കള്ളിയങ്കാട് നീലിയെ കടമറ്റത്ത് കത്തനാർ കുടിയിരുത്തിയ ക്ഷേത്രം''
കടമറ്റത്ത് കത്തനാരുടെ കഥകളിലും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും പരാമര്‍ശിക്കുന്ന പനയന്നാര്‍ക്കാവിലെ യക്ഷി എന്ന പേര് കേള്‍ക്കാത്തവര്‍ കുറവാണ്. അത്രയധികം പ്രശസ്തിയാര്‍ജിച്ചതാണ് പനയന്നാര്‍ക്കാവിലെ യക്ഷിയുടെ കഥ. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്തവും ശക്തവുമായ ക്ഷേത്രമാണ് പത്തനംതിട്ട പരുമല പനയന്നാര്‍ കാവ് ക്ഷേത്രം.
കേരളത്തിലെ പ്രശസ്തമായ മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് പരുമല പനയന്നാര്‍ കാവ് ക്ഷേത്രം. മലപ്പുറം അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രം,തൃശൂര്‍ കൊടുങ്ങല്ലൂരിലെ കുരുംബഭഗവതി ക്ഷേത്രം എന്നിവയാണ് മറ്റുരമ്ട് ക്ഷേത്രങ്ങള്‍.
ഈ ക്ഷേത്രം പരശുപരാമന്‍ പണിത ശിവക്ഷേത്രങ്ങളിലൊന്നാണ് എന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും ഭദ്രകാളിയാണ് പ്രധാനപ്രതിഷ്ഠ.
ഈ ക്ഷേത്രം പരശുപരാമന്‍ പണിത ശിവക്ഷേത്രങ്ങളിലൊന്നാണ് എന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും ഭദ്രകാളിയാണ് പ്രധാനപ്രതിഷ്ഠ.
ഐതിഹ്യമാലയില്‍ പറയുന്നതനുസരിച്ച് കള്ളിയങ്കാട്ട് നീലിയെ പ്രശസ്തത മാന്ത്രികനാ കടമറ്റത്ത് കത്തനാര്‍ കുടിയിരുത്തിയത് ഇവിടെ എന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരത്തു നിന്നും പത്മനാഭപുരത്തേക്ക് പോകുന്ന വഴിയില്‍ വന്നൂകൂടി ആളുകളെ വശീകരിച്ച് കാട്ടില്‍ കൊണ്ടുപോയി ഭക്ഷിച്ചിരുന്ന ഒരു യക്ഷിയുണ്ടായിരുന്നു. പലരും ഈ യക്ഷിയെ ഒഴിപ്പിക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഒടുക്കം കടമറ്റത്തു കത്തനാര്‍ അവളെ ഇരുമ്പാണിയില്‍ തളക്കുകയുംകുറേനാളത്തെ അലച്ചിലിനു ശേഷം അവളെ പനയന്നാര്‍ക്കാവില്‍ കുടിയിരുത്തുകയും ചെയ്തു.
പണ്ട് കാലത്തെ കടപ്ര ദേശത്ത് ശ്രായിക്കൂര്‍ എന്നൊരു കോവിലകം ഉണ്ടായിരുന്നുവത്രെ. ഒരികത്കല്‍ അവിടുത്തെ തമ്പുരാന്‍ പനയൂരില്‍ പോയി ഭഗവതി സേവ നടത്തുകയും ദേവിയോട് കുടുംബപരദേവതയായി കുടിയിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കബടംവന്ന വേിയെ അദ്ദേഹം പിന്നീട് പരുമല ശിവക്ഷേത്രത്തിനരികെ പ്രതിഷ്ഠിക്കുകയുണ്ടായി.
ദാരിക വധത്തിനുശേഷം കോപത്താല്‍ ജ്വലിച്ചു നില്‍ക്കുന്ന ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഏറെ ശക്തയായ ദേവിയുടെ സമീപത്തുകൂടി പോകാന്‍ പോലും ആളുകള്‍ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവത്രെ. പിന്നീട് അവിടുത്തെ കിഴക്കേനട എന്നന്നേക്കുമായി അടയ്ക്കുകയും ചെയ്തത്രെ.
അഘോരമൂര്‍ത്തിയായ ഇവിടുത്ത ശിവന് പടിഞ്ഞാറോട്ടാണ് ദര്‍ശനം. പടിഞ്ഞാറു വശത്തുകൂടിയാണ് പമ്പാനദി ഒഴുകുന്നത്. ശിവക്ഷേത്രനിര്‍മ്മാണത്തിനു ശേഷമാണത്രെ ഭദ്രകാളിയെ ഇവിടെ കുടിയിരുത്തിയതെന്നാണ് പറയപ്പെടുന്നത്.
ഇവിടുത്ത കിഴക്ക് ദര്‍ശനമായുള്ള രുധിരമഹാകാളിയുടെ പ്രതിഷ്ഠ ഭക്തര്‍ക്ക് ദര്‍ശന യോഗ്യമല്ല. അതിനാല്‍ വര്‍ഷങ്ങളായി ഇവിടുത്തെ കിഴക്കേനട അടച്ചിട്ടിരിക്കുകയാണ്. വടക്കു ദര്‍ശനമായുള്ള ചാമുണ്ഡേശ്വരിയെ ഭക്തര്‍ക്ക് ദര്‍ശിക്കാന്‍ സാധിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