ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പുതിയ പാഞ്ചാലിമേട് ₹10 ❣️ ഗുഹയിലേക്കുള്ള ഒരു കാഴ്ച ❣️

ഇത് പാളയം – എത്ര പേര്‍ക്ക് അറിയാം ഈ ചരിത്രം ?

ഇത് പാളയം – എത്ര പേര്‍ക്ക് അറിയാം ഈ ചരിത്രം ? ഗണപതി ക്ഷേത്രവും ജുമാ മസ്ജിദും st.ജോസഫ്സ് ചർച്ചും രക്തസാക്ഷി മണ്ഡപവും കണ്ണേമാറ ചന്തയും കേരള സർവകലാശാലയും യൂണിവേർസിറ്റി കോളേജും സാഫല്യം കൊമ്പ്ലെക്സും MLA ഹോസ്റ്റെലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും പബ്ലിക് ലൈബ്രറിയും ഫൈൻആർട്സ് കോളേജും ഒക്കെയുള്ള നമ്മുടെ സ്വന്തം പാളയം , ഇന്നും പലർക്കും അറിയാത്ത ഫ്ലാഷ് ബാക്ക് ആണ് പാളയത്തെ പുൽക്കൊടിക്ക് പോലും പറയാനുള്ളത് , രാജ ഭരണ കാലത്തെ തിളങ്ങുന്ന സ്മരണകളാണവ… “cantonment” എന്ന വാക്കിന്റെ മലയാളം പദമാണ് “പാളയം”… പതിനെട്ടാം നൂറ്റാണ്ടിൽ മാർത്താണ്ട വർമ്മയുടെ കാലശേഷം അദ്ദേഹത്തിന്റെ അനന്തരവൻ കാര്ത്തിക തിരുനാള് രാമവര്മ്മ മഹാരാജാവായി സ്ഥാനമേറ്റപ്പോൾ പദ്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തെക്ക് രാജ്യത്തിന്റെ തലസ്ഥാനം മാറ്റുകയുണ്ടായി. അക്കാലത്ത് “Travancore nair brigade” ൽ പെട്ട പട്ടാളക്കാരും കുതിരപ്പട്ടാളക്കാരും തങ്ങൾ ആരാധിച്ചിരുന്ന രണ്ടു ഗണപതി വിഗ്രഹങ്ങളും ഒരു ഹനുമാൻ വിഗ്രഹവും കൂടെ കൊണ്ട് വരികയുണ്ടായി. അതിൽ ഒരെന്നമാണ് ഇന്നത്തെ പഴവങ്ങാടി ക്ഷേത്രത്തിൽ ഉള്ള വിഗ്രഹം. രണ്ടാമത്തേത് പട്ടാളക്കാർ തമ്പടിച്ച പാളയത്തും പ്...

