ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പഴനിമല മുരുകൻ

പഴനിമല മുരുകൻ പഴനിയിലെ മുരുക വിഗ്രഹം നവപാഷാണ നിര്‍മ്മിതമാണ്. ഈ വിഗ്രഹത്തിന്‍റെ ഔഷധ മേന്മ വളരെ പ്രസിദ്ധമാണ്. 27 നക്ഷത്രങ്ങളില്‍ ഏതു നക്ഷത്രത്തില്‍ ജനിച്ച ആളായാലും നവഗ്ര ഹങ്ങളില്‍ ഓരോന്നും ഏതൊക്കെ ഭാവങ്ങളില്‍ ആണെങ്കിലും ഭോഗര്‍ എന്ന സിദ്ധനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഈ നവപാഷാണ വിഗ്രഹത്തെ ഒന്നു ദര്‍ശിച്ചാല്‍ മാത്രം മതി സര്‍വ്വ ദോഷങ്ങളും അകന്നു സകല ഐശ്വര്യങ്ങളും ഉണ്ടാകും. പഴനി മുരുകന്‍റെ വിഗ്രഹത്തെ ഒരു മാത്ര നോക്കി നിന്നാല്‍ തന്നെ നവഗ്രഹ ദോഷങ്ങള്‍ ആക്ഷണം തന്നെ വിട്ടൊഴിയും. ശിവനോടൊപ്പം ശക്തിയെയും ചേര്‍ത്തു ഭജിച്ച ഭോഗരുടെ മുന്നില്‍ ശക്തി ദേവിയായ പാര്‍വതിയുടെ ദര്‍ശനവും ഉപദേശവും ഭോഗര്‍ക്ക് ലഭിച്ചു. പൊതികൈമല (പശ്ചിമ ഘട്ട മല)യില്‍ ചെന്ന് തപസ്സനുഷ്ഠിക്കാന്‍ ദേവി നിര്‍ദേശിച്ചു. പൊതികൈമലയിലത്തി തപസ്സനുഷ്ഠിച്ച ഭോഗര്‍ക്കു മുന്നില്‍ ബാലമുരുകന്‍ ദര്‍ശനമരുളി അനുഗ്രഹിച്ചു. താന്‍ കണ്ട ബാലമുരുക രൂപം ശിലയില്‍ വാര്‍ത്തെടുക്കണമെന്നും അതു ലോകക്ഷേമത്തിന് വേണ്ടി ഉള്ളതായിരിക്കണമെന്നും അദ്ദേഹം തീരുമാനിച്ചു. അപ്രകാരം നവ പാഷാണങ്ങളാല്‍ അദ്ദേഹം വിഗ്രഹം നിര്‍മ്മിക്കാന്‍ തുടങ്ങി. നവം -9, പാഷാണം –വിഷം ,വിഷം തനിയെയ...

