ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീ അടുക്കത്ത്‌ ഭഗവതിക്ഷേത്രം




ശ്രീ അടുക്കത്ത്‌ ഭഗവതിക്ഷേത്രം
**********************************
കാസർഗോഡ് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്തിൽപ്പെട്ട മോലോതുംകാവ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ദേവീക്ഷേത്രമാണ് ശ്രീ അടുക്കത്ത്‌ ഭഗവതി ക്ഷേത്രം. കാസർഗോഡ്‌-കാഞ്ഞങ്ങാട് ഹൈവേ റൂട്ടിലെ പൊയിനാച്ചി ജംഗ്ഷനിൽ നിന്നും 15 കിലോമീറ്റർ കിഴക്ക് ബന്തടുക്ക റോഡിലെ വേലക്കുന്ന് ബസ്‌ സ്റ്റോപ്പിൽ നിന്നും 3 കിലോമീറ്റർ തെക്കു മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിശാലമായ ഒരു മൈതാനപ്രദേശത്ത് കാട്ടുമരങ്ങളാലും സമൃദ്ധമായ ഒരു കാവ് (കൊച്ചുവനം) കാണാം. ഈ വനത്തിന്റെ നടുവിലായാണ് ക്ഷേത്രം. കാവിൽനിന്നും അല്പം തെക്കുഭാഗത്തായി നൂറുകണക്കിന് ആമകൾ ഉള്ള ആമക്കുളവും ഉണ്ട്.
മഹിഷാസുരമർദ്ദിനി
മഹിഷാസുരമർദ്ദി‍നിയായിട്ടാണ് ശ്രീ അടുക്കത്ത്‌ ഭഗവതിയുടെ സങ്കൽപം. ശംഖ്, ചക്രം, വില്ല്, അമ്പ് എന്നീ ദിവ്യായുധങ്ങൾ നാല് തൃക്കൈകളിൽ ധരിച്ച്, കിരീടമണിഞ്ഞ്, ത്രിനേത്രയായി മഹിഷാസുരന്റെ തലയിൽ ചവിട്ടിനില്ക്കുന്നരൂപത്തിലുള്ള ദുർഗ്ഗയാണ് ഇവിടത്തെ പ്രതിഷ്ഠ.
ദേവിയുടെ ആവിർഭാവ
പണ്ട് ദേവസുരയുദ്ധത്തിൽ ഇന്ദ്രനെ പരാജയപ്പെടുത്തി മഹിഷാസുരൻ ദേവലോകവും ഇന്ദ്രസിംഹാസനവും കൈയടക്കി വാണു. മഹിഷാസുരന്റെ പരാക്രമണം കാരണം ദേവന്മാരും മുനിമാരും മനുഷ്യരും പൊറുതിമുട്ടി. ദേവന്മാർ ബ്രഹ്മദേവനോട് കൂടി മഹാവിഷ്ണുവിനെയും ശ്രീ പരമേശ്വരനെയും ശരണം പ്രാപിച്ച് കാര്യങ്ങൾ ഗ്രഹിപ്പിച്ചു. മഹിഷാസുരന്റെ പരാക്രമ വൃത്താന്തം കേട്ട് കോപിഷ്ടരായ വിഷ്ണു ശിവന്മാരുടെ മുഖങ്ങളിൽ നിന്നും ഒരു അത്ഭുത തേജസ്സ് ഉദ്ഭൂതമായി. ബ്രഹ്മാവിന്റെയും മറ്റു ദേവന്മാരുടെയും മുഖങ്ങളിൽ നിന്നും വെവ്വേറെ തേജസ്സുകൾ പൊങ്ങിവന്നു. എല്ല തേജസ്സുകളും ഒന്നായി ചേർന്ന് ഒരു സ്‌ത്രീരൂപമായി ആദിപരാശക്തി അവതരിച്ചു. മഹാലക്ഷ്മി എന്നു പേരായ ആ ശക്തി സ്വരൂപിണിക്ക് മഹാവിഷ്ണു ചക്രായുധവും ശ്രീ പരമേശ്വരൻ ത്രിശൂലവും നൽകി. മറ്റു ദേവന്മാരും അവരവരുടെ ആയുധങ്ങൾ ദേവിക്ക് കൊടുത്തു. ഹിമവാൻ വാഹനമായി സിംഹത്തേയും നൽകുകയുണ്ടായി. അനേകം ദിവ്യായുധങ്ങളുമേന്തി സിംഹവാഹനയായി ഘോരരൂപിണിയായി അട്ടഹസിച്ചുകൊണ്ട് ദേവി മഹിഷാസുരനോട് യുദ്ധത്തിന് പുറപ്പെട്ടു. ദേവിയുടെ നിശ്വാസത്തിൽ നിന്നും ഉദ്ഭവിച്ച ഭൂതഗണങ്ങളും യുദ്ധത്തിന് അണിനിരന്നു മഹിഷാസുരനും അസുരന്മാരും അനേകായിരം പടയോടുകൂടി ദേവിയുമായി യുദ്ധം ചെയ്തു. 