ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചേരമാന്റെ പേരമക്കൾ ഇവിടെ ജീവിച്ചിരിപ്പുണ്ട്



ചേരമാന്റെ പേരമക്കൾ ഇവിടെ ജീവിച്ചിരിപ്പുണ്ട്
=================================================
ഏകദേശം ഒരു വർഷം മുന്നെയാണ് അവിചാരിതമായി സൗദി അറേബ്യൻ പൗരനായ ഖാലിദിനെ അബൂദാബി എയർപോട്ടിൽ വെച്ച്‌ ഞാൻ പരിചയപ്പെടാൻ ഇടയായത്‌.
പരിചയപ്പെടലിനിടയിൽ ഞാൻ മലബാറുകാരനാണെന്ന് ( മലബാരി - അങ്ങിനെയാണ് മലയാളിയെ അറബി അഭിസംബോധനം ചയ്യുന്നത്‌ ) പറഞ്ഞപ്പോൾ ഖാലിദ്‌ പറഞ്ഞ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി.
സൗദി അറേബ്യൻ പൗരനായ തനിക്കും മലബാറുമായി രക്തബന്ധമുണ്ടെന്നും അത്‌ ചരിത്രപരമായ ബന്ധമാണെന്നും അദ്ധേഹം പറഞ്ഞപ്പോൾ കൂടുതൽ അറിയാൻ ആകാംക്ഷയായി. തന്റെ ഗോത്രനാമം മലൈബാരി എന്നാണെന്ന് ഖാലിദ്‌ പറഞ്ഞപ്പോൾ എനിക്ക്‌ വിശ്വസിക്കാനായില്ല. ( മലൈ , മനിബാർ , മലിബാർ , മലൈബാർ , മലബാർ എന്നൊക്കെയാണ് പുരാതന അറബ്‌ വണിക്കുകളും സഞ്ചാരികളും മറ്റും ഈ ദേശത്തെ വിളിച്ചിരുന്നത്‌ ) പിന്നെ അങ്ങിനെ വലിയൊരു ഗോത്രം മക്കയുടെ സമീപ പ്രദേശങ്ങളിലും യമനിലെ ഹദർ മൗത്തിലും ഉണ്ടെന്ന് ഖാലിദ്‌ പറഞ്ഞപ്പോൾ അതെനിക്ക്‌ ഒരു പുതിയ അറിവായി.
ഞാൻ കരുതിയത്‌ , മലബാറുമായി-പ്രത്യേകിച്ച്‌ കോഴിക്കോടുമായി അറബികൾക്കുണ്ടായിരുന്ന വാണിജ്യ ബന്ധത്തിന്റെ ബാക്കിപത്രമാവാം അറബ്‌ ദേശത്തെ ഈ മലൈബാരി ഗോത്രം എന്നായിരുന്നു. അക്കാലത്ത്‌ ഏതെങ്കിലും മലബാറുകാരൻ തന്റെ കുടുംബസമേതം അറേബ്യയിൽ കുടിയേറി പാർത്തതാവാമെന്ന് ഞാൻ കരുതി. അതല്ലെങ്കിൽ ഹജ്ജിനു വേണ്ടി മക്കയിൽ പോയ ഏതെങ്കിലും മലയാള കുടുംബം അവിടെ സ്ഥിരതാമസമാക്കിയതാവാനും സാധ്യത ഞാൻ മനസ്സിൽ കണ്ടു.
പക്ഷെ ഖാലിദ്‌ അൽ മലൈബാരിയെന്ന ആ സൗദി പൗരന്റെ പിന്നീടുളള വാക്കുകൾ എന്നെ ചരിത്രത്തിന്റെ ഒരു പുതുലോകത്ത്‌ എത്തിച്ചു.
പണ്ട്‌ മക്കത്ത്‌ പോയി മതം മാറിയ ചേരചക്രവർത്തിയുടെ ചരിത്രം മലനാട്ടിൽ ഏറെ പ്രസിദ്ധമാണ്. കേരളീയ മുസ്‌ലിംകളുടെ ചരിത്രം പറയുമ്പോൾ ഒഴിവാക്കാനാവാത്ത ഒന്നാണ് അറബ്‌ വണിക്കുകളുടെ കൂടെ മക്കയിൽ പോയി ഇസ്‌ലാം സ്വീകരിച്ച ചേരമാൻ പെരുമാളുടെ ചരിത്രം. തിരികെയുളള യാത്രക്കിടയിൽ ഒമാനിലെ ദോഫാർ പ്രദേശത്ത്‌ ( സലാല ) വെച്ച്‌ അദ്ധേഹം മൃതിയടയുകയും അവിടെ അദ്ധേഹത്തെ സംസ്കരിക്കുകയുമുണ്ടായി. ( അദ്ധേഹത്തിന്റെ ഖബർ ഒമാനിലെ സലാലയിൽ ഇപ്പോഴുമുണ്ട്‌ )
മിക്ക ചരിത്രപണ്ഡിതന്മാരും ഇത്‌ അംഗീകരിക്കുന്നുണ്ടെങ്കിലും അദ്ധേഹം മക്കയിൽ പോയ കാലഘണനയെ പറ്റി ചില ചരിത്രകാരന്മാർക്ക്‌ അഭിപ്രായ വ്യത്യാസമുണ്ട്‌. ആ അഭിപ്രായങ്ങളിൽ ഒന്നാണ് മുഹമ്മദ്‌ നബിയുടെ മക്കാ ജീവിതകാലത്താണ് ചേരമാൻ ചക്രവർത്തി മക്കയിലേക്ക്‌ പോയതെന്നതാണ്. ഇതിനെ സാധൂകരിക്കുന്ന വാക്കുകളാണ് ഖാലിദിൽ നിന്ന് ഞാൻ കേട്ടത്‌.
