ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചേർത്തല താലൂക്കിൽ തുറവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തുറവൂർ മഹാക്ഷേത്രം




ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തുറവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തുറവൂർ മഹാക്ഷേത്രം. കിഴക്കു ദർശനമായി ദേശീയപാത-47 നു അഭിമുഖമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ രണ്ടു ഭാവങ്ങളിലുള്ള തുല്യപ്രാധാന്യത്തോടുകൂടിയുള്ള രണ്ട് പ്രതിഷ്ഠകൾ ഉണ്ടെന്നുള്ളത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. അവതാരം കൊണ്ട് സർവ്വവ്യാപിയും ഭക്തവൽസലനും ആണെന്ന തത്ത്വം തെളിയിച്ച നരസിംഹമൂർത്തിയെ വടക്കനപ്പൻ എന്നപേരിൽ വടക്കുവശത്തും സുദർശനമൂർത്തിയെ തെക്കനപ്പൻ എന്നപേരിൽ തെക്കുവശത്തും പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. മഹാവിഷ്ണുവിന്റെ പ്രധാനപ്പെട്ട രണ്ട് തിരുവവതാരങ്ങളും ഒരേ നാലമ്പലത്തിനകത്തുള്ള അപൂർവ്വമായ ഈ മഹാക്ഷേത്രം തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലാണ്.
ഇവിടത്തെ ദീപാവലി ഉത്സവം പ്രശസ്തമാണ്

    ഐതിഹ്യം

    വാരണാസിയിലെ നരസിംഹഘട്ടിൽ നിന്ന് പുഴവഴി നരസിംഹത്തെ ഇവിടെ കൊണ്ടുവന്ന് ഭൂതനിലത്ത് ഇറക്കിയെന്നും അവിടെനിന്ന് ഈ ക്ഷേത്രസ്ഥാനത്ത് വന്നെത്തിയ നരസിംഹമൂർത്തി ഇവിടെ ദുർഗയായി സങ്കല്പിക്കപ്പെട്ടിരുന്ന സ്ഥാനത്ത് കയറിയിരുന്നു എന്നും ഒരു പുരാവൃത്തം പറയുന്നു. മറ്റൊരു ഐതിഹ്യം അനുസരിച്ച് ചേരമാൻ പെരുമാൾ ക്ഷേത്രം നിർമിച്ച് പെരുമന ഇല്ലത്തിന് കൈമാറി. പിന്നീട് ഇത് കൈനിക്കര, നെടുമ്പുറം, തേവലപ്പൊഴി, പള്ളിക്കീഴിൽ, നാറാണത്ത് എന്നീ ഇല്ലക്കാരുടെ കൈവശമായി. പിന്നീട് കൊച്ചിതിരുവിതാംകൂർ രാജ്യങ്ങളുടെയും കൈവശമായി. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

