ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ് 27, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം

വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം കേരളത്തിൽ കോട്ടയം ജില്ലയിലെചങ്ങനാശ്ശേരിയ്ക്കടുത്ത് വാഴപ്പള്ളി വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന പുരാതന അയ്യപ്പക്ഷേത്രമാണ് വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം. പതിനഞ്ചാം നൂറ്റാണ്ടിലാണ് ക്ഷേത്ര നിർമ്മിതി നടന്നിരിക്കുന്നത്. തെക്കുകൂർ രാജാക്കന്മാരാണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നു കരുതുന്നു. വേരൂരിൽ ധർമ്മശാസ്താവിന്റെ (അയ്യപ്പൻ) സ്വയംഭൂവായ വിഗ്രഹ പ്രതിഷ്ഠയാണ് ഉള്ളത്. ശാസ്താവിനു സ്വയംഭൂ പ്രതിഷ്ഠകൾ അപൂർവ്വമാണ്. കിഴക്കു ദർശനമാണ് പ്രതിഷ്ഠ. സ്വയംഭൂപ്രതിഷ്ഠ ആദ് യമായി കണ്ട വേടനേയും വേടത്തിയേയും ക്ഷേത്ര മതിലകത്തോട് ചേർന്ന് പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നുള്ളതും ഇവിടുത്തെ പ്രത്യേകതകളിലൊന്നാണ്. ഐതിഹ്യം പഴയകാലത്ത് വാഴപ്പള്ളിയുടെ വടക്കുഭാഗങ്ങളായ വടക്കേക്കര കാട്ടുപ്രദേശങ്ങളായിരുന്നു. തങ്ങളുടെ ആഹാരത്തിനായി ഇറങ്ങിയ വേടനും വേടത്തിയും (മങ്ങാട്ട് പറയന്മാർ കുടുംബം) സ്വയംഭൂവായ ശാസ്താവിഗ്രഹം കണ്ടെടുക്കുകയും അടുത്തുള്ള ബ്രാഹ്മണ പ്രമാണിമാരായ തേവരശ്ശേരിയിൽ ഇല്ലക്കാരും, പത്ത് നായർ തറവാട്ടുകാരെയും വിവരം അറിയിക്കുകയും ചെയ്തു. ദേവസാന്നിധ്യം മനസ്സിലാക്കിയ ഇവർ ശാസ്ത...

കോൽത്താഴ്:

കോൽത്താഴ്: പ്രധാനമായും ക്ഷേത്ര ശ്രീകോവിൽ, പൂജാമുറി തുടങ്ങിയവ പൂട്ടുവാനായിട്ടാണ് കോൽത്താഴ് ഉപയോഗിക്കുന്നത്. പണ്ടുകാലങ്ങളിൽ കൂടുതൽ അടച്ചുറപ്പ് ആവശ്യമുള്ള മുറികൾക്കാണ് ഇത്തരം താഴിട്ട് പൂട്ടാറുണ്ടായിരുന്നത്. സാധാരണ ഓടിലാണ് ഇത് നിർമ്മിക്കുന്നത്. രൂപത്തിൽ വാദ്യോപകരണമായ തിമിലയുടെ ആകൃതിയാണ് കോൽത്താഴിനുള്ളത്. പ്രധാനമായും രണ്ടുഭാഗമാണ് താഴിനുള്ളത്. കോൽ എന്ന് വിളിക്കുന്ന താക്കോൽ ഇട്ട് തള്ളി തുറക്കുമ്പോൾ ത്രികോണാകൃതിയിൽ പുറത്തേക്ക് തുറന്നുവരുന്ന ഒരു ഭാഗവും, അടുത്തത് തിമിലാകൃതിയുള്ള രണ്ടാ മത്തെ ഭാഗവുമാണ്. കോൽത്താഴിട്ടു പൂട്ടുന്ന അവസരത്തിൽ ത്രികോണാകൃതിയിലുള്ള താഴിന്റെ ഈ ഭാഗം വലിപ്പം കുറഞ്ഞ് ഉള്ളിൽകടക്കുകയും അതിനുശേഷം വികസിക്കുകയും താഴ് പൂട്ടുകയും ചെയ്യുന്നു. തുറക്കാൻ ഉപയോഗിക്കുന്ന കോൽ താഴിനുള്ളിൽ ഇടുമ്പോൾ ഈ ത്രികോണാകൃതിയിലുള്ള താഴിന്റെ ഭാഗം വലിപ്പം കുറയുകയും, കോൽതാക്കോലിട്ട് ബലമായി അകത്തേക്ക് തള്ളുമ്പോൾ താഴ് പുറത്തേക്ക് തുറന്നുവരികയും ചെയ്യുന്നു. എല്ലാ കോൽ താക്കോലുകളും കണ്ടാൽ ഒരുപോലെ ഇരിക്കുമെങ്കിലും, ഒരു താക്കോൽ ഒരു താഴിനുമാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു. അത്രയ്ക്കു വിചിത്രവും ...

കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം

കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പൗരാണിക ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. കേരളസിംഹം വീരപഴശ്ശിരാജയുടെ കുലദേവതാ ക്ഷേത്രമാണ് മൃദംഗശൈലേശ്വരി ക്ഷേത്രം. പരശുരാമന്‍ സൃഷ്ടിച്ച108 ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കഥകളിയിലെ പ്രസിദ്ധ വന്ദനശ്ലോകമായ മാതംഗാനനമജ് വാസരമണീംٹ എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്. ഇത് ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ പോര്‍ക്കലി ഭഗവതിയെ സ്തുതിക്കുന്നതാണ്. ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തില്‍ അതുമാറി മിഴാക്കുന്ന്- മൊഴക്കുന്ന് എന്നിങ്ങനെ ഇന്നെത്തത് മുഴക്കുന്നു എന്ന പേരില്‍ എത്തി നില്‍ക്കുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മിഴാവ് വീണതെന്നു വിശ്വസിക്കപ്പെടുന്നു. "ദുര്‍ഗ്ഗാം ഞ്ചാപി മൃദംഗ ശൈലനിലയാം ശ്രീ പോര്‍ക്കലീ ഇഷ്ടദാം, ഭക്ത്യാനിത്യമുപാസ്മഹെ സപ...

തിരുപ്പതി തൊണ്ടമണ്ഡലം

തിരുപ്പതി തിരുപ്പതി.ഈ പേര് കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിന്തകൾ എന്തൊക്കെയാണ്?.അളവറ്റ സമ്പത്തും ആഡംബരവും.ഒരുപ്രാവശ്യം ഒന്ന് കൺകുളിർക്കെ കാണുന ്നതിന് മണിക്കൂറുകളുടെ ക്യൂ.ദിവസവും നിറഞ്ഞുകവിയുന്ന ഭണ്ഡാരങ്ങൾ.എണ്ണിയാലൊടുങ്ങാത്ത ചില്ലറപ്പൈസയുടെ കൂമ്പാരങ്ങൾ.ഇത്‌നെയൊക്കെപ്പറ്റി മഹാജ്ഞാനികൾ തത്വചിന്തകർ എന്നിങ്ങനെ അറിയപ്പെടുന്നവരുടെ വിമർശന ശരങ്ങൾ.ഇതൊന്നുമല്ലാതെ ശരിക്കും അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുള്ളവർ നമ്മുടെ നാട്ടിൽ എത്രപേരുണ്ടാവും?ഈ മഹാസമ്പത്തിലും അദ്ദേഹത്തിന് നൈവേദ്യം സ്വാർണപാത്രത്തിലോ വെള്ളിപ്പാത്രത്തിലോ ഒന്നുമല്ല മറിച്ചു ഉടച്ച ഒരു മഞ്ചട്ടിയുടെ ഒരു കഷണത്തിൽ ഒരുഇത്തിരിയോളം തൈരൊഴിച്ച കഞ്ഞിയാണെന്നു അറിയുമ്പോൾ അതിശയമാവും.ഇതിന്റെ പിന്നിൽ ഒരു മഹാഭക്തന്റെ കഥയുണ്ട്.ഇന്ന് തിരുമലക്ഷേത്രം ഇരിക്കുന്ന സ്ഥലത്തിന്റെ പേര് തൊണ്ടമണ്ഡലം എന്നായിരുന്നു.ഈ നാട്ടരാജ്യത്തിന്റെ രാജാവായിരുന്നു തൊണ്ടമാൻ.അദ്ദേഹം ദിവസവും രാവിലെ സുപ്രഭാതസേവയും രാത്രി ശയനസേവയും നിർബന്ധമായും ദർശിച്ചുപോന്നു.രാത്രി അദ്ദേഹത്തിന്റെ വക ഭഗവാന് സുവർണപുഷ്പാര്ച്ചന പതിവുണ്ട്.ഇങ്ങനെയിരിക്കുന്നകാലത്തു ഒരുദിവസം താൻ രാത്ര...

