ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ 10, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഏറ്റവും വലിയ ശിവലിംഗമുള്ള കേരളത്തിലെ ക്ഷേത്രം.

ഏറ്റവും വലിയ ശിവലിംഗമുള്ള കേരളത്തിലെ ക്ഷേത്രം. 🙏 കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള കൊടുങ്ങല്ലൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കീഴ്ത്തളി മഹാദേവക്ഷേത്രം. തിരുവഞ്ചികുളം മഹാദേവ ക്ഷേത്രത്തിനു സമീപമാണ് കീഴ്ത്തളി ക്ഷേത്രവും. 2000 വർഷം പഴക്കം ആണ് ക്ഷേത്രത്തിനുള്ളത് എന്ന് പറയപ്പെടുന്നു (BC 100-AD 300). ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെയും ഗുരുവായും ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും നിലകൊള്ളുന്ന ഭാർഗ്ഗവപുത്രൻ,പരശുരാമനാല്‍ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്... 🍃 🍂 🍃 🍂 🍃 🍂 🍃 🍂 🍃 🍂 🍃 മേത്തല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം. കീത്തോളി ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.കേരളത്തിലേയും തുളുനാട്ടിലേയും അറുപത്തിനാല് ബ്രാഹ്മണഗ്രാമങ

വിഷ്ണുമായ (ചാത്തൻ)🔱

വിഷ്ണുമായ (ചാത്തൻ) 🔱 പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേഴ്ച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവതയായ പാർവ്വതിയെ പ്രാർത്ഥിക്കുകയും ചെയ്തു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി ഭയപ്പെടേണ്ടന്നും ഇത് അവളുടെ യോഗമാണെന്നും പറഞ്ഞു. മാത്രവുമല്ല കൂളിവാക മുജ്ജന്മത്തിൽ ശ്രീപാർവ്വതിയുടെ തോഴി ആയിരുന്നുവെന്നും പറഞ്ഞു. മുജ്ജന്മത്തിൽ കൂളിവാക ബാല ഗണേശനെ ശ്രീപാർവ്വതി അറിയാതെ മുലയൂട്ടുകയുണ്ടായി. ഇത് അറിഞ്ഞ പാർവ്വതി കൂവളയെ അടുത്ത ജന്മത്തിൽ ചണ്ഡാളകുലത്തിൽ ജനിക്കുവാൻ ശപിക്കുകയുണ്ടായി. ശാപം കിട്ടിയ കൂളിവാക കരഞ്ഞുകൊണ്ട് ശ്രീപാർവ്വതിയെ കാൽ പിടിച്ച് ക്ഷമ ചോദിക്കുകയുണ്ടായി. കോപം മാറിയ ശ്രീപാർവ്വതി കൂളിവാകയോട് പറഞ്ഞു: ‘അടുത്ത ജന്മത്തിൽ നിനക്ക് ശ്രീ പരമേശ്വരന്റെ പുത്രനെ മുലയൂട്ടി വളർത്താൻ ഭാഗ്യമുണ്ടാകും’ എന്ന് വരം നൽകി. മുജ്ജന്മ കഥ പറഞ്ഞ് ശേഷം കൂളിവാകയോട് വീട്ട

പെരുനാട് പുതുക്കടയ്ക്കും ളാഹയ്ക്കും ഇടയിലുള്ള തമ്പുരാട്ടിക്കാവ്..

