ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം തൊടുപുഴ

കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
പടിഞ്ഞാറേ ക്ഷേത്ര ഗോപുരം
പടിഞ്ഞാറേ ക്ഷേത്ര ഗോപുരം

ഇടുക്കി ജില്ലയിലെ
 തൊടുപുഴയിൽ കാഞ്ഞിരമറ്റത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഇടുക്കി ജില്ലയിലെ ഏക ശിവാലയം കൂടിയാണിത്. വർഷം മുഴുവനും നിറഞ്ഞൊഴുകുന്ന തൊടുപുഴയാറിന്റെ തീരത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ പടിഞ്ഞാറ് ദർശനം നൽകി ആറിന്റെ കിഴക്കേക്കരയിൽ നിലകൊള്ളുന്നു. വൈഷ്ണവാശഭൂതനായശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. 

    ഐതിഹ്യം

    അധികം ചരിത്രത്താളുകളിൽ ഒന്നും ഇടം നേടാൻ തൊടുപുഴ കാഞ്ഞിരമറ്റം ശിവക്ഷേത്രത്തിനായിട്ടില്ല. എന്നിരുന്നാലും 1500 വർഷത്തെ പഴമയുടെ കഥകൾ പറയാനുണ്ടാവും ഈ മലയോര ശിവക്ഷേത്രത്തിന്. പരശുരാമനാണ് നെടുമ്പുര മഹാദേവക്ഷേത്ര പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്നു[3]

    ചരിത്രം

    ഇവിടെ ക്ഷേത്രം പണിതത് വടക്കുംകൂർ രാജാവിന്റെകാലത്താണ് എന്നാണ് വിശ്വാസം. മുൻപ് കാടുപിടിച്ചു കിടന്ന ഈ പ്രദേശം കൃഷിക്കായി വെട്ടിതെളിക്കുകയും തുടർന്ന് ശിവലിംഗം കാണാനിടയാവുകയും ചെയ്തു. അന്നത്തെ വടക്കുക്കൂർ രാജാവാണ് ഇന്ന് ക്ഷേത്രം നിൽക്കുന്നിടത്ത് ആദ്യമായി നിർമ്മാണം നടത്തിയത്. അതിനുശേഷം പല അവസരങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ നടത്തുകയുണ്ടായിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിനും വർഷങ്ങൾക്കു ശേഷമാണ് തൊടുപുഴയാർ ക്ഷേത്രത്തിനരികിലൂടെ ഒഴുകി തുടങ്ങിയതത്രെ.

    ക്ഷേത്ര നിർമ്മിതി

    കിഴക്കേ അമ്പലവട്ടവും, ബലിക്കല്പുരയും
    തൊടുപുഴയാരിന്റെ കിഴക്കേക്കരയിൽ കാഞ്ഞിരമറ്റം ദേശത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നു. രണ്ടാം ചേരസാമ്രാജ്യത്തിനുശേഷം ചെറു നാട്ടുരാജ്യങ്ങളായി രൂപംകൊണ്ട വടക്കുംകൂർ രാജവംശത്തിന്റെ സുവർണ്ണ കാലഘട്ടങ്ങളിലാണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു കരുതുന്നു. [5]വിശാലമായ ക്ഷേത്ര മതിലകത്ത് കേരളത്തനിമ വിളിച്ചോതുന്ന ക്ഷേത്ര നിർമ്മാണ ശൈലിയാണ് ഇവിടെ കാണാൻ കഴിയുന്നത്.

