ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹിമാലയത്തേക്കാള്‍ പഴക്കമുള്ള പാറയും അത് തുരന്നുണ്ടാക്കിയ ക്ഷേത്രവും..



ഹിമാലയത്തേക്കാള്‍ പഴക്കമുള്ള പാറയും അത് തുരന്നുണ്ടാക്കിയ ക്ഷേത്രവും...
പാറ തുരന്നുണ്ടാക്കിയ ക്ഷേത്രങ്ങള്‍ നമുക്ക് അപരിചിതം അല്ലെങ്കിലും തിരുച്ചിറപ്പള്ളിയിലെ ഈ ക്ഷേത്രങ്ങള്‍ ആരെയും അതിശയിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഒത്ത മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പാറയും ആ പാറ തുരന്ന് കോട്ടയുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രങ്ങളും തമിഴ്‌നാട്ടില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. തിരുച്ചിറപ്പള്ളിയുടെ അടയാളം അല്ലെങ്കില്‍ ലാന്‍ഡ് മാര്‍ക്ക് എന്നു പറയുന്ന, റോക്ക് ഫോര്‍ട്ട് ടെമ്പിള്‍ അഥവാ പാറക്കോട്ടൈ കോവിലിന്റെ വിശേഷങ്ങള്‍...
കാവേരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തിരുച്ചിറപ്പള്ളി പാറകളുടെ നഗരം എന്നാണ് അറിയപ്പെടുന്നത്. തമിഴ്‌നാട്ടിലെ പ്രധാന സ്ഥലങ്ങളിലൊന്നായ തിരുച്ചിറപ്പള്ളി പാറകളുടെ നഗരം എന്നറിയപ്പെടുന്നതിനുള്ള പ്രധാന കാരണം ഇവിടെ ധാരാളമായി കാണുന്ന പാറകളാണ്. പ്രത്യേകമായി പറയുകയാണെങ്കില്‍ 3800 ദശലക്ഷം വര്‍ഷം പഴക്കമുള്ള പാറകളാണ് ഇവിടെ ഉള്ളത്. അതായത് ഹിമാലയത്തിലെ പാറകളെക്കാളും പഴക്കമുള്ള പാറയാണ് തിരുച്ചിറപ്പള്ളിയിലുള്ളത് എന്ന് ചുരുക്കം.
തിരുച്ചിറപ്പള്ളിയിലെ ഏറ്റവും വലിയ ആകര്‍ഷണം എന്നു പറയുന്നത് ഇവിടെ കാണുന്ന റോക്ക് ഫോര്‍ട്ട് അഥവാ പാറക്കോട്ടൈ കോവിലാണ്. തിരുച്ചിറപ്പള്ളി നഗരത്തിന്റെ മധ്യത്തില്‍ കാണപ്പെടുന്ന പാറയുടെ മുകളില്‍ കോട്ടയുടെ മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചള്‍ ഒരുക്കുന്ന സ്ഥലം കൂടിയാണ് ഈ പാറ. കാവേരി തീരക്കായി സ്ഥിതി ചെയ്യുന്ന തിരുച്ചിറപ്പള്ളിയില്‍ ഈ പാറയെ ചുറ്റിയാണ് കാവേരി ഒഴുകുന്നത്.
183 മീറ്റര്‍ ഉയരത്തില്‍ (273) അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാറ തുരന്നും കല്ലുകള്‍ അടുക്കിയുമാണ് ഇവിടെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇങ്ങനെ പാറക്കൂട്ടത്തിനു മുകളില്‍ ക്ഷേത്രം വന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്.അതിലൊന്നാണ് സര്‍പ്പ രാജാവായ ആദിശേഷനും വായു ഭഗവാനും തമ്മിലുണ്ടായ യുദ്ധത്തിന്റെ ഫലമായ ഹിമാലയത്തില്‍ നിന്നും അടര്‍ന്നു വീണ പാറയാണ് ഇവിടുത്തേത് എന്ന വിശ്വാസം.
