ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ 25, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

How to reach rameswaram

റോഡ്‌ മാര്‍ഗം  മധുര -മണ്ടപം - രാമേശ്വരം   ---170 കി മീടെര്‍     റെയില്‍ മാര്‍ഗം  കൊയംബടൂര്‍--376 കി മീടെര്‍  കന്യാകുമാരി ---295കി മീടെര്‍  ചെന്നൈ ----- 666കി മീടെര്‍ . വിമാനത്താവളം----മധുര 

ശ്രി ഗോദന്ടരാമ ക്ഷേത്രം [GODANDA RAMA KSHETHRAM]

ശ്രി ഗോദന്ടരാമ ക്ഷേത്രം   രാമേശ്വരം ക്ഷേത്രത്തില്‍ നിന്നും ൭ കി. മീടെര്‍ മാറി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ വച്ചാണ് വിഭിഷണന്‍ ശ്രി രാമന് കീഴടങ്ങിയത് . വിഭിഷണന്‍ ലങ്ക അധിപതി ആയി വാഴ്തപ്പെട്ടതും .

ഗാന്ധ മാദന പര്‍വതം [Gandhamadana parvatham]

ഗാന്ധ മാദന പര്‍വതം  രാമേശ്വരം ക്ഷേത്രത്തില്‍ നിന്ന് ൨ കി മീടെര്‍ മാറി വടക്ക് ദിശയില്‍ ഈ പര്‍വതം സ്ഥിതി ചെയ്യുന്നു .എവിടെ ശ്രി രാമ പാദം കാണാം .രാമേശ്വരം നഗരം ഇവിടെ നിന്നും നോക്കിയാല്‍ മനോഹരമായി കാണപ്പെടുന്നതാണ് .കൂടാതെ ദ്വീപിന്ടെ പല ഭാഗങ്ങളും ദര്സ്യമാകും .
രാമേശ്വരം ക്ഷേത്രത്തിലെ പുണ്യ തീര്‍ഥങ്ങള്‍  രാമേശ്വരം ക്ഷേത്രത്തിലെ തീര്‍ഥങ്ങള്‍ പവിത്രങ്ങളും മഹത്വം എറിയവയാണ്.മതില്‍ കെട്ടിലും വെളിയിലും ആയി ൫൩  തീര്‍ഥങ്ങള്‍ ഉണ്ട്. മതില്‍ കെട്ടില്‍ മാത്രം ൨൨- മറ്റുള്ളവ ൩൧. അകത്തുള്ള ൨൨ പവിത്ര തീര്‍ഥങ്ങള്‍ ൧.ശ്രി മഹാലക്ഷ്മി തീര്‍ത്ഥം ൨. സാവിത്രി തീര്‍ത്ഥം  ൩. ഗായത്രി തീര്‍ത്ഥം  ൪.സരസ്വതി തീര്‍ത്ഥം  ൫.സേതു മാധവ തീര്‍ത്ഥം  ൬. ഗാന്ധ മാദന തീര്‍ത്ഥം  ൭. ഗവാക്ഷ തീര്‍ത്ഥം  ൮.കവായ തീര്‍ത്ഥം  ൯. നള തീര്‍ത്ഥം  ൧0.നിള തീര്‍ത്ഥം  ൧൧. സങ്കു തീര്‍ത്ഥം  ൧൨.ചക്ര തീര്‍ത്ഥം  ൧൩. ബ്രഹ മഹത്യവിമോചന തീര്‍ത്ഥം  ൧൪.സൂര്യ തീര്‍ത്ഥം  ൧൫.ചന്ദ്ര തീര്‍ത്ഥം  ൧൬. ഗംഗ തീര്‍ത്ഥം  ൧൭.യമുനാ തീര്‍ത്ഥം  ൧൮ ഗയ തീര്‍ത്ഥം  ൧൯. ശിവ തീര്‍ത്ഥം  ൨൦.സത്യമിത്ര തീര്‍ത്ഥം  ൨൧.സര്‍വ്വ തീര്‍ത്ഥം  ൨൨.കോടി തീര്‍ത്ഥം   ക്ഷേത്രത്തിന്‌ വെളിയില്‍ ഉള്ള തീര്‍ഥങ്ങള്‍  ലക്ഷ്മണ തീര്‍ത്ഥം  രാമ തീര്‍ത്ഥം  സീത തീര്‍ത്ഥം  ജടായു തീര്‍ത്ഥം 