തമ്പുരാട്ടിക്കാവ്..... ******************** പെരുനാട് പുതുക്കടയ്ക്കും ളാഹയ്ക്കും ഇടയിലുള്ള സ്വയംഭൂ ക്ഷേത്രം ആണ് തമ്പുരാട്ടിക്കാവ്. വർഷങ്ങൾക്കു മുൻപ് പന്തളം കൊട്ടാരത്തിൽ നിന്നും വന്ന ശബരിമല ദർശന സംഘാംങ്ങൾ വിരിവെച്ചുറങ്ങുകയും നേരം വെളുത്ത് പുറപ്പെടാൻ തുടങ്ങുമ്പോൾ കൂടെ ഉണ്ടായിരുന്ന ഇളയ തമ്പുരാട്ടിയുടെ വസ്ത്രത്തിൽ ചുമപ്പു നിറം കാണാനിടയായി .അത് കുട്ടി ആദ്യമായി ൠതുമതി ആയ ലക്ഷണം ആണെന്ന് ഗുരുസ്വാമി വിലയിരുത്തി. ഇളയതമ്പുരാട്ടിയുടെ യാത്ര അവിടെ അവസാനിപ്പിച്ച്‌ ഒരു പാറയ ിൽ കയറ്റിയിരുത്തി യാത്ര തുടർന്നു. തലേദിവസം തേക്കിലയുടെനാമ്പിലയിൽ കിടന്നുറങ്ങിയതിന്റെ ചുവപ്പ് കറയാണ് വസ്ത്രത്തിൽ കണ്ടത്. തെറ്റിദ്ധരിച്ച് കുട്ടിയെ വനത്തിൽ ഇരുത്തിപോയ സംഘാംഗങ്ങൾ ദർശനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ല. രാത്രിയിൽ വന്യജീവി ഉപദ്രവം ഉണ്ടാവുന്ന സാഹചര്യത്തിൽ കുട്ടി പാർവതി ദേവിയെ കഠിനമായി പ്രാർത്ഥിക്കുകയും ദേവി പ്രത്യക്ഷപെട്ടൂ വന്യജീവകളെ ശിലയാക്കിമാറ്റുകയും ഇളയതമ്പുരാട്ടി ശിലയിൽ വിലയം പ്രാപിക്കുകയും ചെയിതു. ആ ശില അഞ്ചു തലയുള്ള അനന്തന്റെ രൂപത്തിൽ ഇന്ന് നില നില്ക്കുന്നു. അതിൽ ദേവിരൂപവും കാണാം.അഭീഷ്ടകാര്യസി

അത്ഭുതകരമായ ഈ സത്യത്തെപ്പറ്റി ചിന്തിക്കുക

അത്ഭുതകരമായ ഈ സത്യത്തെപ്പറ്റി ചിന്തിക്കുക ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||| ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ.... മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം...? തലച്ചോർ... 490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..! 1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങൾ ശേഖരിക്കാം..! ബ്രെയ്നിന്റെ നിർദേശങ്ങൾ 170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..! എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..! ഒരു സെക്കന്റിൽ "1 ലക്ഷം" സന്ദേശങ്ങൾ...! ശ്വാസം, രക്ത പ്രവാഹം, വിശപ്പ്, ദാഹം, അംഗചലനങ്ങൾ, കൺ പോളകളുടെ അനക്കം പോലും തലച്ചോർ നിയന്ത്രിക്കുന്നു..! നമ്മുടെ മസ്തിഷ്കം 25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..! ഒരു ബൾബിന് പ്രകാശിക്കാനുള്ള പവർ...! ഭാരം 1.3 കിലോഗ്രാം മാത്രം... ! വ്യാപ്തി 14 cm x 16 cm x 9 cm മാത്രവും! ⚡ ⚡ ⚡ ⚡ ⚡ ⚡ ⚡ ⚡ ⚡ ⚡ ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ? ഹൃദയം 〰 1 മിനുട്ടിൽ 70 തവണ മിടിക്കുന്നു..! അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ ...! ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ മിടിച