9 ദിവസം അതിഘോരമായ യുദ്ധം നടന്നു. ദേവിയും ഭൂതഗണങ്ങളും വാഹനമായ സിംഹവും ചേർന്ന് അസുരപ്പടകളെയും അവസാനം മഹിഷാസുരനെയും കൊന്നു വീഴ്ത്തി. യുദ്ധം നടന്ന 9 ദിവസങ്ങളെ നവരാത്രിയായും വിജയം ആഘോഷിച്ച 10-ാം ദിവസത്തെ വിജയദശമിയായും ആഘോഷിച്ചു വരുന്നു. മഹിഷ വധാനന്തരം ഘോരരൂപിണിയായ ദേവി മഹിഷാസുരന്റെ മസ്‌തകത്തിൽ കയറി നിന്നപ്പോൾ ദേവന്മാരും മഹർഷിമാരും ഭക്തരായ മനുഷ്യരും ദേവിയെ വാഴ്ത്തി സ്തുതിച്ചു. സംപ്രീതയായ ദേവി ശാന്തസ്വരൂപിണിയായി കയ്യിൽ ശംഖചക്രങ്ങളും വില്ലും അമ്പും ധരിച്ച് അനുഗ്രഹഭാവത്തിൽ നിലകൊണ്ടു. അങ്ങനെ ദേവിക്ക് മഹർഷിമാർ ബഹുമാനപുരസ്സരം സ്ഥാനം നൽകി ആരാധിച്ച പുണ്യസങ്കേതങ്ങളിൽ ഒന്നാണ് ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം.
ഐതിഹ്യം
ശ്രീ കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, ശ്രീ വേലക്കുന്ന് ശിവക്ഷേത്രം, ശ്രീ അടുക്കത്ത്‌ ഭഗവതി ക്ഷേത്രം, ശ്രീ അരിചെപ്പ് മഹാവിഷ്ണു ക്ഷേത്രം എന്നിവ പുരാതന ഋഷീശ്വരന്മാരാൽ പ്രതിഷ്ഠിക്കപ്പെട്ട് പരസ്പരം ബന്ധങ്ങലോടുകൂടി ബേഡകം ഗ്രാമത്തിൽ പ്രശോഭിക്കുന്ന ശൈവ-ശാക്ത-വൈഷ്ണവ തേജസ്സുകളാണ്. കാലത്തിൻറെ ഒഴുക്കിനിടയിൽ മഞ്ഞുപോകാതെ നിലനിൽക്കുന ആധ്യാത്മിക ശ്രോതസ്സുകളാണ് ഈ പുണ്യ ക്ഷേത്രങ്ങൾ. നൂറ്റാണ്ടുകൾക്കു മുമ്പ് ചിറക്കൽ കോലത്തിരി രാജാക്കന്മാരുടെ രാജവാഴ്ചയുടെ കീഴിൽ ' കവയനാട് സ്വരൂപം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ബേഡകം പ്രദേശവും ഇവിടത്തെ ക്ഷേത്രങ്ങളും "കവയനാട്ടായിരവാൻ"എന്ന സ്ഥാനപ്പെരോടുകൂടിയ ' മലയാളത്ത് കാമലോൻ 'എന്ന സാമന്തന്മാരുടെ അധീനതയിലായിരുന്നു. ഈ സാമന്തന്മാരുടെ കുലപരദേവതയായിരുന്നു ശ്രീ അടുക്കത്ത്‌ ഭഗവതി. പിന്നീട് ഈ സാമന്ത കുടുംബക്കാർ സന്തനമില്ലാതെ ക്ഷയിക്കനിടയായ കാലഘട്ടത്തിൽ പ്രസ്തുത ക്ഷേത്രം ' അടുക്കത്ത്‌ വര്യർ'എന്ന വര്യർ കുടുംബത്തിൻറെ അതീനതയിലായി. സന്താനമില്ലാതെവന്ന സാമന്തകുടുംബക്കാർ വടക്ക് ' മതക്കത്ത് ' എന്ന സ്ഥലത്തെ ബല്ലാൾ കുടുംബത്തിൽ നിന്നും ഒരു ബല്ലാൾ സ്ത്രീയെ ദത്തെടുക്കുകയുണ്ടായി. അതിലുണ്ടായ സന്തതി പരമ്പരകൾ നായന്മാരുടെ സന്പ്രദായം സ്വീകരിച്ച് പലസ്ഥലങ്ങളിലും താമസിച്ച് തങ്ങളുടെ പൂർവികരുടെ സ്ഥലമായ ബേഡകത്ത് എത്തിച്ചേരുകയും പ്രബലന്മാരായി വാഴുകയും ചെയ്തു. നീണ്ട ഇടവേളയ്ക്കു ശേഷം അടുക്കത്ത്‌ വാര്യർ കുടുംബത്തിൽ നിന്നും ക്ഷേത്രഭരണം ബേഡകം കാമലോൻ വലിയവീട് തറവാട്ടിലേക്ക്‌ തിരിച്ചുവരികയുണ്ടായി.
