ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തരിസാപ്പള്ളി ശാസനങ്ങൾ: കേരളത്തിലെ നസ്രാണി പാരമ്പര്യത്തിന്റെ സാക്ഷ്യം




തരിസാപ്പള്ളി ശാസനങ്ങൾ: 
കേരളത്തിലെ നസ്രാണി പാരമ്പര്യത്തിന്റെ സാക്ഷ്യം
*************************************************************************************
കേരളത്തിലെ നസ്രാണി സാന്നിധ്യം അടയാളപ്പെടുത്തുന്ന ആദ്യത്തെ ലിഖിത രേഖകളാണ് തരിസാപ്പള്ളി ശാസനങ്ങൾ (CE 849). ചേരചക്രവർത്തിയായിരുന്ന സ്ഥാണുരവി പെരുമാളിന്റെ സാമന്തനായി വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ, പേർഷ്യയിൽ നിന്ന് കുടിയേറിയ പുരോഹിതമുഖ്യനും വർത്തകപ്രമാണിയുമായിരുന്ന മാർ സബർ ഈശോയുടെ പേരിൽ അദ്ദേഹത്തിന്റെ തരിസാപ്പള്ളിക്ക് അനുവദിച്ച് എഴുതികൊടുത്തിട്ടുള്ള അവകാശങ്ങൾ ആണ് ഈ ശാസനങ്ങൾ. കുരക്കേണിക്കൊല്ലത്ത് (ഇന്നത്തെ കൊല്ലം) ആണ് തരിസാപ്പള്ളിയുടെ സ്ഥാനം. എന്നാൽ കൊല്ലത്ത് ഈ സ്ഥലം എവിടെയായിരുന്നു എന്നു കണ്ടെത്താൽ കഴിഞ്ഞിട്ടില്ല. കിഴക്ക് വയലക്കാട്, തെക്കുകിഴക്ക് കോവിലകമുൾപ്പെടെ ചിറുവാതിക്കാൽ മതിൽ, പടിഞ്ഞാറ് കടൽ, വടക്ക് തോരണത്തോട്ടം, വടക്കുകിഴക്ക് പുന്നത്തലൈ അണ്ടിലൻതോട്ടം എന്നിവയാണ് അതിരുകൾ എന്ന് ശാസനത്തിൽ വിശദമാക്കുന്നുണ്ട്. സ്ഥാണുരവിയുടെ ഭരണത്തിന്റെ അഞ്ചാം വർഷമെന്ന സൂചനവച്ച്, CE 849-ലാണ് ഇവ നൽകപ്പെട്ടത് എന്ന് കരുതിവരുന്നു. സ്തുതിചൊവ്വാക്കപ്പെട്ട (Orthodox) എന്ന ‘ത്രിസായ്’ എന്നതിന്റെ പ്രാദേശിക ഉച്ചാരണമാണ് ‘തരിസാ’. സുറിയാനി സഭ ’സത്യവിശ്വാസികൾ‘ എന്നർത്ഥം വരുന്ന ‘ത്രിസായ്ശുബബോ’ എന്ന വിശേഷണം ചേർക്കാറുണ്ട്.
തരിസാപ്പള്ളി ശാസനങ്ങൾ രണ്ടു കൂട്ടം രേഖകൾ ഉൾക്കൊള്ളുന്നു. ആദ്യത്തെ ശാസനത്തിൽ മൂന്നു തകിടുകൾ (ചെപ്പേടുകൾ) ഉൾപ്പെടുന്നു. ഇവയിൽ ഒന്നാം തകിട് തിരുവല്ല പുലാത്തീനിലും (മാർത്തോമ്മാ സഭ ആസ്ഥാനം) രണ്ടാം തകിട് ദേവലോകം കാതോലിക്കേറ്റ് അരമനയിലും (ഓർത്തഡോക്സ് സഭ ആസ്ഥാനം) സൂക്ഷിക്കപ്പെട്ടിരിക്കുന്നു. മൂന്നാമത്തേത് നഷ്ടപ്പെട്ടു.
