അതിപുരാതന ചരിത്ര ഗ്രാമമായ ഓമല്ലൂരില്‍ ശൈവ - വൈഷണവ സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന ധര്‍മ്മ ശാസ്താ സങ്കല്പത്തിലുള്ള രക്തകന്ടസ്വാമി പ്രതിഷ്ഠ വളരെ പ്രസിദ്ധമാണ്. തച്ചു ശാസ്ത്ര - ശില്പകലാ പാരമ്പര്യവും നിറഞ്ഞു നില്‍ക്കുന്ന ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടാണ്.
ഏകദേശം അഞ്ഞൂറിലധികം വര്‍ഷത്തെ പഴക്കമുള്ള ഓമല്ലൂര്‍ ക്ഷേത്രത്തിലെ ഒറ്റക്കല്ലേല്‍ തീര്‍ത്ത നാദസ്വരവും കരിന്ക്കല്ലേല്‍ തീര്‍ത്ത ചങ്ങലയും മണിയും കുടയും ഒറ്റത്തടിയില്‍ തീര്‍ത്ത അനന്തശയനവും ശില്പകലയുടെ ചരിത്ര സ്മ്രിതികളായി ഭക്തരില്‍ കൌതുകമുണര്‍ത്തുന്നു.
മേട മാസത്തിലെ ഉത്രം നാളിലാണ് ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറുന്നത്. പത്തു ദിവസത്തെ ഉത്സവത്തിനും ആനപുറത്ത് ആറാട്ടെഴുനള്ളിപുള്ള ഈ അപൂര്‍വ്വ ക്ഷേത്രം വിവാഹ ചടങ്ങുകള്‍ക്കും സദ്യക്കും വളരെ പ്രസിദ്ധമാണ്. ഗുരുവായൂര്‍, ആറന്മുള ക്ഷേത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വിവാഹം നടക്കുന്നത് ഇവിടെയാണ്.
വൃശ്ചിക മാസത്തിലെ ഉത്രം നാളില്‍ നടക്കുന്ന ഉത്ര സദ്യ വളരെ പ്രസിദ്ധമാണ്. ഇതില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്ക് ഉദര രോഗങ്ങളില്‍ നിന്നും രക്ഷനേടാമെന്നാണ് വിശ്വാസം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