    ശ്രീകോവിൽ

    കാഞ്ഞിരമറ്റം - ശ്രീകോവിൽ
    ചതുരാകൃതിയിൽ പണിതീർത്ത ഇവിടുത്തെ ശ്രീകോവിലിൽ പടിഞ്ഞാറേക്ക് ദർശനം നൽകി പശുപതി കാഞ്ഞിരമറ്റത്ത് കുടികൊള്ളുന്നു. ഒരു സാധാരണ ശ്രീകോവിലിന്റെ നിർമ്മിതിയാണ്; കാഞ്ഞിരമറ്റത്ത് പുരാതന ദ്രാവിഡ-ശില്പകലാവിദ്യകൾ ഒന്നും നമ്മുക്കു കൂടുതൽ ദർശിക്കുവാൻ കഴിയില്ല. എങ്കിൽ തന്നെയും ക്ഷേത്ര ശ്രീകോവിലിലെ ദ്വാരപാലക വിഗ്രഹങ്ങളും, സോപാനപടികളും മറ്റും മനോഹരങ്ങളാണ്. ശ്രീകോവിൽ വാതിൽമാടവും, സോപാനവും പിച്ചള പൊതിഞ്ഞ് കമനീയമാക്കിയിട്ടുണ്ട്. അതുപോലെതന്നെ കല്ലിൽ തീർത്ത നാലരയടിയിലേറെ പൊക്കമുള്ള ഈ ദ്വാരപാലക വിഗ്രഹങ്ങളും പിച്ചള പൊതിഞ്ഞ് മനോഹരമാക്കിയിട്ടുണ്ട്. ഇവിടുത്തെ ശ്രീകോവിൽ ചെമ്പ് പൊതിഞ്ഞിട്ടുണ്ട്. അടുത്തക്കാലത്താണ് അതു നടന്നതെന്നു തോന്നത്തക്കവണ്ണം പുതുമയുള്ളതാണിവിടുത്തെ ശ്രീകോവിൽ മേൽക്കൂരയും താഴികകുടവും.

    നാലമ്പലം, ബലിക്കൽപ്പുര

    തൊടുപുഴ കാഞ്ഞിരമറ്റം ക്ഷേത്രം
    കല്ലിൽ കെട്ടി ഉയർത്തിയ ഇവിടുത്തെ നാലമ്പലത്തിന് ഇടത്തരം വലിപ്പമേറിയതാണ്. നാലമ്പല ചുമരുകൾ സിമന്റ് തേച്ച് മിനുസപ്പെടുത്തിയിട്ടുണ്ട്. തടിയിൽ തീർത്ത വിളക്കുമാടം നാലമ്പലഭിത്തിയോട് ചേർത്തു ഭംഗിയാക്കി പിടിപ്പിച്ചിരിക്കുന്നു. വിശേഷദിവസങ്ങളിൽ വിളക്കുമാടം തെളിയിക്കാറുപതിവുണ്ട്. നാലമ്പലത്തിന്റെ പടിഞ്ഞാറു വശത്ത് ചതുരാകൃതിയിൽ പണിതീർത്ത നമസ്കാരമണ്ഡപവും വടക്കു കിഴക്കേ നാലമ്പലത്തിൽ തിടപ്പള്ളിയും നിർമ്മിച്ചിരിക്കുന്നു. നാലമ്പലത്തിനോട് ചേർന്നുതന്നെ പടിഞ്ഞാറു വശത്ത് ബലിക്കൽപ്പുരയും നിർമ്മിച്ചിട്ടുണ്ടിവിടെ. വലിയ ബലിക്കല്ല് പ്രതിഷ്ഠിച്ചിരിക്കുന്നത് ഇതിലാണ്. തടികൊണ്ടുള്ള അഴികളാൽ തീർത്ത ചാരുപടികളോടുകൂടിയ ബലിക്കൽപ്പുര തനതു കേരളാ ശൈലിക്കു ഉദാഹരണമാണ്. നാലമ്പലത്തിനു പുറത്തായി പ്രദക്ഷിണ വഴിയും മനോഹരമായി തന്നെ ഇവിടെ നിർമ്മിച്ചിട്ടുണ്ട്.

    നമസ്കാര മണ്ഡപം

    ആനക്കൊട്ടിൽനിന്നും ഉള്ള ദൃശ്യം
    മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ സോപാനത്തിനോട് ചേർന്ന് പടിഞ്ഞാറു വശത്ത് ചതുരാകൃതിയിൽ നമസ്കാര മണ്ഡപം പണിതീർത്തിരിക്കുന്നു. കരിങ്കൽതൂണുകളാൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുകൾഭാഗം ചെമ്പ് മേഞ്ഞതാണ്. നമസ്കാരമണ്ഡപത്തിൽ സോപാനത്തോട് ചേർന്നുതന്നെ നന്ദികേശ്വര പ്രതിഷ്ഠയുണ്ട്. ഈ നന്തികേശ്വര പ്രതിഷ്ഠയ്ക്കും ഭഗവാനും ഇടയിലൂടെ ആരും മറികടക്കാറില്ല. അതിനോട് ചേർന്നുതന്നെ ആൽവിളക്കും സ്ഥാപിച്ചിരിക്കുന്നു.

