ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പാലിയം ശാസനം മലയാളത്തിലുള്ള ഏറ്റവും പുരാതന ലിഖിതം



പാലിയം ശാസനം 
(ശ്രീമൂലവാസം ചേപ്പേടുകൾ_AD 898):
ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ വേണാട് ഭരിച്ചിരുന്ന വിക്രമാദിത്യ വരഗുണന്‍ എന്ന ആയ് രാജാവ് ശ്രീമൂലവാസം (തിരുമൂലപാദം) ബുദ്ധവിഹാരത്തിലെ ഭട്ടാരകര്‍ക്ക് ഭൂമി ദാനം ചെയ്യുന്നതായി പരാമര്‍ശിക്കുന്നതാണ് ഈ രേഖ. കേരളത്തില്‍നിന്നു കണ്ടുകിട്ടിയവയില്‍ ബുദ്ധമതവുമായി പ്രത്യക്ഷബന്ധമുള്ള ഏക ശാസനമാണിത്. കൊച്ചിരാജ്യത്തെ നാടുവാഴിയായിരുന്ന പാലിയത്തച്ഛന്റെ കൊട്ടാരത്തില്‍നിന്നുമാണ് ഇത് കണ്ടെടുത്തത്.
ശ്രീമൂലവാസത്തിന്റെ സ്ഥാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് കൃത്യതയില്ല. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ അഭിപ്രായത്തില്‍ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് കടല്‍ത്തീരത്തായാണ് ശ്രീമൂലവാസം നിലനിന്നിരുന്നത്. സമീപ പ്രദേശങ്ങളായ മാവേലിക്കര, ഭരണിക്കാവ്, കരുമാടി തുടങ്ങിയിടങ്ങളില്‍നിന്നും കണ്ടുകിട്ടിയിട്ടുള്ള ബുദ്ധവിഗ്രഹങ്ങള്‍ ഇതിന്റെ സൂചനയാവാം.
പതിനൊന്നാം ശതകത്തില്‍ കോലത്തുനാട് ഭരിച്ചിരുന്ന വിക്രമരാമന്‍ കടലാക്രമണത്തില്‍ നഷ്ടമായിക്കൊണ്ടിരുന്ന ശ്രീമൂലവാസത്തെ കല്ലുകള്‍ അടുക്കി സംരക്ഷിച്ചതായി സംസ്കൃത കാവ്യമായ അതുലന്റെ മൂഷികവംശത്തില്‍ പറയുന്നു. പതിനൊന്നാം ശതകത്തിന്റെ അന്ത്യത്തില്‍ വളഭന്‍ എന്ന കോലത്തിരി രാജാവ് ചേര-ചോളയുദ്ധത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ശ്രീമൂലവാസം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി "സുഗതനെ" വന്ദിച്ച് അനുഗ്രഹം സ്വീകരിച്ചതായും മൂഷികവംശം പറയുന്നു.
അഫ്ഘാനിസ്ഥാനിലെ ഇന്നത്തെ കാണ്ടഹാര്‍ പ്രദേശത്തുനിന്ന് "ദക്ഷിണാപദേ ശ്രീമൂലവാസ ലോകനാഥ" എന്ന ലിഖിതമുള്ള ഒരു ബുദ്ധപ്രതിമ കണ്ടുകിട്ടിയതായി എം. ഫൗച്ചര്‍ എന്ന പുരാവസ്തുഗവേഷകൻ രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശികളായ തീര്‍ഥാടകരും ശ്രീമൂലവാസം സന്ദര്‍ശിച്ചിരുന്നു എന്നിതില്‍നിന്നു മനസ്സിലാക്കാം. താന്ത്രിക ബുദ്ധമത ഗ്രന്ഥമായ 'ആര്യ മഞ്ജുശ്രീ മൂലകല്പ'ത്തില്‍ ശ്രീമൂല ഗോഷ വിഹാരം എന്നു പരാമര്‍ശിക്കുന്നുണ്ട്.
ശാസനത്തിന്റെ കുറെഭാഗം വട്ടെഴുത്തുലിപിയില്‍ തമിഴിലും ബാക്കി നാഗിരിലിപിയില്‍ സംസ്കൃതത്തിലുമാണ്. തമിഴ്ഭാഗത്ത് ഭൂദാനത്തെ കുറിച്ചുള്ള വിവരണവും സംസ്കൃതഭാഗത്ത് ശൗദ്ധോദനി (ബുദ്ധന്‍), ധര്‍മം, സംഘം എന്നിവയ്ക്കുള്ള മംഗളസ്തുതികളും ദാനകാലത്തെ കുറിച്ചുള്ള സൂചനയും അടങ്ങിയിരിക്കുന്നു.മകരം സൗരമാസത്തില്‍ പൂയം ഞാറ്റുവേലയില്‍ മകയിരം നാളില്‍ വ്യാഴാഴ്ച ദിവസമാണ് ദാനം നല്‍കപ്പെട്ടത്. ഈ ജ്യോതിശാസ്ത്ര സൂചകങ്ങള്‍ ഒത്തു വരുന്നത് എഡി 898 ഡിസംബര്‍ 8 നാണെന്ന് എം ജി എസ് നാരായണന്‍ കണക്കാക്കുന്നു.
കരുനന്തടക്കന്റെ തൊട്ടു പിഗാമി ആയിരുന്നു വിക്രമാദിത്യ വരഗുണൻ. കരുനന്തടക്കനും പിൻ ഗാമി വരഗുണനും "ശ്രീവല്ലഭ" ബിരുദം സ്വീകരിച്ച് പാണ്ട്യ മേൽക്കോയ്മ അംഗീകരിച്ചിരുന്നു. വിക്രമാദിത്യ വരഗുണന്റെ ബിരുദങ്ങളിൽ ഒന്ന് ‘വിഴിഞ്ഞ ഭർത്താവ്’ എന്നായിരുന്നു. വിഴിഞ്ഞത്തിന്റെ രക്ഷകൻ എന്ന അർഥത്തിലാണ് ഈ പ്രയോഗം. പാണ്ഡ്യ രാജാക്കന്മാര്‍ വിഴിഞ്ഞം നേരിട്ടു ഭരിക്കാന്‍ തങ്ങളുടെ സാമന്തരായി ആയ് രാജാക്കന്മാരെ ഏല്‍പിച്ചിരുന്നു. ചിതറാല്‍ ജൈനക്ഷേത്ര-തിരുനന്ദിക്കര ഗുഹാക്ഷേത്ര ലിഖിതങ്ങളിലും വിക്രമാദിത്യ വരഗുണന്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...