ചേരമാന്റെ പേരമക്കൾ ഇവിടെ ജീവിച്ചിരിപ്പുണ്ട് ================================================= ഏകദേശം ഒരു വർഷം മുന്നെയാണ് അവിചാരിതമായി സൗദി അറേബ്യൻ പൗരനായ ഖാലിദിനെ അബൂദാബി എയർപോട്ടിൽ വെച്ച് ഞാൻ പരിചയപ്പെടാൻ ഇടയായത്. പരിചയപ്പെടലിനിടയിൽ ഞാൻ മലബാറുകാരനാണെന്ന് ( മലബാരി - അങ്ങിനെയാണ് മലയാളിയെ അറബി അഭിസംബോധനം ചയ്യുന്നത് ) പറഞ്ഞപ്പോൾ ഖാലിദ് പറഞ്ഞ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി. സൗദി അറേബ്യൻ പൗരനായ തനിക്കും മലബാറുമായി രക്തബന്ധമുണ്ടെന്നും അത് ചരിത്രപരമായ ബന്ധമാണെന്നും അദ്ധേഹം പറഞ്ഞപ്പോൾ കൂടുതൽ അറിയാൻ ആകാംക്ഷയായി. തന്റെ ഗോത്രനാമം മലൈബാരി എന്നാണെന്ന് ഖാലിദ് പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. ( മലൈ , മനിബാർ , മലിബാർ , മലൈബാർ , മലബാർ എന്നൊക്കെയാണ് പുരാതന അറബ് വണിക്കുകളും സഞ്ചാരികളും മറ്റും ഈ ദേശത്തെ വിളിച്ചിരുന്നത് ) പിന്നെ അങ്ങിനെ വലിയൊരു ഗോത്രം മക്കയുടെ സമീപ പ്രദേശങ്ങളിലും യമനിലെ ഹദർ മൗത്തിലും ഉണ്ടെന്ന് ഖാലിദ് പറഞ്ഞപ്പോൾ അതെനിക്ക് ഒരു പുതിയ അറിവായി. ഞാൻ കരുതിയത് , മലബാറുമായി-പ്രത്യേകിച്ച് കോഴിക്കോടുമായി അറബികൾക്കുണ്ടായിരുന്ന വാണിജ്യ ബന്ധത്തിന്റെ ബാക്കിപത്രമാവാം അറബ് ദേശ...
അറിവ് നേടുക .... ഓരോ നിമിഷത്തേയും അറിവ് നിന്നിൽ നിറക്കാനുള്ള മാധ്യമമാക്കുക.... നീ നേടിയ അറിവ് ഉപകരിക്കുമോ എന്ന ആശങ്കവേണ്ട ..... നീ നേടുന്ന ഓരോ അറിവിനും.... അറിവ് നേടലിലൂടെ... നീ ധന്യമാക്കുന്ന... ഓരോ നിമിഷത്തിനും.... അളവറ്റ പ്രതിഫലം നിന്നെ കാത്തിരിക്കുന്നു.... എന്ന വിശ്വാസമാണ് നിന്നെ നയിക്കേണ്ടത് . . "അറിവ് അമൂല്യമായ സമ്പത്താണ്"