തിരുമല വെങ്കടേശ്വര ക്ഷേത്രം തിരുമല വെങ്കടേശ്വര ക്ഷേത്രം ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള തിരുപ്പതി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധക്ഷേത്രമാണ് തിരുമല വെങ്കടേശ്വര ക്ഷേത്രം ( തെലുഗ് : తిరుమల వెంకటేశ్వరస్వామి దేవస్థానము ). പരമാത്മാവായ മഹാവിഷ്ണുവിനെ " വെങ്കടേശ്വരൻ " എന്ന പേരിൽ മഹാലക്ഷ്മി, ഭൂമീദേവീ സമേതനായി ആരാധിയ്ക്കുന്നു. ഭൂദേവി ഇവിടെ 'പദ്മാവതി' എന്ന പേരിൽ അറിയപ്പെടുന്നു. തമിഴ് ഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ 108 ദിവ്യദേശങ്ങളിലൊന്നാണിത് . പൂർവ്വഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന തിരുമലയിലെ ഏഴ് കുന്നുകളിൽ (ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, അഞ്ജനാദ്രി, ഋഷഭാദ്രി, നാരായണാദ്രി, വെങ്കടാദ്രി) അവസാനത്തേതായ വെങ്കടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ ക്ഷേത്രം സപ്തഗിരി ( Saptagiri ; सप्तगिरी സംസ്കൃതം ) അറിയപ്പെടുന്നു. 'സ്വാമി പുഷ്കരിണി' എന്നറിയപ്പെടുന്ന വലിയൊരു കുളത്തിന്റെ കരയിലാണ് ക്ഷേത്രം. മുഖ്യപ്രതിഷ്ഠയായ വെങ്കടേശ്വരൻ ബാലാജി, ശ്രീനിവാസൻ, ഗോവിന്ദൻ എന്നീ പ...
അറിവ് നേടുക .... ഓരോ നിമിഷത്തേയും അറിവ് നിന്നിൽ നിറക്കാനുള്ള മാധ്യമമാക്കുക.... നീ നേടിയ അറിവ് ഉപകരിക്കുമോ എന്ന ആശങ്കവേണ്ട ..... നീ നേടുന്ന ഓരോ അറിവിനും.... അറിവ് നേടലിലൂടെ... നീ ധന്യമാക്കുന്ന... ഓരോ നിമിഷത്തിനും.... അളവറ്റ പ്രതിഫലം നിന്നെ കാത്തിരിക്കുന്നു.... എന്ന വിശ്വാസമാണ് നിന്നെ നയിക്കേണ്ടത് . . "അറിവ് അമൂല്യമായ സമ്പത്താണ്"