ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വർക്കല ശ്രീ ജനാർദ്ദന സ്വാമി ക്ഷേത്രം

വർക്കല ശ്രീ ജനാർദ്ദന സ്വാമി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രം. . ഇവിടത്തെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണ്. ദക്ഷിണകാശി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
വര്‍ക്കലയിലെ ജനാര്‍ദ്ദനസ്വാമി ക്ഷേത്രം ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ വൈഷ്ണവ ക്ഷേത്രമാണ്. ദക്ഷിണേന്ത്യയിലെ ബനാറസ് എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിന് 2000 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്നു. പാപനാശം കടല്‍ത്തീരത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ ക്ഷേത്രത്തില്‍ ടൂറിസ്റ്റുകളെ വളരെയേറെ ആകര്‍ഷിക്കുന്ന ഒരു മണിയുണ്ട്. ഒരു ഡച്ച് കപ്പലിന്റെ ക്യാപ്ടന്‍ സമ്മാനിച്ചതാണി തെന്ന് ചരിത്രം വ്യക്തമാക്കുന്നു. വിഷ്ണുഭഗവാനാണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ. എല്ലാവര്‍ഷവും മീനമാസത്തില്‍ പത്ത് ദിവസങ്ങളിലായി ഇവിടെ ആഘോഷിക്കുന്ന ആറാട്ട് മഹോത്സവം വളരെ പ്രസിദ്ധമാണ്. പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യാന്‍ ആയിരക്കണക്കിന് ഭക്തന്മാര്‍ ഈ മഹോത്സവത്തിന് ഇവിടെയെത്തുന്നു. ഹിന്ദുക്കള്‍ക്ക് മാത്രമേ ക്ഷേത്രപ്രവേശനത്തിന് അനുമതിയുള്ളുവെങ്കിലും അഹിന്ദുക്കള്‍ക്ക് ക്ഷേത്ര പരിസരം ചുറ്റിനടന്നു കാണുന്നതില്‍ വിരോധമില്ല. ക്ഷേത്രക്കുളത്തിലെ വെള്ളം പവിത്രമാണെന്നും അതില്‍ ഒന്ന് മുങ്ങിനിവരുന്നത് സകല പാപങ്ങള്‍ക്കും പരിഹാരമാണെന്നും ആളുകള്‍ വിശ്വസിക്കുന്നു. ദക്ഷിണേന്ത്യന്‍ വാസ്തുകലാ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം വര്‍ക്കല റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു.
കര്‍ക്കടകവാവുബലിക്ക് ഏറെ തിരക്കനുഭവപ്പെടുന്ന സ്ഥലമാണ് പാപനാശം. ആത്മാവിന്റെ പാപങ്ങള്‍ മുഴുവന്‍ കഴുകിക്കളയുവാന്‍ മനോഹരമായ ഈ കടല്‍ത്തീരത്തുള്ള ബലിതര്‍പ്പണത്തിന് കഴിയുമെന്നാണ് വിശ്വാസം. ഈ തീരത്തുള്ള നീരുറവകള്‍ക്ക് ഔഷധഗുണമുണ്ട്. പാറക്കെട്ടുകളും കുന്നുകളും തീരത്തിന് കൂടുതല്‍ മനോഹാരിത നല്‍കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...