ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശാർക്കരദേവി ക്ഷേത്രം




ശാർക്കരദേവി ക്ഷേത്രം

ശാർക്കര ദേവീക്ഷേത്രം

ശാർക്കരദേവി ക്ഷേത്രം
ശാർക്കരദേവി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ (കേരളംഇന്ത്യചിറയിൻകീഴ് താലൂക്കിൽസ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശാർക്കര ദേവീക്ഷേത്രം. (Sarkaradevi Temple). ഇവിടത്തെ പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയും ജഗദംബികയുമായ ശ്രീ ഭദ്രകാളി ആണ്. ചരിത്ര പ്രധാനമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ക്ഷേത്രമാണ് ഇത്. 1748 ൽ ഇവിടെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ പ്രസിദ്ധമായ കാളിയൂട്ട് ഉത്സവം ആദ്യമായി തുടങ്ങി. പ്രശസ്ത സിനിമാതാരമായിരുന്ന പ്രേം നസീർ ഇവിടെ ഒരിക്കൽ ആനയെ നടയിരുത്തിയത് വലിയ വാർത്താപ്രധാന്യം നേടിയിരുന്നു.

ഐതിഹ്യം

കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രധാന പാതയായ പെരുവഴിയിലാണ് ശാർക്കര ദേശം സ്ഥിതിചെയ്യുന്നത്. അതുവഴി കടന്നു പോകുന്ന വഴിയാത്രക്കാർക്കു വിശ്രമത്തിനായി പണ്ട് അവിടെ വഴിയമ്പലമുണ്ടായിരുന്നു. ആലങ്ങാട്ട് (ആലുവ), ചെമ്പകശ്ശേരി (ആലപ്പുഴ) എന്നിവിടങ്ങളിലേക്കുള്ള ശർക്കര വ്യാപാരികൾ സ്ഥിരമായി തിരുവിതാംകൂറിലേക്ക് പോയിരുന്നതും ശാർക്കര വഴിയായിരുന്നു. ഒരിക്കൽ അതിലൊരു സംഘം ഇവിടെ വഴിയമ്പലത്തിൽ സന്ധ്യക്ക് വിശ്രമിച്ച് രാവിലെ യാത്രപുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ ശർക്കരപ്പാത്രങ്ങളിലൊന്ന് ഇളകുന്നില്ലെന്ന് മനസ്സിലായി. വ്യാപരികൾക്ക് ശർക്കരപ്പാത്രം അവിടെ ഉപേക്ഷിക്കാനും കഴിഞ്ഞിരുന്നില്ല. പ്രശസ്തനായിരുന്ന കൃഷ്ണഭക്തൻ വില്വമംഗലത്തു സ്വാമിയാർഅവിടെ വരികയും അവരുടെ ദുഃഖനിവാരണം നടത്തിക്കൊടുക്കുകയും ചെയ്തു. ശർക്കരപ്പാത്രത്തിൽ ഉണ്ടായിരിക്കുന്ന ദേവി ചെതന്യമാണ് ഇതിനു കാരണമെന്നു അദ്ദേഹം മനസ്സിലാക്കി ആ ചെതന്യത്തെ ശർക്കരപാത്രത്തിൽ നിന്നും മാറ്റി കുടിയിരുത്തിയാണ് അദ്ദേഹം അവിടെ നിന്നും പോയത് [1].
ശർക്കരകുടങ്ങളിൽ നിന്നും വില്വമംഗലത്തു സ്വാമിയാർ മാറ്റി പ്രതിഷ്ഠിച്ച ദേവി ചൈതന്യം പിന്നീട് ശാർക്കര ദേവിയായി മാറി. തിരുവിതാംകൂർ രാജാക്കന്മാരുടെ സഹായത്തോടെ ദേവിക്ഷേത്രം നിർമ്മിക്കുകയും അവിടുത്തെ പ്രതിഷ്ഠ ശാർക്കര ദേവിയായും ക്ഷേത്രം ശാർക്കര ദേവീക്ഷേത്രമായും പിന്നീട് അറിയപ്പെട്ടു.

