ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആമേടക്ഷേത്രം , തൃപ്പൂണിത്തറയ്ക്കടുത്ത് നടക്കാവ്


ആമേടക്ഷേത്രം , തൃപ്പൂണിത്തറയ്ക്കടുത്ത് നടക്കാവ് 

സർപ്പാരാധനക്കു പേരുകേട്ട കുടുംബക്ഷേത്രങ്ങളിൽ ഒന്നായ ആമേടക്ഷേത്രം സ്ഥതിചെയ്യുന്നത് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറയ്ക്കടുത്ത് നടക്കാവ് എന്ന സ്ഥലത്താണ്. വേമ്പനാട്ട് കായൽ തീരത്തു സ്ഥതിചെയ്യുന്നതായ ഈ ക്ഷേത്രത്തിൽ സപ്തമാതൃക്കളെയാണ് പ്രധാന
ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.ദേവാസുരയുദ്ധകാലത്ത് അസുരന്മാരെ നശിപ്പിയ്ക്കുന്നതിനായി ബ്രഹ്മ വിഷ്ണു
മഹേശ്വരന്മാരുടെയും ഇന്ദ്രൻ മുതലായദേവന്മാരുടെയും സർവ്വശക്തിയും കൈവരിച്ച് അവരുടെ ദേവാംശത്തിൽ നിന്നും
സ്ത്രീ രൂപത്തിൽ ഉടലെടുത്ത ശക്തിസ്വരൂപിണികളായ ബ്രഹ്മാണി,മാഹേശ്വരി,കൗമാരി,വൈഷ്ണവി,വാരാഹി,ഇന്ദ്രാണി,ചാമുണ്ഡി എന്നി സപ്തമാതൃക്കളും തെക്കും വടക്കുമായിവീരഭദ
്രഌം,ഗണപതിയുമാണ് ഭക്തജനങ്ങൾ ദർശിയ്ക്കുന്ന പ്രധാന പ്രതിഷ്ഠകൾ കൂടാതെ ക്ഷേത്രമതില്ക്കകത്ത് നാഗരാജാവിനെയും,നാഗയക്ഷിയെയും പുറത്ത് വിഷ്ണുവിനെയും ഉപദേവന്മാരായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. നാഗരാജാവ് ശൈവപ്രധാനമായും നാഗയക്ഷി ശക്തി പ്രധാനമായും നിലകൊള്ളുന്ന ഈ ക്ഷേത്രത്തിൽ നാഗരാജാവിഌം നാഗയക്ഷിയ്ക്കും പ്രതേകം സ്ഥാനം കല്പ്പിച്ച് ആരാധന നടത്തുന്നു എന്നത് ഈ ക്ഷേത്രത്തിന്റെ പ്രതേകതയാണ്.ക്ഷേത്ര ഐതിഹ്യപ്രകാരം അവതാരമൂർത്തിയായ പരശുരാമൻ കേരളകരയിലുടെ യാത്രചെയ്യുമ്പോൾ വേമ്പനാട് കായല് തീരത്ത് ഇപ്പോൾ
ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്ത് എത്തിചേർന്നു.സൂര്യാസ്തമയ സമയത്ത് സന്ധ്യാ വന്ദനത്തിന് ഇറങ്ങിയ അദ്ദേഹം കായൽ മദ്ധ്യത്തിലായി ഒരു ദിവ്യ തേജസ് കണ്ടു. അതിന്റെ ഉറവിടം
എന്താണെന്നറിയാൻ കായൽ മദ്ധ്യത്തിലേക്ക് അദ്ദേഹം ഇറങ്ങി നടന്നു.ആദിവ്യ തേജസ് ആമകളുടെ പുറത്ത് യാത്ര
ചെയ്യുന്ന സപ്ത മാതൃക്കളാണെന്ന്‌ അദ്ദേഹത്തിന് ദിവ്യ ദൃഷ്ടിയാൽ മനസ്സിലായി.പരശുരാമഌ വേണ്ടി ജലം
വഴിമാറിയതോടെ ആമകൾക്കു സഞ്ചരിയ്ക്കാനാവാതെ നിന്നുപോയി.അങ്ങനെ ആമ നിന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ
നിർദേശ പ്രകാരം സപ്തമാതൃക്കളെ പ്രതിഷ്ഠിച്ചു."ആമ നിന്നയിടം' എന്നതിനാൽ കാലക്രമേണ ഈ സ്ഥലം ആമേട
എന്നറിയപ്പെട്ടു.പരശുരാമനാൽ കൊളുത്തപ്പെട്ട ഒരു ദീപം ഇന്നും ഈ ക്ഷേത്രത്തിൽ അണയാതെ നില്ക്കുന്നു.ഇതിലെ എണ്ണയാണ് സർവ്വ രോഗങ്ങൾക്കും പ്രതിവിധിയായി ഭക്തർക്കു കൊടുക്കുന്നത്.ഈ പുണൃ ക്ഷേത്രത്തിൽ കന്നി വൃശ്ചികം മീനം
എന്നിമാസങ്ങളിലെ ആയില്യം നാളിൽ ആയില്യം ഇടി എന്ന വിശേഷ വഴിപ്പാടു നടത്തപ്പെടുന്നു.അസുര നിഗ്രഹം കഴിഞ്ഞ്
വിജയശ്രീലാളിതരായി എത്തുന്ന സപ്തമാതൃക്കളെ ഹരിയോഹര എന്നമന്ത്രത്താൽ അരിയിട്ടു ആദരിയ്ക്കുന്നതായാണ് ഇതിന്റെ സങ്കല്പം.ഈ വിശേഷ വഴിപ്പാടു നടത്തിയാല് മംഗല്യഭാഗ്യവും
സർവ്വഐ ശ്വര്യവും കൈവരുന്നതാണ്.കൂടാതെ സർപ്പദോഷത്തിഌം, രാഹുവിന്റെഅപഹാരകാലത്തുണ്ടാകുന്ന വൈഷമ്യത്തിഌം,സന്താനദുരിതത്തിഌം ഉത്തമ പരിഹാരമായ
സർപ്പബലിയും,അഷ്ടനാഗ പൂജയും ഈ ക്ഷേത്രത്തിൽ നടത്തപ്പെടുന്നു...
ഓം നാഗരാജാവായ നമ:

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...