ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇത് പാളയം – എത്ര പേര്‍ക്ക് അറിയാം ഈ ചരിത്രം ?




ഇത് പാളയം – എത്ര പേര്‍ക്ക് അറിയാം ഈ ചരിത്രം ?
ഗണപതി ക്ഷേത്രവും ജുമാ മസ്ജിദും st.ജോസഫ്സ് ചർച്ചും രക്തസാക്ഷി മണ്ഡപവും കണ്ണേമാറ
ചന്തയും കേരള സർവകലാശാലയും യൂണിവേർസിറ്റി കോളേജും സാഫല്യം കൊമ്പ്ലെക്സും MLA ഹോസ്റ്റെലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും പബ്ലിക് ലൈബ്രറിയും ഫൈൻആർട്സ് കോളേജും ഒക്കെയുള്ള നമ്മുടെ സ്വന്തം പാളയം , ഇന്നും പലർക്കും അറിയാത്ത ഫ്ലാഷ് ബാക്ക്
ആണ് പാളയത്തെ പുൽക്കൊടിക്ക് പോലും പറയാനുള്ളത് , രാജ ഭരണ കാലത്തെ തിളങ്ങുന്ന സ്മരണകളാണവ…
“cantonment” എന്ന വാക്കിന്റെ മലയാളം പദമാണ് “പാളയം”… പതിനെട്ടാം നൂറ്റാണ്ടിൽ മാർത്താണ്ട വർമ്മയുടെ കാലശേഷം അദ്ദേഹത്തിന്റെ അനന്തരവൻ കാര്ത്തിക തിരുനാള് രാമവര്മ്മ മഹാരാജാവായി സ്ഥാനമേറ്റപ്പോൾ പദ്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തെക്ക് രാജ്യത്തിന്റെ തലസ്ഥാനം മാറ്റുകയുണ്ടായി.
അക്കാലത്ത് “Travancore nair brigade” ൽ പെട്ട പട്ടാളക്കാരും കുതിരപ്പട്ടാളക്കാരും തങ്ങൾ
ആരാധിച്ചിരുന്ന രണ്ടു ഗണപതി വിഗ്രഹങ്ങളും ഒരു ഹനുമാൻ വിഗ്രഹവും കൂടെ കൊണ്ട്
വരികയുണ്ടായി. അതിൽ ഒരെന്നമാണ് ഇന്നത്തെ പഴവങ്ങാടി ക്ഷേത്രത്തിൽ ഉള്ള
വിഗ്രഹം. രണ്ടാമത്തേത് പട്ടാളക്കാർ തമ്പടിച്ച പാളയത്തും പ്രതിഷ്ഠിച്ചു. ഹനുമാൻ വിഗ്രഹം ഇന്നത്തെ നിയമസഭാ മന്ദിരത്തിന്റ അടുത്തും പ്രതിഷ്ഠിച്ചു. അങ്ങനെയാണ് പാളയം എന്ന സ്ഥലം ഉണ്ടാകുന്നതും അവിടെ ഒരു ഗണപതി ക്ഷേത്രം ഉണ്ടായതും .(പിന്നീട് പട്ടാള ക്യാമ്പ് തിരുമലയ്ക്കു സമീപം പാങ്ങോട് എന്ന സ്ഥലത്തേക്ക് മാറ്റി.)
പിൽക്കാലത്ത് ഭാരതം ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ആയെങ്കിലും “Princely State” എന്ന നിലയ്ക്ക് രാജഭരണം ആയതിനാൽ അന്നും പട്ടാള കേന്ദ്രം പാളയത്ത് തന്നെ തുടർന്നു,അക്കാലത്ത് തിരുവിതാംകൂർ സേനയിൽ ധാരാളം ഇസ്ലാം മതസ്ഥരും ക്രിസ്തുമത വിശ്വാസികളും അണിനിരന്നു,1814-ൽ സ്വാതി തിരുനാൾ മഹാരാജാവ് നാട് ഭരിച്ചിരുന്ന കാലത്താണ് ആദ്യമായി ഒരു പള്ളി പാളയത്ത് ഉയരുന്നത് , “പട്ടാള പള്ളി” എന്നറിയപ്പെട്ടിരുന്ന ആ പള്ളിയാണ് ഇന്നത്തെ പാളയം ജുമാ മസ്ജിദ്. ഈ മസ്ജിദ് ഉണ്ടായി അറുപതോളം വർഷങ്ങൾ കഴിഞ്ഞാണ് തൊട്ടടുത്ത് തന്നെ ഒരു ക്രിസ്ത്യൻ പള്ളി പണിഞ്ഞത് ,അത് ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്തായിരുന്നു , അതാണ് ഇന്ന് കാണുന്ന സെന്റ് ജോസെഫ്സ് പള്ളി ,അങ്ങനെ സകല മതത്തിൽ പെട്ട സൈനീകർക്കും ആരാധിക്കാൻ നിർമ്മിച്ച ദേവാലയങ്ങൾ ഇന്നും തോളോട് തോൾ ചേർന്ന് നിൽക്കുന്നു .
രാജഭരണ കാലത്ത് നിർമ്മിക്കപ്പെട്ടതാണെങ്കിലും പള്ളികൾ രണ്ടും ഇന്ന് കാണുന്ന വിപുലീകരിച്ചതും പുതുമോടിയിൽ പണികഴിപ്പിച്ചതുമെല്ലാം പിൽക്കാലത്ത് വിശ്വാസികളുടെ കൂട്ടായ്മയാണ്. പട്ടാളക്കാർക്ക് ദേവാലയങ്ങൾ മാത്രമല്ല മഹാരാജാവ് നിർമ്മിച്ച് കൊടുത്തത് ,അവർക്കും അവരുടെ കുടുംബങ്ങൾക്കും നിത്യേന ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കളും മറ്റും ശേഖരിക്കാനും വിതരണം ചെയ്യാനുമായി ഉത്രം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഉണ്ടാക്കിയതാണ് പാളയം മാർകറ്റ് . പിന്നീട് മദ്രാസ് ഗവർണർ Sir Connemara നിർമ്മിച്ചതാണ് ഇന്ന് നാം കാണുന്ന ആ ചുവന്ന ആർച് ഗേറ്റ് .
