ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചോറ്റാനിക്കര മകം തൊഴൽ





ചോറ്റാനിക്കര മകം തൊഴൽ*
*******************************

*അമ്മേ നാരായണ ദേവീ നാരായണ*
*ചോറ്റാനിക്കര മകം തൊഴൽ മങ്കമാർക്ക് ഏറ്റവും പ്രധാനമാണ്. ഉച്ചകഴിഞ്ഞ് വേഗത്തിൽ നട അടയ്ക്കുകയും രണ്ടുമണി കഴിഞ്ഞ് നട തുറക്കുകയും ചെയ്യുന്നു. സർവ്വാലങ്കാര വിഭൂഷിതയായി നിൽക്കുന്ന അമ്മയെ ഒരു നോക്കു കണ്ടാൽ പൂർവ്വപുണ്യ സുകൃതമായി കരുതണം. മംഗല്യസൂത്രമണിഞ്ഞവരും അണിയാത്തവരും ജീവിതവിജയത്തിന് മകം തൊഴൽ അത്യന്തം വിശേഷമായി കണ്ടു പോകണം.*
*ഐതിഹ്യം*
*ആകാശത്തു കൂടി സഞ്ചരിച്ചിരുന്ന വില്വമംഗലം സ്വാമി ഇവിടെ എത്തിയപ്പോൾ ഒരു തേജസ് വ്യാപിച്ചിരിക്കുന്നതു കണ്ട് ദേവിയെ സ്തുതിച്ച് സംതൃപ്തയാക്കി. ഈ ചൈതന്യം സമാഹരിച്ചത് ഈ ദിവസമാണ് . കുംഭമാസത്തിലെ മകം ഈ ദിവസം അമ്മയെ വിളിച്ച് അപേക്ഷിക്കുന്നത് നല്ലതാണ്. വൈകിട്ട് സ്വാമി കിഴക്ക് ഭാഗത്തുള്ള ക്ഷേത്രകുളത്തിൽ ഇറങ്ങി സൂര്യപ്രഭപോലുള്ള തേജസ് കുളത്തിന്റെ അടിത്തട്ടിൽ നിന്ന് മുകളിലേക്ക് പ്രസരിക്കുന്നതായി തോന്നി. ദേവി വിഗ്രഹമാണ് അവിടെ കണ്ടത്. അത് കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠ നടത്തി. സർവ്വകാര്യവിജയവും ദുർബാധാനിവാരണത്തിന് പ്രസിദ്ധിയാർജ്ജിച്ച കീഴ്ക്കാവില്‍ ദേവി ഉത്ഭവം ഇങ്ങനെയാണ്.*
*കാമക്രോധ ലോഭ മോഹങ്ങൾക്കു വശംവദരായാൽ ക്ഷേത്രത്തിൽ നിന്നു പോകുന്നതിനു മുമ്പ് അവർ ശിക്ഷ അനുഭവിക്കുമത്രെ. കുംഭ രോഹിണി ദിവസം കൊടിയേറി ഉത്രം ആറാട്ടായി കൊണ്ടാടുന്നു. ഓരോ ദിവസവും പ്രത്യേകം ആറാട്ടുണ്ട്. മകം തൊഴൽ മങ്കമാർക്ക് പ്രധാനമാണെങ്കിൽ പൂരം തൊഴൽ പുരുഷന്മാർക്ക് ശ്രേഷ്ഠമാണ്. അന്ന് ദേവിയെ കീഴ്ക്കാവിൽ നിന്ന് പൂരപ്പറമ്പിലേക്ക് എഴുന്നള്ളിക്കുന്നു ഏഴ് ആനകളുടെ പൂരം എഴുന്നള്ളത്ത് ഉണ്ട്. അമ്മ കീഴ്ക്കാവിൽ അമ്മ, ഓണക്കൂർ അമ്മ, കൂഴേറ്റിൽ അമ്മയും വിഷ്ണുവിന്റെ രണ്ടു രൂപത്തിലുള്ള തിടമ്പും ശാസ്താവിന്റെ തിടമ്പും അങ്ങനെ ഏഴു ദേവിദേവൻമാരെയാണ് എഴന്നള്ളിക്കുന്നത്. മറ്റു ക്ഷേത്രത്തിൽ കാണാത്ത പ്രത്യേകത വിഗ്രഹ അഭിഷേക ജലം വടക്കു ഭാഗത്തെ ഓവു വഴി പ്രവഹിക്കാറില്ല. സ്വയംഭൂവായതുകൊണ്ട് അഷ്ടബന്ധനമില്ല. ഇത് മണലിൽ ആഴ്ന്നിറങ്ങി. ഓണക്കൂർ തീർത്ഥക്കുളത്തിൽ ചെന്നു പതിക്കുന്നു (ഒന്നര ഫർലോംഗ്), ജലാഭിഷേകം മാത്രമേ ഇവിടെ നടത്താ റുള്ളൂ. പാല്, തൈര്, പഞ്ചാമൃതം, മറ്റഭിഷേകങ്ങൾ പാടില്ല. സ്വയംഭൂവായ രുദ്രാക്ഷ ശിലയായതിനാൽ മറ്റഭിഷേകങ്ങൾ പാടില്ല. രുദ്രാക്ഷ ശിലയിലുള്ള ഉയർന്ന ബിംബം അമ്മയുടെയും കൃഷ്ണശില നാരായണന്റേതുമാണ്. ഇവർ രണ്ടു