ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം



രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം


Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ
എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ?
വിരാധന്‍
Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച
മഹര്‍ഷി ആരായിരുന്നു ?
ശരഭംഗഋഷി
Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം
ചെയ്തത് ?
സര്‍വ്വരാക്ഷസവധം
Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ?
അഗസ്ത്യന്‍
Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ?
അഗസ്ത്യന്‍
Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ
മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍
കൊടുത്തു ?
അംഗുലീയം , ചൂഡാരത്നം , കവചം
Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ?
ദേവേന്ദ്രന്‍.
Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ?
വില്ല് ,ആവനാഴി ,വാള്‍
Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത്
ആരായിരുന്നു ?
ദേവേന്ദ്രന്‍
Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ?
സമ്പാതി
Q11. ജടായു ആരുടെ പുതനായിരുന്നു ?
സൂര്യസാരഥിയായ അരുണന്റെ
Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പണിത് താമസിച്ചത്
എവിടെയായിരുന്നു ?
പഞ്ചവടി
Q13. ശൂര്‍പ്പണഖയുടെ സഹോദരന്മാരായി ദണ്ഡകാരണ്യത്തില്‍
താമസിചിരുന്നത് ആരെല്ലാം ?
ഖരന്‍ , ദൂഷണന്‍ , ത്രിശിരസ്സ്‌
Q14. പഞ്ചവടിയില്‍ ശ്രീരാമന്റെ ആശ്രമത്തിനുസമീപം ഉണ്ടായിരുന്ന
നദി ഏത് ?
ഗൗതമി നദി
Q15. പഞ്ചവടിക്ക് ആപേര് വന്നത് എങ്ങനെ ?
( അശ്വത്ഥം വില്വം വടവൃക്ഷം ധാത്രി അശോകം ) അഞ്ചു വടവൃക്ഷങ്ങള്‍ ഉള്ളതിനാല്‍
Q16. ശൂര്‍പ്പണഖ തനിക്ക് നേരിട്ട പീഡയെപ്പറ്റി പരാതിപ്പെട്ടത്
ആരോടായിരുന്നു ?
ഖരന്‍
Q17. ഖരനും സഹോദരന്മാരും ശ്രീരാമനോട് എതിരിട്ടപ്പോള്‍
സൈന്യത്തില്‍ എത്രരാക്ഷസന്‍മാര്‍ ഉണ്ടായിരുന്നു ?
പതിനാലായിരം
Q18. ഖരദൂഷണശിരാക്കളുമായി ശ്രീരാമന്‍ യുദ്ധം ചെയ്യുമ്പോള്‍
സീതാദേവിയെ എവിടെയായിരുന്നു താമസിപ്പിച്ചിരുന്നത് ?
ഗുഹയില്‍
Q19. ഖരദൂഷണശിരാക്കളെയും പതിനാലായിരം രാക്ഷസന്‍മാരെയും
ശ്രീരാമന്‍ വധിച്ചത് എത്ര സമയംകൊണ്ടാണ് ?
മൂന്നെമുക്കാല്‍ നാഴിക
Q20. അനസൂയ നല്കിയ കുറിക്കൂട്ടും പറ്റും കുണ്ഡലങ്ങളും ആര് നിർമ്മിച്ചതാണ് ?
വിശ്വകർമ്മാവ്
Q21. യാമിനിചരന്മാര്‍ എന്നാല്‍ എന്താണ് ?
രാക്ഷസന്മാര്‍
Q22. ശ്രീരാമാദികള്‍ക്ക് മഹര്‍ഷിമാര്‍ കൊടുത്ത വസ്തുക്കളില്‍
അംഗുലീയം ആരാണ് ധരിച്ചത് ?
ശ്രീരാമന്‍
Q23. ശ്രീരാമാദികള്‍ക്ക് മഹര്‍ഷിമാര്‍ കൊടുത്ത ചൂടാരത്നം ആരാണ്
ധരിച്ചത് ?
സീതാദേവി
Q24. ശ്രീരാമാദികള്‍ക്ക് മഹര്‍ഷിമാര്‍ കൊടുത്ത കവചം ആര് ധരിച്ചു ?
ലക്ഷ്മണന്‍
Q25. ഖര ദൂഷണാധികള്‍ വധിക്കപ്പെട്ട വിവരം ശൂര്‍പ്പണഖ ആരെയാണ്
ധരിപ്പിച്ചത് ?
രാവണനെ
Q26. ഖര ദൂഷണാധികള്‍ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേര് എന്ത് ?
ജനസ്ഥാനം
Q27. സീതാപഹരണത്തിനായി രാവണന്‍ ആരുടെ സഹായമാണ്
തേടിയത് ?
മാരീചന്‍.
Q28. മാരീചന്റെ മാതാവ് ആരായിരുന്നു ?
