കൊട്ടാരങ്ങൾ പലതരത്തിലുള്ളതുണ്ട്. പൂർണ്ണമായും തടിയിൽ നിർമ്മിച്ച കൊട്ടാരം മുതൽ നിധി ഒളിപ്പിക്കുവാനായി മാത്രം നിർമ്മിച്ച കൊട്ടാരങ്ങൾ വരെ... എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്മായ കഥയാണ് ഉദയ്പൂരിലെ ഈ കൊട്ടാരത്തിന്റേത്. കൃത്രിമമായി നിർമ്മിച്ച തടാകത്തിന്റെ മധ്യത്തിൽ നിർമ്മിച്ചിരിക്കുന്ന ജഗ്മന്ദിറാണ് ഇന്നത്തെ താരം. ലോകത്തിലെ തന്നെ മികച്ച റൊമാന്‍റിക് ഡെസ്റ്റിനേഷൻ എന്നറിയപ്പെടുന്ന ജഗ്മന്ദിറിന്റെ വിശേഷങ്ങളിലേക്ക്... എവിടെയാണിത് മലകളാലും കുന്നുകളാലും ചുറ്റപ്പെട്ട്, ക്ഷേത്രങ്ങൾ കൊണ്ട് അനുഗ്രഹീതമായ കൃത്രിമ തടാകമാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ സ്ഥിതി ചെയ്യുന്ന പിച്ചോള തടാകം. ഈ തടാകത്തിനു നടുവിലെ ഒരു ചെറിയ ദ്വീപിലാണ് ജഗ് മന്ദിര്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ലേക്ക് ഗാർഡൻ പാലസ് എന്നും ഇത് അറിയപ്പെടുന്നു. റൊമാന്റിക് ഇടം തടാകത്തിനു നടുവിലെ പ്രകൃതി ദത്തമായ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന് വിശേഷണങ്ങൾ ഒരുപാടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും റൊമാന്‍റിക് ആയ ഇടങ്ങളിൽ ഒന്നായാണ് ജഗ് മന്ദിർ പാലസ് അറിയപ്പെടുന്നത്. 1551 ൽ തുടങ്ങിയെങ്കിലും മേവാർ രാജവംശത്തിലെ സിസോദിയ രജ്പുത് വിഭാഗത്തിൽപെട്ട മഹാറാണാ അമര്‍സിംഗാണ് 1551 ൽ ...
അറിവ് നേടുക .... ഓരോ നിമിഷത്തേയും അറിവ് നിന്നിൽ നിറക്കാനുള്ള മാധ്യമമാക്കുക.... നീ നേടിയ അറിവ് ഉപകരിക്കുമോ എന്ന ആശങ്കവേണ്ട ..... നീ നേടുന്ന ഓരോ അറിവിനും.... അറിവ് നേടലിലൂടെ... നീ ധന്യമാക്കുന്ന... ഓരോ നിമിഷത്തിനും.... അളവറ്റ പ്രതിഫലം നിന്നെ കാത്തിരിക്കുന്നു.... എന്ന വിശ്വാസമാണ് നിന്നെ നയിക്കേണ്ടത് . . "അറിവ് അമൂല്യമായ സമ്പത്താണ്"