ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ 29, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇത് പാളയം – എത്ര പേര്‍ക്ക് അറിയാം ഈ ചരിത്രം ?

ഇത് പാളയം – എത്ര പേര്‍ക്ക് അറിയാം ഈ ചരിത്രം ? ഗണപതി ക്ഷേത്രവും ജുമാ മസ്ജിദും st.ജോസഫ്സ് ചർച്ചും രക്തസാക്ഷി മണ്ഡപവും കണ്ണേമാറ ചന്തയും കേരള സർവകലാശാലയും യൂണിവേർസിറ്റി കോളേജും സാഫല്യം കൊമ്പ്ലെക്സും MLA ഹോസ്റ്റെലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും പബ്ലിക് ലൈബ്രറിയും ഫൈൻആർട്സ് കോളേജും ഒക്കെയുള്ള നമ്മുടെ സ്വന്തം പാളയം , ഇന്നും പലർക്കും അറിയാത്ത ഫ്ലാഷ് ബാക്ക് ആണ് പാളയത്തെ പുൽക്കൊടിക്ക് പോലും പറയാനുള്ളത് , രാജ ഭരണ കാലത്തെ തിളങ്ങുന്ന സ്മരണകളാണവ… “cantonment” എന്ന വാക്കിന്റെ മലയാളം പദമാണ് “പാളയം”… പതിനെട്ടാം നൂറ്റാണ്ടിൽ മാർത്താണ്ട വർമ്മയുടെ കാലശേഷം അദ്ദേഹത്തിന്റെ അനന്തരവൻ കാര്ത്തിക തിരുനാള് രാമവര്മ്മ മഹാരാജാവായി സ്ഥാനമേറ്റപ്പോൾ പദ്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തെക്ക് രാജ്യത്തിന്റെ തലസ്ഥാനം മാറ്റുകയുണ്ടായി. അക്കാലത്ത് “Travancore nair brigade” ൽ പെട്ട പട്ടാളക്കാരും കുതിരപ്പട്ടാളക്കാരും തങ്ങൾ ആരാധിച്ചിരുന്ന രണ്ടു ഗണപതി വിഗ്രഹങ്ങളും ഒരു ഹനുമാൻ വിഗ്രഹവും കൂടെ കൊണ്ട് വരികയുണ്ടായി. അതിൽ ഒരെന്നമാണ് ഇന്നത്തെ പഴവങ്ങാടി ക്ഷേത്രത്തിൽ ഉള്ള വിഗ്രഹം. രണ്ടാമത്തേത് പട്ടാളക്കാർ തമ്പടിച്ച പാളയത്തും പ്...