    ക്ഷേത്ര രൂപകല്പന

    കേരളത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്നാണ് തുറവൂർ മഹാക്ഷേത്രം. എറണാകുളം - ആലപ്പുഴ റൂട്ടിൽ രണ്ട് സ്ഥലങ്ങൾക്കും ഒത്തനടുക്കായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം റോഡിൽനിന്ന് നോക്കിയാൽത്തന്നെ പൂർണ്ണമായി കാണാം. ക്ഷേത്രമതിൽക്കകത്തുകടന്നാൽ കിഴക്കുഭാഗത്ത് വലിയ ആനക്കൊട്ടിൽ കാണാൻ കഴിയും. കേരളത്തിലെ ഏറ്റവും വലിയ ആനക്കൊട്ടിലാണിത്. ആനക്കൊട്ടിലിന് പുറത്ത് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേന്തുന്ന രണ്ട് സ്വർണ്ണക്കൊടിമരങ്ങൾ ഇതിന് തൊട്ടുപുറകിലുണ്ട്. കേരളത്തിലെ ഏറ്റവും വലിയ കൊടിമരങ്ങളുടെ പട്ടികയിൽ ഇവയുണ്ട്.
    മറ്റുക്ഷേത്രങ്ങളിൽനിന്ന് തുറവൂരിന്റെ പ്രത്യേകത എന്തെന്നുവച്ചാൽ ഒരേ നാലമ്പലത്തിനകത്ത് തുല്യപ്രാധാന്യത്തോടെ രണ്ട് പ്രതിഷ്ഠകൾ കുടികൊള്ളുന്നു എന്നതാണ്. ഇവിടെ നാലമ്പലം രണ്ടായി ഭാഗിച്ചിരിയ്ക്കുന്നു. അതിൽ തെക്കുവശത്ത് സുദർശനമൂർത്തിയുടെയും വടക്കുവശത്ത് നരസിംഹമൂർത്തിയുടെയും ശ്രീകോവിലുകളാണ്. സുദർശനമൂർത്തിയുടെ പ്രതിഷ്ഠയ്ക്കാണ് പഴക്കം കൂടുതൽ. തെക്കുഭാഗത്തുള്ള രണ്ടുനില വട്ടശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് മഹാവിഷ്ണുവിന്റെ ഈ തിരുവായുധത്തിന്റെ പ്രതിഷ്ഠ. ഇവിടെ ശ്രീകോവിലിനകത്തെ മൂന്നാമത്തെ മുറിയാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിയ്ക്കുന്ന ഗർഭഗൃഹം. ആറടി ഉയരം വരുന്ന കൃഷ്ണശിലാനിർമ്മിതമായ ചതുർബാഹു വിഷ്ണുവിഗ്രഹത്തിലാണ് സുദർശനമൂർത്തിയുടെ ചൈതന്യം ആവാഹിച്ചിരിയ്ക്കുന്നത്. സുദർശനമൂർത്തിയുടെ പ്രതിഷ്ഠ ഭാരതത്തിൽത്തന്നെ അത്യപൂർവ്വമാണ്. കേരളത്തിൽ ഇവിടെക്കൂടാതെ തിരുവല്ല ക്ഷേത്രത്തിൽ മാത്രമാണ് സുദർശനമൂർത്തി പ്രധാനപ്രതിഷ്ഠയായ ഒരു ക്ഷേത്രമുള്ളത്. ശ്രീകോവിലിനുമുന്നിൽ വലിയൊരു നമസ്കാരമണ്ഡപമുണ്ട്. ഒറ്റക്കല്ലിൽ തീർത്ത പതിനാറുകാലുകളാണ് ഈ മണ്ഡപത്തിന്. പതിനാറുകൈകളുള്ള രൂപമായാണ് സുദർശനമൂർത്തിയെ സാധാരണ ചിത്രീകരിയ്ക്കാറുള്ളത് (ഇവിടെ നാലുകൈകളേയുള്ളൂ). ആ പതിനാറുകൈകളെ പ്രതിനിധികരിയ്ക്കുന്നതാണ് മണ്ഡപത്തിന്റെ പതിനാറുകാലുകൾ.
    നരസിംഹമൂർത്തിയുടെ പ്രതിഷ്ഠ ഏകദേശം ഏഴാം നൂറ്റാണ്ടിലുണ്ടായതാണ്. വടക്കുഭാഗത്തുള്ള രണ്ടുനില ചതുരശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് മഹാവിഷ്ണുവിന്റെ ഈ നാലാം തിരുവവതാരത്തിന്റെ പ്രതിഷ്ഠ. ഉഗ്രനരസിംഹമൂർത്തിസങ്കല്പമാണ് ഇവിടെയുള്ളത്. ഇവിടെ ശ്രീകോവിലിനകത്തെ രണ്ടാമത്തെ മുറിയാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിയ്ക്കുന്ന ഗർഭഗൃഹം. ആറടി ഉയരം വരുന്ന അഞ്ജനശിലാനിർമ്മിതമായ ചതുർബാഹു വിഷ്ണുവിഗ്രഹത്തിലാണ് നരസിംഹമൂർത്തിയുടെ ചൈതന്യം ആവാഹിച്ചിരിയ്ക്കുന്നത്.ശങ്കരാചാര്യരുടെ ശിഷ്യനായിരുന്ന പദ്മപാദർ കാശിയിൽ പൂജിച്ചിരുന്ന വിഗ്രഹമാണത്രേ ഇത്. പിന്നീട് ശങ്കരാചാര്യരുടെ ഒരു പിന്മുറക്കാരൻ കേരളത്തിലെത്തിച്ച് ഇന്നത്തെ സ്ഥാനത്ത് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ഈ ശ്രീകോവിലിനുമുമ്പിലും വലിയൊരു നമസ്കാരമണ്ഡപമുണ്ട്. എന്നാൽ ഇതിന് എട്ടുകാലുകളേയൂള്ളൂ.