രാമേശ്വരം ക്ഷേത്രത്തിന്റെ സവിശേഷതകള്‍

രാമേശ്വരം ക്ഷേത്രത്തിന്റെ സവിശേഷതകള്‍  ഈ ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞ്ഞാരും വലിയ ഗോപുരങ്ങള്‍ പ്രവേസനദ്വാരങ്ങളില്‍ സ്ഥിതി ചെയ്യുന്നു.ഉയര്‍ന്ന ചുറ്റുമതിലുകള്‍ ഈ ക്ഷേത്രത്തിന്റെ പ്രതെയ്കതകളാണ് .വടക്ക് തെക്ക് നീളം കൂടിയ  ഇട  നാഴികള്‍  നിര്‍മിച്ചിട്ടുണ്ട് . ഓരോ തൂണിലും നിര്‍മിച്ചിരിക്കുന്ന സില്പ്പങ്ങള്‍ അതീവ സുന്ദരങ്ങള്‍ ആണ് . ഈ ക്ഷേത്രത്തിലെ സന്നിധികള്‍   ശ്രി രാമനാഥസ്വാമി സന്നിധി. ശ്രി വിശ്വനാഥ സ്വാമി സന്നിധി. ശ്രി വിസലാക്ഷി അമ്ബാല്‍ സന്നിധി ശ്രി പര്‍വത്വര്‍ദ്ധിനി അമ്മന്‍ സന്നിധി . ശ്രി നന്ടിദേവന്‍ മണ്ടപം 

ഭാരത ത്തിലെ പ്രസിദ്ധമായ ൧൨ ജ്യോതിര്‍ ലിങ്ങ ക്ഷേത്രങ്ങള്‍

ഭാരത ത്തിലെ പ്രസിദ്ധമായ ൧൨ ജ്യോതിര്‍ ലിങ്ങ ക്ഷേത്രങ്ങളില്‍ ഒന്നാണ് രാമേശ്വരം  മറ്റു ള്ളവ  താഴെ പറയുന്നവയാണ്   ശ്രി സോമാനഗേസ്വര്‍ .......................സൌരാഷ്ട്രയില്‍  ശ്രി മല്ലികാര്‍ജുന്‍ ...........................ശ്രിസൈലം ശ്രി മഹാകാലെസ്വര്ന്‍.....................ഉജ്ജയ്നി  ശ്രി ഓം കാരെസ്വര്ന്‍.......................അമലെസ്വരം  ശ്രി നഗേസ്വരാര്‍.............................പരലി ശ്രി കാശി വിശ്വ നാഥന്‍....................വാരണാസി  ശ്രി ത്രയംബ കേസ്വരാര്‍ ...................നാസിക്  ശ്രി കേത രേസ്വരാര്‍ .......................ഉറിമാലയം ശ്രി കുസ്രു നേസ്വരാര്‍......................എല്ലോറ  ശ്രി ഭീമസന്കരാര്‍ .........................ഭീമ നദിക്കര ശ്രി വൈദ്യ നാതര്‍..........................ജസ്സിസി 

രമേശ്വര മഹത്വം [rameswra mahathvam]

