ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ 7, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തരിസാപ്പള്ളി ശാസനങ്ങൾ: കേരളത്തിലെ നസ്രാണി പാരമ്പര്യത്തിന്റെ സാക്ഷ്യം

തരിസാപ്പള്ളി ശാസനങ്ങൾ:  കേരളത്തിലെ നസ്രാണി പാരമ്പര്യത്തിന്റെ സാക്ഷ്യം ************************************************************************************* കേരളത്തിലെ നസ്രാണി സാന്നിധ്യം അടയാളപ്പെടുത്തുന്ന ആദ്യത്തെ ലിഖിത രേഖകളാണ് തരിസാപ്പള്ളി ശാസനങ്ങൾ (CE 849). ചേരചക്രവർത്തിയായിരുന്ന സ്ഥാണുരവി പെരുമാളിന്റെ സാമന്തനായി വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ, പേർഷ്യയിൽ നിന്ന് കുടിയേറിയ പുരോഹിതമുഖ്യനും വർത്തകപ്രമാണിയുമായിരുന്ന മാർ സബർ ഈശോയുടെ പേരിൽ അദ്ദേഹത്തിന്റെ തരിസാപ്പള്ളിക്ക് അനുവദിച്ച് എഴുതികൊടുത്തിട്ടുള്ള അവകാശങ്ങൾ ആണ് ഈ ശാസനങ്ങൾ. കുരക്കേണിക്കൊല്ലത്ത് (ഇന്നത്തെ കൊല്ലം) ആണ് തരിസാപ്പള്ളിയുടെ സ്ഥാനം. എന്നാൽ കൊല്ലത്ത് ഈ സ്ഥലം എവിടെയായിരുന്നു എന്നു കണ്ടെത്താൽ കഴിഞ്ഞിട്ടില്ല. കിഴക്ക് വയലക്കാട്, തെക്കുകിഴക്ക് കോവിലകമുൾപ്പെടെ ചിറുവാതിക്കാൽ മതിൽ, പടിഞ്ഞാറ് കടൽ, വടക്ക് തോരണത്തോട്ടം, വടക്കുകിഴക്ക് പുന്നത്തലൈ അണ്ടിലൻതോട്ടം എന്നിവയാണ് അതിരുകൾ എന്ന് ശാസനത്തിൽ വിശദമാക്കുന്നുണ്ട്. സ്ഥാണുരവിയുടെ ഭരണത്തിന്റെ അഞ്ചാം വർഷമെന്ന സൂചനവച്ച്, CE 849-ലാണ് ഇവ നൽകപ്പെട്ടത് എന്ന് കരുതിവരുന്നു. സ്...

വാഴപ്പള്ളി ശാസനം: മലയാളത്തിലുള്ള ഏറ്റവും പുരാതന ലിഖിതം

വാഴപ്പള്ളി ശാസനം:  മലയാളത്തിലുള്ള ഏറ്റവും പുരാതന ലിഖിതം കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് പഴയ ലിഖിതമാണ് വാഴപ്പള്ളി ശാസനം. എ. ഡി 832-ൽ ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു കണക്കാക്കിയിരിക്കുന്നു. ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ ആണ് 'വാഴപ്പള്ളി ശാസനം'. കേരളത്തിന്റെ ചരിത്ര രചനാ പാരമ്പര്യത്തിന് നിർണായക സംഭാവന നൽകിയ ലിഖിതമാണിത്. കേരളത്തിന്റെ ചരിത്ര രചനാ പാരമ്പര്യത്തിന് നിർണായക സംഭാവന നല്കിയ വാഴപ്പള്ളി ശാസനം എഴുതപ്പെട്ടിട്ടുള്ളത് എ ഡി 820 മുതൽ 844 വരെ മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂർ തലസ്ഥാനമാക്കി) ഭരിച്ചിരുന്ന രാജാ രാജശേഖരദേവൻ പരമേശ്വരഭട്ടാരകന്റെ കാലത്താണ് എന്ന് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. എ ഡി 832-ൽ വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ ഒത്തുചേർന്ന നാട്ടുപ്രമാണിമാരും, പത്തില്ലത്തിൽ പോറ്റിമാരും, രാജാവുമായി നാട്ടുകൂട്ടം കൂടി വാഴപ്പള്ളി, തിരുവാറ്റാ ക്ഷേത്രങ്ങളിലെ മുട്ടാബലിയെകുറിച്ചു പ്രതിപാദിക്കുന്നതാണ് ഇതിന്റെ പ്രമേയം. തിരുവല്ലയിലെ ഒരു പുരാതന ക്ഷേത്രമാണ് തിരുവാറ്റ മഹാദേവക്ഷേത്രം. മറ്റുള്ള ശാസനങ്ങളിൽ സ്വസ്തി...

പാലിയം ശാസനം മലയാളത്തിലുള്ള ഏറ്റവും പുരാതന ലിഖിതം

പാലിയം ശാസനം  (ശ്രീമൂലവാസം ചേപ്പേടുകൾ_AD 898): ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ വേണാട് ഭരിച്ചിരുന്ന വിക്രമാദിത്യ വരഗുണന്‍ എന്ന ആയ് രാജാവ് ശ്രീമൂലവാസം (തിരുമൂലപാദം) ബുദ്ധവിഹാരത്തിലെ ഭട്ടാരകര്‍ക്ക് ഭൂമി ദാനം ചെയ്യുന്നതായി പരാമര്‍ശിക്കുന്നതാണ് ഈ രേഖ. കേരളത്തില്‍നിന്നു കണ്ടുകിട്ടിയവയില്‍ ബുദ്ധമതവുമായി പ്രത്യക്ഷബന്ധമുള്ള ഏക ശാസനമാണിത്. കൊച്ചിരാജ്യത്തെ നാടുവാഴിയായിരുന്ന പാലിയത്തച്ഛന്റെ കൊട്ടാരത്തില്‍നിന്നുമാണ് ഇത് കണ്ടെടുത്തത്. ശ്രീമൂലവാസത്തിന്റെ സ്ഥാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് കൃത്യതയില്ല. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ അഭിപ്രായത്തില്‍ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് കടല്‍ത്തീരത്തായാണ് ശ്രീമൂലവാസം നിലനിന്നിരുന്നത്. സമീപ പ്രദേശങ്ങളായ മാവേലിക്കര, ഭരണിക്കാവ്, കരുമാടി തുടങ്ങിയിടങ്ങളില്‍നിന്നും കണ്ടുകിട്ടിയിട്ടുള്ള ബുദ്ധവിഗ്രഹങ്ങള്‍ ഇതിന്റെ സൂചനയാവാം. പതിനൊന്നാം ശതകത്തില്‍ കോലത്തുനാട് ഭരിച്ചിരുന്ന വിക്രമരാമന്‍ കടലാക്രമണത്തില്‍ നഷ്ടമായിക്കൊണ്ടിരുന്ന ശ്രീമൂലവാസത്തെ കല്ലുകള്‍ അടുക്കി സംരക്ഷിച്ചതായി സംസ്കൃത കാവ്യമായ അതുലന്റെ മൂഷികവംശത്തില്‍ പറയുന്നു. പതിനൊന...