കൈതപ്പൂവും ശബരിമലയും" ========================= പുരാതന കാലത്ത് ക്ഷേത്രങ്ങളിൽ പ്രത്യേകിച്ച് ശബരിമലയിൽ കൈതപ്പൂവും പൂജയ്ക്ക് ഉപയോഗിച്ചിരുന്നു എന്ന് മന്ത്രങ്ങളിൽ നിന്നും മനസ്സിലാക്കാം.. പിന്നീട് കൈതപ്പൂവ് പൂജയ്ക്ക് എടുക്കാതെ വന്നതിന്റെ പിന്നിൽ രസകരമായ ഒരു കഥയുണ്ട്... ശിവൻ തലയിൽ അണിഞ്ഞിരുന്ന ഒരു പുഷ്പമാണ് കേതകി (കൈതപ്പൂവ്). സത്യ യുഗത്തിൽ മഹാവിഷ്ണു നിത്യാനന്ദ പ്രാപ്തിക്കു വേണ്ടി ശ്വേത ദ്വീപിൽ പോയി കഠിന തപസ്സു ചെയ്തു. അതു പോലെ ബ്രഹ്മാവും മനോഹരമായ മറ്റൊരു സ്ഥലത്ത് ചെന്ന് മോഹ ശമനത്തിനായി തപസാരംഭിച്ചു. വളരെക്കാലം ഇങ്ങനെ തപസ്സു ചെയ്ത അവർ അല്പ്പം വിശ്രമിക്കുന്നതിനു വേണ്ടി എഴുനേറ്റു ചുറ്റി നടന്നു. അവർ ഒരു സ്ഥലത്ത് വച്ചു പരസ്പരം കണ്ടുമുട്ടി അവനവന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞു തര്ക്കിച്ച്ചു. ഈ അവസരത്തിൽ രണ്ടുപേരുടെയും മദ്ധ്യേ ശിവൻ ലിംഗ രൂപത്തിൽ പ്രത്യക്ഷനായി. "എന്റെ പാദമോ ശിരസ്സോ നിങ്ങളിൽ ആരാണോ ആദ്യം കണ്ടെത്തുന്നത് അവനാണ് കൂടുതൽ ശ്രേഷ്ടൻ എന്ന് ശിവൻ പറഞ്ഞു. അതനുസരിച്ചു വിഷ്ണു കീഴോട്ടും ബ്രഹ്മാവ് മുകളിലേയ്ക്കും യാത്ര തുടങ്ങി.. വിഷ്ണു വളരെക്കാലം കീഴോട്ടു സഞ്ചരിച്ചിട്ടും ശിവന്റെ പാദം കണ്ടെത...
അറിവ് നേടുക .... ഓരോ നിമിഷത്തേയും അറിവ് നിന്നിൽ നിറക്കാനുള്ള മാധ്യമമാക്കുക.... നീ നേടിയ അറിവ് ഉപകരിക്കുമോ എന്ന ആശങ്കവേണ്ട ..... നീ നേടുന്ന ഓരോ അറിവിനും.... അറിവ് നേടലിലൂടെ... നീ ധന്യമാക്കുന്ന... ഓരോ നിമിഷത്തിനും.... അളവറ്റ പ്രതിഫലം നിന്നെ കാത്തിരിക്കുന്നു.... എന്ന വിശ്വാസമാണ് നിന്നെ നയിക്കേണ്ടത് . . "അറിവ് അമൂല്യമായ സമ്പത്താണ്"