃത്തം വയനാട്ടുകുലവൻ തെയ്യത്തിന്റെ പുരാവൃത്തം പരമശിവനുമായിബന്ധപ്പെട്ടതാണ്. ഒരിക്കൽ ശിവബീജം ഭൂമിയിൽ പതിക്കാനിടയാകുകയും, അതിൽ നിന്നും മൂന്ന് വൃക്ഷങ്ങൾ (കരിംതെങ്ങ്) ഉണ്ടാവുകയും ചെയ്തു. ആ വൃക്ഷത്തിന്റെ ചുവട്ടിൽ ‘മധു’ ഊറിവരാറുണ്ടായിരുന്നു. ഒരിക്കൽ വേടരൂപം ധരിച്ച പരമശിവൻ വേട്ടയ്ക്കായി കാട്ടിലെത്തിയപ്പോൾ അങ്ങനെ ഊറി വന്ന ‘മധു’ കാണാനിടയാവുകയും, ‘മധു’ കുടിച്ച് മത്തവിലാസം ശിവഭ്രാന്താടുകയും ശ്