    രണ്ട് ശ്രീകോവിലുകളും ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. സുദർശനമൂർത്തിയുടെ ശ്രീകോവിലിനുചുറ്റുമുള്ള ദാരുശില്പങ്ങളിൽ ഗണപതിയെ പാലൂട്ടുന്ന പാർവ്വതിനന്തിയുടെ പുറത്തുള്ള ശിവൻ തുടങ്ങിയ അപൂർവ്വരൂപങ്ങൾ ഉൾപ്പെടുന്നു. കൂടാതെ ദേവതകളുടെ ചെറുരൂപങ്ങളെ കാണിയ്ക്കുന്ന ചുവർച്ചിത്രങ്ങളുമുണ്ട്. നരസിംഹമൂർത്തിയുടെ ശ്രീകോവിലിനുചുറ്റും കൃത്യമായ ദൂരം പാലിച്ച് ഒരുപാട് ആനകളുടെ രൂപങ്ങൾ കൊത്തിവച്ചിരിയ്ക്കുന്നു. ഇവയിൽ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം തുമ്പിക്കൈ ഉയർത്തിപ്പിടിച്ചിരിയ്ക്കുന്നു. കൂടാതെ അനന്തശായിയായ മഹാവിഷ്ണു, നടരാജമൂർത്തി, ഉഗ്രനരസിംഹമൂർത്തി, ശ്രീകൃഷ്ണൻ തുടങ്ങിയവരുടെ ചുവർച്ചിത്രങ്ങളുമുണ്ട്. രണ്ട് ശ്രീകോവിലുകളിലും നിവേദ്യത്തിന് ഒരേ തിടപ്പള്ളിയാണ്. അത് സുദർശനമൂർത്തിയുടെ ശ്രീകോവിലിന് തെക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. കൂടാതെ അഭിഷേകത്തിനും നിവേദ്യത്തിനുമുപയോഗിയ്ക്കുന്ന കിണറും ഒന്നുതന്നെ. അത് സുദർശനമൂർത്തിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു
    കിഴക്കുഭാഗത്ത് ക്ഷേത്രത്തിനും റോഡിനും ഇടയ്ക്ക് വലുതും മനോഹരവുമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ഉഗ്രമൂർത്തികളായ നരസിംഹമൂർത്തിയുടെയും സുദർശനമൂർത്തിയുടെയും രൗദ്രഭാവം കുറയ്ക്കുന്നതിനാണത്രേ നടയ്ക്കുമുന്നിൽ കുളം. ഈ കുളത്തിലേതുപോലെ തെളിനീർ സമീപപ്രദേശങ്ങളിലൊന്നുമില്ല. ശാന്തിക്കാരും ഭക്തരും ക്ഷേത്രദർശനത്തിനുമുമ്പ് കുളിയ്ക്കുന്നതും ഉത്സവത്തിന്റെ അവസാനം ആറാട്ട് നടത്തുന്നതും ഈ കുളത്തിലാണ്. കൂടാതെ ഈ കുളത്തിലെ ജലവും അഭിഷേകത്തിനെടുക്കാറുണ്ട്. നിർഭാഗ്യവശാൽ കുറച്ചുകാലം മുമ്പ് ഈ കുളം പായൽ നിറഞ്ഞ് വൃത്തികേടായ നിലയിൽ കണ്ടിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായസഹകരണങ്ങളോടെ കുളം വൃത്തിയാക്കി, ഭക്തജനങ്ങൾക്ക് തുറന്നുകൊടുത്തു.
    ക്ഷേത്രത്തിൽ ഉപദേവതകളായി നാലമ്പലത്തിനകത്ത് കന്നിമൂലയിൽ ഗണപതിയും പുറത്ത് അയ്യപ്പനുംനാഗദൈവങ്ങളും ദുർഗ്ഗയും ബ്രഹ്മരക്ഷസ്സും യക്ഷിയും കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. ഇവരെല്ലാം കിഴക്കോട്ട് ദർശനമായാണ് കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നത്.

