എന്താണ് സിക്സ്ത്ത് സെൻസ് ? ആറാം ഇന്ദ്രിയം അല്ലെങ്കില്‍ സിക്‌സ്ത്ത് സെന്‍സ് എന്നൊരു പ്രയോഗം കേട്ടിട്ടില്ലേ? മലയാളിയായ മനോജ് നൈറ്റ് ശ്യാമളന്‍ എന്ന ഹോളിവുഡ് സംവിധായകൻ ആ പേരില്‍ ഒരു സിനിമ എടുത്ത് ഓസ്‌കാര്‍ നോമിനേഷനൊക്കെ വാങ്ങിയിട്ടുണ്ട്. സാധാരണ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് മനസിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മനസിലാക്കാനുള്ള ‘സൂപ്പര്‍ നാച്ചുറല്‍’ കഴിവിനെയാണ് പൊതുവേ സിക്‌സ്ത്ത് സെന്‍സ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മരിച്ചവരെ കാണാനുള്ള കഴിവാണ് ശ്യാമളന്റെ സിനിമയിലെ നായകന്റെ സിക്‌സ്ത്ത് സെന്‍സ്. ഇങ്ങനെ അഞ്ച് ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ച് തിരിച്ചറിയുന്നതില്‍ കൂടുതല്‍ അറിവോ വിവരമോ വെളിപ്പെടുത്തുന്നവര്‍ക്ക് അതീന്ദ്രീയജ്ഞാനം അഥവാ എക്‌സ്ട്രാ സെന്‍സറി പെര്‍സെപ്ഷന്‍ ഉണ്ടെന്നാണ് പറയാറുള്ളത്. അയ്യര്‍ ദി ഗ്രേറ്റ് എന്ന ചലച്ചിത്രത്തിലെയും നായക കഥാപാത്രം ഇത്തരമൊരു പ്രത്യേകതയുള്ളയാളായിരുന്നു. പ്രസ്തുത ചലച്ചിത്രത്തില്‍ ഒരു അപകടം ഉണ്ടാകാന്‍ പോകുന്നു എന്നൊക്കെ മുന്‍കൂട്ടി ആ കഥാപാത്രം വെളിപ്പെടുത്തുന്നുണ്ട്. അതുപോലെ സംഭവിക്കുകയും ചെയ്യുന്നുണ്ട്. ആ വിവരം അയാള്‍ക്ക് ലഭ്യമായത് അയാളുടെ പഞ്ചേന്ദ്രിയങ്ങളില്‍ ഏതിലെ...
അറിവ് നേടുക .... ഓരോ നിമിഷത്തേയും അറിവ് നിന്നിൽ നിറക്കാനുള്ള മാധ്യമമാക്കുക.... നീ നേടിയ അറിവ് ഉപകരിക്കുമോ എന്ന ആശങ്കവേണ്ട ..... നീ നേടുന്ന ഓരോ അറിവിനും.... അറിവ് നേടലിലൂടെ... നീ ധന്യമാക്കുന്ന... ഓരോ നിമിഷത്തിനും.... അളവറ്റ പ്രതിഫലം നിന്നെ കാത്തിരിക്കുന്നു.... എന്ന വിശ്വാസമാണ് നിന്നെ നയിക്കേണ്ടത് . . "അറിവ് അമൂല്യമായ സമ്പത്താണ്"