ജമദഗ്നി മഹര്‍ഷി പരശുരാമന്റെ അച്ഛനും, ഉഗ്രപ്രഭാവനുമായ ഒരു മഹര്‍ഷി. വംശാവലി: മഹാവിഷ്ണുവില് നിന്നു അനുക്രമത്തില്‍ ബ്രഹ്മാവ്-ഭൃഗു-ച്യവനന്-ഊര്വ്വന്- ഋചീകന്- ജമദഗ്നി. ജമദഗ്നി മഹര്‍ഷിയുടെ ജനനം സംബന്ധിച്ച് ഒരു പുരാണ പ്രസ്താവനയുണ്ട്. ഋചീകമുനിയുടെ ഭാര്യയായ സത്യവതി ഒരിക്കല്‍ ഭര്‍ത്താവിനോട് തനിക്കും, തന്റെ മാതാവിനും ഓരോ പുത്രന് ജനിയ്ക്കണമെന്നപേക്ഷിച്ചു. അതനുസരിച്ച് ഋചീകന് ഹോമത്തിനു ശേഷം ചോറ് നിറച്ച രണ്ടു പാത്രങ്ങള്‍ മന്ത്രം ചൊല്ലി സത്യവതിക്കു നല്കി. ഒരു പാത്രത്തില്‍ ബ്രഹ്മതേജസ്സും, മറ്റെ പാത്രത്തില്‍ ക്ഷാത്രതേജസ്സും നിറച്ചിരുന്നു. ബ്രഹ്മതേജസ്സ് നിറഞ്ഞ ചോറ് സത്യവതി ഭക്ഷിക്കണമെന്നും, ക്ഷാത്രതേജസ്സ് നിറഞ്ഞ ചോറ് അമ്മയ്ക്ക് കൊടുക്കണമെന്നും ഋചീകന് സത്യവതിയോട് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ മുനി അറിയാതെ അമ്മയും, മകളും കൂടി ഒരു ഒളിച്ചുകളി നടത്തി. ബ്രഹ്മതേജസ്സ് നിറഞ്ഞ ചോറ് അമ്മയും, ക്ഷാത്രതേജസ്സ് നിറഞ്ഞ ചോറ് സത്യവതിയും ഭക്ഷിച്ചു. ഇരുവരും ഗര്‍ഭം ധരിച്ചു. ഗര്‍ഭം വളര്‍ന്നതോടുകൂടി സത്യവതിയുടെ മുഖത്ത് ക്ഷാത്രതേജസ്സും, മാതാവിന്റെ മുഖത്ത് ബ്രഹ്മതേജസ്സും നിഴലിച്ചു തുടങ്ങി. ഈ സംഭവത്തെക്കുറിച്ച് ഒരിക...
അറിവ് നേടുക .... ഓരോ നിമിഷത്തേയും അറിവ് നിന്നിൽ നിറക്കാനുള്ള മാധ്യമമാക്കുക.... നീ നേടിയ അറിവ് ഉപകരിക്കുമോ എന്ന ആശങ്കവേണ്ട ..... നീ നേടുന്ന ഓരോ അറിവിനും.... അറിവ് നേടലിലൂടെ... നീ ധന്യമാക്കുന്ന... ഓരോ നിമിഷത്തിനും.... അളവറ്റ പ്രതിഫലം നിന്നെ കാത്തിരിക്കുന്നു.... എന്ന വിശ്വാസമാണ് നിന്നെ നയിക്കേണ്ടത് . . "അറിവ് അമൂല്യമായ സമ്പത്താണ്"