    നിത്യ അന്നദാനം

    ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും 2010 നവംബർ 17ന മുതൽ അന്നദാനം പ്രസാദമായി നൽകുന്നു. തുറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഴുവൻ രോഗികൾക്കും നിത്യ അന്നദാനം നൽകിയതിനു ശേഷമാണ് പ്രസാദമൂട്ട് നടത്തുന്നത്. വ്യാഴം, ഞായർ ദിവസങ്ങളിൽ 1000 പേർക്കും അല്ലാത്ത ദിവസങ്ങളിൽ ഏകദേശം 500 പേർക്കും അന്നദാനം നടക്കുന്നു. ആണ്ടുപിറപ്പായ ചിങ്ങമാസം ഒന്നാം തീയതി രാവിലെ മുതൽ മലർ, കദളിപ്പഴം പ്രസാദവും പന്തീരടി പൂജക്ക് ശേഷം പാല്പായസവും ഊട്ടിനുമുന്നോടിയായി നൽകുന്നു.

    ഭക്തജനസമിതി

    തുറവൂർ മഹാക്ഷേത്ര ഭക്തജനസമിതി എന്ന ഭക്തജനങ്ങളുടെ സമിതിയാണ് നിത്യ അന്നദാനത്തിനെ ചുമതല വഹിക്കുന്നത്. ഇപ്പോൾ ഒരു വൃദ്ധസദനത്തിന്റെ പണിപുരയിലാണ്.

    പ്രത്യേകം ഒരു രൂപവും കൊത്തിയിട്ടില്ലാത്ത് ഒരു ശിലാഘണ്ഡമാണ് ദുർഗ്ഗാപ്രതിഷ്ഠ. വാരണാസിയിൽ നരസിംഹഘാട്ടിൽ നിന്നും കൊണ്ടുവന്ന നരസിംഹമൂർത്തി ഇന്ന് ദുർഗ്ഗയായി ആരാധിക്കുന്ന് ഈ സ്ഥലത്ത് ഇരിപ്പുറപ്പിച്ചു എന്ന് ഐതിഹ്യം.

    പൂജാവിധികളും, വിശേഷങ്ങളും

    പുറപ്പെടാ ശാന്തി

    ക്ഷേത്രം - വിശാല വീക്ഷണം
    പുറപ്പെടാശാന്തി സമ്പ്രദായം നിലവിലുള്ള കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് തുറവൂർ മഹാക്ഷേത്രം. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ആചാരങ്ങളാണ് ഇവിടുള്ളത്. ഒരുവർഷം കഠിനവ്രതത്തോടെ നരസിംഹമൂർത്തിയെയും മഹാസുദർശന മൂർത്തിയെയും പൂജിച്ചാരാധിക്കുന്ന മുഖ്യപുരോഹിതനായ മേൽശാന്തി ഇക്കാലയളവിൽ തീവ്രനൈഷ്ഠിക ബ്രഹ്മചര്യത്തോടെ പുറപ്പെടാശാന്തിയനുഷ്ഠിക്കുന്ന സമ്പ്രദായമാണ് ഇവിടെ നിലവിലുള്ളത്. ഒരു മേടവിഷു മുതൽ അടുത്ത മേടവിഷു വരെയാണ് കാലാവധി. തരണനല്ലൂർ ആയിരുന്നു ഇവിടുത്തെ തന്ത്രി എന്നും ക്ഷേത്രപ്രവേശനവിളംബരത്തെ തുടർന്ന് അവർ ഒഴിഞ്ഞപ്പോൾ പുതുമന ദാമോദരൻ നമ്പൂതിരി തന്ത്രം ഏറ്റെടുത്തു എന്നും കാണുന്നു. ദാമോദരൻ നമ്പൂതിരിയുടെ മരണശേഷം അദ്ദേഹത്തിന്റെ പിന്മുറക്കാർ താന്ത്രികവൃത്തി ഏറ്റെടുത്തിരിയ്ക്കുന്നു.