നാലുകെട്ട് ഭവനങ്ങൾ * *എട്ടുകെട്ട് ഭവനങ്ങൾ *

നാലുകെട്ട് ഭവനങ്ങൾ * *എട്ടുകെട്ട് ഭവനങ്ങൾ * എന്താണ് ഇവയുടെ പ്രത്യേകത ? കേരളീയ വാസ്തുകലയുടെയും സംസ്കാരത്തിന്റെയും മുഖമുദ്രയാണ് നമ്മുടെ "നാലുകെട്ട് " "എട്ടുകെട്ട് "ഭവനങ്ങൾ എന്ന് കാണാം.- . ഇതിന്റെ നിർമ്മാണ രീതി വളരെയേറെ കൗതുകകരമായതും കേരളീയ പരിസ്ഥിതിക്ക് അനുയോജ്യമായതും ആണെന്ന് തന്നെ നിസ്സംശയം പറയാം. പ്രതികൂല കാലാവസ്ഥയെ അനുകൂലമാക്കാനും, എല്ലാ അർത്ഥത്തിലും വാസയോഗ്യമാക്കാനും ഇത്തരം നിർമ്മിതികൾ മൂലം സാധിക്കുന്നുവെന്നതും സത്യമായ വസ്തുതയാണ്. നാലുകെട്ടുകളിൽ വിശ്വാസത്തിലധിഷ്ടിതമായ പല താത്വിക കാര്യങ്ങളും, ദിക്കിന്റെ പ്രാധാന്യവും സമന്വയിപ്പിച്ചിട്ടുള്ളതായും മനസ്സിലാക്കാം . വടക്ക് തെക്കായി നിലകൊള്ളുന്ന കിഴക്കിനി, കിഴക്ക് - പടിഞ്ഞാറായി നിലകൊള്ളുന്ന തെക്കിനി, തെക്ക്-വടക്കായി നിലകൊള്ളുന്ന പടിഞ്ഞാറ്റിനി, കിഴക്കു - പടിഞ്ഞാറായി നിലകൊള്ളുന്ന വടക്കിനി, ഇവ നാലിനെയും കൂട്ടിയോജിപ്പിച്ചിട്ടുളള കെട്ടിടമാണ് ശരിക്കും പറഞ്ഞാൽ ഒരു നാലുകെട്ട്. പടിഞ്ഞാറ്റിനിയുടെ മധ്യത്തിൽ പൂജാമുറിയും, നെല്ലറയും ആയിരിക്കും. ഇതിന്റെ ഇരുവശങ്ങളിലായിരിക്കും കിടപ്പുമുറികൾ, തെക്കിനിയും കിഴക്കിനിയു...

ശരിക്കും അന്യഗ്രഹ ജീവികളുണ്ടോ...??

ശരിക്കും അന്യഗ്രഹ ജീവികളുണ്ടോ...?? ഈ ലോകത്ത്‌ നമ്മള്‍ ഒറ്റയ്ക്കാണോ? ഈ ചോദ്യത്തിന് ശാസ്ത്രം ഉത്തരം തേടാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. അന്യഗ്രഹ ജീവികളെ പറ്റി പല കഥകളും ഉണ്ടെങ്കിലും അതിന്‍റെ നില നില്‍പ്പ് ഇന്നേ വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഉത്തരം ഏലിയന്‍ എന്ന് മാത്രം വരുന്ന ചില തെളിവുകള്‍ക്ക് പിറകെയാണ് ശാസ്ത്രം. എവിടെയെങ്കിലും അന്യഗ്രഹജീവികല്‍ ഉണ്ടാവും എന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഏലിയന്‍ നിലനില്‍പ്പിനെ സംബദ്ധിച്ച പ്രധാന തെളിവുകളില്‍ ചിലത് ഇതാ. 1. WOW സിഗ്നല്‍ 1977 ഓഗസ്റ്റ്‌ 15 ല്‍ ഓഹിയോ സ്റ്റേറ്റ് യുനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്‍ ജെറി എഹ്മന്‍, അവരുടെ റേഡിയോ ടെലെസ്കോപ് പ്രിന്റില്‍ വളരെ അസാധാരണമായ ഒരു റേഡിയോ സിഗ്നല്‍ രേഖപ്പെടുത്തിയതായി ശ്രദ്ധിച്ചു. കൃത്യം 72 സെക്കന്‍ഡുകള്‍ അത് നീണ്ടു. ആ സിഗ്നല്‍ പരിശോധിച്ചപ്പോള്‍ അത് പ്രപഞ്ചത്തിന്റെ ഏതോ വിദൂരതയില്‍ നിന്ന് വന്നതാണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. വിദൂരപ്രപഞ്ചത്തില്‍നിന്ന് ഭൂമിയിലേക്കെത്തുന്ന ആദ്യ സിഗ്നല്‍!. സന്തോഷാധിക്യം കൊണ്ട് ജെറി ആ പ്രിന്‍റ് പേപ്പറില്‍ Wow എന്ന് അടയാളപ്പെടുത്തി. പിന്നീട് ഈ സിഗ്നല്‍ wow സിഗ്നല...