തിരുർ ആലത്തിയൂർ വെള്ളാമശ്ശേരി ഗരുഡന്‍ കാവ്....*

തിരുർ ആലത്തിയൂർ വെള്ളാമശ്ശേരി ഗരുഡന്‍ കാവ്....* 🔔 🔔 ഗരുഡനെ പൂജിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം - തിരുർ ആലത്തിയൂർ വെള്ളാമശ്ശേരി ഗരുഡന്‍കാവ്‌... ഗരുഡഭഗവാന്‌ ഒരു ക്ഷേത്രം അത്യപൂര്‍വ്വമാണ്‌. തിരുർ ആലത്തിയൂർ വെള്ളാമശ്ശേരി ഗരുഡന്‍കാവ്‌ ക്ഷേത്രം നൂറ്റാണ്ടുകളായി ഭക്തജനങ്ങള്‍ക്ക്‌ അഭയം നല്‍കി പരിലസിക്കുന്നു. മലപ്പുറം ജില്ലയില്‍ തിരൂര്‍ ചമ്രവട്ടം റോഡിലാണ്‌ ഈ ക്ഷേത്രം. ഗോപുരം കടന്ന്‌ ശ്രീലകത്ത്‌ നോക്കുമ്പോള്‍ കൂര്‍മാവതാരത്തിലുള്ള മഹാവിഷ്ണുവിനെ കാണാം. പ്രദക്ഷിണം വച്ച്‌ പുറകില്‍ ചെല്ലുമ്പോള്‍ ഭഗവാന്റെ വാഹനമായ ഗരുഡ പ്രതിഷ്ഠയും കാണാം. മണ്ഡലക്കാലത്ത്‌ നാഗങ്ങള്‍ മനുഷ്യരൂപം പൂണ്ട്‌ ഗരുഡന്റെ അനുഗ്രഹത്തിനായി എത്തുമെന്നാണ്‌ ഐതിഹ്യം. അതിനാല്‍ എല്ലാ മണ്ഡലക്കാല ഞായറാഴ്ചയും വിശേഷമാണ്‌. മൂന്ന്‌ ഞായറാഴ്ചകള്‍ മുടങ്ങാതെ ദര്‍ശനം നടത്തിയാല്‍ ഒരുവര്‍ഷത്തെ ദര്‍ശനഫലം സിദ്ധിക്കുമെന്നതാണ്‌ വിശ്വാസം. സര്‍പ്പാന്ധകനായ ഗരുഡന്‍ പ്രസാദിച്ചാല്‍ സര്‍പ്പകോപം ഇല്ലാതാകും. അതുകൊണ്ട്‌ സര്‍പ്പദോഷങ്ങള്‍ക്ക്‌ ഇവിടെ വഴിപാട്‌ നടത്തുന്നുണ്ട്‌. ത്വക്കുരോഗങ്ങള്‍, ശിശുരോഗങ്ങള്‍, വായ്പുണ്ണ്‌, പാണ്ഡ്‌, ചൊറി, ചിരങ്ങ്‌ തുടങ്ങി എല്ലാ

വിവാഹം നടത്തുന്ന കന്യാകുമാരി ദേവി

വിവാഹം നടത്തുന്ന കന്യാകുമാരി ദേവി 🌷 ഭാരതത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അമ്പലമാണ് കന്യാകുമാരി ക്ഷേത്രം. സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയാണ് ദേവി. രാവിലെ 4.30 നു നട തുറക്കും. 11.45 ന് നട അടയ്ക്കും. പിന്നെ വൈകിട്ട് 4 ന് നടതുറന്ന് 8 ന് അടയ്ക്കും. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തിയുടെ അവതാരമാണ് കന്യാകുമാരി എന്നാണ് ഐതീഹ്യം. ദേവിയുടെ വൈരമൂക്കൂത്തി ഏറെ പ്രസിദ്ധമാണ്. ക്ഷേത്രത്തിലേക്ക് വടക്കേ വാതിലിലൂടെ വേണം പ്രവേശിക്കാൻ. കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിടുന്നു. ചില വിശേഷ ദിവസങ്ങളിൽ മാത്രം ഇത് തുറക്കുന്നു. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരെയും കടലിലൂടെ സഞ്ചരിക്കുന്നവരെയും ഒക്കെ ദേവി സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ ദൂരെയാണ് സുചീന്ദ്രം. മൂവായിരം വർഷത്തോളം പഴക്കമുള്ളതാണീ ക്ഷേത്രം. ബാണാസുരനെ വധിക്കാനായാണ് ദേവി അവതരിച്ചത്. പരശുരാമൻ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. മലയാളികളും തമിഴരും അധികമായി സന്ദർശിക്കുന്ന ഒരു ക്ഷേത്രമാണിത്. സ്വാമി വിവേകാനന്ദൻ തപസ്സു ചെയ്ത