പേരും ശ്രീകോവിലിൽ ഉള്ളതിനാൽ അമ്മേ നാരായണ, ദേവീ നാരായണ എന്ന് ഉരുവിടുന്നത്. അമ്മയോടൊപ്പം നാരായണൻ ഉള്ളതിനാൽ അമ്മയ്ക്ക് നേദിക്കുന്നതു തന്നെ നാരായണന് ലഭിക്കുന്നു. ഇവിടെ മകരത്തിൽ കൊടിയേറുന്നത് അപൂർവ്വമാണെന്ന് പറയണം 5 വർഷം കൂടുമ്പോഴാണ് അങ്ങനെ സംഭവി ക്കുന്നത്. മകം പോലെ അമ്മയുടെ പിറന്നാളായ വൃശ്ചികത്തിലെ കാർത്തികയും പ്രധാനപ്പെട്ട മറ്റൊരു ദിവസമാണ്. ഈ ദിവസങ്ങൾ അമൃതസ്വരൂപികൾ ആയ ആയിരക്കണക്കിന് ഭക്ത ജനങ്ങൾ എത്തി അനുഗ്രഹം വാങ്ങി മടങ്ങുന്ന നിർമ്മാല്യ സമയത്ത് സാക്ഷാൽ കൊല്ലൂർ മൂകാംബിക അഥവാ സരസ്വതിഭാവമാണ്. ഈ സമയത്ത് വെള്ളപ്പട്ടാണ് ഉടുപ്പിക്കുന്നത്. ഇവിടെ നട തുറന്ന ശേഷം ദേവി മൂകാംബികയിലേക്കു പോകുന്നു അതിനാൽ ഇവിടെ നട തുറന്ന ശേഷമേ മൂകാംബികയിൽ നട തുറക്കുകയുള്ളൂ. ഉഷാപൂജസമയത്ത് ദുർഗ്ഗാ ഭാവമാണ്. ഈ സമയത്ത് കടും ചുവപ്പ് പട്ടു സാരിയാണ് അമ്മ ധരിക്കുന്നത്. വൈകുന്നേരം ലക്ഷ്മി നാരായണ സമേതയായും ദേവി അനുഗൃഹം ചൊരിയുന്ന എന്ന് കഥകൾ പറയുന്ന ശങ്കരാചാര്യൻ മൂകാംബിക ദേവിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ വ്രതം അനുഷ്ഠിച്ചു. ദേവി നിബന്ധനയക്കു വിധേയമായി പോരാൻ തയ്യാറായി.
‘‘ശങ്കരൻ മുന്നിൽ നടക്കണം അമ്മ പിന്നാലെ വരും എന്ന് ദേവി സമ്മതിച്ചു. കാൽ ചിലങ്കയുടെ ശബ്ദം കൊണ്ട് എന്റെ സാന്നിധ്യം അറിയണം. തിരിഞ്ഞ് നോക്കരുത്. നോക്കിയാൽ ഞാൻ അവിടെ അധിവസിക്കും*
*നിബന്ധനയ്ക്കനുസരണമായി സരസ്വതി മന്ത്രധ്യാനത്തോടെ ശങ്കരാചാര്യർ നടന്നു. പെട്ടെന്ന് ചിലങ്ക ശബ്ദം നിന്നു, ശങ്കരൻ തിരിഞ്ഞു നോക്കി. കരാർ ലംഘിക്കപ്പെട്ടതായി ദേവി പറഞ്ഞു. വിഷമിച്ചു നിൽക്കുന്ന ശങ്കരനോട് ദേവി പറഞ്ഞു. ‘‘മകനെ ശങ്കരാ ഞാനൊന്നു ചെയ്യാം അതിരാവിലെ കേരളത്തിലെ അമൃതസ്വരൂപികൾക്ക് ദർശനം നൽകി ഇവിടെ ഉണ്ട്. അങ്ങനെ ‘‘ജ്യോതിയാനക്കര’’ എന്ന പേരിൽ പ്രസിദ്ധമാകും’’*.
*ശങ്കരൻ നമ്പൂതിരി ആവാഹിച്ചുകൊണ്ടുവന്ന പ്രതിഷ്ഠയിൽ ദേവിയുടെ സമ്പൂർണ്ണ സാന്നിധ്യം ഉണ്ടായി. അവിടെയാണ് ഇന്നത്തെ ചോറ്റാനിക്കരയായി മാറിയത്. ദിവസവും ദേവിയെ അണിയിച്ചൊരുക്കുന്നത് വിശിഷ്ടമായ തങ്കഗോളക ഉപയോഗിച്ചാണ്. സാധാരണ ദിവസങ്ങളിൽ ഇടതു കൈയാലാണ് ദേവി ഭക്തിരെ അനുഗ്രഹിക്കുക. എന്നാൽ മകം,കാർത്തിക,വിഷു എന്നീ വിശേഷദിവസങ്ങളിൽ തങ്കഗോളക ദേവിയുടെ വലതു കൈയിലാണ്. ഈ ദിവസങ്ങളിൽ ദേവി വലതു കൈ കൊണ്ടാണ് അനുഗ്രഹം ചൊരിയുന്നത്. വലതു കൈകൊണ്ട് അനുഗ്രഹം നൽകുന്ന വിശേഷ ദിവസങ്ങളിൽ തൊഴുതു പ്രാർത്ഥിക്കുന്നവർക്ക് അഭിഷ്ടഫലസിദ്ധി ലഭിക്കും എന്നാണ് വിശ്വാസം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