രണ്ടാം ശാസനത്തിലെ നാലു തകിടുകളിൽ ആദ്യത്തേത് നഷ്ടപ്പെട്ടു. രണ്ടും മൂന്നും തകിടുകൾ ദേവലോകം കാതോലിക്കേറ്റ് അരമനയിലും നാലാമത്തേത് തിരുവല്ല പുലാത്തീനിലും സൂക്ഷിച്ചിരിക്കുന്നു. ഈ തകിടുകളെല്ലാം തുല്യവലുപ്പത്തിലുള്ളവയല്ല. ഒന്നാം ചെപ്പേട് 22.35 x 8.15 സെ.മീ. ആണ്. രണ്ടാം ചെപ്പേട് 20.32 x 7.62 സെന്റിമീറ്ററും.
പ്രൊഫ. എം.ആർ. രാഘവാര്യരുടെയും പ്രൊഫ. രാഘവൻ വെളുത്താട്ടിന്റെയും നേതൃത്വത്തിൽ നടന്ന പുതിയ പഠനങ്ങൾ കാണിക്കുന്നത് ഇവ രണ്ടു സെറ്റ് പട്ടയങ്ങളല്ല ഒരു സെറ്റ് പട്ടയങ്ങളാണ് എന്നുമാണ്. പട്ടയത്തിലെ ഏടുകൾ വ്യത്യസ്തമായ രീതിയിൽ ക്രമപ്പെടുത്തിയാണ് ഈ രേഖയുമായി ഇതുവരെ നിലനിന്നിരുന്ന സന്ദേഹങ്ങൾ അറുതിവരുത്താൻ പോന്ന കണ്ടെത്തലിലെത്തിച്ചേർന്നത്. ഇതോടെ അപൂർണ്ണമാണ് എന്ന് കരുതപ്പെട്ടിരുന്ന ഈ രേഖ പൂർണ്ണരൂപത്തിൽ തന്നെ വായിച്ചെടുക്കാനുമായി. രണ്ടു രേഖകളായി പരിഗണിച്ചിരുന്നപ്പോൾ രണ്ടാമത്തേത് ആദ്യാവസാനം ഇല്ലാത്തതു പോലെയാണ് തോന്നിയിരുന്നത്.
CE 822-ൽ കേരളത്തിലെത്തിയ ഒരു പേർഷ്യൻ കുടിയേറ്റസംഘത്തിന്റെ രണ്ടു നേതാക്കളിൽ ഒരാളായിരുന്നു മാർ സബർ ഈശോ. രണ്ടാമത്തെയാൾ മാർ ആഫ്രോത്ത് ആയിരുന്നു. മാർ സബർ കൊല്ലം കേന്ദ്രമാക്കിയും മാർ ആഫ്രോത്ത് ഉദയമ്പേരൂർ കേന്ദ്രമാക്കിയും പ്രവർത്തി ച്ചു. ഇരട്ടസഹോദരങ്ങളായിരുന്നെന്ന് പറയപ്പെടുന്ന ഇവർ നസ്രാണി ക്രൈസ്തവരുടെ വംശസ്മൃതിയിൽ പിൽക്കാലത്ത് പ്രാധാന്യത്തോടെ ഇടംനേടി. വിശുദ്ധന്മാർ എന്ന അർത്ഥത്തിൽ കന്തീശങ്ങൾ എന്നു വിളിക്കപ്പെട്ട ഇവർക്ക് കേരളത്തിലെ പല ക്രൈസ്തവദേവാലയങ്ങളും സമർപ്പിക്കപ്പെട്ടു. എന്നാൽ പാശ്ചാത്യകത്തോലിക്കാ മേൽക്കോയ്മയിലേക്ക് നസ്രാണി സഭയെ കൊണ്ടുവരാൻ ശ്രമിച്ച 1599-ലെ ഉദയമ്പേരൂർ സുന്നഹദോസ്, ഇവരെ നെസ്തോറിയൻ പാഷണ്ഡികളായി ശപിക്കുകയും ഇവരുടെ പേരിൽ അറിയപ്പെട്ടിരുന്ന ദേവാലയങ്ങളെ സർവവിശുദ്ധരുടേയും ദേവാലയങ്ങളായി പുനർ സമർപ്പിക്കുകയും ചെയ്തു.
