ആയിലാർ കാവ്
ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന നിഗൂഡ പൂജകളുടെ സങ്കേതമാണ് ആയിലാർ കാവ് . ഒരു വർഷത്തിൽ രണ്ടു പ്രാവശ്യം മാത്രമേ ആയിലാർ കാവിൽ മനുഷ്യർക്ക് പ്രവേശനം പാടുള്ളൂ. വൈശഖമഹൊൽസവതിന്റെ മുന്നോടിയായി നടക്കുന്ന പ്രക്കുഴം എന്ന ചടങ്ങിനോട് ബന്ധപ്പെട്ട് മേടമാസത്തിലെ വിശാഖം നാളിൽ രാത്രിയിലാണ് ആദ്യത്തെ പൂജ. രണ്ടാമത് നീരെഴുനള്ളത് രാത്രിയിലും. കൊട്ടിയൂർ ക്ഷേത്രത്തിലെ അത്ഭുതം ജനിപ്പിക്കുന്ന ഒരു ചടങ്ങാണ് പ്രകൂഴ ദിവസം രാത്രി ആയിലാർ കാവിൽ നടക്കുന്ന നിഗൂഡ പൂജ. ഗോത്രാചാര രീതിയുടെ ഒരു നിഴൽ ചടങ്ങാണ് ആയില്യാർ കാവിലെ പൂജ. പടിഞ്ഞിറ്റ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് പൂജകൾ നടക്കുന്നത്. ആയില്യാർ ക്കാവിലെ നിവേദ്യമാണ് അപ്പട (അരി മഞ്ഞൾ എന്നിവ പൊടിച്ചു കനലിൽ ചുട്ടെടുക്കുന്ന ഒരു അപ്പം) യാഗോത്സവത്തിലെ മുഴുവൻ ചടങ്ങുകളും നടത്തുന്നത് ജന്മസ്ഥാനികരാണ്. ഇത്തരത്തിൽ സ്ഥാനത്തു വരുന്നവർക്ക് ജന്മോപദേശം ലഭിക്കാണമെന്നാണ് നിശ്ചയം. സ്ഥാനികൻ ആസന്ന മരണ സമയത്ത് തന്റെ അനന്തരാവകാശിക്ക് യാഗോത്സവത്തിനു അനുഷ്ടിക്കേണ്ട കാര്യങ്ങൾ ഉപദേശിച്ചു കൊടുക്കും. അപ്പടക്ക് കയിപുരുചി അനുഭവപ്പെടുനവർ അടുത്ത വർഷത്തെ ഉത്സവത്തിന് മുൻപ് മരണമടയുമെന്നാണ് വിശ്വാസം . രഹസ്യമായുള്ള ചടങ്ങുകൾ അനന്തരാവകാശികൾക്ക് കൈമാറാനുള്ള സമയമായി എന്നത്തിന്റെ സൂചനയാണിത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