ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നീണ്ടൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.

നീണ്ടൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ നീണ്ടൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നീണ്ടൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ താരകാസുരനിഗ്രഹഭാവത്തിലുള്ള ഉഗ്രമൂർത്തിയായ സുബ്രഹ്മണ്യൻ ആണ്. കൂടാതെ ധാരാളം ഉപദേവതകളും ഉണ്ട്.

ക്ഷേത്രം

അഗസ്ത്യ മഹർഷിയാൽ പ്രതിഷ്ടിതമായതും വേദവ്യാസന്റെയും വില്യമംഗലത്തു സ്വമിയാരുടെയും പാദസ്പർശത്താൽ പവിത്രമായതുമായ ക്ഷേത്രമാണ് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ചുമതലയിലുള്ള നീണ്ടൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. നീണ്ടൂരിന്റെ ദേശാധിപ ദേവനായി ശ്രീ സുബ്രഹ്മണ്യസ്വാമി കിഴക്കോട്ടു ദർശനമായി വൃത്തശ്രീകോവിലിൽ നിലകൊള്ളുന്നു. ഏറ്റുമാനൂർ മഹാദേവക്ഷേത്രംത്തിന്റെയും ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെയും നിർമ്മാണം ഒരേ ഘട്ടത്തിൽ നടന്നതായി പറയപ്പെടുന്നു.
താരകാസുര നിഗ്രഹ ഭാവത്തിൽ പടച്ചട്ടയണിഞ്ഞു നിൽക്കുന്നതും അത്യപൂർവമായി വേൽ തലകീഴായി പിടിച്ചും രൗദ്രഭാവത്തിൽ ഉത്തരീയം കൈത്തണ്ടയിൽ വീണു കിടക്കുന്നതുമായിട്ടാണ് ശിലാവിഗ്രഹം. ഏറ്റൂമാനൂരപ്പനും പുത്രൻ സുബ്രഹ്മണ്യസ്വാമിയും മുഖാമുഖം ഒരേ ദിശയിൽ പ്രതിഷ്ഠിക്കപ്പെട്ടതാണെന്ന് വിശ്വസിച്ചുപോരുന്നു. ക്ഷേത്രം ഊരഴ്മക്കാർ ആയിരുന്ന മംഗലത്തുമന, ഏട്ടന്നോശ്ശേരി, ചെന്തിട്ട, പട്ടമന എന്നീ മനകളിലെ ഊരഴ്മക്കാർ 1984 ഏപ്രിൽ ഒമ്പതാം തിയതി കേരള ക്ഷേത്രസംരക്ഷണസമിതിക്ക് ഉടമ്പടി എഴുതി. ഇപ്പോൾ ക്ഷേത്രം കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ കീഴിലാണ് ക്ഷേത്രം. ക്ഷേത്രത്തിലെ താന്ത്രികാവകാശം നട്ടാശ്ശേരി സൂര്യകാലടി മനക്കാർക്കാണ്.

ഉപദേവതകൾ

ക്ഷേത്രത്തിൽ ഉപദേവതകളായി ദക്ഷിണാമൂർത്തിഗണപതിഅയ്യപ്പൻദുർഗ്ഗ, തൂണിന്മേൽ ഭഗവതി, നാഗദൈവങ്ങൾബ്രഹ്മരക്ഷസ്സ് എന്നിവർ കുടികൊള്ളുന്നു. നാലമ്പലത്തിനകത്ത് പ്രധാന ശ്രീകോവിലിൽത്തന്നെ തെക്കേ നടയിൽ തെക്കോട്ട് ദർശനമായാണ് ദക്ഷിണാമൂർത്തി-ഗണപതി പ്രതിഷ്ഠകൾ. നമസ്കാരമണ്ഡപത്തിന്റെ തെക്കുപടിഞ്ഞാറേതൂണിൽ ഭദ്രകാളീഭാവത്തിലുള്ള തൂണിന്മേൽ ഭഗവതിയെ പ്രതിഷ്ഠിച്ചു പൂജ നടത്തുന്നു. അതും അത്യപൂർവമായി നിലകൊള്ളുന്ന പ്രതിഭാസമാണ്. നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകമായി നിർമ്മിച്ച കോവിലിൽ ശാസ്താവും, വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകമായി നിർമ്മിച്ച കോവിലിൽ ശ്രീദുർഗ്ഗാദേവിയും കുടികൊള്ളുന്നു. വടക്കുകിഴക്കുഭാഗത്ത് സർപ്പദൈവങ്ങൾ, രക്ഷസ്സ് തുടങ്ങിയ ഉപദേവന്മാർ യഥാസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