ശാസനങ്ങൾ അവ എഴുതപ്പെട്ട കാലം മുതൽക്ക് സിറിയൻ ക്രിസ്ത്യാനികളുടെ കയ്യിൽ ഭദ്രമായി സംരക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, അങ്കമാലിയിലെ മെത്രാനായിരുന്ന മാർ യാക്കോബ് 1530-ൽ കൊച്ചിയിലെ പോർച്ചുഗീസ് ഗവർണ്ണറുടെ കയ്യിൽ സൂക്ഷിക്കാനേല്പിച്ച ഈ അമൂല്യരേഖകൾ, പിൽക്കാലങ്ങളിൽ ലഭ്യമല്ലാതായി. ഇതിനെ പറ്റി ചാർളി സ്വാൻസ്റ്റൺ എന്ന ബ്രിട്ടിഷ് കപ്പിത്താൻ 1883-ലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ജേർണലിൽ പരാമർശിക്കുന്നുണ്ട്. അതിപ്രകാരമാണ്. "ഏതാണ്ട് 300 വർഷങ്ങൾക്ക് മുൻപ് ഈ ശാസനങ്ങൾ അങ്കമാലിയിലെ മെത്രാനായിരുന്ന ജേക്കബ് അന്നത്തെ പോർച്ചുഗീസ് ഗവർണറുടെ കൈവശം സൂക്ഷിക്കാനേല്പിച്ചു. എന്നാൽ നാടിനെ നടുക്കം കൊള്ളിക്കുമാറ് ഇവ നഷ്ടപ്പെട്ട വാർത്തയാണ് പിന്നീടുണ്ടായത്. ഇവ നഷ്ടപ്പെട്ടശേഷം ക്രിസ്ത്യാനികൾക്ക് അവരുടെ അവകാശങ്ങൾ തെളിയിക്കാനുള്ള ഒരു രേഖയും ഇല്ലാതായി. ആകെയുണ്ടായിരുന്നത് പാരമ്പര്യമായി കൈമാറിപ്പോന്ന അവകാശങ്ങളായിരുന്നു. ഈ അവകാശങ്ങൾ അക്കാലത്ത് സംശയത്തിന്റെ നിഴലിലുമാവാൻ തുടങ്ങി. കേണൽ മെക്കാളെ തിരുവിതാംകൂർ റസിഡന്റായി വന്ന ശേഷമാണ് ഈ ചേപ്പേടുകൾക്കായി എന്തെങ്കിലും അന്വേഷണം നടന്നത്. 1806-ൽ ക്ലാഡ് ബുക്കാനന്റെ നിർദ്ദേശമനുസരിച്ച് ബ്രിട്ടീഷ് റെസിഡന്റ് കേണൽ മക്കാളേ ഉത്തരവിട്ട തെരച്ചിലിൽ കൊച്ചിയിലെ റെക്കോർഡ് കേന്ദ്രത്തിൽ തരിസപള്ളിശാസനങ്ങളിലെ ചേപ്പേടുകളിൽ ഒന്നൊഴികെ എല്ലാം കണ്ടുകിട്ടി."
എന്നാൽ കാപ്റ്റൻ സ്വാൻസൺ ചെപ്പേടുകൾ എങ്ങനെ കണ്ടെത്തി എന്ന് പറയുന്നില്ല. പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി ഡച്ചുകാർ കൊച്ചികോട്ട കീഴടക്കിയപ്പോൾ പോർച്ചുഗീസുകാർക്ക് വീരോചിതമായ പിൻവാങ്ങൽ അനുവദിച്ചു നൽകിയിരുന്നു. പള്ളിയുടെ വകയായ സാധനങ്ങൾ ഒഴിച്ച് തോക്കും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും അവർക്ക് കൊണ്ടുപോകാനനുവാദം നൽകിയിരുന്നു. ഈ സമയത്ത് ശാസനങ്ങൾ ഡച്ചുകാർക്ക് കൈമാറ്റം ചെയ്തിരിക്കാം എന്നാണ് കരുതുന്നത്. ഡച്ചുകാരെ തോല്പിച്ച് ബ്രിട്ടീഷ്കാർ കൊച്ചി കീഴടക്കിയപ്പോൾ ഇതേ ശാസനങ്ങൾ അവരുടെ കയ്യിലുമെത്തിയിരിക്കണം.
