ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ബര്‍മുഡ ട്രയാങ്കിള്‍

ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങളും നിഗൂഢതകളും ഒട്ടേറെയുണ്ട് നമുക്ക് ചുറ്റും. അവയ്ക്കുപിന്നിലെ കാരണങ്ങള്‍ അജ്ഞാതമായതുകൊണ്ടു തന്നെ ഇന്നും ചുരുളഴിയാത്ത കാര്യങ്ങളുടെ പട്ടികയിലാണ് ഇവയില്‍ മിക്കവയുടെയും സ്ഥാനം.നൂറ്റാണ്ടുകളായി ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഒരു പ്രതിഭാസമാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബര്‍മുഡ ട്രയാങ്കിള്‍. കടല്‍ സഞ്ചാരികള്‍ക്കും വിമാനയാത്രികള്‍ക്കും നൂറ്റാണ്ടുകളായി ഭീഷണി ഉയര്‍ത്തുന്ന ബര്‍മുഡ ട്രയാങ്കിള്‍ കൊണ്ടുപോയിട്ടുള്ള മനുഷ്യജീവനുകളും കപ്പലുകളും വിമാനങ്ങളുമൊന്നും എണ്ണിത്തീര്‍ക്കാനാവുന്നതല്ല. ഇതൊക്കെ നമ്മുടെ രാജ്യത്തല്ലല്ലോ എന്നോര്‍ത്ത് സമാധാനിക്കാന്‍ വരട്ടെ... ആളുകളുടെ ജീവനെടുക്കുന്ന, പോയാല്‍ ഒരു തിരിച്ചുവരവില്ലാത്ത ഒരിടം നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യന്‍ ബര്‍മുഡ ട്രയാങ്കിള്‍ എന്നറിയപ്പെടുന്ന ദ ലേക്ക് ഓഫ് നോ റിട്ടേണ്‍ തടാകത്തെക്കുറിച്ചറിയാം.
ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ പസാങ്‌സൗ പാസിന് സമീപം സ്ഥിതി ചെയ്യുന്ന തടാകമാണ് ദ ലേക്ക് ഓഫ് നോ റിട്ടേണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
തിരിച്ചുവരവില്ലാത്ത തടാകം എന്ന പേരു ഇതിനു വന്നതിനു പിന്നില്‍ പല കഥകളുമുണ്ട്.രണ്ടാം ലോകമഹായുദ്ധസമയത്ത് പ്രചാരത്തിലായതാണ് ഈ കഥ. ആസമയത്ത് ചില യുദ്ധവിമാനങ്ങള്‍ ഈ തടാകത്തില്‍ വീണിരുന്നുവത്രെ. പക്ഷേ അപകടത്തില്‍ പെട്ടവരാരും തിരിച്ചുവന്നില്ല എന്നതാണ് ആദ്യ കഥ. അടുത്ത കഥയില്‍ യുദ്ധത്തിനു ശേഷം തിരികകെ പോയ ജപ്പാനീയ് സൈനികര്‍ക്ക് വഴി തെറ്റിയതുമായി ബന്ധപ്പെട്ടാണ്. വഴി തെറ്റി തടാകത്തിന്റെ അടുത്തെത്തിയ ഇവര്‍ക്ക് മലേറിയ പിടിപെട്ടെന്നും അവിടെം തന്നെ ജീവിതം അവസാനിക്കുകയും ചെയ്യുകയായിരുന്നുവത്രെ. മറ്റൊരു കഥയില്‍ തടാകത്തെക്കുറിച്ച് കേട്ടറിഞ്ഞ് അന്വേഷിക്കാന്‍ പുറപ്പെട്ട അമേരിക്കന്‍ സൈനികര്‍ തിരിച്ചു വരാത്ത കഥയാണ്. ഈ സംഭവങ്ങളിലെല്ലാം ആളുകള്‍ തിരിച്ചു വന്നിട്ടില്ല. അതിനാലാണ് ഈ തടാകം ദ ലേക്ക് ഓഫ് നോ റിട്ടേണ്‍ എന്നറിയപ്പെടുന്നത്.
മുന്‍പ് പറഞ്ഞ സംഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ ഗ്രാമങ്ങളില്‍ ഒരു നാടോടിക്കഥ പ്രചരിക്കുന്നുണ്ട്. ഒരിക്കല്‍ ഒരു ഗ്രാമീണന് ചൂണ്ടയിട്ടപ്പോള്‍ വലിയ ഒരു മത്സ്യത്തെ ലഭിച്ചുവത്രെ. അതിന്റെ ആഘോഷങ്ങള്‍ക്കായി ഗ്രാമീണരെയെല്ലാം ഇയാള്‍ വിളിച്ചുകൂട്ടി. പക്ഷേ അവിടെയുള്ള മുത്തശ്ശിയെയും കൊച്ചുമകളെയും അയാള്‍ ഒഴിവാക്കി. ഇതില്‍ കോപിച്ച ജലദേവത രണ്ടു ദിവസത്തിനുള്ളില്‍ ഗ്രാമീണരെയെല്ലാം വെള്ളത്തിനടിയിലാക്കി. വൃദ്ധയും കൊച്ചു മകളും മാത്രമാണ് അതില്‍ നിന്നും രക്ഷപെട്ടത്. പോകുന്ന വഴി വൃദ്ധ തലകീഴായി തടാകത്തിലേക്ക് എറിഞ്ഞുകളഞ്ഞ മുളവടി വളര്‍ന്നത് ഇന്നും തടാകത്തില്‍ കാണാമത്രെ.
ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ പസാങ്‌സൗ പാസിന് സമീപമാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. 1.4 കിലോമീറ്റര്‍ നീളത്തിലും 0.8 കിലോമീറ്റര്‍ വീതിയിലുമുള്ള തടാകത്തിന്റെ കുറച്ചു ഭാഗങ്ങള്‍ മ്യാന്‍മാറിനും സ്വന്തമാണ്. അരുണാചലിലെ ചങ്‌ലാങ് ജില്ലയിലാണ് ഇതുള്ളത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...