ക്ഷേത്ര ആചാരങ്ങൾ

നിത്യേന മൂന്ന് പൂജകൾ ഉണ്ട്. പുലർച്ചെ അഞ്ച് മണിയ്ക്ക് നടതുറക്കുന്നു. തുടർന്ന് നിർമ്മാല്യദർശനം. നിർമ്മാല്യത്തിനുശേഷം വിഗ്രഹത്തുന്നു.അഭിഷേകത്തിനുശേഷം വിഗ്രഹം അലങ്കരിയ്ക്കുന്നു. മലർ നിവേദ്യമാണ് അടുത്ത ചടങ്ങ്. എഴുമണിയോടുകൂടി നിവേദ്യത്തിനു ശേഷം ഉഷപൂജ, ഇതിന് നട അടച്ചുപൂജയുണ്ട്. കടുംപായസമാണ് പ്രധാന നിവേദ്യം.ഒൻപതു മണിയോടുകൂടി നിവേദ്യത്തിനു ശേഷം ഉച്ചപൂജ. ഇതിന് നട അടച്ചുപൂജയുണ്ട്.പാൽപായസമാണ് പ്രധാന നിവേദ്യം.പത്തുമണിയോടെ നടയടയ്ക്കുന്നു. (ചൊവ്വാഴ്ച്ച ദിവസങ്ങളിലും ഷഷ്ഠി ദിവസങ്ങളിലും രാവിലെ നാലിന് നടതുറക്കുന്നതും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അടയ്ക്കുന്നതാണ്.)
വൈകീട്ട് അഞ്ച്മണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടക്കുന്നു. തുടർന്ന് രാത്രി ഏഴുമണിയോടെ അത്താഴപൂജ നടത്തുന്നു. ഇതിനും അടച്ചുപൂജയുണ്ട്. വെള്ള നിവേദ്യവും കടുംപായസവുമാണ് നിവേദ്യങ്ങൾ. ഏഴരയോടെ വീണ്ടും നടയടയ്ക്കുന്നു.

വഴിപാടുകൾ

ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനായി ചൊവ്വാഴ്ച ദിവസങ്ങളിൽ ഭക്തർ ഒറ്റനാരങ്ങമാല വഴിപാട് സമർപ്പണം നടത്തിവരുന്നു. ഉരിയരിപ്പായസം, ഇടിച്ചുപിഴിഞ്ഞുപായസം, പാൽപായസം, പഞ്ചാമൃതം, തുടങ്ങിയവ പ്രധാന വഴിപാടുകളാണ്. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്. എല്ലാ മാസവും വെളുത്തപക്ഷത്തിലെ ഷഷ്ഠി ദിവസങ്ങളിൽ ഷഷ്ഠിവ്രതവും, ചിങ്ങമാസത്തിലെ വിനായക ചതുർത്ഥിയ്ക്ക് തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി ഭട്ടതിരി വക മഹാഗണപതിഹോമവും, ശ്രീ ഗണേശസുബ്രഹ്മണ്യ സംഗീതാരാധനയും നടന്നുവരുന്നു.എല്ലാ ചൊവ്വാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഭക്തജനങ്ങളുടെ വഴിപാടായി മഹാപ്രസാദം ഊട്ട് നടത്തി വരുന്നു.

ആട്ടവിശേഷങ്ങൾ

മേടമാസത്തിലെ ഷഷ്ഠി ആറാട്ടായി വരത്തക്കവിധം ആറ് ദിവസമാണ് നീണ്ടൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തിരുവുത്സവം. തിരുവുത്സവത്തിന് ദേവപാർഷതവൃന്ദങ്ങളെ പ്രീതിപ്പെടുത്തുന്ന പൂജകൾക്കൊപ്പം ഭക്തിസാന്ദ്രമായ എഴുന്നള്ളിപ്പുകളും വിവിധ കലാപരിപാടികളും നടത്തി വരുന്നു. തിരുവുത്സവത്തിന് മുൻപ് എല്ലാ വർഷവും ക്ഷേത്രത്തിൽ മുറജപം നടത്താറുണ്ട്‌. തൈപ്പൂയം, സ്കന്ദഷഷ്ഠി, നവരാത്രി ആഘോഷങ്ങൾ, മണ്ഡലവൃതം, മകരവിളക്ക്‌-രഥഘോഷയാത്ര, രാമായണ മാസാചരണം, കളമെഴുത്തും പാട്ടും, നിറപുത്തരി മുതലായവ നടത്തി വരുന്നു. എല്ലാവർഷവും കുംഭ മാസത്തിലെ പൂരം നാളിൽ ( നീണ്ടൂർ പൂരം - വിളക്ക് എഴുന്നള്ളിപ്പ് ) നീണ്ടൂർ കുറ്റ്യാനികുളങ്ങര ഭഗവതി ക്ഷേത്രത്തിലേക്ക് ദേശനാഥനായ നീണ്ടൂർ സുബ്രഹ്മണ്യസ്വാമിയുടെ എഴുന്നള്ളത്ത് നടക്കാറുണ്ട്.

ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള വഴി

ഏറ്റുമാനൂരിൽ നിന്നും നീണ്ടൂർ റൂട്ടിൽ ആറ്‌ കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. മെയിൻ റോഡിൽ ക്ഷേത്രത്തിന്റെ കിഴക്കേനട ജംഗ്ഷനിൽ പേരോടുകൂടിയ ബോർഡ്‌ കാണാം. അവിടെനിന്നു 200 മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്താൻ 4.5 കിലോമീറ്ററും. കോട്ടയത്തുനിന്നും 17 കിലോമീറ്ററും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 80 കിലോമീറുമാണ് ഇവിടേയ്ക്കുള്ള ദൂരം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