ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രചോദന കഥകൾ ഭാഗം1== പരദൂഷണം പറയരുത്



പ്രചോദന കഥകൾ ഭാഗം


പരദൂഷണം പറയരുത്
പറയി പെറ്റ പന്തിരുകുലത്തിലെ പാക്കനാരും ഭാര്യയും കൂടി ഒരിക്കല്‍ കാട്ടില്‍ വിറകിന് ചുള്ളി ഒടിച്ചുകൊണ്ട് നില്ക്കുമ്പോള്‍ ഒരു ബ്രാഹ്മണന്‍ ആ വഴി വന്നു; തീണ്ടലും തൊടീലും ഉള്ള അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ പറയന്‍ ആയ പാക്കനാരു ബ്രാഹ്മണന് വഴി ഒഴിഞ്ഞു കൊടുക്കണമായിരുന്നു. പാക്കനാര്‍ വഴി മാറി നിന്നിട്ട് ഭാര്യയോടും അങ്ങനെ ചെയ്യാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍, “മകളെ ഭാര്യ ആക്കി വച്ചിരിക്കുന്ന ഈ ബ്രാഹ്മണന് ഞാന്‍ എന്തിനു വഴി മാറി കൊടുക്കണം” എന്ന് ചോദിച്ചു. പാക്കനാര്‍ :” ആ ഒരു അട്ട നിനക്കും ആയി” എന്ന് മറുപടി പറഞ്ഞു.അതെപ്പറ്റി അറിയാന്‍ പാക്കനാരുടെ ഭാര്യയ്ക്ക് ജിജ്ഞാസ ഉണ്ടായി.
പാക്കനാര്‍ പറഞ്ഞു തുടങ്ങി:” ഈ ബ്രാഹ്മണന്‍ പണ്ട് ഒരു ദിവസം ഇല്ലത്ത് വച്ച് മകന്റെ ഉപനയനം നടത്തി; അതോടു അനുബന്ധിച്ച് ഗംഭീര സദ്യയും ഒരുക്കി. അരി വലിയ ചെമ്പില്‍ വെന്തുകൊണ്ടിരിക്കുമ്പോള്‍, ചൂടേറ്റു മുകളിലെ ഓലയില്‍ നിന്ന് ഒരു അട്ട ചെമ്പില്‍ വീണു. വെന്തു വാര്‍ക്കുമ്പോള്‍ ആണ് ദേഹണ്ഡക്കാര്‍ ചത്ത അട്ടയെ കണ്ടത്. ഉടനെ അവര്‍ നമ്പൂരിയെ സമീപിച്ച് എന്ത് ചെയ്യണം എന്ന് ചോദിച്ചു. അദ്ദേഹം ആ ചോറ് വാല്യക്കാര്‍ക്ക് കൊടുക്കാന്‍ നിര്‍ദേശിച്ചു. അങ്ങനെ വാല്യക്കാര്‍ അട്ട വീണ ചോറ് കഴിച്ചു.
കര്‍മ ഫലം അനുഭവിക്കാതെ തരം ഉണ്ടോ? ബ്രാഹ്മണന്‍ മരിച്ചു പരലോകത്ത് ചെല്ലുമ്പോള്‍ തീറ്റാന്‍ ഒരു കുന്ന് അട്ടയെ അവിടെ തയ്യാറാക്കി.
ഈ ബ്രാഹ്മണന്‍ എന്നും കിടക്കുമ്പോള്‍ “ഓം ചിത്ര ഗുപ്തായ നമ:” എന്ന് ജപിക്കുക പതിവുണ്ട്.അതിനാല്‍ യമന്റെ മന്ത്രി ആയ ചിത്ര ഗുപ്തന് ബ്രാഹ്മണനോട് അലിവു തോന്നി. ചിത്ര ഗുപ്തന്‍ ഒരു രാത്രിയില്‍ സ്വപ്നത്തില്‍ വന്നു ബ്രാഹ്മണനു പരലോകത്ത് അട്ട തിന്നേണ്ട ദു:സ്ഥിതി ഉണ്ടെന്ന് അറിയിച്ചു.ബ്രാഹ്മണന്‍ പശ്ചാത്തപിച്ചു.മാപ്പ് ചോദിച്ചു. അപ്പോള്‍ ചിത്രഗുപ്തന്‍ ഒരു ഉപായം പറഞ്ഞു കൊടുത്തു.നാളെ മുതല്‍ അങ്ങയുടെ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ പ്രായം ആയ മൂത്ത മകളോട് പറയുക.
അങ്ങനെ പിറ്റേന്ന് മുതല്‍ ബ്രാഹ്മണന് കുളിക്കാന്‍ എണ്ണ കൊടുക്കുക, മുണ്ട്എടുത്തു കൊടുക്കുക, ഭക്ഷണം കൊടുക്കുക, മുറുക്കാന്‍ കൊടുക്കുക, കാല് തിരുമ്മി കൊടുക്കുക എല്ലാം മകള്‍ ചെയ്തുതുടങ്ങി. വാല്യക്കാര്‍ മുഖേന ഈ വിവരം വെളിയില്‍ അറിഞ്ഞു. നാട്ടുകാര്‍ നമ്പൂതിരി മകളെ ഭാര്യ ആക്കി വച്ചിരിക്കുന്നു എന്ന് അപഖ്യാതി പറഞ്ഞു നടന്നു. ഇതു നാട്ടിലൊക്കെ പാട്ടായി.
നിരപരാധി ആയ ബ്രാഹ്മണനെ പറ്റി അപവാദം പറയുന്നവര്‍ക്കായി പരലോകത്തെ അട്ടകളെ വീതം വച്ചു. അവസാനം ഒരു അട്ട ശേഷിച്ചു. അതാണ് പാക്കനാര്‍ “ആ ഒരു അട്ട നിനക്കുമായി” എന്ന് ഭാര്യയോട്‌ പറഞ്ഞത്.
പരദൂഷണം പറയുന്നവരുടെ വിധി എന്താണെന്നു മനസ്സില്‍‍ ആയല്ലോ; ആരെപ്പറ്റി പറയുന്നുവോ അവരുടെ പാപങ്ങള്‍ പറയുന്നവര്‍ക്ക് വരും. ഇനിമേല്‍ പരദൂഷണം നിര്‍ത്തുക.പരദൂഷണം പറയണം എന്ന് തോന്നുമ്പോള്‍ നാരായണ,നാരായണ എന്ന് ജപിക്കുക. പരദൂഷണക്കാരില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...