ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മഞ്ഞപ്ര പുത്തൂർപള്ളി ശ്രീകൃഷ്ണക്ഷേത്രം എറണാകുളം ജില്ല

മഞ്ഞപ്ര പുത്തൂർപള്ളി ശ്രീകൃഷ്ണക്ഷേത്രം PUTHOORPALLI SREEKRISHNATEMPLE ======================================= മഞ്ഞപ്ര പുത്തൂർപള്ളി ശ്രീ കൃഷ്ണ ക്ഷേത്രം എറണാകുളം ജില്ലയിലെ മഞ്ഞപ്ര പഞ്ചായത്തിൽ .അങ്കമാലി-മഞ്ഞപ്ര റൂട്ടിലെ മഞ്ഞപ്ര ജംഗ്ഷനിൽ . പ്രധാന മൂർത്തി ശ്രീകൃഷ്ണൻ കിഴക്കോട്ടു ദര്ശനം. മൂന്നു നേരം പൂജ .തന്ത്രി മറ്റപ്പള്ളി ഭദ്രകാളി. ശ്രീകോവിൽ മുഴുവൻ കരിങ്കല്ലാണ്. ഇതിൽ ലിഖിതവുമുണ്ട്. വളരെ പഴക്കമുള്ള ക്ഷേത്രം ഉപദേവത : ഗണപതി,ശാസ്താവ്,ഭദ്രകാളി. ഇതിൽ ഗണപതി പുറം ചുമരിലാണ് ഭദ്രകാളി കുന്നത് കാവിൽ നിന്നും ഇവിടെ കൊണ്ടുവന്നതാണ്,.മകരത്തിലെ തിരുവോണം കോടി കയറി പത്ത് ദിവസത്തെ ഉത്സവം ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ നിന്നും ആനപ്പാറ റൂട്ടിൽ ക്ഷയിച്ചു കിടക്കുന്ന ഒരു ശിവക്ഷേത്രമുണ്ട്. തെലപ്പള്ളി ക്ഷേത്രം ഇവിടെ പ്രധാന മൂർത്തി ശിവൻ വലിയ ശിവ ലിംഗമുണ്ട്. ഇവിടുത്തെ ശിവൻ ഗുരുനാഥൻ എന്ന് സങ്കല്പം ഈ ക്ഷേത്രത്തിനു എട്ടര ഏക്കർ സ്ഥലമുണ്ടായിരുന്നത്രെ കുറ്റാലക്കാട് മേയ്ക്കാട്ടായിരുന്നു തന്ത്രം എന്ന് പറയുന്നു. പുത്തൂർപള്ളി ക്ഷേത്രവും കുന്നത് കാവും തെലപ്പള്ളിയും ഇളംകുറ്...
ഈയിടെയുള്ള പോസ്റ്റുകൾ