ചോറ്റാനിക്കര മകം തൊഴൽ

ചോറ്റാനിക്കര മകം തൊഴൽ* ******************************* *അമ്മേ നാരായണ ദേവീ നാരായണ* *ചോറ്റാനിക്കര മകം തൊഴൽ മങ്കമാർക്ക് ഏറ്റവും പ്രധാനമാണ്. ഉച്ചകഴിഞ്ഞ് വേഗത്തിൽ നട അടയ്ക്കുകയും രണ്ടുമണി കഴിഞ്ഞ് നട തുറക്കുകയും ചെയ്യുന്നു. സർവ്വാലങ്കാര വിഭൂഷിതയായി നിൽക്കുന്ന അമ്മയെ ഒരു നോക്കു കണ്ടാൽ പൂർവ്വപുണ്യ സുകൃതമായി കരുതണം. മംഗല്യസൂത്രമണിഞ്ഞവരും അണിയാത്തവരും ജീവിതവിജയത്തിന് മകം തൊഴൽ അത്യന്തം വിശേഷമായി കണ്ടു പോകണം.* *ഐതിഹ്യം* *ആകാശത്തു കൂടി സഞ്ചരിച്ചിരുന്ന വില്വമംഗലം സ്വാമി ഇവിടെ എത്തിയപ്പോൾ ഒരു തേജസ് വ്യാപിച്ചിരിക്കുന്നതു കണ്ട് ദേവിയെ സ്തുതിച്ച് സംതൃപ്തയാക്കി. ഈ ചൈതന്യം സമാഹരിച്ചത് ഈ ദിവസമാണ് . കുംഭമാസത്തിലെ മകം ഈ ദിവസം അമ്മയെ വിളിച്ച് അപേക്ഷിക്കുന്നത് നല്ലതാണ്. വൈകിട്ട് സ്വാമി കിഴക്ക് ഭാഗത്തുള്ള ക്ഷേത്രകുളത്തിൽ ഇറങ്ങി സൂര്യപ്രഭപോലുള്ള തേജസ് കുളത്തിന്റെ അടിത്തട്ടിൽ നിന്ന് മുകളിലേക്ക് പ്രസരിക്കുന്നതായി തോന്നി. ദേവി വിഗ്രഹമാണ് അവിടെ കണ്ടത്. അത് കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠ നടത്തി. സർവ്വകാര്യവിജയവും ദുർബാധാനിവാരണത്തിന് പ്രസിദ്ധിയാർജ്ജിച്ച കീഴ്ക്കാവില്‍ ദേവി ഉത്ഭവം ഇങ്ങനെയാണ്.*...

ആമേടക്ഷേത്രം , തൃപ്പൂണിത്തറയ്ക്കടുത്ത് നടക്കാവ്

ആമേടക്ഷേത്രം , തൃപ്പൂണിത്തറയ്ക്കടുത്ത് നടക്കാവ്  സർപ്പാരാധനക്കു പേരുകേട്ട കുടുംബക്ഷേത്രങ്ങളിൽ ഒന്നായ ആമേടക്ഷേത്രം സ്ഥതിചെയ്യുന്നത് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറയ്ക്കടുത്ത് നടക്കാവ് എന്ന സ്ഥലത്താണ്. വേമ്പനാട്ട് കായൽ തീരത്തു സ്ഥതിചെയ്യുന്നതായ ഈ ക്ഷേത്രത്തിൽ സപ്തമാതൃക്കളെയാണ് പ്രധാന ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.ദേവാസുരയുദ്ധകാലത്ത് അസുരന്മാരെ നശിപ്പിയ്ക്കുന്നതിനായി ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെയും ഇന്ദ്രൻ മുതലായദേവന്മാരുടെയും സർവ്വശക്തിയും കൈവരിച്ച് അവരുടെ ദേവാംശത്തിൽ നിന്നും സ്ത്രീ രൂപത്തിൽ ഉടലെടുത്ത ശക്തിസ്വരൂപിണികളാ യ ബ്രഹ്മാണി,മാഹേശ്വരി,കൗമാരി,വൈഷ്ണവി,വാരാഹി,ഇന്ദ്രാണി,ചാമുണ്ഡി എന്നി സപ്തമാതൃക്കളും തെക്കും വടക്കുമായിവീരഭദ ്രഌം,ഗണപതിയുമാണ് ഭക്തജനങ്ങൾ ദർശിയ്ക്കുന്ന പ്രധാന പ്രതിഷ്ഠകൾ കൂടാതെ ക്ഷേത്രമതില്ക്കകത്ത് നാഗരാജാവിനെയും,നാഗയക്ഷിയെയും പുറത്ത് വിഷ്ണുവിനെയും ഉപദേവന്മാരായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. നാഗരാജാവ് ശൈവപ്രധാനമായും നാഗയക്ഷി ശക്തി പ്രധാനമായും നിലകൊള്ളുന്ന ഈ ക്ഷേത്രത്തിൽ നാഗരാജാവിഌം നാഗയക്ഷിയ്ക്കും പ്രതേകം സ്ഥാനം കല്പ്പിച്ച് ആരാധന നടത്തുന്നു എന്നത് ഈ ക്ഷേത്രത്തി...