    രമേശ്വര മഹത്വം  ഭഗവാന്‍ ശ്രിരാമചന്ദ്രമൂര്തിയാല്‍ പ്രതിഷ്ടിക്കപ്പെട്ട ഈശ്വരന്‍ വാണരുളുന്ന പവിത്ര ദേശം എന്നാണ്  രാമേശ്വരം എന്ന പേരിനു അര്‍ത്ഥം എന്ന് എയ്തിഹ്യം.ക്ഷേത്ര മൂല സ്ഥാന ദേവനെ രാമേശ്വര്‍, രാമലിംഗം ,രാമ നാതര്‍ എന്നീ മൂന്ന് നാമങ്ങളില്‍ അറിയപ്പെടുന്നു. രാവണ സംഹാര ശേഷം മടങ്ങി എത്തിയ ശ്രി രാമനോട് ബ്രഹമ്ഹത്യ ദോഷം തീര്‍ക്കുവാന്‍ സീത ദേവി ലക്ഷ്മണ സമേതനായി ശിവ ലിങ്ങ പ്രതിഷ്ഠ നടത്തി മഹേശ്വര പ്രീതി നേടുവാന്‍ മഹര്‍ഷിമാര്‍ നിര്‍ദേശിച്ചു.മുഹൂര്‍ത്തം കുറിച്ചു ഹനുമാനെ കൈലാസത്തില്‍ അയച്ചു  .കൈലാസത്തില്‍ നിന്നും ശിവ ലിംഗം എത്തുവാന്‍  കാലതാമസം നേരിട്ടതിനാല്‍ സീത ദേവി തന്റെ കൈകളാല്‍ മണല്‍ കൊണ്ടു ശിവ ലിംഗം സൃഷ്ടിച്ചു മുഹൂര്‍ത്ത സമയത്ത് പൂജകള്‍ ചെയ്തു .ശിവ ലിങ്ങവുമായി ഹനുമാന്‍ എത്തിയപ്പോള്‍ പൂജ കഴിഞ്ഞതിനാല്‍ ,കോപാകുലനായ ഹനുമാന്‍ കോപകുലനായി മണല്‍ ലിന്ഗത്തെ മറിയ്ക്കാന്‍ ശ്രമിച്ചു.എന്നാല്‍ ഫലം വെറുതെ ആയി .ഹനുമാനെ സ്വാന്തനിപ്പിക്കാന്‍ രാമനാല്‍ പ്രതിഷ്ടിച്ച്ച്ച രാമ ലിങ്ങ ത്തിനു സമീപം തന്നെ ഹനുമാന്‍ കൊണ്ടുവന്ന വിശ്വ ലിന്ഗത്തെ സ്ഥാപിച്ച്,ഈ ലിംഗ്തിനെ ആദ്യം പൂജ ചെയ്യണമെന്...

രാമേശ്വരം RAMESWRAM

രാമേശ്വരം   ഭാരതീയ സംസ്കാരത്തിന്റെ പര്യായമായി നിലനില്‍ക്കുന്ന നാല് പുണ്യ ക്ഷേത്രങ്ങളില്‍ ഒന്നാണ് രാമേശ്വരം .ഈ ക്ഷേത്രത്തിലെ ശിവലിംഗം വളരെ പ്രസിദ്ധമാണ് .അലയഴിയുടെ   താരാട്ടും സമുദ്ര സാമീപ്യവും ഉള്ള പുണ്യ തീര്‍ഥങ്ങള്‍ ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ ആണ് . വടക്ക് കാശി മുതല്‍ തെക്ക് കന്യാകുമാരി  വരെ  ഉള്ള ജനതകളും കല്കട്ട മുതല്‍ മുംബൈ വരെയുള്ള ജനതകളും  ദിനം തോറും ഈ പുണ്യ ഭൂമിയില്‍ വന്നു പോകുന്നു. 

Theerthayathra pilgrimage [തീര്‍ത്ഥയാത്ര]

തീര്‍ത്ഥയാത്ര  ഹിന്ദു മത വിശ്വാസികള്‍ തീര്‍ത്ഥയാത്ര നടത്തുന്നത് ഒരു പ്രധാന ജീവിത വ്രുതമായി അനുഷ്ടിച്ച്ചുപോരുന്നു .ഇങ്ങിനെയുള്ള  യാത്രകള്‍ ജീവിത സഫല്യമായും ഈശ്വര സാക്ഷാല്‍ക്കരവുമായി കരുതിപ്പോരുന്നു.ഭാരതത്തില്‍ വളരെ അധികം പുണ്യ ക്ഷേതങ്ങള്‍ ഉണ്ട് ഇവയില്‍ എല്ലായിട ത്തും പോകുന്നതിനു  ആഗ്രഹിക്കാത്ത ഹിന്ദുക്കള്‍ ഉണ്ടന്ന് തോന്നുന്നില്ല. തീതയത്രയോടോപ്പം നമ്മള്‍ കാണാത്ത സ്ഥലങ്ങള്‍ ആളുകള്‍ ഇവയെല്ലാം കാണുവാന്‍ സാധിക്കുകയും ചെയ്യുന്നു