ശ്രീപരിമളരംഗനാഥസ്വാമി_ക്ഷേത്രം, മയിലാടുംതുറൈ, തമിഴ്നാട്.🕉

ശ്രീപരിമളരംഗനാഥസ്വാമി_ക്ഷേത്രം, മയിലാടുംതുറൈ, തമിഴ്നാട്. 🕉 🌷 കാവേരി നദിയുടെ തീരത്താണ് പരിമള രംഗനാഥസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈഷ്ണവ കവിയായിരുന്ന അല്‍വാറുടെ കൃതികളില്‍ കാണുന്ന ദിവ്യദേശം എന്നറിയപ്പെടുന്ന 108 വിഷ്ണു ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഈ ക്ഷേത്രം. രംഗനാഥസ്വാമിയുടെ രൂപത്തിലാണ് വിഷ്ണുവിനെ ഇവിടെ ആരാധിച്ചുപോരുന്നത്. 12 അടി ഉയരത്തിലുള്ള പച്ചനിറത്തിലുള്ള കല്ലില്‍ തീര്‍ത്തതാണ് ഇവിടുത്തെ വിഷ്ണുവിഗ്രഹം. രംഗനാഥസ്വാമിയുടെ പത്‌നിയായ പരിമള രംഗനായകി,  ചന്ദ്ര ശാപ വിമോചനവല്ലി, പുണ്ഡരീകവല്ലി എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ദേവത ഇവിടെ വച്ചാണ് ചന്ദ്രന് ശാപമോക്ഷം നല്‍കിയതെന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെയാണത്രേ ചന്ദ്ര ശാപ വിമോചനവല്ലിയെന്ന പേരില്‍ ദേവി അറിയപ്പെടാന്‍ തുടങ്ങിയത്. പഞ്ചരംഗക്ഷേത്രം എന്നറിയപ്പെടുന്ന അഞ്ച് വിഷ്ണുക്ഷേത്രങ്ങളിലും ഈ ക്ഷേത്രം ഉള്‍പ്പെടുന്നുണ്ട്. ശ്രീരംഗപട്ടണത്തെ ശ്രീരംഗനാഥസ്വാമി ക്ഷേത്രം, കുംഭകോണത്തെ സാരംഗപാണി ക്ഷേത്രം, ട്രിച്ചിയിലെ ശ്രീ അപ്പക്കുടതാന്‍ ക്ഷേത്രം എന്നിവയാണ് പഞ്ച രംഗ ക്ഷേത്രത്തിലെ മറ്റ് നാല് ക്ഷേത്രങ്ങള്‍.

പലായനത്തിന്റെ കഥയുമായി കുശാല്‍ നഗറിലെ സുവര്‍ണ്ണ ക്ഷേത്രം

പലായനത്തിന്റെ കഥയുമായി കുശാല്‍ നഗറിലെ സുവര്‍ണ്ണ ക്ഷേത്രം 🌻 കര്‍ണാടകയിലെ കുശാല്‍നഗറിലെ സുവര്‍ണ്ണ ക്ഷേത്രം . ദൂരം കണക്കാക്കിയപ്പോള്‍ കേരളത്തില്‍ നിന്ന് ഏകദേശം ഏഴ് മണിക്കൂര്‍ കൊണ്ട് പോയി വരാം. കര്‍ണാടകയിലെ കുശാല്‍ നഗറില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ടിബറ്റന്‍ ക്ഷേത്രത്തില്‍ എത്താം. അല്ലെങ്കില്‍ മൈസൂര്‍-മടിക്കേരി വഴി മൂന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം. പേര് സൂചിപ്പിക്കുന്നതിന് വിപരീതമായി തീര്‍ത്തും ഗ്രാമീണ അന്തരീക്ഷമുളള ഒരിടമാണ് കുശാല്‍നഗരം. റോഡിനിരുവശത്തും പാടങ്ങളും പച്ചക്കറി കൃഷിയുമാണ്. മടിക്കേരിയേയും കുശാല്‍ നഗരത്തേയും ബന്ധിപ്പിക്കുന്ന റോഡിനിരുവശവും കാടിനോട് സദൃശ്യമായ പ്രദേശങ്ങളാണ്. ആ വഴിയുളള യാത്ര വളരെ രസകരമാണ്. പാതി വിടര്‍ന്ന കാപ്പിപ്പൂവിന്റെ മണവും റോഡിനിരുവശത്ത് നിന്നും യാത്രികരെ തേടിയെത്തും കുശാല്‍ നഗരത്തിലെത്തിയാല്‍ ടിബറ്റന്‍ ക്ഷേത്രത്തിലേക്കുളള യാത്രാനിര്‍ദേശം തരുന്ന ദിശാബോര്‍ഡുകള്‍ റോഡരികില്‍ കാണാം. അത്ര വലുതല്ലാത്ത നടന്ന് കയറാന്‍ കഴിയുന്ന ഒരു മലമുകളിലാണ് ക്ഷേത്രം. ക്ഷേത്രത്തിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ ഒരു കൊച്ചു ടി

