രജപുത്രർ ⚔ ⚔ ഇന്ത്യയിലെ പ്രധാന ഹിന്ദു ക്ഷത്രിയ സമുദായങ്ങളിൽ ഒന്നാണ് രജപുത്രർ. പുരാതന രാജകീയ യുദ്ധോന്മുഖ രാജവംശങ്ങളായ ക്ഷത്രിയരുടെ പിൻഗാമികളാണ് തങ്ങളെന്ന് രജപുത്രർ അവകാശപ്പെടുന്നു. രജപുത്രരുടെ വേരുകൾ രജപുത്താനയിൽ ആണ്. പുരാതന കാലത്ത് ഒരു രാജാവിന്റെ പുത്രനെ രാജ-പുത്രൻ അഥവാ രജപുത്രൻ എന്ന് വിശേഷിപ്പിച്ചിരുന്നു. രജപുത്രരിൽ വിവിധ ഗോത്രങ്ങൾ ഉൾപ്പെടുന്നുണ്ട്. പുരാതന കാലം മുതൽക്കേ രജപുത്രർ അവരുടെ യുദ്ധനിപുണതയ്ക്കും ധൈര്യത്തിനും പ്രശസ്തരായിരുന്നു. ഇന്നും ഇവരെ മികച്ച പോരാളികളായി കരുതുന്നു. ഇന്ത്യൻ സൈന്യത്തിൽ രജപുത്രർക്ക് വലിയ പ്രാതിനിധ്യമുണ്ട്. മിക്ക രജപുത്രരും ഇന്ന് രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തർ പ്രദേശ്, ബീഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. ബ്രിട്ടീഷ് കൊളോണിയൽ സർക്കാർ രജപുത്രരെ യോദ്ധാക്കളുടെ വംശമായി പരിഗണിച്ചു. ഉപഭൂഖണ്ഡത്തിന്റെ കൊളോണിയൽ കാലത്ത് ഇവരെ സൈന്യത്തിലേയ്ക്ക് നിയമിച്ചിരുന്നു. ടോഡ് എന്ന ചരിത്രകാരന്റെ അഭിപ്രായത്തിൽ രജപുത്രരുടെ മുൻഗാമികൾ വിദേശാക്രമകാരികളുടെ വംശപരമ്പരയിൽ പെട്ടവരായിരുന്നു. ഡോക്ടർ വിന്സന്റ്റ് സ്മിത്ത് തുടങ്ങിയ ...
അറിവ് നേടുക .... ഓരോ നിമിഷത്തേയും അറിവ് നിന്നിൽ നിറക്കാനുള്ള മാധ്യമമാക്കുക.... നീ നേടിയ അറിവ് ഉപകരിക്കുമോ എന്ന ആശങ്കവേണ്ട ..... നീ നേടുന്ന ഓരോ അറിവിനും.... അറിവ് നേടലിലൂടെ... നീ ധന്യമാക്കുന്ന... ഓരോ നിമിഷത്തിനും.... അളവറ്റ പ്രതിഫലം നിന്നെ കാത്തിരിക്കുന്നു.... എന്ന വിശ്വാസമാണ് നിന്നെ നയിക്കേണ്ടത് . . "അറിവ് അമൂല്യമായ സമ്പത്താണ്"