വംശാവലി----ജമദഗ്‌നി മഹര്‍ഷി--പരശുരാമന്റെ അച്ഛനും, ഉഗ്രപ്രഭാവനുമായ ഒരു മഹര്‍ഷി.

ജമദഗ്‌നി മഹര്‍ഷി പരശുരാമന്റെ അച്ഛനും, ഉഗ്രപ്രഭാവനുമായ ഒരു മഹര്‍ഷി. വംശാവലി: മഹാവിഷ്ണുവില്‍ നിന്നു അനുക്രമത്തില്‍ ബ്രഹ്മാവ്-ഭൃഗു-ച്യവനന്‍-ഊര്‍വ്വന്‍- ഋചീകന്‍- ജമദഗ്‌നി. ജമദഗ്‌നി മഹര്‍ഷിയുടെ ജനനം സംബന്ധിച്ച് ഒരു പുരാണ പ്രസ്താവനയുണ്ട്. ഋചീകമുനിയുടെ ഭാര്യയായ സത്യവതി ഒരിക്കല്‍ ഭര്‍ത്താവിനോട് തനിക്കും, തന്റെ മാതാവിനും ഓരോ പുത്രന്‍ ജനിയ്ക്കണമെന്നപേക്ഷിച്ചു. അതനുസരിച്ച് ഋചീകന്‍ ഹോമത്തിനു ശേഷം ചോറ് നിറച്ച രണ്ടു പാത്രങ്ങള്‍ മന്ത്രം ചൊല്ലി സത്യവതിക്കു നല്കി. ഒരു പാത്രത്തില്‍ ബ്രഹ്മതേജസ്സും, മറ്റെ പാത്രത്തില്‍ ക്ഷാത്രതേജസ്സും നിറച്ചിരുന്നു. ബ്രഹ്മതേജസ്സ് നിറഞ്ഞ ചോറ് സത്യവതി ഭക്ഷിക്കണമെന്നും, ക്ഷാത്രതേജസ്സ് നിറഞ്ഞ ചോറ് അമ്മയ്ക്ക് കൊടുക്കണമെന്നും ഋചീകന്‍ സത്യവതിയോട് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ മുനി അറിയാതെ അമ്മയും, മകളും കൂടി ഒരു ഒളിച്ചുകളി നടത്തി. ബ്രഹ്മതേജസ്സ് നിറഞ്ഞ ചോറ് അമ്മയും, ക്ഷാത്രതേജസ്സ് നിറഞ്ഞ ചോറ് സത്യവതിയും ഭക്ഷിച്ചു. ഇരുവരും ഗര്‍ഭം ധരിച്ചു. ഗര്‍ഭം വളര്‍ന്നതോടുകൂടി സത്യവതിയുടെ മുഖത്ത് ക്ഷാത്രതേജസ്സും, മാതാവിന്റെ മുഖത്ത് ബ്രഹ്മതേജസ്സും നിഴലിച്ചു തുടങ്ങി. ഈ സംഭവത്തെക്കുറിച്ച് ഒരിക...