ഗൃഹപ്രവേശം / പാല് കാച്ചുന്ന ചടങ്ങ് എങ്ങനെ ?

ഗൃഹപ്രവേശം / പാല് കാച്ചുന്ന ചടങ്ങ് എങ്ങനെ ? ഗൃഹപ്രവേശം  ഗൃഹനാഥ ഇടതുകാലും ഗൃഹനാഥന്‍ വലതുകാലും വെച്ചുവേണം പുതുഗൃഹത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍. പാല്‍പ്പാത്രവും കൊളുത്തിയ നിലവിളക്കുമേന്തി വീടിന് ഒരു പ്രദിക്ഷണം വെച്ച് വേണം ഇവര്‍ അകത്തേയ്ക്ക് കടക്കാന്‍. പാല് കാച്ചുന്ന ചടങ്ങ് എങ്ങനെ ? യാതൊരു വസ്തുക്കളെയും, പ്രത്യേകിച്ച് ഭക്ഷണസാധനങ്ങളെ അനാവശ്യമായി കളഞ്ഞുകൂടാ എന്നത് പൊതുനിയമമാണ്. എന്നാല്‍, ഇങ്ങനെ കളയുന്നത് ഒരു നല്ല ദിവസമാണെങ്കിലോ ? അത് ഏറെ മോശമായിരിക്കും. ഗൃഹപ്രവേശത്തിന്റെ നാള്‍ പാല്‍ അടുപ്പില്‍വെച്ച് തിളപ്പുച്ചു തൂവികളയുന്ന രീതി ഒട്ടുംതന്നെ ശരിയല്ല. പാല്‍ കാച്ചിയശേഷം ഈശ്വരനെ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അത് താഴെയിറക്കിവയ്ക്കുക. അതിനുശേഷം മൂന്നു ചെറിയസ്പൂണ്‍ പാല്‍ മൂന്നുതവണയായി അടുപ്പിലോഴിച്ച് അഗ്നിദേവന് സമര്‍പ്പിക്കുക. ഇത്രയേ വേണ്ടു. തികഞ്ഞ പ്രാത്ഥനയോടുകൂടി സ്ത്രീയും പുരുഷനും ചേര്‍ന്നുവേണം പാല്‍പ്പാത്രം അടുപ്പില്‍ വെയ്ക്കാനും പിന്നീട് ഇറക്കിവെയ്ക്കാനും ഗൃഹാരംഭം / ഗൃഹപ്രവേശ മുഹൂര്‍ത്തം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. നിറംകൊണ്ട് പാല്‍ സത്വഗുണ രൂപിയാണ്. പാലില്‍ നെയ്യടങ്ങിയിരിക്...