ജഗ്മന്ദിറിന്റെ വിശേഷങ്ങളിലേക്ക്

കൊട്ടാരങ്ങൾ പലതരത്തിലുള്ളതുണ്ട്. പൂർണ്ണമായും തടിയിൽ നിർമ്മിച്ച കൊട്ടാരം മുതൽ നിധി ഒളിപ്പിക്കുവാനായി മാത്രം നിർമ്മിച്ച കൊട്ടാരങ്ങൾ വരെ... എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്മായ കഥയാണ് ഉദയ്പൂരിലെ ഈ കൊട്ടാരത്തിന്റേത്. കൃത്രിമമായി നിർമ്മിച്ച തടാകത്തിന്റെ മധ്യത്തിൽ നിർമ്മിച്ചിരിക്കുന്ന ജഗ്മന്ദിറാണ് ഇന്നത്തെ താരം. ലോകത്തിലെ തന്നെ മികച്ച റൊമാന്‍റിക് ഡെസ്റ്റിനേഷൻ എന്നറിയപ്പെടുന്ന ജഗ്മന്ദിറിന്റെ വിശേഷങ്ങളിലേക്ക്... എവിടെയാണിത് മലകളാലും കുന്നുകളാലും ചുറ്റപ്പെട്ട്, ക്ഷേത്രങ്ങൾ കൊണ്ട് അനുഗ്രഹീതമായ കൃത്രിമ തടാകമാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ സ്ഥിതി ചെയ്യുന്ന പിച്ചോള തടാകം. ഈ തടാകത്തിനു നടുവിലെ ഒരു ചെറിയ ദ്വീപിലാണ് ജഗ് മന്ദിര്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ലേക്ക് ഗാർഡൻ പാലസ് എന്നും ഇത് അറിയപ്പെടുന്നു. റൊമാന്റിക് ഇടം തടാകത്തിനു നടുവിലെ പ്രകൃതി ദത്തമായ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന് വിശേഷണങ്ങൾ ഒരുപാടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും റൊമാന്‍റിക് ആയ ഇടങ്ങളിൽ ഒന്നായാണ് ജഗ് മന്ദിർ പാലസ് അറിയപ്പെടുന്നത്. 1551 ൽ തുടങ്ങിയെങ്കിലും മേവാർ രാജവംശത്തിലെ സിസോദിയ രജ്പുത് വിഭാഗത്തിൽപെട്ട മഹാറാണാ അമര്‍സിംഗാണ് 1551 ൽ ...

ഇത് പറഞ്ഞിരിക്കുന്നത് നമ്മളെ കുറിച്ചാണ്.

ഇത് പറഞ്ഞിരിക്കുന്നത് നമ്മളെ കുറിച്ചാണ്.  വായിക്കാനുള്ള ക്ഷമ കാണിക്കണം എത്ര തിരക്കിലാണെലും മുഴുവൻ വായിക്കാനുള്ള ക്ഷമ കാണിക്കണം. കാരണം ഇത് പറഞ്ഞിരിക്കുന്നത് നമ്മളെ കുറിച്ചാണ്. നമ്മുടെ ഓരോ കുടുംബത്തിലെ അംഗങ്ങളെ കുറിച്ചാണ്.നമ്മുടെയൊക്കെ കുടുംബ അന്തരീക്ഷത്തിനെ കുറിച്ചാണ്.ഇത്  വായിച്ചാൽ  ബോധ്യപ്പെടും.* 👇👇👇👇👇👇👇👇 ന്യൂ ജനറേഷൻ കുട്ടികൾക്കൊന്നും തന്നെ അനുസരണയില്ല, മാന്യമായി പെരുമാറാൻ അറിയില്ല, നല്ല രീതിയിൽ വസ്ത്രധാരണമില്ല, ക്ഷമയും സഹനവും തൊട്ടു തീണ്ടിയിട്ടില്ല, ന്യൂ ജനറേഷൻ *ആൺകുട്ടികൾ വിവാഹത്തോടെ പെങ്കോന്തൻമാരാകുന്നു, പെൺകുട്ടികൾ ആണെങ്കിൽ ആരെയും ഒരു വിലയും കൽപ്പിക്കാതെ തൊട്ടതിനും പിടിച്ചതിനും പ്രശ്നം ഉണ്ടാക്കി വിവാഹം കഴിഞ്ഞു അധിക സമയമാകുമ്പോഴേക്ക് വിവാഹ മോചനത്തിലേക്ക് എത്തിച്ചേരുന്നു.* ഇനിയുമുണ്ട് ഇവരെ കുറിച്ച് പറയാൻ... എത്ര പറഞ്ഞാലും തീരാത്ത പ്രശ്നങ്ങൾ. ❓ *ആരാണിവരെ വളർത്തിയത്??* *എന്താണിവരിങ്ങനെ ആയിത്തീർന്നത്??* ഒരു കൂരക്കു കീഴിൽ എട്ടാനുജന്മാരുടെ  കുടുംബങ്ങളും, ഒരാൾക്ക്  തന്നെ എട്ടും പത്തും മക്കളുമായി തിന്നാനും, കുടിക്കാനും, ഉടുക്കാനും കഷ്ട്ടിച്ചു ഉണ്ടായിരുന്ന...