മക്കയിലേക്ക്‌ വന്ന ആ ചേരരാജ സംഘത്തിൽ അദ്ധേഹത്തിന്റെ പുത്രനടക്കമുളള കുടുംബത്തിൽ പെട്ട ചിലർ ഉണ്ടായിരുന്നുവെന്നും നബിയെ കണ്ട്‌ മക്കയിൽ നിന്ന് മലബാറിലേക്ക്‌ തിരികെ മടങ്ങും വഴി ദോഫാറിൽ വെച്ച്‌ മരണമടഞ്ഞ ഷാക്രവർത്തി ഫർമാസിനെ ( അറബ്‌ പരാമർശ്ശങ്ങളിൽ ചേരമാൻ പെരുമാൾ ചക്രവർത്തിയെ അഭിസംഭോധന ചെയ്യുന്നത്‌ ഷാക്രവർത്തി ഫർമാസ്‌‌ , ഷാക്രവർത്തി സാമിരി , ഷാക്രവർത്തി ഫാർമാൽ തുടങ്ങിയ നാമങ്ങളിലാണ്. അത്പോലെ മലികു ഫിൽഫിൽ അഥവാ കുരുമുളക്‌ രാജാവ്‌ എന്ന പേരിലും അദ്ധേഹത്തെ പരിചയപ്പെടുത്തുന്നത്‌ കാണാം ) സലാലയിൽ കബറടക്കുകയും അദ്ധേഹത്തിന്റെ മകനടക്കമുളള സംഘത്തിലെ ചിലർ ഒഴികെ ബാക്കിയുളളവർ അറബ്‌ സംഘത്തോടൊപ്പം മലബാറിലേക്ക്‌ മടങ്ങുകയും ചെയ്തു.
ആ പുത്രനും സംഘവും ആദ്യം ദോഫാറിൽ തങ്ങുകയും പിന്നീട്‌ മക്കയിലേക്ക്‌ പോവുകയും ചെയ്തു. അവിടെ സ്ഥിരതാമസമാക്കിയ ചേരപുത്രന്റെ കുടുംബം വളർന്ന് മലൈബാരി ( അൽ മലൈബാരി - മലബാരി ഗോത്രം എന്നർത്ഥം ) എന്ന പേരിൽ ഒരു അറബ്‌ ഗോത്രമായി മാറുകയുമായിരുന്നു. കാലങ്ങൾക്ക്‌ ശേഷം ഇതിൽ ഒരു ശാഖ പിന്നീട്‌ യമനിലെ ഹദർ മൗത്തിലേക്ക്‌ കുടിയേറുകയുണ്ടായി. ഇന്ന് സൗദിയിലെ മക്കയുടെ സമീപ പ്രദേശങ്ങളിൽ അധിവസിക്കുന്ന ഒരു പ്രമുഖ ഗോത്രമാണ് അൽ മലൈബാരി.
മധ്യകാല ഹിജാസി ചരിത്രകാരനായിരുന്ന അഹ്‌മദിന്റെ രചനകളിലാണ് ആദ്യമായി മലബാരി ഗോത്രത്തെ പറ്റിയുളള ആദ്യ പരാമർശ്ശം കടന്നുവരുന്നതെന്ന് ഖാലിദ്‌ എന്നോട്‌ പറയുകയുണ്ടായി. അറബ്‌ ചരിത്രപണ്ഡിതനായിരുന്ന മുഹമ്മദ്‌ അഹ്‌മദുളളയും ആധുനിക അറബ്‌-ഈജിപ്‌ഷ്യൻ പണ്ഡിതനായ ഡോക്ടർ സഅലൂൽ നജ്ജാറും സൗദി അറേബ്യയിലെ മലൈബാർ ഗോത്രത്തിന്റെ മലബാറുമായും ചേരമാൻ പെരുമാളുമായുമുളള ബന്ധം സ്ഥിരീകരിക്കുമ്പോൾ തന്നെ ആ ഗോത്രത്തിലെ ചെറിയൊരു വിഭാഗം ആളുകൾ ഇതിനെ എതിർക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
അവരുടെ പക്ഷം സാധൂകരിക്കത്തക്ക തെളിവുകളൊന്നുമില്ലെങ്കിലും തങ്ങളുടെ കുടുംബം പരമ്പരാഗത ഹിജാസി ഗോത്രമാണെന്ന് അവർ വാദിക്കുന്നുണ്ട്‌.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...