ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാളകെട്ടി ക്ഷേത്രം എരുമേലി-പമ്പ’



കാളകെട്ടി ക്ഷേത്രം 
ശബരിമലയിലേക്കുള്ള പരമ്പരാഗത പാത എന്നറിയപെടുന്ന ‘എരുമേലി-പമ്പ’ കാനനപാതയിലെ ഒരിടത്താവളമാണ് കാളകെട്ടി .
മഹിഷീ നിഗ്രഹത്തിനായി ശ്രീമണികണ്ഠന്‍ ഈ കാനനപാതയിലൂടെയാണ് പോയതെന്ന് വിശ്വസിക്കപ്പെടുന്നു.
എരുമേലിയില്‍ നിന്നും ഏകദേശം 51 കിലോ മീറ്ററോളം ദൂരം കൊടുംകാട്ടിലൂടെ സഞ്ചരിച്ചാണ് അയ്യപ്പ ഭക്തര്‍ പമ്പയില്‍ എത്തിച്ചേരുന്നത്.
ശബരിമലക്കു പോകുന്ന ഭക്തര്‍ ‍,ആദ്യം എരുമേലി അയ്യപ്പ ക്ഷേത്രത്തിലും അതിനുശേഷം അയ്യപ്പന്റെ സന്തത സഹചാരിയായിരുന്ന വാവരുടെ പള്ളിയിലും ദര്‍ശനം നടത്തുന്നു.
മതസൌഹാര്‍ദത്തിന്റെ ഉത്തമോദാഹരണങ്ങളിലൊന്നാണ് ഒരു റോഡിന് ഇരുവശത്തുമായി നിലകൊള്ളുന്ന പേട്ട ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രവും വാവരുപള്ളിയും.
പേട്ടതുള്ളലില്‍ പങ്കെടുത്തശേഷം ഭക്തര്‍ എരുമേലിയില്‍ നിന്ന് പേരൂര്‍ത്തോടു വഴി ഇരുമ്മൂന്നിക്കര എത്തി ,അവിടെനിന്നും കാളകെട്ടിയില്‍ എത്തിച്ചെരുന്നു. കാളകെട്ടിയില്‍ നിന്നും പിന്നീട് അഴുത,കല്ലിടും കുന്ന്,ഇഞ്ചപ്പാറക്കോട്ട,മുക്കുഴി,കരിയിലാംതോട് എന്നീ സ്ഥലങ്ങള്‍ കടന്ന് കരിമല എത്തുന്നു. കരിമല കയറിയിറങ്ങിക്കഴിഞ്ഞാല്‍ ചെറിയാ‍നവട്ടം-വലിയാനവട്ടം വഴി പമ്പയിലെത്താം.
എരുമേലിയില്‍ നിന്നും ഏകദേശം 12 കിലോമീറ്റര്‍ അകലെയാണ് കാളകെട്ടി സ്ഥിതിചെയ്യുന്നത്.
കാളകെട്ടിക്ക് ആ പെരുവന്നതിനു പിന്നില്‍ ഒരു കഥയുണ്ട്.
പണ്ട് അയ്യപ്പന്‍ മഹിഷീ നിഗ്രഹത്തിനായി പുറപ്പെട്ട സമയത്ത് അദ്ദേഹത്തെ അനുഗ്രഹിക്കുന്നതിനും, മഹിഷീ നിഗ്രഹത്തിന് സാക്ഷ്യം വഹിക്കുന്നതിനുമായി ഇവിടെ എത്തിച്ചേര്‍ന്ന ശ്രീപരമേശ്വരന്‍ തന്റെ വാഹനമായ കാളയെ ഇവിടെയൊരു ആഞ്ഞിലി മരത്തില്‍ ബന്ധിച്ചതായി വിശ്വസിക്കപ്പെടുന്നു. അങ്ങനെ ‘കാളയെ കെട്ടിയ’ സ്ഥലമായതിനാല്‍ ഇവിടം പില്‍ക്കാലത്ത് കാളകെട്ടി എന്ന പേരില്‍ അറിയപ്പെട്ടു.
പിന്നീട് കാളകെട്ടിയാഞ്ഞിലിക്കു സമീപത്തായി പന്തള രാജാവ് ഒരു ശിവക്ഷേത്രം പണികഴിപ്പിക്കുകയും ഒപ്പം ആഞ്ഞിലിമരത്തെ , ചുറ്റും തറകെട്ടി സംരക്ഷിക്കുകയും ചെയ്തു . ഈ ക്ഷേത്രമുറ്റത്താണ് ഭക്തര്‍ യാത്രാമദ്ധ്യേ വിരിവെക്കാറ്.
കാളകെട്ടി കഴിഞ്ഞാല്‍ അടുത്ത ഇടത്താവളം 2.5 കിലോമീറ്റര്‍ അകലെയുള്ള അഴുതയാണ് .
സ്വാമിമാര്‍ക്കു വിശ്രമിക്കാനും ശുദ്ധജലം ശേഖരിക്കാനുമുള്ള സൌകര്യങ്ങള്‍ കാളകെട്ടിയില്‍ എല്ലാ വര്‍ഷവും ഒരുക്കാറുണ്ട്.
കല്ലും മുള്ളും മറ്റു ദുര്‍ഘടങ്ങളും നിറഞ്ഞതാണെങ്കിലും ‍കാനനപാതയിലൂടെയുള്ള ശബരിമല യാത്ര അവിസ്മരണീയമായ ഒരനുഭവം തന്നെയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...