താടക
Q29. ശ്രീരാമന്റെ സമീപത്തെക്ക് പോകുമ്പോള്‍ സീതാദേവിയുടെ രക്ഷക്ക്
ആരെയായിരുന്നു ലക്ഷ്മണന്‍ ഏല്‍പ്പിച്ചത് ?
വനദേവതമാരെ
Q30. രാവണന്റെ വെട്ടേറ്റ് ജടായു മരിക്കാതിരിക്കാന്‍ എന്തായിരുന്നു
കാരണം ?
സീതയുടെ അനുഗ്രഹം ( ശ്രീരാമനെ കാണാദി മരിക്കില്ല എന്ന് സീതാദേവി വരം കൊടുത്തിരുന്നു )
Q31. കബന്ധമോക്ഷാനന്തരം ശ്രീരാമലക്ഷ്മണൻമാർ കണ്ടുമുട്ടിയ തപസ്വി
ആരായിരുന്നു ?
ശബരി
Q32. രാവണന്റെ ഖഡ്ഗത്തിന്റെ പേര് എന്ത് ?
ചന്ദ്രഹാസം
Q33. വിരാധൻ ആരായിരുന്നു ?
വിദ്യാധരൻ എന്നാ ഗന്ധർവ്വൻ
Q34. അശോകവനത്തിൽ ഏതു വൃക്ഷച്ചുവട്ടിലാണ് സീതാദേവി
ഇരുന്നത് ?
ശിംശപാവൃക്ഷം ( ഇരുവുൾ )
Q35. ജടായുവിന് ശ്രീരാമൻ നല്കിയ അനുഗ്രഹം എന്തായിരുന്നു ?
സാരൂപ്യമോക്ഷം
Q36. സീതയെ തേടിനടന്ന രാമലക്ഷ്മണൻമാരെ ആക്രമിക്കാൻ വന്ന
രാക്ഷസൻ ആരാണ് ?
കബന്ധൻ
Q37. ശബരി എവിടെയാണ് താമസിച്ചിരുന്നത് ?
മാതംഗമഹർഷിയുടെ ആശ്രമത്തിൽ
Q38. ശബരി ശ്രീരാമലക്ഷ്മണൻമാർക്ക് എന്താണ് നല്കിയത് ?
ഫലമൂലാദികൾ
Q39. ശ്രീരാമൻ മോക്ഷകാരണമായി ശബരിയോടു ഉപദേശിച്ചത്
എന്തായിരുന്നു ?
ഭഗവത്ഭക്തി
Q40. ശബരിയുടെ ഗുരുക്കന്മാർക്ക് ലഭിക്കാത്ത എന്ത് ഭാഗ്യമാണ് ശബരിക്ക്‌
ലഭിച്ചത് ?
ശ്രീരാമദർശനം
Q41. സീതാന്വേഷണത്തിൽ ആരുമായി സഖ്യം ചെയ്യാനാണ് ശബരി
ശ്രീരാമനോട് പറഞ്ഞത് ?
സുഗ്രീവൻ
Q42. ശബരി ദേഹത്യാഗം ചെയ്തത് എങ്ങനെ ആയിരുന്നു ?
അഗ്നിപ്രവേശം ചെയ്ത്
Q43. തലയും കാലുമില്ലാത്ത കബന്ധന്റെ കൈകളുടെ പ്രത്യേകത
എന്താണ് ?
ഒരു യോജന നീളമുള്ള കൈകൾ
Q44. കബന്ധൻ ആരുടെ ശാപം മൂലമാണ് രാക്ഷസൻ ആയി മാറിയത് ?
അഷ്ടാവക്രന്റെ
Q45. കബന്ധൻ പൂർവ്വജന്മത്തിൽ ആരായിരുന്നു ?
ഗന്ധർവ്വൻ
Q46. കബന്ധന്റെ തലയറുത്ത് കളഞ്ഞതാരാണ് ? ഏതു ആയുധം
ഉപയോഗിച്ച് ?
ദേവേന്ദ്രൻ , വജ്രായുധം
Q47. കബന്ധന്റെ ശിരസ്സ്‌ അറുത്തിട്ടും മരിക്കാതിരുന്നത് ആരുടെ
അനുഗ്രഹത്താലാണ് ?
ബ്രഹ്മാവ്‌
Q48. സുമിത്ര ലക്ഷ്മണന് നല്കിയ ഉപദേശം എന്തായിരുന്നു ?
" രാമം ദശരഥം വിദ്ധീം ......... യഥാസുഖം "
Q49. രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ് ?
" രാമം ദശരഥം വിദ്ധീം ......... യഥാസുഖം "
Q50. ഷഡ്ഭാവങ്ങൾ ഏതെല്ലാം?
ജനനം , ബാല്യം , കൗമാരം , യൗവ്വനം , വാർദ്ധക്യം , മരണം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...