ക്ഷേത്ര നിർമ്മിതി

പൂജകൾ

ഇവിടുത്തെ പുജവിധികൾ രാവിലെ 4 മണിക്ക് മുതൽ തുടങ്ങുന്നതാണ്. രാവിലെ  :
  • 4:00 - നടതുറപ്പ്, നിർമ്മാല്യ ദർശനം
  • 4:30 - അഭിഷേകം
  • 5:00 - നിർമ്മാല്യം; ഗണപതി ഹോമം
  • 6 :00 - പന്തീരടി പൂജ
  • 6 :30 - നിവേദ്യവും ശീവേലിയും
  • 7 :30 - ഉഷ പൂജ
  • 10 :30 - ഉച്ച പൂജയും ശീവേലിയും
  • 11 :30 - നട അടപ്പ്
വൈകിട്ട്  :
  • 5 :00 - നട തുറപ്പ്
  • 6 :30 - ദീപാരാധന
  • 7 :45 - അത്താഴപൂജയും ശീവേലിയും
  • 8 :00 - നട അടപ്പ്

വിശേഷദിവസങ്ങൾ

   * എല്ലാ വർഷവും ചിങ്ങം ഒന്നിന് സർവ്വൈശ്വര്യ പൂജ നാട്ടുകാരെല്ലാം ഒത്തു ഒരുമിച്ചു നടത്തുന്നു.
   * തുലാമാസത്തിൽ ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവം സംഗീത സദസ്സായി ആഘോഷിച്ചു, അവസാന ദിവസം കുട്ടികളുടെ വിദ്യാരംഭം നടത്തുന്നു.
   * വൃശ്ചികം ഒന്നാം തീയതി മുതൽ നാല്പത്തൊന്നു ദിവസം മണ്ഡലകാല ഉത്സവം, ഓരോ കുടുംബകാർ നടത്തുന്നു. ഈ ദിവസങ്ങളിൽ വിവിധ കലാപരുപാടികളും ചുറ്റു വിളക്കും കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.
   * കുംഭ മാസത്തിലേ മൂന്നാമത്തെ വെള്ളിയാഴ്ച നടക്കുന്ന കാളിയൂട്ടിന് ഒൻപതു ദിവസത്തെ ഉത്സവ പരുപാടികളും അതിനു ശേഷം അവസാന ദിവസം നിലത്തിൽ പോരോടുകൂടി അവസാനിക്കുന്നത് ആണ്.
   * മീനമാസത്തിലേ പൂരാടം നാളിൽ കൊടിയേറി പത്തു ദിവസം നീണ്ടു നിൽക്കുന്ന ഭരണി മഹോത്സവം അത്യാര്ഭാടപൂർവ്വം വിവിധ കലാപരുപാടികളോട് കൂടി നടക്കുന്നു. ഒൻപതാം ദിവസം ഇരുപത്തിരണ്ടു കരക്കാരുടെ ഉരുൾ മഹോത്സവം ( ഓരോ കരയിൽ നിന്ന് ദേവിയുടെ നടയിലേക്കു ശയന പ്രതിക്ഷണവും ഘോഷയാത്രയും നാദസ്വര മേളവും ) ഉണ്ടായിരികുന്നത് ആണ്. പത്താം ദിവസം രാവിലെ മുതൽ ഗരുഡൻ തൂക്കവും വൈകിട്ട് ദേവിയുടെ ആറാട്ട് ഘോഷയാത്രയും കഴിഞ്ഞു കൊടിയിറക്കി ഉത്സവം അവസാനിപ്പിക്കുന്നു. ഈ ഉത്സവമാണ് ശാർക്കര ഭരണി ഉത്സവം എന്ന് അറിയപ്പെടുന്നത്. ഭരണി മഹോത്സവത്തിനോട് അനുബന്ദിച്ചു മേട മാസത്തില്ലേ പത്താം ഉദയം വരെ ശാർക്കര മൈതാനത്തിൽ വിവിധ തരം മേളകളും സംഘടിപ്പിക്കാറുണ്ട്.
   * കർക്കിടക മാസത്തിൽ നിറപുത്തരി മഹോത്സവം നടക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...