നീര്‍ പുത്തൂര്‍ ശിവക്ഷേത്രം,തിരുനാരായണപുരം ക്ഷേത്രം

നീര്‍ പുത്തൂര്‍ ശിവക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ്‌ന്റെ ഭാഗമായ മലപ്പുറം പാലക്കാട്‌ ജില്ലയുടെ അതിര്ത്തി്യോടുചേര്ന്ന് കിടക്കുന്ന അരക്കുപറമ്പ് പുത്തൂര്‍ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ശ്രീ നീര്പുത്തൂര്‍ ശിവക്ഷേത്രം . വര്ഷ്ങ്ങള്ക്കു് മുന്‍പ് അതി പ്രശസ്തമായിരുന്ന ഈ ക്ഷേത്രം കേരളത്തില്‍ തന്നെ അത്യപൂര്വിമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്. പൂര്‍ണ്ണമായി ജലത്താല്‍ ചുറ്റപെട്ട ശ്രീകോവിലും ജലത്തില്‍ സ്ഥിതിചെയ്യുന്ന ശിവലിഗവും ഈ ക്ഷേത്രത്തിന്റെ് പ്രത്യോകതയാണ്. തിരുനാരായണപുരം ക്ഷേത്രം അരക്കുപറമ്പിലെ പ്രധാനമായ ഒരു ക്ഷേത്രമാണ് ശ്രീ തിരുനാരായണപുരം ക്ഷേത്രം. അരക്കുപറമ്പ് കറുത്തേടത്തു മനയുടെ ഊരായ്മയിലുള്ള ക്ഷേത്രം ഇപ്പോള്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടത്തിപോരുന്നു. വാമനമൂര്‍ത്തിയും ശിവനും പ്രധാന പ്രതിഷ്ഠകള്. ‍ അയ്യപ്പന്‍, ഗണപതി, വേട്ടയ്ക്കൊരുമകന്‍ തുടങ്ങി ഉപദേവന്മാര്‍. അരക്കുപറമ്പ് നരസിംഹക്ഷേത്രം ഈ മഹാക്ഷേത്രത്തിനു അടുത്തായി സ്ഥിതി ചെയ്യുന്നു. പ്രകൃതിഭംഗിയും ഭക്തിയും ഇടകലരുന്ന ഒരു അനുഭവമാണ് ഭക്തന്മാര്‍ക്ക് ഈ ക്ഷേത്രത്തില്‍ അനുഭവവേദ്യമാക ുന്നത്. തെങ്...

മാളികപ്പുറം ദേവീക്ഷേത്രം, ശബരിമല

മാളികപ്പുറം ദേവീക്ഷേത്രം, ശബരിമല ശബരിമല അയ്യപ്പക്ഷേത്രത്തിന് തൊട്ടടുത്താണ് മാളികപ്പുറം ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്. മനോഹരമായ അന്തരീക്ഷവും പ്രകൃതിക്കാഴ്ചകളുമാണ് മാളികപ്പുറം ദേവീക്ഷേത്രത്തിന്റെ പ്രത്യേകത. അയ്യപ്പക്ഷേത്രത്തോട് ചേര്‍ന്നുള്ള ഐതിഹ്യത്താല്‍ പ്രസിദ്ധമാണ് മാളികപ്പുറം ദേവീക്ഷേത്രം. അയ്യപ്പനാല്‍ കൊലചെയ്യപ്പെട്ട മഹിഷിലയില്‍ നിന്നും സുന്ദരിയായ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെടുകയും അയ്യപ്പനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം. എന്നാല്‍ നിത്യബ്രഹ്മചാരിയായി  ശപഥമെടുത്ത അയ്യപ്പന്‍ ആ അഭ്യര്‍ത്ഥന നിരസിക്കുകയും തൊട്ടടുത്ത് ഒരു കോവിലുണ്ടാക്കി മാളികപ്പുറത്തമ്മയായി പ്രതിഷ്ഠിക്കുകയും ചെയ്തു. കന്നി അയ്യപ്പന്മാര്‍ സന്ദര്‍ശിക്കാത്ത വര്‍ഷം വന്നാല്‍ അയ്യപ്പന്‍ മളികപ്പുറത്തമ്മയെ വിവാഹം കഴിക്കും എന്നാണ് വിശ്വാസം. ഭഗവതിസേവയാണ് ഇവിടത്തെ പ്രധാന വഴിപാട്. പൊട്ട്, പട്ടുടയാട, വള, കണ്‍മഷി തുടങ്ങിയ സാധനങ്ങളും ഭക്തര്‍ വഴിപാടായി ഇവിടെ സമര്‍പ്പിക്കുന്നു. തേങ്ങയുരുട്ടലാണ് മാളികപ്പുറം ദേവീക്ഷേത്രത്തിലെ മറ്റൊരു പ്രധാന കര്‍മം. സ്വാമി ശരണം : പൊന്നു പതിനെട്ടാം പടി ശരണമെന്റയ്യപ്പാ പ...