    നിത്യപൂജകൾ

    നിത്യേന അഞ്ചു പൂജകൾ. കൂടാതെ മൂന്ന് ശീവേലികളും. പുലർച്ചെ മൂന്നുമണിയ്ക്ക് നിയമവെടിയോടുകൂടി പള്ളിയുണർത്തൽ. പിന്നീട് നാലുമണിയ്ക്ക് നട തുറക്കുന്നു. നിർമ്മാല്യ ദർശനവും അഭിഷേകവും കഴിഞ്ഞാൽ ഉഷഃപൂജ തുടങ്ങും. പിന്നീട് എതിരേറ്റുപൂജയും ശീവേലിയും. ഇവിടെ രണ്ടുസമയത്താണ് പന്തീരടിപൂജ. ആദ്യം തെക്കേടത്താണ് (സുദർശനമൂർത്തിയുടെ നട) നടത്തുക. പിന്നീട് വടക്കേടത്തും (നരസിംഹമൂർത്തിയുടെ നട) നടത്തും. 11 മണിയോടെ ഉച്ചപ്പൂജ തുടങ്ങും. അതുകഴിഞ്ഞാൽ ഉച്ചശീവലി. 12 മണിയ്ക്ക് നടയടയ്ക്കും.
    വൈകീട്ട് അഞ്ചുമണിയ്ക്ക് നട വീണ്ടും തുഠക്കുന്നു. സൂര്യാസ്തമയസമയത്ത് ദീപാരാധന നടത്തുന്നു. പിന്നീട് അത്താഴപ്പൂജയും ശീവേലിയും കഴിഞ്ഞ് രാത്രി 8 മണിയോടെ നടയടയ്ക്കുന്നു.

    ഉത്സവങ്ങൾ

    തുലാമാസത്തിൽ മകയിരം കൊടികയറി ചിത്തിര ആറാട്ടായി 10 ദിവസമാണ് ഇവിടത്തെ ഉത്സവം. ദീപാവലിദിവസം ഇതിനിടയിൽ വരുന്നു. അന്നാണ് വലിയവിളക്ക്. ഉത്സവത്തിന്റെ ഭാഗമായി നരസിംഹവിഗ്രഹം കണ്ടെത്തിയ സ്ഥലം വരെ എഴുന്നള്ളിപ്പുണ്ട്. കലാപരിപാടികളും ചെണ്ടമേളവും തായമ്പകയുംപഞ്ചവാദ്യവും വെടിക്കെട്ടുമെല്ലാം ഉത്സവത്തിന് മാറ്റുകൂട്ടുന്നു. കൂടാതെ വിഷുതിരുവോണംഏകാദശിദ്വാദശിമണ്ഡലകാലംവ്യാഴാഴ്ചകൾഅഷ്ടമിരോഹിണിമകരവിളക്ക് തുടങ്ങിയവയും ക്ഷേത്രത്തിൽ ആചരിച്ചുവരുന്നു.

    ക്ഷേത്രത്തിൽ എത്തിച്ചേരാൻ

    ദേശീയപാത എറണാകുളം–ആലപ്പുഴ റൂട്ടിൽ തുറവൂർ ജംൿഷനിൽത്തന്നെയാണ് ക്ഷേത്രം. റോഡിൽനിന്നു നോക്കിയാൽ നൃസിംഹമൂർത്തിയുടെയും മഹാസുദർശന മൂർത്തിയുടെയും ഇരു നടകൾക്ക് മുൻപിൽ വിശാലമായ തീർത്ഥകുളത്തോടുകൂടിയ ക്ഷേത്രം മുഴുവൻ കാണാൻ കഴിയും. എറണാകുളത്തുനിന്നും ആലപ്പുഴയിൽനിന്നും മധ്യയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം 35 കീലോമീറ്റർ ദൂരമാണ് ഇരു സ്ഥലങ്ങളിലേക്കും.

    വഴിപാടുകൾ

    വെടി വഴിപാടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. അതിൽത്തന്നെ വലിയവെടിയും ചെറിയവെടിയുമുണ്ട്. വഴിപാട് നടത്തുന്നയാളുടെ പേരും നക്ഷത്രവും വെടികളുടെ എണ്ണവും വിളിച്ചുപറഞ്ഞാണ് വഴിപാട് നടത്തുന്നത്. കോൺവെടി, ചുറ്റുവെടി എന്നിവ പ്രധാനമാണ്. സാധാരണഗതിയിൽ ദേവീക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും നടന്നുവരുന്ന വെടി വഴിപാട് നടത്തുന്ന അപൂർവ്വം വൈഷ്ണവക്ഷേത്രങ്ങളിലൊന്നാണിത്. കൂടാതെ പാനകം (ശർക്കരവെള്ളം), പാൽപായസം, സുദർശനഹോമം തുടങ്ങിയ വഴിപാടുകളുമുണ്ട്.

    ചിത്രശാല

    അഭിപ്രായങ്ങള്‍

    ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

    ഹൈന്ദവ പ്രശ്നോത്തരി

    ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

    രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

    രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

    ഭഗവത്ഗീത പ്രശ്നോത്തരി -1-50

    ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