A mother's advice to a daughter

A mother's advice to a daughter ശുഭ സുപ്രഭാതം..... ഒരു പകർപ്പെഴുത്ത്...... ഒരു പെൺകുഞ്ഞിന് അമ്മ പറഞ്ഞു കൊടുക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. മടിയും ചമ്മലും കാരണം ചില അമ്മമാർ ചില കാര്യങ്ങൾ മനപൂർവം പറയാറില്ല. അതു പോലെഎന്നോട് പറയാൻ മറന്ന കാര്യങ്ങൾ ഞാൻ എന്റെ പെൺകുഞ്ഞിനോട് തുറന്നു പറയാൻ തീരുമാനിച്ചു. ഇങ്ങനെയൊരു മുഖവുരയോടെയാണ് രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയായ രക്ഷിത പെൺമക്കളോട് സംസാരിച്ചു തുടങ്ങിയത്..... അക്കമിട്ടു നിരത്തി 11 കാര്യങ്ങളാണ് ആ അമ്മ പെൺകുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുത്തത്. അമ്മപറയാൻ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അത് ശ്രദ്ധയിൽപ്പെടുത്തണം എന്ന നിർദേശം നൽകിയാണ് ആ അമ്മ സംസാരിച്ചു തുടങ്ങിയത്...... 1. ഒരു പെൺകുട്ടിയായി ജനിച്ചതിൽ അഭിമാനിക്കുക അടുത്ത ജന്മത്തിലെങ്കിലും ഒരു ആണായി ജനിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പെൺകുട്ടികളും. എന്നാൽ പെൺകുട്ടിയായി ജനിച്ചാൽ ജീവിതം എത്ര സുന്ദരമായിരിക്കണം എന്നു ചിന്തിക്കുന്നവരാകണം എന്റെ മക്കൾ. പെൺകുട്ടിയായിരുന്നുകൊണ്ടു തന്നെ ജീവിതം ആഘോഷിക്കണം. സ്വതന്ത്ര്യത്തോടെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ലോകത്തോട് ഉറക്കെ പറയണം ഒരു പെൺകുട്ടിയായിരിക്കുന്നതിൽ ഞാൻ...

ഹിന്ദുക്കളുടെ പല മംഗള കര്‍മ്മങ്ങളും അഗ്നിയെ സാക്ഷിയാക്കിയാണ് ചെയ്യുന്നത്.