തരിസാപ്പള്ളിക്ക് സ്ഥലം നൽകുന്നതാണ് ഒന്നാം ശാസനത്തിലെ മുഖ്യ വിഷയം. അതിന് പുറമേ പള്ളിയുടെ ആവശ്യത്തിന് ഈഴവർ, വണ്ണാന്മാർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ തൊഴിൽ വിദഗ്ദ്ധരെ അനുവദിച്ച് നൽകി അവരുടെ പ്രവർത്തനങ്ങളെ പല ഇനങ്ങളിലേയും നികുതികളിൽ നിന്ന് ഒഴിവാക്കുകയും ചിലയിനം നികുതികൾ പിരിക്കാനുള്ള അവകാശം പള്ളിക്ക് കൈമാറുകയും ചെയ്യുന്നു (ഈഴവരെക്കുറിച്ചു പരാമർശമുള്ള ആദ്യത്തെ ശാസനവും ഇതു തന്നെയാണ്). തലക്കാണം, ഏണിക്കാണം, മേനിപ്പൊന്ന്, പൊലിപ്പൊന്ന്, ഇരവുചോറ്, കുടനാഴി തുടങ്ങിയവ ഇങ്ങനെ ഒഴിവാക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്ത നികുതികളിലും രാജാവകാശങ്ങളിലും ചിലതാണ്. ശാസനത്തിലൂടെ അനുവദിച്ചുകിട്ടിയ സ്ഥലത്ത് താമസിക്കാൻ നിയോഗിക്കപ്പെട്ട തൊഴിൽജാതികളുടെമേൽ നീതിനിർവഹണത്തിനും ജനന-വിവാഹാദികളുമായി ബന്ധപ്പെട്ട തീരുവകൾ പിരിക്കാനും ഉള്ള അവകാശം പള്ളിക്കായിരുന്നു. പള്ളിയേയും അതിന്റെ വസ്തുവകകളേയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അറുനൂറ്റുവർ എന്ന നഗരസഭയേയും അഞ്ചുവണ്ണം, മണിഗ്രാമം എന്നീ വർത്തകസംഘങ്ങളേയും ഏല്പ്പിക്കാനും ഒന്നാം ശാസനം വ്യവസ്ഥ ചെയ്തിരുന്നു. ചേരചക്രവർത്തിയായ സ്ഥാണുരവിക്ക് വന്ദനം പറഞ്ഞുകൊണ്ടാണ് ഒന്നാം ശാസനത്തിന്റെ തുടക്കം. ശാസനത്തിൽ സാക്ഷി "വേൾ-കുല ചുന്തരൻ" (വെള്ളാളകുലജാതനായ സുന്ദരൻ) ആണ്.
മാതൃകയായി ഒന്നാം ശാസനത്തിലെ ഒരു ഭാഗം കൊടുക്കുന്നു:
“സ്വസ്തി കോത്താണു ഇരവിക്കുത്തൻ പല നൂറ്റായിരത്താണ്ടും മറുകുതലൈച്ചിറന്തടിപ്പടുത്താനിന്റ യാണ്ടുൾച്ചെല്ലാനിന്റയാണ്ടൈന്തു. ഇവ്വാണ്ടു വേണാടു വാഴുകിന്റ അയ്യനടികടിരുവടിയുമതികായരും പിരകിരുതിയും (മണിക്കിരാമമും) മഞ്ചു വണ്ണമും പുന്നൈത്തലൈപ്പതിയും മുൾവൈത്തു കുരക്കേണിക്കൊല്ലത്തു എശോദാ തപീരായി ചെയ്വിത്ത തരിസാപ്പള്ളിക്കു ഐയ്യനടകടിരുവടി കുടുത്ത വിടുപേറാവതു.”