ശ്രീ_മഞ്ജുനാഥ_ക്ഷേത്രം ,#ധർമ്മസ്ഥല #കർണ്ണാടക🕉

ശ്രീ_മഞ്ജുനാഥ_ക്ഷേത്രം  , # ധർമ്മസ്ഥല   # കർണ്ണാടക 🕉 ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ആത്മീയതയുടെ അത്ഭുതം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് ധര്‍മ്മസ്ഥല.ദക്ഷിണ കന്നഡ ജില്ലയില്‍ നേത്രാവദി നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇവിടം ശിവന്റെ അവതാരമായ മഞ്ജു നാഥന്റെ വാസകേന്ദ്രമായാണ് കണക്കാക്കുന്നത്. ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രം എല്ലാ മതക്കാർക്കും പ്രവേശനമുള്ള ദേവാലയമാണ്. ഹിന്ദു, ജൈന, ദൈവങ്ങളെ ആരാധിക്കുന്നവരാണ് തീർത്ഥാടകരിലധികവും. ക്ഷേത്രം നിൽക്കുന്ന സ്ഥലം പണ്ട് മല്ലരമടി എന്ന ഗ്രാമത്തിലായിരുന്നു. ഇവിടത്തെ സ് ഥാനികൾ ജൈനമതക്കാരായിരുന്നു. കുടുംബനാഥന്റെ പേര് ബീർമണ്ണ പെർഗസെ. ഭാര്യ അമ്മുദേവി. ഇവരുടെ വീടിന്റെ പേര് നെല്യാടി ബീസു. ഇതിനടുത്ത് ആരാധനയ്ക്കായി ഇവർ ഒരു ജൈന ബസദി സ്ഥാപിച്ചു. അതാണ് ചന്ദ്രനാഥ ബസ്ദി. ഒരിക്കൽ ഈ കുടുംബത്തിൽ ധർമ്മ ദൈവങ്ങൾ മനുഷ്യരൂപത്തിലെത്തി. അതിഥികളാരെന്ന് അറിയില്ലെങ്കിലും പെർഗസെയും ഭാര്യയും അവരെ സൽക്കരിച്ചിരുത്തി. സംതൃപ്തരായ ധർമ്മദൈവങ്ങൾ നെല്യാടി ബീസ് തങ്ങൾക്ക് നൽകാനും നിങ്ങൾ മറ്റൊരു വീട് നിർമ്മിച്ച് താമസിക്കണമെന്നും അഭ്യർത്ഥിച്ചു. ധർമ്മ ദൈവങ്ങൾക്കിരിക്കാൻ ഒരു ഊഞ്ഞാലിട്ടു...

ശ്രീ_സൂര്യനാരായണ_സ്വാമി_ക്ഷേത്രം, #ഗോലമാമൈദദ, #ആന്ധ്രാപ്രദേശ്.

ശ്രീ_സൂര്യനാരായണ_സ്വാമി_ക്ഷേത്രം , # ഗോലമാമൈദദ ,  # ആന്ധ്രാപ്രദേശ് . SRI SURYANARAYANA SWAMY TEMPLE, GOLLALA MAMIDADA, East Godavari, Andhra Pradesh.] ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ കിഴക്കൻ ഗോദാവരി ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള ഗോലല മമിദഡയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് സൂര്യനാരായണ സ്വാമി ക്ഷേത്രം. സൂര്യനാരായണസ്വാമിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. 1920 ൽ ശ്രീ കോവ്വൂരി ബസുവി റെഡ്ഡി സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. ജി മമിദാഡയുടെ ജമീന്ദർ ആയിരുന്നു ഇദ്ദേഹം. സമൂഹത്തിന്റെ ക്ഷേമത്തിനായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. ആരസവിളിയുടെ സൂര്യക്ഷേത്രത്തിന് ശേഷം സൂര്യദേവന്റെ രണ്ടാമത്തെ ക്ഷേത്രമാണിത്. # വാസ്തുവിദ്യ ക്ഷേത്രത്തിന്റെ കവാടത്തിൽ മതിലുകൾക്കകത്ത് സൂര്യയുടെ നമസ്കരസ് പെയിന്റിംഗുകളുടെ സ്ഥാനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ ഗോപുരത്തിന് മുകളിലുള്ള കണ്ണാടിയിൽ നിന്ന് ഒരു ഭഗവാൻ ശ്രീകൃഷ്ണ വിഗ്രഹം കാണാം. ക്ഷേത്രത്തിന്റെ പുറം ചുവരിൽ ദേവന്മാരുടെ വിവിധ രൂപങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.

#ശാരദാ_ദേവി_ശക്തി_പീഠം (സർവ്വജ്ഞപീഠം)

