ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പറമ്പന്തളിമഹാദേവക്ഷേത്രം, തൃശ്ശൂർ



പറമ്പന്തളിമഹാദേവക്ഷേത്രംതൃശ്ശൂർ


ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും, വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് പറമ്പന്തളി മഹാദേവക്ഷേത്രം...
തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് മുല്ലശ്ശേരിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമായ പറമ്പന്തളിയില്‍ പ്രധാന പ്രതിഷ്ഠയായ 'തളീശ്വരൻ' മുല്ലശ്ശേരിയുടെ ദേശനാഥനായി അടിയപ്പെടുന്നു.ക്ഷേത്രത്തിലെ മഹാശിവലിംഗത്തിനു ആറടിയോളം ഉയരമുണ്ട്.
വിശാലമായ ഒരു കുന്നിന്‍ മുകളില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം വലുപ്പത്തിലും രൂപത്തിലും അസാധാരണത്വമുള്ളതാണ് . ദക്ഷിണ കൈലസമായ ശ്രീ വടക്കുന്നാഥന് ഏകദേശം 22 കി .മി വടക്കുപടിഞ്ഞാറായും ഭൂലോക വൈകുണഠമായ ശ്രീ ഗുരുവായൂരിന്നു 09 കി മി തെക്കുഭാഗത്തായും സ്ഥിതിചെയ്യുന്ന മുല്ലശ്ശേരി ഗ്രാമത്തിലാണ് 108 തളി ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന പറമ്പന്‍തളി ശ്രീ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് .
ക്ഷേത്ര ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് വിശ്വസിക്കുന്ന തറയില്‍ കാണുന്ന വട്ടെഴുത്ത് പുരാവസ്തു ഗവേഷകര്‍ക്ക്‌ പോലും വായിച്ചു മനസിലാക്കാന്‍ സാധിച്ചിട്ടില്ല . അതുകൊണ്ടുതന്നെ ഈ ക്ഷേത്രസമുച്ചയം മനുഷ്യ നിര്‍മ്മിതമല്ല മറിച്ച് ശിവഭൂതഗണങ്ങളാല്‍ ഒറ്റ രാത്രി കൊണ്ട് നിര്‍മ്മിച്ചതാണെന്ന് വിശ്വസിക്കപെടുന്നു.
പെരുമനത്തും ഉളിയന്നൂരിലും മാടത്തിലപ്പനായി തപോധനനായി ഇരിക്കുന്നതുപോലെ പറമ്പന്തളിയിലും തളീശ്വരൻ,ഒരു കുന്നിന്‍റെ മുകളില്‍ മാടത്തിലപ്പനായി പടിഞ്ഞാറ് ദര്‍ശനമായി വാഴുന്നു.
മുന്‍പ് ക്ഷേത്രം 21 ഇല്ലക്കാരുടെതായിരുന്നു.പിന്നീട് ക്ഷേത്രം സാമൂതിരിയുടെ കൈകളില്‍ അമര്‍ന്നു.അതിനു ശേഷം അഴ്വാഞ്ചേരി മനക്കാരുടെതായിതീര്‍ന്നു.തമ്പ്രാക്കള്‍ പുനരുദ്ധാരണം നടത്തി ക്ഷേത്രത്തിനു ഉന്നത പദവി നല്‍കി.ക്ഷേത്രത്തില്‍ കണ്ടെത്തിയ ശിലാലിഖിതം ക്ഷേത്രപഴമ തെളിയിക്കുന്നു.ഋഷിരാമന്‍ തിരുവടി ക്ഷേത്രത്തിലേക്ക് നല്‍കിയ ദാനമാണ് ഉള്ളടക്കം.ലിഖിതത്തിന് ഏകദേശം ഒന്‍പതു നൂറ്റാണ്ടു പഴക്കം കാണുന്നു.
ക്ഷേത്രത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് വളരെ താഴെയായി കാണുന്ന തീര്‍ഥ കിണറിനും പ്രത്യേകതകള്‍ ഏറെയുണ്ട്.മൂന്നു തട്ടുകളിലായി കാണുന്ന ഏകദേശം ഒരു ഏക്കര്‍ വിസ്ത്രിതീലുള്ള ഈ ചിറയില്‍ മുകളിലെ തട്ടിലെ കിണറിലെ വെള്ളം ക്ഷേത്രാവശ്യങ്ങള്‍ക്കും മറ്റുള്ളവ ഭക്ത ജനങ്ങളുടെയും പൂജാരിമാരുടെയും ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്നു.കര്‍ക്കിടകം , തുലാം മാസങ്ങളിലെ വാവുബലി തര്‍പ്പണത്തിനായി ക്ഷേത്ര പരിസരത്ത് വേറെയും കുളമുണ്ട്.ക്ഷേത്ര ചൈതന്യ വുമായി ബന്ധമുള്ളതാണ് ഈ ചിറയും ,കുളവുമെന്നു ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.
ഉപദേവന്മാരായി ശ്രീസുബ്രഹ്മണ്യനും ഗണപതിയും അനുഗ്രഹങ്ങള്‍ ചൊരിയുന്നു.സുബ്രഹ്മണ്യന് വിശേഷാല്‍ സ്ഥാനമുള്ള ക്ഷേത്രമാണ് പറമ്പന്തളി.
സുബ്രഹ്മണ്യന് സാമാന്യം വലിയ ശ്രീകോവില്‍ ആണ് പണിതിരിക്കുന്നത്. പറമ്പന്തളി മഹാദേവക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി ആഘോഷം വര്‍ണ്ണാഭമായി നടത്താറുണ്ട്‌.ഷഷ്ഠീവ്രതമെടുത്ത് അനേകര്‍ വിവിധ സ്ഥലങ്ങളില്‍നിന്നായി പറമ്പന്തളി മഹാദേവ ക്ഷേത്രത്തിലെ സുബ്രഹ്മണ്യസ്വാമിക്കു മുന്നില്‍ എത്തിച്ചേരാറുണ്ട്.
ക്ഷേത്രത്തിലെ പ്രധാന ഉത്സവം മഹാശിവരാത്രി ആണ്.ക്ഷേത്രത്തില്‍ നിത്യവും മൂന്ന് പൂജകള്‍ ആണ് പടിത്തരമായി ഉള്ളത്.താമരശ്ശേരി വടക്കെടത്തിനാണ് താന്ത്രിക അവകാശം .
ചാവക്കാട്ട് നിന്നും കാഞ്ഞാണി-ഏനമാവ്‌ വഴി തൃശ്ശൂര്‍ക്ക് പോകുന്ന വഴിക്കാണ് പറമ്പന്തളി മഹാദേവക്ഷേത്രം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...