("സ്വസ്തി രാജാവായ സ്ഥാണുരവിക്കു പല നൂറായിരം വർഷം ശത്രുക്കളെ മേന്മയോടെ കീഴ്പ്പെടുത്തി വാഴാനുള്ള ആണ്ടിൽ നടപ്പുവർഷം അഞ്ച്. ഈ ആണ്ടിൽ വേണാടു വാഴുന്ന അയ്യനടികൾ തിരുവടിയും ഉദ്യേഗസ്ഥന്മാരും പ്രകൃതിയും മണിക്കിരാമവും അഞ്ചുവണ്ണവും പുന്നത്തലപ്പതിയും കൂടി ആലോചിച്ച്, കുരക്കേണിക്കൊല്ലത്ത് ഏശോദാതപീർ ചെയ്യിച്ച തരുസാപ്പള്ളിക്ക് അയ്യനടികൾ തിരുവടികൾ കൊടുത്തവിടുപേറ്.")
രണ്ടാം ശാസനം മരപ്പണിക്കാരുടേയും (തച്ചർ), ഉഴവുകാരുടേയും (വെള്ളാളർ) മറ്റും ഏതാനും കുടുംബങ്ങളുടെ സേവനവും, നികുതിയിളവായി തൊഴിലാളികളെ വച്ചുകൊണ്ടിരിക്കാനുള്ള അനുവാദവും തരിസാപ്പള്ളിക്ക് നൽകി. ലോകവും ചന്ദ്രനും ഉള്ള കാലത്തോളം അഞ്ചുവണ്ണം 'അനന്തരപ്പാട്'ആയി അനുഭവിക്കേണ്ടതാണെന്നും പറയുന്നു. പള്ളിയുടെ ഉയർന്ന സാമൂഹ്യസ്ഥിതിയെ പ്രതിഫലിപ്പിക്കുന്ന 72 പ്രത്യേകാവകാശങ്ങൾ (ആനമേൽ, ആലവട്ടം, വെഞ്ചാമരം, പഞ്ചവാദ്യം തുടങ്ങിയവ) വിശേഷാവസരങ്ങളിലേക്കും മറ്റുമായി രണ്ടാം ശാസനം അനുവദിച്ചു.
ശാസനത്തിലെ വ്യവസ്ഥകൾക്കനുസരണമായി പള്ളിക്കും അതിന്റെ ഭൂമിക്കും ഉപകാരപ്രദമായത് ചെയ്യാൻ അറുനൂറ്റുവർ, അഞ്ചുവണ്ണം, മണിഗ്രാമം എന്നിവയെ ചുമതലപ്പെടുത്തുന്ന വ്യവസ്ഥ രണ്ടാം ശാസനത്തിലും ഉണ്ടായിരുന്നു.
അറബിക്, ഹീബ്രു, പേർഷ്യൻ, തമിഴ്, മലയാളം, സംസ്കൃതം എന്നീ ഭാഷകൾ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. വട്ടെഴുത്ത്, ഗ്രന്ഥാക്ഷരം, കുഫിക്, പഹ്‌ലവി, ഹീബ്രു എന്നീ ലിപികളും ഉപയോഗിച്ചിരിക്കുന്നു. തിരിച്ചറിയപ്പെടാത്ത ഒരു ലിപിയും ഇതിൽ ഒന്നുരണ്ടിടത്ത് കാണുന്നുണ്ട്. ഇത് അക്കാലത്തെ വേണാട്ടിലെ സമൂഹത്തിന്റെ വൈവിദ്ധ്യം പ്രകടമാക്കുന്നുണ്ട്.
ആദ്യകാല മലയാള ഗദ്യത്തിന്റെ ഉത്തമ മാതൃകയായി പരിഗണിച്ചുവരുന്ന തരിസാപ്പള്ളി ശാസനത്തിന് ഭാഷാപരമായും വളരെയേറെ പ്രാധാന്യമുണ്ട്. പരിച്, അടിപ്പടുത്തുക, അട്ടുവിത്ത്, ഉല്ക്കു, മനൈമേയ്പ്പാൻ തുടങ്ങി മലയാളത്തിൽ ഇന്ന് ലുപ്ത പ്രചാരങ്ങളായ പല പ്രയോഗങ്ങളും ഈ ശാസനത്തിൽ ഉണ്ട്.
