ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ 28, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പട്ടടക്കല്‍ എന്ന ഗ്രാമത്തിലെ ചാലൂക്യ കാലഘട്ടത്തിലെ ക്ഷേത്രങ്ങളിലെയ്ക്ക് നടത്തിയ യാത്ര

കര്‍ണാടകയിലെ പട്ടടക്കല്‍ എന്ന ഗ്രാമത്തിലെ ചാലൂക്യ കാലഘട്ടത്തിലെ ക്ഷേത്രങ്ങളിലെയ്ക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ ആണിത്. UNESCO ലോക പൈതൃക കേന്ദ്രമാണ് പട്ടടക്കല്‍. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം നിന്ന് കൊണ്ട് അക്കാലത്ത് നടന്ന സംഭവങ്ങളും, അല്പം ചരിത്രവും, ഭാവനയും എല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു വിവരണം. ചരിത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്, അതെ സമയം ചില നഷ്ടപ്പെട്ട കണ്ണികള്‍ ഭാവനയില്‍ കാണാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. ഒരു കഥ പോലെ വായിക്കുമല്ലോ! നീളക്കൂടുതല്‍ ഉണ്ട്, ക്ഷമിക്കുക. സ്ഥലങ്ങളുടെ പുരാതന പേരുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്, പുതിയ പേരുകള്‍ ബ്രാക്കെറ്റില്‍ ഉണ്ട്. 1. തോല്‍വിയും തിരിച്ചടിയും AD 642 – 655 ദക്ഷിണപദത്തിലെ(ഡെക്കാന്‍) പ്രമുഖ രാഷ്ട്രീയ ശക്തിയായിരുന്ന ചാലൂക്യര്‍ക്ക് വന്‍ തിരിച്ചടിയേറ്റ വര്‍ഷമായിരുന്നു AD 642. കിഴക്ക് കാഞ്ചീപുരത്തു നിന്ന് പടനയിച്ചെത്തിയ പല്ലവന്മാര്‍ മഹാനായ ചാലൂക്യ രാജാവ് പുലകേശി രണ്ടാമനെ യുദ്ധത്തില്‍ വധിച്ച്, ചാലൂക്യ തലസ്ഥാനമായ വാതാപി(ബദാമി) കീഴടക്കി. ചാലൂക്യരുടെ ആജന്മ ശത്രുക്കളായിരുന്നു പല്ലവര്‍. “പ്രകൃതി അമിത്രം”(Arch...

ദിഗംബര നാഗസംന്യാസിമാര്‍.

മഹാകുംഭമേളയില്‍ അവര്‍ ഗംഗയുടെ തീരത്തേക്കിറങ്ങി വരും; ഗൂഢമായ അഖാഡകളില്‍ നിന്ന്, ഗോപ്യമായി യാതൊന്നുമില്ലാത്ത ദിഗംബര നാഗസംന്യാസിമാര്‍. വിചിത്രമായ ആ സാധുസംഘങ്ങളിലൂടെ ഒരു വനിതാ ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണുകള്‍.... ദിഗംബര സൗന്ദര്യം: ആകാശത്തെ അംബര (വസ്ത്രം)മാക്കിയവന്‍, ദിഗംബരന്‍. ക്യാമറക്കണ്ണിലൂടെ ഈ നഗ്നസൗന്ദര്യം അനാവരണം ചെയ്യാന്‍ ശ്രമിക്കുന്ന നാഗ സംന്യാസിമാര്‍ എന്റെ കുംഭമേളാനുഭവത്തിന് നിറം പകര്‍ന്നത് ഒരു പ്രത്യേക വിഭാഗം സംന്യാസിമാരായിരുന്നു. നഗ്നരായ നാഗ സാധുക്കള്‍. മേലാസകലം ഭസ്മം പൂശി, ഇടക്ക് പൊട്ടിത്തെറിച്ച് അശ്ലീലമെറിയുന്ന ദിഗംബരന്‍മാര്‍. പുണ്യ സ്‌നാനത്തിന്റെ ആദ്യാവകാശികള്‍. കുംഭമേള ക്യാമറയിലാക്കാന്‍ വന്ന ഞാന്‍ അവരെ പിന്‍തുടര്‍ന്നു. മോക്ഷദായിനി: ജന്മാന്തര പാപങ്ങളെ കഴുകിക്കളയുന്ന ഗംഗാജലപാനം ചരസ്സിന്റെയും ചായയുടെയും ഗന്ധമുള്ള ടെന്റുകളിലെ ഒരു കാഴ്ച്ച ഒരു നാഗ സംന്യാസി സംഘം എന്നെ അവരുടെ അഖാഡയിലേക്ക് സ്വാഗതം ചെയ്തു. എരിയുന്ന ഹോമകുണ്ഡത്തിനകമ്പടിയായി ചരസ്സിന്റെയും ചുടുചായയുടേയും ധൂമവലയങ്ങള്‍ സദാ നിറയുന്ന ഇടങ്ങള്‍. ഫോട്ടോ എടുക്കുന്നതില്‍ നിന്നും തുടക്കത്തില്‍ അവരെന്നെ വിലക്കി. ...