പഞ്ചതന്ത്രം കഥകൾ ദക്ഷിണാപഥത്തിലെ മഹിളാരോപ്യം എന്ന പട്ടണത്തിലെ രാജാവായിരുന്നു അമരശക്തി. അദ്ദേഹത്തിന് മൂന്നു പുത്രന്മാരാണുണ്ടാ യിരുന്നത്. പുത്രന്മാർ മൂവരും ബുദ്ധിഹീനരും, ദുർബുദ്ധികളുമായിരുന്നു. തന്റെ പുത്രന്മാരുടെ ബുദ്ധിയുണർത്താൻ എന്തെങ്കിലും വഴി കണ്ടുപിടിക്കാൻ രാജാവ് തന്റെ മന്ത്രിമാരോട് ആവശ്യപ്പെട്ടു. രാജാവിന്റെ ഇംഗിതം മനസ്സിലാക്കിയ സുമതി എന്ന മന്ത്രിയുടെ ഉപദേശപ്രകാരം രാജാവ്, സർവ്വ ശാസ്ത്രവിശാരദനായ വിഷ്ണുശർമ്മ എന്ന ബ്രാഹ്മണനെ ആളയച്ചു വരുത്തി. പുത്രന്മാരെ അദ്ദേഹത്തിന് ഏൽപ്പിച്ച ു കൊടുത്തു. വിഷ്ണുശർമ്മ ലോകത്തിലെ ധർമ്മ ശാസ്ത്രങ്ങളും , നീതിശാസ്ത്രങ്ങളും എല്ലാം ഉൾപ്പെടുത്തി വളരെ മനോഹരമായി അഞ്ചു ഗ്രന്ഥങ്ങൾ (തന്ത്രങ്ങൾ) രചിച്ചു. അദ്ദേഹം അവ ഓരോന്നായി അമരശക്തി രാജാവിന്റെ പുത്രന്മാരെ പഠിപ്പിച്ചു.അങ്ങിനെ അവർ അറിവുള്ളവരായി തീരുകയും ചെയ്തു. മിത്രഭേദം, മിത്രസംപ്രാപ്തി, കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരകം ഇങ്ങിനെ അഞ്ചു ഭാഗങ്ങളിലായിട്ടാണ് ഈ കഥകൾ അവതരിപ്പിച്ചിട്ടുള്ളത്. നല്ല നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ കഥകൾ കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. 1 - സഞ്ജീവകൻ ദക്ഷിണാപഥത്തിലെ മഹിളാരോപ്യം എന്ന പ...
അറിവ് നേടുക .... ഓരോ നിമിഷത്തേയും അറിവ് നിന്നിൽ നിറക്കാനുള്ള മാധ്യമമാക്കുക.... നീ നേടിയ അറിവ് ഉപകരിക്കുമോ എന്ന ആശങ്കവേണ്ട ..... നീ നേടുന്ന ഓരോ അറിവിനും.... അറിവ് നേടലിലൂടെ... നീ ധന്യമാക്കുന്ന... ഓരോ നിമിഷത്തിനും.... അളവറ്റ പ്രതിഫലം നിന്നെ കാത്തിരിക്കുന്നു.... എന്ന വിശ്വാസമാണ് നിന്നെ നയിക്കേണ്ടത് . . "അറിവ് അമൂല്യമായ സമ്പത്താണ്"