ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രണ്ടു വ്യെത്യസ്ത ജീവികൾ

ഇന്ന് മനസിലാക്കിയ രണ്ടു വ്യെത്യസ്ത ജീവികൾ
കടപ്പാട് ഗൂഗിൾ ആണ്
ഒകാപി [Okapi]
ഒറ്റനോട്ടത്തിൽ വലിയൊരു മാൻ .. ഒന്നുകൂടി നോക്കിയാൽ ഒരു സീബ്ര .. സൂക്ഷിച്ച് നോക്കിയാൽ ഒരു ജിറാഫ്.. മറ്റാരുമല്ല ആഫ്രിക്കയിലെ കോംഗോ മഴക്കാടുകളിൽ കാണപ്പെടുന്ന ഒകാപി എന്ന് വിളിക്കുന്ന ജിറാഫിന്റെ കുടുംബത്തിലുളള ജീവിയുടെ വിശേഷങ്ങളാണിവ . ആമസോൺ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകളുളളത് കോംഗോയിലാണ് . ശാസ്ത്രീയ നാമം Okapia johnstoni ഒകാപികൾ പൊതുവേ ജനവാസ കേന്ദ്രങ്ങളിലേക്ക് വരാറില്ല നിബിഡമായ കാടിന്റെ ഉൾപ്രദേശങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം . നീളമേറിയ കഴുത്ത് ചെവി , പിന്നിലും കാലിലും സീബ്രയുടെ വരകൾ നീളമേറിയ നാവ് ഇതൊക്കെയാണ് ഒകാപിയുടെ പ്രത്യേകതകൾ . ഉയരത്തിലുളള പച്ചിലകൾ നാവ് കൊണ്ട് തിന്നാൻ ഏറെ സഹായിയാണ് നീളമുളള ഇവയുടെ നാവ് . 2 മീറ്റർ ഉയരവും 200 മുതൽ 300 കിലോ വരെ ഭാരവും കാണും ഒകാപിക്ക് . ഇങ്ങനെയൊരു ജീവിയെക്കുറിച്ച് ഈ അടുത്ത കാലത്താണ് നമുക്ക് അറിവ് ലഭിച്ചത് ബ്രിട്ടീഷ് ജന്തുശാസ്ത്രഞ്ജനായ 'റേയ് ലങ്കസ്റ്ററാണ് ' 1901ൽ ഈ ജീവിയെ പുറംലോകത്തിന് പരിചയപ്പെടുത്തിയത് . ഒകാപിയുടെ ശത്രുക്കൾ നമ്മൾ മനുഷ്യരാണ് .. കോംഗോയുടെ ഉൾക്കാടുകളിൽ സ്ഥിരമായി മനുഷ്യരാൽ വേട്ടയാടപ്പെടുന്ന ഒരു പാവം സാധു മൃഗമാണ് ഒകാപി . അതുകൊണ്ട് തന്നെ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗമാണിത് . കോംഗോ ഭരണകൂടം ഇവക്ക്‌ സംരക്ഷണം ഏർപ്പെടുത്തുന്നുണ്ടെങ്കിലും ചില ആദിവാസികളാലും , വിമത സേനകളാലും ദിവസവും കൊല്ലപ്പെടുന്നുണ്ട് ഈ അപൂർവ്വ ജീവി . ആഫ്രിക്ക എന്നാൽ ഒരുപാട് ജീവജാലങ്ങളുടെ വംശനാശത്തിന് സാക്ഷ്യം വഹിച്ച മണ്ണാണ് .. വരും തലമുറക്ക് ഒകാപി എന്ന ജീവി ചിത്രങ്ങളിലൂടെ മാത്രം പഠിക്കാനുളള ജീവിവർഗ്ഗമാകാതിരിക്കാൻ നമുക്ക് ശ്രമിക്കാം .
ലിംഗനാഗം (Penis snake )
തമിഴ്നാട്ടില ്പുരുഷന്മാര്ക്ക് നാഗലിംഗം എന്ന പേര് സാധാരണമാണ്.എന്നാല് ബ്രസീലിലെ ആമസോണ് പരിസരത്തുനിന്ന് ലിംഗനാഗത്തെ കണ്ടെത്തി.വംശനാശം നേരിട്ടു എന്ന് കരുതിയ ജീവിയാണ് ലിംഗനാഗം.നൂറ് വര്ഷങ്ങള്ക്കു മുന്പുള്ള ചില ശാസ്ത്ര രേഖകളില് ഈ ജീവിയെപ്പറ്റി പരാമര്ശിച്ചിരുന്നു.ആസ്റ്റ്റിയയിലെ വിയന്ന മ്യൂസിയത്തില് ലിംഗനാഗത്തിന്റെ മാതൃക സൂക്ഷിച്ചിട്ടുണ്ട്.2011 ല് ബ്രസീലിലെ ആമസോണ് നദിക്ക് കുറുകെ പുതിയ ഒരു പാലം പണി നടക്കുമ്പോള് ആണ്ജീവനക്കാര് നദിയില് വിചിത്രമായ ഒരു ജീവിയെ കണ്ടത്.വിശദമായ പരിശോധനയില് ആണ് അത് ലിംഗനാഗം ആണെന്ന് മനസ്സില് ആയത്.ഈ ജീവിക്ക് പല പേരുകളും ഉണ്ട്.പക്ഷെ പുരുഷന്റെ ലൈംഗീകാവയവത്തോട് സാമ്യം ഉള്ളതിനാല് മാധ്യമങ്ങള് ആണ് ഈ ജീവിക്ക് പീനിസ് സ്നേക്ക് എന്ന് പേരിട്ടത്.ലിംഗനാഗം പാമ്പ് വര്ഗ്ഗത്തില് ഉള്പ്പെടുന്നില്ല.ഇവക്കു തവളയോടും,സാല്മാണ്ടെര് എന്നി ജീവികളോടുമാണ് സാമ്യം. .ഉഭയജീവിയാണ് ലിംഗനാഗം,ഉഷ്ണമേഖലാ പ്രദേശങ്ങളില് മണ്ണ്‌ തുരന്നു അതില് കഴിഞ്ഞുകൂടുന്ന ജീവികൂടിയാണ് ലിംഗനാഗം ശ്വാസകോശം ഇല്ലാത്ത ഈ ജീവികള് ശ്വസിക്കുന്നത് തൊലിയില് കൂടിയാണ്.ചെറിയ മത്സ്യങ്ങളും, തവളകളും ഒക്കെയാണ് ഇവയുടെ ആഹാരം.ആമസോണ് നദിയില് നിന്ന് ആറു ലിംഗനാഗങ്ങളെയാണ് കണ്ടെടുത്തത്.രണ്ടെണ്ണത്തിനെ നദിയിലേക്ക് തന്നെ പറഞ്ഞയച്ചു..ഒരെണ്ണം ചത്തു പോയി.ബാക്കിയുള്ള രണ്ടു നാഗങ്ങളെയാണ് ഇപ്പോള് വിശദമായി പഠിക്കാന് ഉപയോഗിക്കുന്നത്.ലിംഗനാഗങ്ങളുടെ എണ്ണം വളരെ പരിമിതമായതിനാല് ഇവയെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് അറിയാന് ബുദ്ധിമുട്ട് ഉണ്ടെന്ന് ഈ ജീവിയെപ്പറ്റി പഠിക്കുന്നവര് പറയുന്നു
കടപ്പാട് ഗൂഗിൾ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...