കള്ളിയങ്കാട് നീലിയെ കടമറ്റത്ത് കത്തനാർ കുടിയിരുത്തിയ ക്ഷേത്രം''

കള്ളിയങ്കാട് നീലിയെ കടമറ്റത്ത് കത്തനാർ കുടിയിരുത്തിയ ക്ഷേത്രം'' കടമറ്റത്ത് കത്തനാരുടെ കഥകളിലും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും പരാമര്‍ശിക്കുന്ന പനയന്നാര്‍ക്കാവിലെ യക്ഷി എന്ന പേര് കേള്‍ക്കാത്തവര്‍ കുറവാണ്. അത്രയധികം പ്രശസ്തിയാര്‍ജിച്ചതാണ് പനയന്നാര്‍ക്കാവിലെ യക്ഷിയുടെ കഥ. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്തവും ശക്തവുമായ ക്ഷേത്രമാണ് പത്തനംതിട്ട പരുമല പനയന്നാര്‍ കാവ് ക്ഷേത്രം. കേരളത്തിലെ പ്രശസ്തമായ മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് പരുമല പനയന്നാര ്‍ കാവ് ക്ഷേത്രം. മലപ്പുറം അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രം,തൃശൂര്‍ കൊടുങ്ങല്ലൂരിലെ കുരുംബഭഗവതി ക്ഷേത്രം എന്നിവയാണ് മറ്റുരമ്ട് ക്ഷേത്രങ്ങള്‍. ഈ ക്ഷേത്രം പരശുപരാമന്‍ പണിത ശിവക്ഷേത്രങ്ങളിലൊന്നാണ് എന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും ഭദ്രകാളിയാണ് പ്രധാനപ്രതിഷ്ഠ. ഐതിഹ്യമാലയില്‍ പറയുന്നതനുസരിച്ച് കള്ളിയങ്കാട്ട് നീലിയെ പ്രശസ്തത മാന്ത്രികനാ കടമറ്റത്ത് കത്തനാര്‍ കുടിയിരുത്തിയത് ഇവിടെ എന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരത്തു നിന്നും പത്മനാഭപുരത്തേക്ക് പോകുന്ന വഴിയില്‍ വന്നൂകൂടി ആളുകളെ വശീകരിച്ച് ക...

ആയിലാർ കാവ്,കൊട്ടിയൂർ ക്ഷേത്രത്തിനു സമീപം

ആയിലാർ കാവ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന നിഗൂഡ പൂജകളുടെ സങ്കേതമാണ് ആയിലാർ കാവ് . ഒരു വർഷത്തിൽ രണ്ടു പ്രാവശ്യം മാത്രമേ ആയിലാർ കാവിൽ മനുഷ്യർക്ക് പ്രവേശനം പാടുള്ളൂ. വൈശഖമഹൊൽസവതിന്റെ മുന്നോടിയായി നടക്കുന്ന പ്രക്കുഴം എന്ന ചടങ്ങിനോട് ബന്ധപ്പെട്ട് മേടമാസത്തിലെ വിശാഖം നാളിൽ രാത്രിയിലാണ് ആദ്യത്തെ പൂജ. രണ്ടാമത് നീരെഴുനള്ളത് രാത്രിയിലും. കൊട്ടിയൂർ ക്ഷേത്രത്തിലെ അത്ഭുതം ജനിപ്പിക്കുന്ന ഒരു ചടങ്ങാണ് പ്രകൂഴ ദിവസം രാത്രി ആയിലാർ കാവിൽ നടക്കുന്ന നിഗൂ ഡ പൂജ. ഗോത്രാചാര രീതിയുടെ ഒരു നിഴൽ ചടങ്ങാണ് ആയില്യാർ കാവിലെ പൂജ. പടിഞ്ഞിറ്റ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് പൂജകൾ നടക്കുന്നത്. ആയില്യാർ ക്കാവിലെ നിവേദ്യമാണ് അപ്പട (അരി മഞ്ഞൾ എന്നിവ പൊടിച്ചു കനലിൽ ചുട്ടെടുക്കുന്ന ഒരു അപ്പം) യാഗോത്സവത്തിലെ മുഴുവൻ ചടങ്ങുകളും നടത്തുന്നത് ജന്മസ്ഥാനികരാണ്. ഇത്തരത്തിൽ സ്ഥാനത്തു വരുന്നവർക്ക് ജന്മോപദേശം ലഭിക്കാണമെന്നാണ് നിശ്ചയം. സ്ഥാനികൻ ആസന്ന മരണ സമയത്ത് തന്റെ അനന്തരാവകാശിക്ക് യാഗോത്സവത്തിനു അനുഷ്ടിക്കേണ്ട കാര്യങ്ങൾ ഉപദേശിച്ചു കൊടുക്കും. അപ്പടക്ക് കയിപുരുചി അനുഭവപ്പെടുനവർ അടുത്ത വർഷത്തെ ഉത്സവത്തിന്...

