ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, മലപ്പുറം ജില്ല




രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, മലപ്പുറം ജില്ല
മലപ്പുറം ജില്ലയിലെ അപൂർവ്വം ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നാണ് രാമപുരം ശ്രീരാ‍മക്ഷേത്രം.
ക്ഷേത്ര ഐതിഹ്യം
ഒരു ഉത്തരേന്ത്യൻ ബ്രാഹ്മണൻ തന്റെ ഇഷ്ടദേവതയായ ശ്രീരാമസ്വാമിയുടെ വിഗ്രഹവുമായി ഒരിക്കൽ തീർത്ഥയാത്രയ്ക്കിടെ ഇവിടെയെത്തി. അദ്ദേഹം നേപ്പാളിൽ നിന്നു കൊണ്ടുവന്നതായിരുന്നു ഈ വിഗ്രഹം. ഒരു നമ്പൂതിരി ഇല്ലത്തെത്തിയ അദ്ദേഹം അവിടത്തെ പുരുഷന്മാരെല്ലാം ക്ഷേത്രത്തിൽ വാരത്തിനു (ബ്രാഹ്മണർക്കുള്ള ഊണ്) പോയിരിക്കുകയാണെന്ന് അറിഞ്ഞു. അദ്ദേഹം ആ ഇല്ലത്തെ അന്തർജനങ്ങളോട് വിഗ്രഹത്തിനു നൈവേദ്യം (ഭക്ഷണം) ഒന്നും കൊടുക്കരുത് എന്നുപറഞ്ഞ് വിഗ്രഹം അവിടെ ഏൽപ്പിച്ച് അമ്പലത്തിലേക്കു പോയി.
പക്ഷേ ചെറുപ്പക്കാരും കുസൃതികളുമായ അന്തർജനങ്ങൾ പാൽപ്പായസം ഉണ്ടാക്കി വിഗ്രഹത്തിനു സമർപ്പിച്ചു. നമ്പൂതിരി തിരിച്ചുവന്നപ്പോൾ വിഗ്രഹം തറയിൽ ഉറച്ചുപോയിരിക്കുന്നതായി കണ്ടു. തന്റെ ഇഷ്ടദേവതയെ കൂടെ കൊണ്ടുപോവാൻ കഴിയാതെ മനം നൊന്ത് യാത്രചെയ്ത അദ്ദേഹം യാത്രമദ്ധ്യേ ഒരു കല്ലുപാലത്തിൽ നിന്ന് താഴേയ്ക്കുവീണ് മരിച്ചു.
ഈ സ്ഥലത്ത് ആളുകൾ ഒരു ശ്രീരാമക്ഷേത്രം പണിതു. ഒരു ഇഞ്ചക്കാട് ആയിരുന്നു ഇവിടെ. ക്ഷേത്രത്തിന്റെ കോണിൽ മരിച്ചുപോയ ബ്രാഹ്മണന്റെ ഓർമ്മയ്ക്കായി ഒരു കണ്ണാടിയും സ്ഥാപിച്ചു. ബ്രാഹ്മണൻ അപകടത്തിൽ മരിച്ചതായതുകൊണ്ട് ബ്രഹ്മരക്ഷസ്സ് എന്ന് ബ്രാഹ്മണന്റെ വിഗ്രഹം അറിയപ്പെടുന്നു.
ഈ ശ്രീരാമക്ഷേത്രം വളരെ പ്രശസ്തമായപ്പോൾ അരികിൽ ഒന്നു രണ്ട് കിലോമീറ്റർ ചുറ്റളവിൽ രാമപുരത്ത് ശ്രീരാമന്റെ സഹോദരരായഭരതനും(കരിഞ്ചാപ്പാടി ഭരതക്ഷേത്രം)ശത്രുഘ്നനനും (നാറാണത്ത)ലക്ഷ്മണനും(അയോദ്ധ്യ ലക്ഷ്മണക്ഷേത്രം) സീതാദേവിക്കുംക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടു. ഈ ക്ഷേത്രങ്ങൾ എല്ലാം ഇന്നും നിലവിലുണ്ട്. അതുപോലെ തന്നെ രാമപുരത്തെ ഹിന്ദു ഭവനങ്ങളിൽ ഒരു ആൺതരിയുടെ എങ്കിലും പേര് രാമൻ എന്ന് ഇടാറുണ്ട്. വള്ളുവക്കോനാതിരി 12 നമ്പൂതിരി കുടുംബങ്ങളോട് രാമപുരത്തുവന്ന് താമസിക്കുവാൻ ആവശ്യപ്പെട്ട് അവർക്കായി നിലം കൊടുത്തു.
ഈ ക്ഷേത്രത്തിലെ നടത്തിപ്പുകാർ വടക്കേടത്ത് ഭട്ടതിരിയും തെക്കേടത്ത് ഭട്ടതിരിയുമാണ്. ഭരണാവകാശം ഓരോ ആറു മാസത്തിലും ഇവർ തമ്മിൽ കൈമാറുന്നു.
ഉപദേവതമാരായി ഗണപതിയുംശാസ്താവും ഈ ക്ഷേത്രത്തിൽ ഉണ്ട്. വിവാഹിതനായി രണ്ട് പത്നികളുള്ള രൂപത്തിലാണ് ഇവിടെ ശാസ്താവ് കുടികൊള്ളുന്നത്. ശ്രീരാമന്റെ നിത്യദാസനായ ഹനുമാനും ഇവിടെ കുടികൊള്ളുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...