മഞ്ഞനാടി ശ്രീഭദ്രകാളി ക്ഷേത്രം ചെത്തിക്കോട് കാഞ്ഞിരമറ്റം എറണാകുളം ജില്ല

മഞ്ഞനാടി ശ്രീഭദ്രകാളി ക്ഷേത്രം ചെത്തിക്കോട് കാഞ്ഞിരമറ്റം എറണാകുളം ജില്ല .......................... മഞ്ഞനാടി ഭദ്രകാളി മഹാൽമ്യം സർവ്വവിദ്യപ്രദായിനി സർവൈശ്വര്യ ഗുണദായികേ കാരുണ്യകര വാഹിനി മഞ്ഞനാടി ഭദ്രകാളി നമോസ്തുതേ! മഞ്ഞനാടി ഭഗവIതിക്ക് ആരാധന ക്രമം ആരംഭിച്ചിട്ട് ഏകദേശം 236 വർഷത്തെ പഴക്കമായ്. മറ്റ് ഭദ്രകാളി ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടത്തെ ചൈതന്യം. ശംഭുസ്ഥയെന്ന വസ്ഥയിൽ കിഴക്കോട്ട് ദർശനമേകി ശ്രീപാർവ്വതി ദേവി കാളീമയ രൂപഭാവത്തോടെ ശാന്തസ്വരൂപിണിയായ് മഞ്ഞനാടി ഭദ്രകാളീയായ് വാണരുളുന്ന ക്ഷേത്രത്തിൽ'ഭഗവതി ദേശത്തിനും ഭക്തജനങ്ങൾക്കും സർവ്വൈശ്യങ്ങളും ' പ്രദാനം ചെയ്ത് 'ദേശ നാഥയായ് കുടികൊള്ളുന്നു. ശ്രീപരമശിവന്റെ മാറിടത്തിൽ വസിക്കുന്നവളും കൈകളിൽ ആയുധങ്ങൾ ' ധരിച്ചവളും സർവ്വാലങ്കാര ഭൂഷിതയുമായ മഞ്ഞനാടി ഭദ്രകാളി ശിവ എന്ന പേരിലും അറിയപ്പെടുന്നു. ശിവഗുണമേറേ യുള്ളവളായതിനാൽ മംഗല്യ സൗഭാഗ്യം, സന്താനഭാഗ്യം എന്നിവയ്ക്ക് ഇവിടെ പൂജ നടത്തി പ്രാർത്ഥിച്ചാൽ ഫലപ്രാപ്തി കിട്ടുമെന്നുള്ളതാണ് അനുഭവം. മഞ്ഞനാടി ഭഗവതി ധ്യാനശ്ലോകത്തിലെ കപാലം എന്നത് വിജ്ഞാനത്തെ പകർന്ന് നൽകുന്ന ഒ