പാറക്കോട്ടൈ കോവില്‍ എന്നു പറയുന്ന് ഒരു ക്ഷേത്രമല്ല, ഇത് മൂന്നു ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ്. പാറയുടെ അടിവാരത്ത് മാണിക്യവിനായകര്‍ കോവിലും അഗ്രഭാഗത്തായി ഉച്ചി പിള്ളയാര്‍ കോവിലും നടുഭാഗത്ത് തായ്മാനവര്‍ കോവില്‍ ശിവസ്ഥലവുമാണ് ഉള്ളത്. കുത്തനെ 420 നടകള്‍ കയറിയാല്‍ മാത്രമേ പാറയുടെ ഉച്ചിയില്‍ എത്താന്‍ സാധിക്കൂ. കുത്തനെയുള്ള പടികളായതിനാല്‍ ശ്രദ്ധിച്ച് മാത്രമേ കയറാന്‍ സാധിക്കു. കൈപ്പടികള്‍ ഉണ്ടെങ്കിലും പൂര്‍ണ്ണമായും ശ്രദ്ധിച്ചുവേണം ഇവിടേക്ക് കയറാന്‍. ശക്തിയേറിയ കാറ്റ് അടിക്കുന്ന സ്ഥലമായതിനാല്‍ വേണ്ടത്ര മുന്‍കരുതലുകളെടുക്കാന്‍ ഓര്‍മ്മിക്കുക.
പാറക്കോട്ടൈ കോവിലിലെ പാറകള്‍ പരിശോധിക്കുകയാണെണെങ്കില്‍രസകരമായ ഒട്ടേറെ കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഹിമാലയത്തിലെ പാറകളെക്കാള്‍ പഴക്കം ഇവിടുത്തെ പാറകള്‍ക്ക് ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ഏകദേശം 3800 ദശലക്ഷം വര്‍ഷം പഴക്കമുള്ളവയാണ് ഇതെന്നാണ് കരുതപ്പെടുന്നത്. 183 മീറ്റര്‍ ഉയരമുള്ള ഈ പാറയുടെ ഉള്‍വശം തുറന്നിട്ടാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്ന കാര്യവും ഇക്കൂട്ടത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്.
വിജയ നഗര രാജാക്കന്‍മാര്‍ ഈ പ്രദേശത്തിന്റെ സൈനിക മേന്‍മകള്‍ മനസ്സിലാക്കി ഇവിടെ ഒരു കോട്ട നിര്‍മ്മിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. തിരുച്ചിറപ്പള്ളി പാറക്കോട്ടൈ കോവിലിന്റെ നിര്‍മ്മാണത്തിന് യഥാര്‍ഥത്തില്‍ തുടക്കമിട്ടത് പല്ലവ രാജാക്കന്‍മാരാണ്. ഈ കോട്ടയില്‍ ആദ്യം ഒരു ഗൂഹാക്ഷേത്രം പണിതത് 580 ല്‍ പല്ലവന്‍മാരായിരുന്നു. പിന്നീട് വിവിധ രാജവംശങ്ങള്‍ക്കും ഭരണത്തിനും ശേഷം ഭരണത്തിലേറിയ നായക്കന്‍മാരാണ് . ഇന്ന് കാണുന്ന രീതിയില്‍ പാറക്കോട്ടൈ കോവില്‍ നിര്‍മ്മിച്ചതിന്റെ സകല അവകാശങ്ങളും നായക്കന്‍മാര്‍ക്കാണ്.
പാറക്കോട്ടൈ കോവിലിന്റെ ഏറ്റവും മുകള്‍ ഭാഗത്ത് എത്തിയാല്‍ വളരെ മനോഹരമായ കാഴ്ചയാണ് ഇവിടെ കാത്തിരിക്കുന്നത്. തിരുച്ചിറപ്പള്ളി പട്ടണം മുഴുവനായും ഇവിടെ നിന്നും കാണാന്‍ സാധിക്കും. അതു കൂടാതെ കാവേരി നദിയുടെ മറുകരയിലെ ക്ഷേത്രങ്ങളും പട്ടണങ്ങളും ഇവിടുത്തെ നല്ലൊരു കാഴ്ച തന്നെയാണ്.
കോഴിക്കോട് നിന്നും പാലക്കാട്-കോയമ്പത്തൂര്‍-കരൂര്‍-ശ്രീരംഗം വഴി തിരുച്ചിറപ്പള്ളിക്ക് 386 കിലോമീറ്ററാണ് ദൂരം.തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെടുമ്പോള്‍ കുട്രാലം-രാജപാളയം-തിരുമംഗലം-മേലൂര്‍ വഴിയാണ് തിരുച്ചിറപ്പള്ളിയില്‍ എത്തിച്ചേരുക. ഈ യാത്രയ്ക്ക് 400 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കേണ്ടത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...