    ആനക്കൊട്ടിലും ഗോപുരവും

    കിഴക്കേനടയിലെ ധ്വജസ്തംഭം
    പടിഞ്ഞാറേ നടയിൽ കോൺക്രീറ്റിൽ പടുത്തുയർത്തിയ ആനക്കൊട്ടിൽ ഇടത്തരം വലിപ്പമുള്ളതു മാത്രം. അതിനോടുചേർന്നുതന്നെ കൊടിമരവും സ്ഥിതിചെയ്യുന്നു. പടിഞ്ഞാറേനടയിൽ അതിമനോഹരമായി കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന അലങ്കാര ഗോപുരം തമിഴ്-ദ്രാവിഡീയ ശൈലിയിൽ നിർമ്മിച്ചിരിക്കുന്നതാണ്. മനോഹരങ്ങളായ ദേവ-ദേവി ശില്പങ്ങളാൽ സമ്പന്നമാണ് ഗോപുരമാളിക. ഗോപുരം നിൽക്കുന്നത് അല്പം ഉയർന്ന സ്ഥലത്താണ്. പടിക്കെട്ടുകൾ കയറിചെല്ലുമ്പോൾ ആദ്യം എത്തിചേരുന്നത് പടിഞ്ഞാറേ ആനക്കൊട്ടിലിലേക്കാണ്. അവിടെ നിന്നുതന്നെ ക്ഷേത്രേശനെ ദർശിക്കത്തക്കവണ്ണമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്.

    പ്രതിഷ്ഠാമൂർത്തികൾപ്രതിഷ്ഠകൾ

    ശാസ്താക്ഷേത്രം

    പൂജാദി-വിശേഷങ്ങൾ

    നിത്യപൂജകൾ

    ത്രികാലപൂജാവിധികളാണ് ഇവിടെ പടിത്തരമായി നിശ്ചയിച്ചിരിക്കുന്നത്.
    • ഉഷഃപൂജ
    • ഉച്ചപൂജ
    • അത്താഴപൂജ

    വിശേഷങ്ങളും ആഘോഷങ്ങളും[തിരുത്തുക]

    ശിവരാത്രി

    ശിവരാത്രിനാളിലെ കാവടിയാട്ടം
    കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിനാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ പ്രത്യേകപൂജകളും എഴുന്നള്ളിപ്പുകളും നടത്തുന്നു. ശിവരാത്രി ദിവസം രാത്രിയിൽ യാമപൂജയും കലശാഭിഷേകവും പതിവുണ്ട്. അതു കണ്ടുതൊഴാൻ ഭക്തർ ഉറക്കമുഴിഞ്ഞ് ക്ഷേത്രത്തിൽ ‍തങ്ങാറുണ്ട്.

    തിരുവാതിര

    ധനുമാസത്തിലെ തിരുവാതിര നാളിലാണ് (മഹാദേവന്റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്രദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് തേവരേയും ദേവിയേയും പൂജിക്കുന്നു.

    വിനായക ചതുർത്ഥി

    കന്നിമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥിനാളാണ് (അത്തം നക്ഷത്രം) വിനായക ചതുർത്ഥി' ആഘോഷിക്കുന്നത്. അന്നേദിവസം രാവിലെ വിശേഷാൽ ഗണപതിഹോമം നടത്തുന്നു. പ്രത്യേക പൂജകൾ ഗണപതിനടയിലും ശിവക്ഷേത്രത്തിലും ഉണ്ടാവും. വൈകുന്നേരം ദീപാരാധനക്കു വിളക്കുമാടം ദീപപ്രഭയാൽ തെളിയിക്കുന്നു.
    • തിരുവുത്സവം

    ക്ഷേത്രത്തിലെത്തിചേരാൻ

    തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

    അഭിപ്രായങ്ങള്‍

    ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

    ഹൈന്ദവ പ്രശ്നോത്തരി

    ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

    രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

    രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

    ഭഗവത്ഗീത പ്രശ്നോത്തരി -1-50

    ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