നാരീലതയില്‍ വിടരുന്ന പൂക്കള്‍
വര്‍ഷങ്ങളോളം കാത്തിരുന്നു പൂക്കുന്ന നീലക്കുറിഞ്ഞികള്‍ മുതല്‍ ഇരപിടിയന്‍ പൂക്കള്‍വരെ പൂക്കളില്‍ എത്രയോ വിസ്മയങ്ങള്‍. എന്നാല്‍ നഗ്നമായ സ്ത്രീ ശരീരം ഒരു പൂവായി വിടര്‍ന്നാലോ. അതെ നാരി പൂക്കുന്ന ഒരു മരം. പേര് നാരീലത. ഈ മരത്തില്‍ വിരിയുന്ന പൂക്കളെല്ലാം നഗ്നമായ സ്ത്രീ ശരീരങ്ങള്‍ പോലെയാണ്.
എന്നാല്‍ ഇത് നമ്മുടെ കേരളത്തിലല്ല കേട്ടോ പൂക്കുന്നത്. ഹിമാലയന്‍ മലനിരകളിലാണ് ഈപൂക്കള്‍ വിടരുന്നത്. ഇരുപത് വര്‍ഷത്തെ ഇടവേളകളിലാണ് ഈ അത്ഭുത പുഷ്പം വിരിയുക. കാഴ്ചയില്‍ നഗ്നമായ ഒരു സ്ത്രീ ശരീരം പോലെയാണ് നാരീലതയിലെ പൂക്കള്‍.
കൈകള്‍ കൊണ്ട് നാണം മറയ്ക്കുന്ന തരത്തിലുള്ള പൂക്കള്‍ കണ്ടാല്‍ ആരും അതിശയിച്ച് പോകും. ഇളംപച്ചയും മഞ്ഞയും കലര്‍ന്നതാണ് നിറം.ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പൂക്കളിലൊന്ന് എന്ന സവിശേഷതയും ഈ പൂക്കള്‍ക്കുണ്ട്.
ഇന്ത്യയ്ക്ക് പുറമെ തായ്‌ലന്‍ഡിലും ചൈനയിലും ഈ പൂക്കള്‍ കണ്ട് വരുന്നുണ്ട്. എന്നാല്‍ നാരിലതയെന്നല്ല അറിയപ്പെടുന്നതെന്ന് മാത്രം. നാരിലത പൂക്കള്‍ യഥാര്‍ത്ഥ പുഷ്പങ്ങളല്ലെന്ന് വിശ്വസിയ്ക്കുന്നവരും കുറവല്ല, എന്തായാലും കൗതുകമുണര്‍ത്തുന്നവയാണ് ഈ പൂക്കള്‍.പുരാതന ആയുര്‍വേദ ഗ്രന്ഥങ്ങളിലും ഈ പൂക്കളെപ്പറ്റി പരമാര്‍ശമുണ്ട്. നാരീപോള്‍ എന്നും ലിയതാംബരയെന്നുമൊക്കെ ഈ പൂക്കള്‍ക്ക് പേരുണ്ട്.
great information
മറുപടിഇല്ലാതാക്കൂ