മഹോദയപുരം തലസ്ഥാനമാക്കി കേരളം വാണിരുന്ന സ്ഥാണുരവിയുടെ സാമന്തനായിരുന്നു വേണാട്ടിലെ നാടുവാഴികളായ അയ്യനടികളും രാമനടികളും. ചാലൂക്യരുടെയും രാഷ്ട്രകൂടരുടെയുമിടയിൽ ഉണ്ടായിരുന്ന ഭരണരീതി കേരളത്തിലും ആരംഭിച്ചു കഴിഞ്ഞിരുന്നുവെന്ന് പ്രകൃതികളേയും അറുനൂറ്റുവരേയും കുറിച്ചുള്ള പ്രസ്താവനകൾ തെളിയിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങൾ നടത്താൻ നാടുവാഴികൾക്ക് അധികാരമുണ്ടായിരുന്നില്ല എന്നാണ് സ്ഥാണുരവിയുടെ പ്രതിനിധിയായി വിജയരാഗദേവൻ സന്നിഹിതനായത് വ്യക്തമാക്കുന്നത്.
രാജ്യത്തെ അന്ന് നാടുകളായും നാടുകളെ തറകളായും തറകളെ ദേശങ്ങളായും വിഭജിച്ചിരുന്നുവെന്ന് ഈ ചെപ്പേടിൽ നിന്നും മനസ്സിലാക്കാം. ദേശങ്ങളുടെ അധികാരി കുടിപതിയും നാടു ഭരിച്ചിരുന്നത് നാട്ടുടയവരും ഏറ്റവും മുകളിലായി പെരുമാളും ചേർന്നതായിരുന്നു അന്നത്തെ ഭരണക്രമം.
അഞ്ചുവണ്ണം, മണിഗ്രാമം എന്നിവയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശങ്ങളും ഈ ശാസനങ്ങളിലാണുള്ളത്. ഒൻപതാം ശതകത്തിൽ തെക്കേ ഇന്ത്യയിൽ വ്യാപാരം നടത്തിയിരുന്ന ജൂത വ്യാപാര സംഘങ്ങളാണ് അഞ്ചുവണ്ണവും മണിഗ്രാമവും. അഞ്ചുവിധം സാധനങ്ങളുടെ വ്യാപാരം നടത്തുന്ന സംഘം എന്ന അർഥത്തിലാകാം അഞ്ചുവണ്ണം എന്നു പറയുന്നത്. അഞ്ചുവണ്ണത്തോടും മണിഗ്രാമത്തോടും ആലോചിച്ചതിനു ശേഷമായിരുന്നു അയ്യനടികൾ കൊല്ലത്തെ തരിസാപ്പള്ളിക്ക് വ്യാപാര സൌജന്യങ്ങളും പള്ളി വയ്ക്കാനുള്ള അവകാശങ്ങളും നല്കിയത്.