അങ്ങനെ പാളയം ചന്ത കണ്ണേമാറ ചന്ത എന്നറിയപ്പെട്ടു .ദൂര ഗ്രാമ പ്രദേശങ്ങളിൽ നിന്നും മറ്റും കർഷകർ അവരുടെ വിളവെടുപ്പുകൾ ചുമന്നു കൊണ്ട് വന്നു ന്യായമായ വിലയ്ക്ക് നഗര വാസികൾക്കും മറ്റും കൊടുക്കുമായിരുന്നു ,മത്സ്യ കച്ചവടത്തിനായി കന്യാകുമാരിയിലെ തീരദേശ വാസികളായ മുക്കുവരെയും മഹാരാജാവ് അവിടെ കൊണ്ട് വന്നു ചേർത്തു. അവർക്ക് താമസിക്കാൻ കുന്നുകുഴി എന്ന സ്ഥലത്ത് ഒരു ചെറു ഗ്രാമവും നിർമിച്ചു കൊടുത്തു. ഇന്നും കുന്നുകുഴിയിലെയും സമീപ പ്രദേശത്തെയും കോളനി നിവാസികളാണ് പാളയത്ത് കച്ചവടം നടത്തുന്നത്.
1830 ൽ ,സംഗീതത്തിലും സാഹിത്യത്തിലും അറിവിലും അഗ്രകണ്യനായിരുന്ന സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്താണ് പാളയത്ത് പബ്ലിക് ലൈബ്രറി നിർമ്മിക്കുന്നത്. ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ലൈബ്രറികളിൽ ഒന്നാണ് ഇത് . പിന്നീട് ശ്രീമൂലം തിരുനാൾ മഹാരാജാവാണ് ഇന്ന് കാണുന്ന രീതിയിൽ കൊട്ടാരസമാനമായ ആ ഭംഗിയുള്ള കെട്ടിടം നിർമ്മിച്ചത് .1888 ൽ അദ്ദേഹം തന്നെയാണ് ഫൈൻ ആർട്സ് കോളേജ് നിർമ്മിച്ചതും.
പാളയത്ത് തല ഉയർത്തി നിൽക്കുന്ന കേരള സർവകലാശാല (The University of Kerala)യുടെ നിർമാതാവ് തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ആണ്. ആദ്യ നാമം “തിരുവിതാംകൂർ സർവകലാശാല” അഥവാ University of Travancore എന്നായിരുന്നു. അക്കാലത്ത് ദക്ഷിണ ഭാരതത്തിലെ ഏറ്റവും മുന്തിയ സർവകലാശാല മദ്രാസ് യൂണിവേർസിറ്റി ആയിരുന്നു. മലയാള മണ്ണിൽ ഒന്നാം തരം ഒരു സർവകലാശാല വേണമെന്നുള്ള മഹാരാജാവിന്റെ അടങ്ങാത്ത ആഗ്രഹത്തിന്റെ ഫലമായിരുന്നു കേരള സർവകലാശാല.
തൊട്ടടുത്തുള്ള യൂണിവേർസിറ്റി കോളേജ് നിർമിച്ചത് സ്വാതി തിരുനാൾ ആണ് . അന്നത് ഒരു സ്കൂൾ ആയിരുന്നു . ഭാരതം സ്വതന്ത്രയായതിനു ശേഷം കേരള സംസ്ഥാന രൂപീകരണം കഴിഞ്ഞു ആദ്യമായി ചുമതല ഏറ്റെടുത്ത പോലീസ് ഇൻസ്പെക്ടർ ജനറൽ ആയിരുന്നു ചന്ദ്രശേഖരൻ നായർ. പണ്ട് പട്ടാളക്കാർ കവാത്തും മറ്റും നടത്തിയിരുന്ന ഒഴിഞ്ഞ മൈതാന പ്രദേശത്തെ നവീകരിച്ചു ഫുട്ബാൾ സ്റ്റേഡിയം ആക്കി മാറ്റുകയും അതിനു കേരളത്തിലെ ആദ്യത്തെ പോലീസ് മേധാവിയുടെ നാമം നൽകുകയും ചെയ്തു.
ഒന്നാം സ്വാതന്ത്രസമര രക്തസാക്ഷികളുടെ ഓര്മയ്ക്കായി ഇഎംഎസ് സര്ക്കാറിന്റെ കാലത്താണ് പാളയത്ത് രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചത്. ആ ചടങ്ങില് രക്തസാക്ഷികളുടെ സ്മരണയ്ക്കായി വയലാറും ദവരാജനും ഒരുക്കിയ ഗാനമാണ് “ബലികുടീരങ്ങളേ” എന്ന അനശ്വരഗാനം. ഒന്നാം സ്വാതന്ത്രസമരത്തിന്റെ 100ാം വാര്ഷികത്തില് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്തത്. ദിവസേന നഗരത്തിലൂടെയുള്ള ഈ നെട്ടോട്ടത്തിൽ മൂന്നോ നാലോ സെക്കന്റുകൾ കൊണ്ട് പാളയത്ത് കൂടി കടന്നു പോകുമ്പോൾ നിങ്ങൾ ഓർമ്മിക്കുന്നുവോ ഇത്രയും വലിയ ചരിത്രം…..
കടപ്പാട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...