ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൊടുങ്ങല്ലൂരിനും വടക്കുള്ള തൃക്കണാമതിലകം മഹാശിവക്ഷേത്രം



മുന്‍കാലത്ത് ‘മതിലകത്ത്’ തൃക്കണാമതിലകം മഹാശിവക്ഷേത്രം എന്ന ക്ഷേത്രം ഉണ്ടായിരുന്നു. ഏഴ് ചുറ്റുമതിലും ഏഴ്‌ഗോപുരവും 18 അടിഉയരമുള്ള ഒരു ശിവലിംഗവുമായി സപ്ത പ്രാകാരമായ കേരളത്തിലെ അതിപുരാതനമായ ഒരുമഹാക്ഷേത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. കൊടുങ്ങല്ലൂരിനും വടക്കുള്ള ഈ മഹാശിവക്ഷേത്രം പ്രസിദ്ധമായ ഗുരുവായൂര്‍ക്ഷേത്രവും കൂടല്‍മാണിക്യക്ഷേത്രവും ഇതിന്റെ കീഴേടമായിരുന്നവത്രേ.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതെ വന്നപ്പോള്‍ ഈ ക്ഷേത്രത്തില്‍നിന്ന് ആനകള്‍ ഓടിവന്നത് മുതല്‍ക്കാണല്ലോ. ഗുരുവായൂരിലെ ആനയോട്ടം എന്ന ചടങ്ങ് ഉണ്ടായത്. 600ല്‍പരം കൊല്ലങ്ങള്‍ക്ക് മുമ്പ് ഡച്ചുകാര്‍ ഇവിടുത്തെ ക്ഷേത്രം നശിപ്പിക്കപ്പെട്ടു എന്നാണ് കേട്ടറിവ്. അവിടെ ഉണ്ടായിരുന്ന ശിവലിംഗം കൊച്ചിക്കായലില്‍ തള്ളിയെന്നും പറയപ്പെടുന്നു. പ്രസ്തുത ശിവലിംഗം ഇന്ന് മട്ടാഞ്ചേരിയില്‍ തിരുമല ക്ഷേത്രത്തിന്റെ സമീപത്തെ ഉദ്യാനേശ്വരക്ഷേത്രത്തില്‍ ഇന്നും പൂജചെയ്തു വരുന്നു.
ഏകദേശം 300ല്‍ പരം കൊല്ലങ്ങള്‍ക്ക് മുമ്പ് കൊച്ചി മഹാരാജാവ് പരിവാര സമേതം മട്ടാഞ്ചേരിയില്‍നിന്ന് വഞ്ചിമാര്‍ഗം ഗുരുവായൂര്‍ ദര്‍ശനത്തിന് പുറപ്പെട്ടു. മതിലകം വഴിയായിരുന്നു യാത്ര. ആസമയത്ത് സൂര്യാസ്തമയമായി. സന്ധ്യാവന്ദനത്തിനായി വഞ്ചി കരക്കടുപ്പിച്ച് എല്ലാവരും കരയിലേയ്ക്ക് കയറി. കുളിയൂം സന്ദ്യാവന്ദനവും കഴിഞ്ഞ് യാത്രക്കൊരുങ്ങുന്നനേരം മഹാരാജാവിന് ചുറ്റും ഫണംവിടര്‍ത്തി അനേകം സര്‍പ്പങ്ങള്‍ നിരന്നു.
ഈ കാഴ്ചകണ്ട് ഒന്നിച്ച് ആയാത്രയില്‍ ഉണ്ടായിരുന്നവര്‍ ആകെ പരിഭ്രമിച്ചു. കൂടെ വന്നിരുന്ന ജ്യോത്സ്യന്‍ സര്‍പ്പങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം കണ്ടെത്തികയുണ്ടായി.
ഈപ്രദേശത്ത് ശക്തമായ ശിവസാന്നിദ്ധ്യം കാണുന്നു. അവിടെയായിരുന്നു തൃക്കണാമതിലകം നിലനിന്നിരുന്നസ്ഥലം.
ക്ഷേത്രത്തിന്റെ അവശിഷ്ടംപോലുമില്ലെങ്കിലും അവിടെ ശിവസാന്നിദ്ധ്യം പൂര്‍ണ്ണതോതില്‍ നിലനില്‍ക്കുന്നു. അതിനാല്‍ ഇവിടെത്തന്നെ ഒരുശിവക്ഷേത്രം നിര്‍മ്മിക്കാന്‍ നിശ്ചയിച്ചാല്‍ സര്‍പ്പങ്ങളെല്ലാം അകന്നുപോകുന്നതായും പ്രശ്‌നവശാല്‍ തെളിഞ്ഞു.
രാജാവ് അതുപ്രകാരം നേര്‍ച്ച നേര്‍ന്നു. കര്‍മ്മാദികള്‍ കഴിഞ്ഞ് ഗുരുവായൂര്‍ക്ക് എല്ലാവരും യാത്ര തുടങ്ങുകയായിരുന്നു.
സന്ധ്യാവന്ദനത്തിന് കൃത്യമായി യാത്ര നിര്‍ത്തിയതിന്നാലാണ് ഈ മാഹാസംഭവംകണ്ടെത്തിയത്. ക്ഷത്രിയര്‍ക്കും ബ്രാഹ്മണര്‍ക്കും നിര്‍ബന്ധമാണ് പ്രാതസന്ധ്യയ്ക്കും സായംസന്ധ്യയ്ക്കും സന്ധ്യാവന്ദനം. അങ്ങനെയായിരുന്നു ആ മഹാക്ഷേത്രത്തിന് ആധാരശിലയായത്. യാത്രാദികള്‍ക്ക് ശേഷം കൊട്ടാരത്തില്‍ തിരിച്ചെത്തി ആദ്യംതന്നെ തൃപ്പേക്കുളത്ത് ശിവക്ഷേത്രത്തിനുള്ള പണിക്ക് വേണ്ടപ്പെട്ടവരെ ശട്ടംകെട്ടുകയായിരുന്നവതത്രേ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...