നാലുകെട്ട് ഭവനങ്ങൾ * *എട്ടുകെട്ട് ഭവനങ്ങൾ *

നാലുകെട്ട് ഭവനങ്ങൾ * *എട്ടുകെട്ട് ഭവനങ്ങൾ * എന്താണ് ഇവയുടെ പ്രത്യേകത ? കേരളീയ വാസ്തുകലയുടെയും സംസ്കാരത്തിന്റെയും മുഖമുദ്രയാണ് നമ്മുടെ "നാലുകെട്ട് " "എട്ടുകെട്ട് "ഭവനങ്ങൾ എന്ന് കാണാം.- . ഇതിന്റെ നിർമ്മാണ രീതി വളരെയേറെ കൗതുകകരമായതും കേരളീയ പരിസ്ഥിതിക്ക് അനുയോജ്യമായതും ആണെന്ന് തന്നെ നിസ്സംശയം പറയാം. പ്രതികൂല കാലാവസ്ഥയെ അനുകൂലമാക്കാനും, എല്ലാ അർത്ഥത്തിലും വാസയോഗ്യമാക്കാനും ഇത്തരം നിർമ്മിതികൾ മൂലം സാധിക്കുന്നുവെന്നതും സത്യമായ വസ്തുതയാണ്. നാലുകെട്ടുകളിൽ വിശ്വാസത്തിലധിഷ്ടിതമായ പല താത്വിക കാര്യങ്ങളും, ദിക്കിന്റെ പ്രാധാന്യവും സമന്വയിപ്പിച്ചിട്ടുള്ളതായും മനസ്സിലാക്കാം . വടക്ക് തെക്കായി നിലകൊള്ളുന്ന കിഴക്കിനി, കിഴക്ക് - പടിഞ്ഞാറായി നിലകൊള്ളുന്ന തെക്കിനി, തെക്ക്-വടക്കായി നിലകൊള്ളുന്ന പടിഞ്ഞാറ്റിനി, കിഴക്കു - പടിഞ്ഞാറായി നിലകൊള്ളുന്ന വടക്കിനി, ഇവ നാലിനെയും കൂട്ടിയോജിപ്പിച്ചിട്ടുളള കെട്ടിടമാണ് ശരിക്കും പറഞ്ഞാൽ ഒരു നാലുകെട്ട്. പടിഞ്ഞാറ്റിനിയുടെ മധ്യത്തിൽ പൂജാമുറിയും, നെല്ലറയും ആയിരിക്കും. ഇതിന്റെ ഇരുവശങ്ങളിലായിരിക്കും കിടപ്പുമുറികൾ, തെക്കിനിയും കിഴക്കിനിയു...

ശരിക്കും അന്യഗ്രഹ ജീവികളുണ്ടോ...??

ശരിക്കും അന്യഗ്രഹ ജീവികളുണ്ടോ...?? ഈ ലോകത്ത്‌ നമ്മള്‍ ഒറ്റയ്ക്കാണോ? ഈ ചോദ്യത്തിന് ശാസ്ത്രം ഉത്തരം തേടാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. അന്യഗ്രഹ ജീവികളെ പറ്റി പല കഥകളും ഉണ്ടെങ്കിലും അതിന്‍റെ നില നില്‍പ്പ് ഇന്നേ വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഉത്തരം ഏലിയന്‍ എന്ന് മാത്രം വരുന്ന ചില തെളിവുകള്‍ക്ക് പിറകെയാണ് ശാസ്ത്രം. എവിടെയെങ്കിലും അന്യഗ്രഹജീവികല്‍ ഉണ്ടാവും എന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഏലിയന്‍ നിലനില്‍പ്പിനെ സംബദ്ധിച്ച പ്രധാന തെളിവുകളില്‍ ചിലത് ഇതാ. 1. WOW സിഗ്നല്‍ 1977 ഓഗസ്റ്റ്‌ 15 ല്‍ ഓഹിയോ സ്റ്റേറ്റ് യുനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്‍ ജെറി എഹ്മന്‍, അവരുടെ റേഡിയോ ടെലെസ്കോപ് പ്രിന്റില്‍ വളരെ അസാധാരണമായ ഒരു റേഡിയോ സിഗ്നല്‍ രേഖപ്പെടുത്തിയതായി ശ്രദ്ധിച്ചു. കൃത്യം 72 സെക്കന്‍ഡുകള്‍ അത് നീണ്ടു. ആ സിഗ്നല്‍ പരിശോധിച്ചപ്പോള്‍ അത് പ്രപഞ്ചത്തിന്റെ ഏതോ വിദൂരതയില്‍ നിന്ന് വന്നതാണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. വിദൂരപ്രപഞ്ചത്തില്‍നിന്ന് ഭൂമിയിലേക്കെത്തുന്ന ആദ്യ സിഗ്നല്‍!. സന്തോഷാധിക്യം കൊണ്ട് ജെറി ആ പ്രിന്‍റ് പേപ്പറില്‍ Wow എന്ന് അടയാളപ്പെടുത്തി. പിന്നീട് ഈ സിഗ്നല്‍ wow സിഗ്നല...