തരിസാപ്പള്ളി ശാസനങ്ങൾ അവ എഴുതപ്പെട്ട കാലത്തെ കേരളത്തിലെ ഭരണസംവിധാനത്തേയും, സമൂഹത്തേയും, വിശ്വാസവ്യവസ്ഥകളേയും സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. വേണാട്ടരചൻ അയ്യനടികൾ തിരുവടികൾ സ്വതന്ത്രഭരണാധികാരിയായിരുന്നില്ലെന്നും ചേരചക്രവർത്തിയുടെ സാമന്തനായ നാടുവാഴിയായിരുന്നെന്നും ചെപ്പേടുകളിൽ നിന്ന് മനസ്സിലാക്കാം. ജീവിതത്തിന്റെ വിവിധമേഖലകളിലെ നേതൃത്വങ്ങൾക്കിടയിൽ വിഭജനം നിർബന്ധമായിരുന്നില്ല. പുരോഹിതനായിരുന്ന സബർ ഈശോ, വ്യാപാരപ്രമുഖനും സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയമേഖലകളിൽ പ്രഭാവം ചെലുത്തുന്നവനും ആയിരുന്നു. കൊല്ലം നഗരം, രാഷ്ട്രാന്തരപ്രസക്തിയുള്ള ഒരു തുറമുഖവും വ്യാപ്രാരകേന്ദ്രവുമായിരുന്നുവെന്ന് ചെപ്പേടുകൾ വ്യക്തമാക്കുന്നു. വികേന്ദ്രീകൃതമായ ഒരു ഭരണസം‌വിധാനത്തിന്റെ സൂചനകളും ചെപ്പേടുകളിലുണ്ട്. അറുനൂറ്റുവർ എന്ന നഗരസഭയും, അഞ്ചുവണ്ണം, മണിഗ്രാമം എന്നീ വർത്തകസംഘങ്ങളും ഏറെ അധികാരങ്ങൾ കയ്യാളിയിരുന്നതായും ബഹുമാനിക്കപ്പെട്ടിരുന്നതായും കാണാം. നഗരത്തിന്റെ സുരക്ഷ ഈ സംഘങ്ങളെയാണ് ഏല്പ്പിച്ചിരുന്നത്.
വേണാട്ടിൽ നിലവിലുണ്ടായിരുന്ന നികുതിവ്യവസ്ഥയുടെ രൂപരേഖ ചെപ്പേടുകളിൽ പ്രതിഫലിക്കുന്നുണ്ട് വിവിധ തൊഴിലുകൾക്ക് തലക്കാണം, ഏണിക്കാണം, കുടനാഴി, തുടങ്ങിയ തൊഴിൽക്കരങ്ങളും ആഭരണങ്ങൾ അണിയുന്നതിന് മേനിപ്പൊന്ന്, പൊലിപ്പൊന്ന് എന്നി നികുതികളും പ്രത്യേകം ഉണ്ടായിരുന്നു. സാധനങ്ങൾ പുറത്തുനിന്ന് കൊണ്ടുവരുമ്പോൾ അറുപതിലൊന്ന് 'ഉല്ക്കു' കൊടുക്കണമെന്നും വില്പന നികുതി ഉണ്ടായിരുന്നുവെന്നും വണ്ടികൾക്കും 'പടകു'കൾക്കും ടോൾ ഉണ്ടായിരുന്നു എന്നും മനസ്സിലാക്കാം. തൊഴിൽക്കരം, വില്പ്പനക്കരം, വാഹനനികുതി, ആഭരണങ്ങൾ അണിയുന്നതിനുള്ള നികുതി തുടങ്ങിയവ വിപുലമായ നികുതിവ്യവസ്ഥയെ സൂചിപ്പിക്കുന്നു.
അക്കാലത്ത് അടിമവ്യവസ്ഥ നിലനിന്നിരുന്നതിന്റെ സൂചന ശാസനങ്ങളിലുണ്ട്. കുറ്റവാളികളെ അടിമകളാക്കി വിൽക്കാൻ നാടുവാഴിക്ക് കഴിയുമായിരുന്നു. അടിമകളെ സൂക്ഷിക്കുന്നതിന് അടിമക്കാശെന്ന നികുതിയും ഇടാക്കിയിരുന്നു
അക്കാലത്ത് കേരളസമൂഹത്തിൽ നിലനിന്നിരുന്ന മതസഹിഷ്ണുതക്കും വൈവിദ്ധ്യത്തിനും മതിയായ തെളിവുകൾ ചെപ്പേടുകളിലുണ്ട്. ക്രിസ്ത്യാനിയായ സബർ ഈശോക്ക്, വലിയ സമ്പത്തിന്റെയും അധികാരങ്ങളുടേയും അധിപതിയാവുന്നതിന് അദ്ദേഹത്തിന്റെ മതം തടസമായില്ല.
കടപ്പാട്: വിക്കിപീഡിയ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