ശ്രീ എറണാകുളത്തപ്പൻ ക്ഷേത്രം🙏

ശ്രീ എറണാകുളത്തപ്പൻ ക്ഷേത്രം 🙏 ************************************************ പരശുരാമഭൂമിയിലെ 108 ശിവക്ഷേത്രങ്ങളിലൊന്നായ എറണകുളം ശിവക്ഷേത്രം എറണാകുളം നഗരമദ്ധ്യത്തിൽ ദർബാർ ഹാൾ മൈതാനത്തിന് സമീപം സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തിയായ ശിവൻ പാർവ്വതീസമേതനായി പടിഞ്ഞാട്ട് ദർശനമായി വാഴുന്നു. പ്രധാനവിഗ്രഹം സ്വയംഭൂവാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ആദ്യം ഇവിടത്തെ ശിവൻ കിഴക്കോട്ട് ദർശനമായിരുന്നത്രേ. എന്നാൽ ഉഗ്രമൂർത്തിയായ ശിവന്റെ കോപം കാരണം കിഴക്കുഭാഗത്തുള്ള നിരവധി സ്ഥലങ്ങൾ അഗ്നിക്കിരയാകുകയും തുടർന്ന് വില്വമംഗലം സ്വാമിയാരുടെ അഭ്യർത്ഥനപ്രകാരം ശിവൻ സ്വയം പടിഞ്ഞാട്ട് ദർശനമാകുകയും ചെയ്തു. ക്ഷേത്രത്തിന് കിഴക്കുള്ള 'കരിത്തറ' എന്ന സ്ഥലത്തിന് ആ പേരുവരാൻ തന്നെ കാരണം ശിവന്റെ കോപാഗ്നിയാണത്രേ. കിഴക്കേനടയിൽ പാർവ്വതീസാന്നിദ്ധ്യമുള്ളതായി വിശ്വസിയ്ക്കപ്പെടുന്നു. ആ നട തുറക്കാറില്ല. ഇതും വില്വമംഗലം സ്വാമിയാരുടെ അഭ്യർത്ഥനപ്രകാരമാണുണ്ടായതത്രേ. ഇന്ന് അവിടെ പാർവ്വതിയുടെ ചെറിയൊരു കണ്ണാടിവിഗ്രഹമുണ്ട്. അവിടെ ദിവസവും വിളക്കുവപ്പുമുണ്ട്. ക്ഷേത്രത്തിന് പടിഞ്ഞാറും കിഴക്കുമായി രണ്ട് ഗോപുരങ്ങളുണ്ട്. ക്ഷേത്രേശന്റെ

മഹാഗണപതി വാഴും മരാട്ട്‌ മന ( മരനാട്ട്‌ മന) മലപ്പുറം ജില്ലയിൽ

മഹാഗണപതി വാഴും മരാട്ട്‌ മന ( മരനാട്ട്‌ മന)  ----------------------------------------------------------------------- കേരളത്തിലെ ഏറ്റവും പ്രസിദ്ധിയേറിയ നമ്പൂതിരി തറവാടുകളിൽ ഒന്നാണു മരാട്ട്‌ മന അഥവാ മരനാട്ട്‌ മന ( മരനാട്ട്‌ ലോപിച്ച്‌ മരാട്ടായതാണു ) . കേരളത്തിൽ ഇന്നു ആകെ രണ്ടോ, മൂന്നോ, പതിനാറുകെട്ടുകളെ ഉള്ളൂ. അതിൽ ഒന്നാണു മരാട്ട്‌ മന . നമ്പൂതിരി ഗൃഹങ്ങളിൽ പതിനാറു കെട്ടായുള്ള ഗൃഹം മരാട്ട്‌ മന മാത്രേ ഞാൻ കേട്ടിട്ടുള്ളൂ. ( പണ്ട്‌ ഒരുപാട്‌ 16 കെട്ടുകൾ ഉണ്ടായിരുന്നു. നിലനിൽക്കുന്ന 16 കെട്ട്‌ മരാട്ട്‌ മന പോലെ ഒന്നു രണ്ടെണ്ണം മാത്രം ) പഴയ ജന്മി പരമ്പരയായിരുന്നു മരാട്ട്‌ മനക്കാർ. കേരളത്തിലെ അറുപത്തിനാലു നമ്പൂതിരി ഗ്രാമങ്ങളിൽ യജുർവ്വേദ പ്രധാനമായ ഗ്രാമമായ കരിക്കാട്‌ ഗ്രാമത്തിലെ കൊടശ്ശേരി ദേശത്താണു മരാട്ട്‌ മന സ്ഥിതി ചെയ്യുന്നത്‌.24 ഓളം നമ്പൂതിരി ഇല്ലങ്ങളാണു ഈ കരിക്കാട്‌ ഗ്രാമത്തിലുള്ളത്‌.മലപ്പുറം ജില്ലയിൽ പാണ്ടിക്കാട്‌ വണ്ടൂർ റോഡിൽ മരാട്ട്പ്പടി എന്ന സ്ഥലത്താണു മരാട്ട്‌ മന സ്ഥിതി ചെയ്യണത്‌ . മനയുടെ പേരു തന്നെ സ്ഥലത്തിനു വന്നു ചേർന്നു. മരാട്ട്‌ മനയിൽ വാഴും മഹാഗണപതി മനയ്ക്കും , കുടുംബാംഗങ്ങൾക്