# ശാരദാ_ദേവി_ശക്തി_പീഠം  (സർവ്വജ്ഞപീഠം) കശ്മീരിലെ ശാരദ പീഠം എന്ന ക്ഷേത്രത്തെ കുറിച്ച് മിക്കവരും കേട്ടിട്ടുണ്ടാവില്ല ,പക്ഷെ ഇതേ ക്ഷേത്രത്തിന്റെ സർവജ്ഞപീഠം എന്ന പേര് കേട്ടാൽ എല്ലാവര്ക്കും മനസിലാകും ,അതെ ശങ്കരാചാര്യർ കയറിയ അതെ സർവജ്ഞപീഠം. കാശ്മീർ പണ്ട് ശാരദ ദേശം എന്നും അറിയപ്പെടുന്ന സ്‌ഥലവുമാണ് , അത്രയധികം കാശ്മീരും കശ്മീരിന്റെ സംസ്കാരവുമായി ബന്ധപെട്ടു കിടക്കുന്ന സ്‌ഥലം ആണ് ശാരദാ പീഠം , അറിവിന്റെയും വിദ്യയുടെയും ദേവതയായ സരസ്വതി (ശാരദ ) ദേവിയാണ് അവിടുത്തെ പ്രതിഷ്ഠ. "നമസ്തേ ശാരദാ ദേവി കാശ്മീരപുരവാസിനീ ത്വാമഹം പ്രാര്‍ത്ഥയേ നിത്യം വിദ്യാ ദാനം ച ദേഹി മേ"- എന്ന വന്ദനാ ശ്ലോകം ചൊല്ലിയാണ് പഴയ കശ്മീരികള്‍ ദിവസം ആരംഭിച്ചിരുന്നത്. സാക്ഷാൽ ശങ്കാരാചാര്യർ കയറിയ സർവജ്ഞപീഠം അഥവാ ശാരദാ പീഠം കശ്മീരിലെ നിയന്ത്രണ രേഖയിൽ നിന്ന് ഇരുപതു കിലോമീറ്റർ മാറി പാക് അധീന കാശ്മീരിൽ ആണ് സ്‌ഥിതി ചെയ്യുന്നത് , പ്രകൃതി രമണീയമായ നീലം വാലിയിൽ നീലം നദിയുടെ തീരത്തു ആണ് രണ്ടായിരം വര്ഷം പഴക്കമുള്ള ഈ ചരിത്ര ശേഷിപ്പുകൾ സ്‌ഥിതി ചെയ്യുന്നത് .. ഒരു കാലത്തു സംസ്കൃത ഭാഷ സാഹിത്യത്തിന്റെയും വൈദിക പഠനത്തിന്റെയും സിരാ ക...

ഭരതമല_ശ്രീ_ഭരതൻക്ഷേത്രം, #കല്ലൂർ, #തൃശ്ശൂർ

ഭരതമല_ശ്രീ_ഭരതൻക്ഷേത്രം ,  # കല്ലൂർ ,  # തൃശ്ശൂർ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ തൃശ്ശൂർ നഗരത്തിൽ നിന്നും 18 KM അകലെ കല്ലൂരിൽ ഭരതമലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഭരതമല- ശ്രീ ഭരതൻ ക്ഷേത്രം.. പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമാണ് ഈ ഭൂപ്രദേശം.. ക്ഷേത്രത്തിനോട് ചേർന്നുള്ള പച്ചപുതച്ചു നിൽക്കുന്ന മനോഹരമായ കാടും.. തെളിനീരൊഴുകുന്ന കാട്ടരുവിയും ചെറു വെള്ളച്ചാട്ടവും.. വലിയ പാറകെട്ടുകളും ഇവിടെ എത്തുന്നവർക്ക് കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്.. ഏകദേശം 2000 വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രം പിന്നീട് പ്രകൃതിക്ഷോഭത്താൽ ഭ ാഗികമായി നശിക്കുകയായിരുന്നു.. ഇന്ന് കാണുന്ന ക്ഷേത്രം പ്രദേശവാസികളുടെ ശ്രമഫലമായി പുനരുദ്ധികരിക്കുകയും നിത്യപൂജ നടത്തി വരികയും ചെയ്യുന്നു.. ക്ഷേത്രത്തിൽ ഭരതൻ കൂടാതെ ഹിഡുബനും, ഗണപതിയും, മഹാവിഷ്ണുവും, കുറച്ച് മാറി ശിവനും കുടികൊള്ളുന്നു.. ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള വിഗ്രഹങ്ങളും കുടാതെ കൽവിളക്ക് , പഴയ ഓട്, പഴയ ക്ഷേത്രത്തിന്റെ കൽ തൂണുകൾ തുടങ്ങിയവ ക്ഷേത്ര നിർമ്മാണ സമയങ്ങളിൽ ഭൂമിക്കടിയിൽ നിന്നും ലഭിച്ചിട്ടുള്ളവയാണ ഇവ ഗവേഷണം നടത്തിയതിന്റെ ഫലമായാണ് ക്ഷേത്രത്തിന്റെകാലപഴക്കം നിർണയിച്ചിട...