ഏറ്റവും വലിയ ശിവലിംഗമുള്ള കേരളത്തിലെ ക്ഷേത്രം.

ഏറ്റവും വലിയ ശിവലിംഗമുള്ള കേരളത്തിലെ ക്ഷേത്രം. 🙏 കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള കൊടുങ്ങല്ലൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കീഴ്ത്തളി മഹാദേവക്ഷേത്രം. തിരുവഞ്ചികുളം മഹാദേവ ക്ഷേത്രത്തിനു സമീപമാണ് കീഴ്ത്തളി ക്ഷേത്രവും. 2000 വർഷം പഴക്കം ആണ് ക്ഷേത്രത്തിനുള്ളത് എന്ന് പറയപ്പെടുന്നു (BC 100-AD 300). ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെയും ഗുരുവായും ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും നിലകൊള്ളുന്ന ഭാർഗ്ഗവപുത്രൻ,പരശുരാമനാല്‍ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്... 🍃 🍂 🍃 🍂 🍃 🍂 🍃 🍂 🍃 🍂 🍃 മേത്തല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം. കീത്തോളി ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.കേരളത്തിലേയും തുളുനാട്ടിലേയും അറുപത്തിനാല് ബ്രാഹ്മണഗ്രാമങ...

വിഷ്ണുമായ (ചാത്തൻ)🔱

വിഷ്ണുമായ (ചാത്തൻ) 🔱 പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേഴ്ച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവതയായ പാർവ്വതിയെ പ്രാർത്ഥിക്കുകയും ചെയ്തു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി ഭയപ്പെടേണ്ടന്നും ഇത് അവളുടെ യോഗമാണെന്നും പറഞ്ഞു. മാത്രവുമല്ല കൂളിവാക മുജ്ജന്മത്തിൽ ശ്രീപാർവ്വതിയുടെ തോഴി ആയിരുന്നുവെന്നും പറഞ്ഞു. മുജ്ജന്മത്തിൽ കൂളിവാക ബാല ഗണേശനെ ശ്രീപാർവ്വതി അറിയാതെ മുലയൂട്ടുകയുണ്ടായി. ഇത് അറിഞ്ഞ പാർവ്വതി കൂവളയെ അടുത്ത ജന്മത്തിൽ ചണ്ഡാളകുലത്തിൽ ജനിക്കുവാൻ ശപിക്കുകയുണ്ടായി. ശാപം കിട്ടിയ കൂളിവാക കരഞ്ഞുകൊണ്ട് ശ്രീപാർവ്വതിയെ കാൽ പിടിച്ച് ക്ഷമ ചോദിക്കുകയുണ്ടായി. കോപം മാറിയ ശ്രീപാർവ്വതി കൂളിവാകയോട് പറഞ്ഞു: ‘അടുത്ത ജന്മത്തിൽ നിനക്ക് ശ്രീ പരമേശ്വരന്റെ പുത്രനെ മുലയൂട്ടി വളർത്താൻ ഭാഗ്യമുണ്ടാകും’ എന്ന് വരം നൽകി. മുജ്ജന്മ കഥ പറഞ്ഞ് ശേഷം കൂളിവാകയോട് വീട്ട...