കര്‍ണാടകയിലെ പട്ടടക്കല് എന്ന ഗ്രാമത്തിലെ ചാലൂക്യ കാലഘട്ടത്തിലെ ക്ഷേത്രങ്ങളിലെയ്ക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ ആണിത്. UNESCO ലോക പൈതൃക കേന്ദ്രമാണ് പട്ടടക്കല്. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം നിന്ന് കൊണ്ട് അക്കാലത്ത് നടന്ന സംഭവങ്ങളും, അല്പം ചരിത്രവും, ഭാവനയും എല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു വിവരണം. ചരിത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്, അതെ സമയം ചില നഷ്ടപ്പെട്ട കണ്ണികള്‍ ഭാവനയില്‍ കാണാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. ഒരു കഥ പോലെ വായിക്കുമല്ലോ! നീളക്കൂടുതല്‍ ഉണ്ട്, ക്ഷമിക്കുക. സ്ഥലങ്ങളുടെ പുരാതന പേരുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്, പുതിയ പേരുകള്‍ ബ്രാക്കെറ്റില് ഉണ്ട്. 1. തോല്‍വിയും തിരിച്ചടിയും AD 642 – 655 ദക്ഷിണപദത്തിലെ(ഡെക്കാന്‍) പ്രമുഖ രാഷ്ട്രീയ ശക്തിയായിരുന്ന ചാലൂക്യര്‍ക്ക് വന്‍ തിരിച്ചടിയേറ്റ വര്‍ഷമായിരുന്നു AD 642. കിഴക്ക് കാഞ്ചീപുരത്തു നിന്ന് പടനയിച്ചെത്തിയ പല്ലവന്മാര് മഹാനായ ചാലൂക്യ രാജാവ് പുലകേശി രണ്ടാമനെ യുദ്ധത്തില്‍ വധിച്ച്, ചാലൂക്യ തലസ്ഥാനമായ വാതാപി(ബദാമി) കീഴടക്കി. ചാലൂക്യരുടെ ആജന്മ ശത്രുക്കളായിരുന്നു പല്ലവര്‍. “പ്രകൃതി അമിത്രം”(Arch...
അറിവ് നേടുക .... ഓരോ നിമിഷത്തേയും അറിവ് നിന്നിൽ നിറക്കാനുള്ള മാധ്യമമാക്കുക.... നീ നേടിയ അറിവ് ഉപകരിക്കുമോ എന്ന ആശങ്കവേണ്ട ..... നീ നേടുന്ന ഓരോ അറിവിനും.... അറിവ് നേടലിലൂടെ... നീ ധന്യമാക്കുന്ന... ഓരോ നിമിഷത്തിനും.... അളവറ്റ പ്രതിഫലം നിന്നെ കാത്തിരിക്കുന്നു.... എന്ന വിശ്വാസമാണ് നിന്നെ നയിക്കേണ്ടത് . . "അറിവ് അമൂല്യമായ സമ്പത്താണ്"