നാലുകെട്ട് ഭവനങ്ങൾ *
*എട്ടുകെട്ട് ഭവനങ്ങൾ *
*എട്ടുകെട്ട് ഭവനങ്ങൾ *
എന്താണ് ഇവയുടെ പ്രത്യേകത ?
കേരളീയ വാസ്തുകലയുടെയും സംസ്കാരത്തിന്റെയും മുഖമുദ്രയാണ് നമ്മുടെ "നാലുകെട്ട് " "എട്ടുകെട്ട് "ഭവനങ്ങൾ
എന്ന് കാണാം.-
.
ഇതിന്റെ നിർമ്മാണ രീതി വളരെയേറെ കൗതുകകരമായതും കേരളീയ പരിസ്ഥിതിക്ക് അനുയോജ്യമായതും ആണെന്ന് തന്നെ നിസ്സംശയം പറയാം.
എന്ന് കാണാം.-
.
ഇതിന്റെ നിർമ്മാണ രീതി വളരെയേറെ കൗതുകകരമായതും കേരളീയ പരിസ്ഥിതിക്ക് അനുയോജ്യമായതും ആണെന്ന് തന്നെ നിസ്സംശയം പറയാം.
പ്രതികൂല കാലാവസ്ഥയെ അനുകൂലമാക്കാനും, എല്ലാ അർത്ഥത്തിലും വാസയോഗ്യമാക്കാനും ഇത്തരം നിർമ്മിതികൾ മൂലം സാധിക്കുന്നുവെന്നതും സത്യമായ വസ്തുതയാണ്.
നാലുകെട്ടുകളിൽ വിശ്വാസത്തിലധിഷ്ടിതമായ പല താത്വിക കാര്യങ്ങളും, ദിക്കിന്റെ പ്രാധാന്യവും സമന്വയിപ്പിച്ചിട്ടുള്ളതായും മനസ്സിലാക്കാം
.
വടക്ക് തെക്കായി നിലകൊള്ളുന്ന കിഴക്കിനി,
.
വടക്ക് തെക്കായി നിലകൊള്ളുന്ന കിഴക്കിനി,
കിഴക്ക് - പടിഞ്ഞാറായി നിലകൊള്ളുന്ന
തെക്കിനി,
തെക്കിനി,
തെക്ക്-വടക്കായി നിലകൊള്ളുന്ന പടിഞ്ഞാറ്റിനി,
കിഴക്കു - പടിഞ്ഞാറായി നിലകൊള്ളുന്ന
വടക്കിനി,
വടക്കിനി,
ഇവ നാലിനെയും കൂട്ടിയോജിപ്പിച്ചിട്ടുളള കെട്ടിടമാണ് ശരിക്കും പറഞ്ഞാൽ ഒരു നാലുകെട്ട്.
പടിഞ്ഞാറ്റിനിയുടെ മധ്യത്തിൽ പൂജാമുറിയും, നെല്ലറയും ആയിരിക്കും.
ഇതിന്റെ ഇരുവശങ്ങളിലായിരിക്കും കിടപ്പുമുറികൾ, തെക്കിനിയും കിഴക്കിനിയും ത്തതിഥികളെ സ്വീകരിക്കാനുളള ഇടങ്ങളായുള്ള മുറികളായിരിക്കും.
വടക്കിനിയിൽ പാചകത്തിനള്ള അടുക്കളയും, ഭക്ഷണം കഴിക്കാനുള്ള ഇടങ്ങളും ആയിരിക്കും.

ഇവയുടെയെല്ലാം മധ്യത്തിലായി ഒരു തുറന്ന മേൽപ്പുരയില്ലാത്ത നടുമുറ്റവും ഉണ്ടായിരിക്കും
തെക്കു-വടക്ക് ദീർഘചതുരാകൃതിയിലായിരിക്കും നടുമുറ്റം ഉണ്ടാവുക.
നാലുകെട്ടിനുള്ളിൽ ഏത് ഭാഗത്തും കാറ്റും വെളിച്ചവും കടന്നു വരാനും, ചൂടും തണപ്പും ക്രമീകരിക്കുവാനും നടുമുറ്റം സഹായിക്കും.
കൂടാതെ നടുമുററത്ത് വീഴുന്ന മഴവെള്ളത്തെ ഓവ് മാർഗ്ഗം വടക്കു ദിക്കിലേക്ക് മാത്രമായി ഒഴുക്കിവിടാനാനുള്ള സൗകര്യത്തോടെയായിരിക്കം ഓവുണ്ടാക്കുക.
നാലുകെട്ട് ഭവനങ്ങളുടെ നിർമ്മാണത്തിൽ ദിക്കുകൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്..ദിക്ക് തെറ്റിയുള്ള നിർമ്മാണ രീതികൾ വിപരീത ഫലമാണ് ഉണ്ടാക്കുക.
ഇത്തരം രണ്ട് നാലുകെട്ടുകൾ ചേർന്ന് നിർമ്മിക്കുന്നതാണ് ഫലത്തിൽ ഒരു " എട്ടുകെട്ട് " ഇതേ രീതിയിൽ 12 കെട്ടുകളും പിന്നെ 16 കെട്ടുകളും ഒക്കെ ഇവിടെ നിലവിലുണ്ടായിരുന്നു'
കേരളത്തിലെ കാലാവസ്ഥക്ക് തികച്ചും അനുയോജ്യമാണ് ഇത്തരം നിർമ്മാണ രീതികൾ എന്ന് ശാസ്ത്രിയമായും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
സൂര്യന്റെ സ്ഥാനം ദിശ,, വേനൽക്കാലം, കേരളത്തിൽ അനുഭവപ്പെടുന്ന കാററിന്റെ ഗതി, ചൂടിന്റെ ലഘൂകരണം. അടുക്കളയിലെ പുക പോകാനും, അഗ്നിബാധയെ ലഘൂകരിക്കാനും ഉള്ള പോംവഴി അതെല്ലാമാണ് ദിക്കടിസ്ഥാനത്തിന് ഇത്രയേറെ പ്രാധാന്യം കൽപ്പിക്കുവാൻ കാരണം
.
അങ്ങനെ വിശ്വാസപരമായും ശാസ്ത്രീയ പരമായും ഒട്ടേറെ സവിശേഷതകൾ ഓരോ നാലുകെട്ടിനുമുണ്ട് എന്ന് സാരം
.
നമ്മുടെ പൂർവ്വികരുടെ
നിർമ്മാണ വൈദിഗ്ദ്യം എത്രമാത്രം സൂക്ഷ്മമായിരുന്നുവെന്ന് ഇതിൽ നിന്നെല്ലാം നിസ്സംശയം വ്യക്തമാണ്.

ഇന്ന് നാലുകെട്ടു ഭവനങ്ങൾ വീണ്ടും ഒരു ഫാഷനായി മാറിയിരിക്കുകയാണല്ലോ.
ഒരറിവും ചെറുതല്ല.
അറിയാൻ ശ്രമിക്കണമെന്ന് മാത്രം.
അറിയാൻ ശ്രമിക്കണമെന്ന് മാത്രം.
നന്ദി.നമസ്ക്കാരം
ഹരി ഓം.
ഹരി ഓം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