ഹിന്ദുക്കളുടെ പല മംഗള കര്‍മ്മങ്ങളും അഗ്നിയെ സാക്ഷിയാക്കിയാണ് ചെയ്യുന്നത്. വിവാഹം കഴിക്കുന്നതുതന്നെ അഗ്നിസാക്ഷിയായിട്ടാണ്. മരിച്ചാല്‍ പോലും ചിതയില്‍ വച്ച് ദഹിപ്പിക്കുകയാണ് ഹിന്ദുക്കള്‍ ചെയ്യാറ്. അങ്ങനെയുള്ള അഗ്നിയെ ഊതിക്കെടുത്തിയാണ് നമ്മളിന്ന് ബര്‍ത്ത് ഡേ ആഘോഷിക്കുന്നത്. തമസോമാ ജ്യോതിര്‍ഗമയഃ (ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് എന്നെ നയിച്ചാലും) എന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിന് പകരം പ്രകാശത്തെ ഊതിക്കെടുത്താന്‍ അവരെ പഠിപ്പിക്കുന്നു. അത് കണ്ട് മാതാപിതാക്കളും , ചുറ്റും കൂടി നില്‍ക്കുന്നവരും കൈയ്യടിച്ചു ചിരിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ എന്ന് പാടുന്നു. പ്രത്യക്ഷ ദൈവമായ പരമപ്രകാശത്തെ ഊതിക്കെടുത്തിക്കൊണ്ട് ഒരു പുതിയ വര്‍ഷം ആരംഭിച്ചാല്‍ എങ്ങിനെയാണ് ആ കുട്ടിയുടെ ജീവിതത്തില്‍ "ഹാപ്പിനെസ്സ്" ഉണ്ടാകുന്നത്? അയ്യോ! ഇതിലും ദുഷ്കരമാണ് അടുത്തത്. കേക്ക് കട്ടിങ്ങ്. പാശ്ചാത്യ വിശ്വാസ പ്രകാരം അപ്പം അവരുടെ പ്രവാചകന്‍റെ ശരീരവും, വീഞ്ഞ് രക്തവുമാണ്. അത് തന്നെയാണ് കേക്ക് കട്ടിങ്ങെന്ന ഈ പാശ്ചാത്യ ആചാരത്തിന് പിന്നിലുമുള്ളത്. കേക്ക് പിറന്നാളാഘോഷിക്കുന്ന കുട്ടിയുടെ ശരീരത്തെ സൂചിപ്പിക്കുന്നു. അത...

സിന്ധുതട നാഗരികതയുടെ ഭാഷ-1 ________________________________

സിന്ധുതട നാഗരികതയുടെ ഭാഷ (Deepa David) സിന്ധുതട നാഗരികതയുടെ ഭാഷ-1 _________________________________ സിന്ധു നദി കടലില്‍ എത്തുന്നതിനു മുന്പ് ഒഴുകിതീര്ക്കു ന്നത് 3200കിലോമീറ്ററുകള്‍ ആണ്. സിന്ധുതട നാഗരികത അതിന്റെ ചുറ്റും ആയി പത്തുലക്ഷത്തില്‍ അധികം കിലോമീറ്റെര്‍ ചുറ്റളവില്‍ നിലനിന്നിരുന്നു. നാം ഏതാണ്ട് ഒരു ലക്ഷത്തില്‍ പരം അവശിഷ്ടങ്ങള്‍ അവിടെനിനും കുഴിച്ചെടുത്തു. അതില്‍ പതിനായിരത്തോളം എണ്ണം കൂടുതല്‍ വിവരങ്ങള്ക്ക് വേണ്ടി ഉള്ള പഠനം നടത്താന്‍ കഴിയുന്നവ ആണ്, ബാക്കിയുള്ളവ നശിച്ചു പോയിരിക്കുന്നു. അതില്‍ തന്നെ 3800ഓളം എണ്ണത്തില്‍ സിംബലുകള്‍ ഉണ്ട്. ഇതിലെല്ലാം കൂടി ഏകദേശം 600-700നു ഇടയില്‍ സിംബലുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ അക്ഷരങ്ങള്‍(സിംബലുകള്‍) ആണ് ഹരപ്പ, മോഹന്‍ജോ ദാരോ, കാലി ബംഗന്‍, ലോത്തല്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ഉള്ളത്. പഴയകാല ഭാഷകളില്‍ ഇത്രയേറെ അക്ഷരങ്ങള്‍ ഉണ്ടാകുന്നത് സാധാരണയാണ്, ഉദാഹരണമായി ഇന്നും ഉപയോഗിക്കുന്ന ചൈനീസ്‌ ഭാഷയ്ക്ക് 500 ല്‍ അധികം അക്ഷരങ്ങള്‍ ഉണ്ട്. ഇതില്‍ നിന്നും ഈ സ്ഥലങ്ങളില്‍ എല്ലാം നിലനിനിരുന്നതു ഒരേ ഭാഷ തന്നെ ആണെന്ന് മനസിലാക്കാം.(സിന്ധു തട സംസ്കാരം ഗുജറാത്ത്, പ...