' അടുക്ക' എന്ന് പേരായ ആദിവാസി സ്ത്രീ പുല്ല് വെട്ടാൻ പോയപ്പോൾ ഭഗവതി വിഗ്രഹം കണ്ടെത്തുകയും കാമലോൻ തറവാട്ടിൽ വിവരമറിയിക്കുകയും തുർന്നു അവിടെ ക്ഷേത്രനിർമ്മാണം നടത്തിയെന്നും അങ്ങനെയാണ് അടുക്കത്ത്‌ ഭഗവതി ക്ഷേത്രം ഉണ്ടായായതെന്നുമുള്ള ഒരു ഐതിഹ്യം വേറെയും ഉണ്ട്.
നാഗപ്രതിഷ്ഠ
ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തെ കാവിനുള്ളിൽ നാഗാലയം ഉള്ളത്. സർപ്പ ദോഷ പരിഹാരമായി ഇവിടെ പൂജകൾ നടത്തിവരുന്നു.
ശ്രീ അടുക്കത്ത് ഭഗവതിക്ഷേത്രം പല സ്ഥലങ്ങളിലും അറിയപ്പെടുന്നത് തന്നെ ഇവിടുത്തെ ആമകുളത്തിന്റെ പേരിലാണ്. മഹാവിഷ്ണുവിന്റെ കൂർമവതാര സങ്കൽപമുള്ള വിശേഷപ്പെട്ട ഒരു ജലാശയമാണ് ഇത്. നൂറുകണക്കിന് ആമകൾ ഇവിടെ ദൈവിക ചൈതന്യം ഉൾക്കൊണ്ട് ജീവിക്കുന്നത് കാണാം. ആമകൾക്ക് നൂറ്റമ്പതിൽപരം വർഷം ആയുസ്സുണ്ടെന്നാണ് വിശ്വാസം. ശ്രീ അടുക്കത്ത് ഭഗവതിയുടെ നൂറ്റാണ്ടുകളുടെ ചരിത്രം അറിയാവുന്ന ആമകൾ ആണ് ഇവിടെ ഉള്ളത്. ആമകൾക്ക് വേണ്ടി ക്ഷേത്രത്തിൽ പ്രത്യേകം നിവേദ്യങ്ങൾ ഒരുക്കാറുണ്ട്. ആനത്തഴമ്പ്, പാലുണ്ണി, മറ്റു മാറാ ത്വക്ക്-രോഗങ്ങൾ എന്നിവയ്‌ക്ക് പരിഹാരമായി ഇവിടെ ആമകൾക്ക് നിവേദ്യമർപ്പിക്കുന്ന ഒരു വഴപ്പാട് സങ്കൽപ്പം പണ്ട്മുതൽക്കേ ഉള്ളതാണ്. വിദൂര ദേശങ്ങളിൽ നിന്നുപോലും അനേകം ഭക്തന്മാർ ഈ ക്ഷേത്രത്തിലെത്തി ആശ്രിതവത്സലയായ ശ്രീ അടുക്കത്ത് ഭഗവതിയെ ദർശിച്ച്‌ ആമകൾക്ക് അന്നനിവേദ്യം നടത്തി രോഗശമനവും ആയുരാരോഗ്യസൗഖ്യവും നേടുന്നുണ്ട്. അതുപോലെ തന്നെ സ്ത്രീകളുടെ തലമുടി കൊഴിഞ്ഞു പോകുന്നതിന് പരിഹാരമായി ക്ഷേത്രനടയിൽ ഈർക്കിൽ കൊണ്ടുള്ള ചൂൽ സമർപ്പിക്കുന്ന പതിവും ഉണ്ട്.
നാലമ്പല ദർശന പുണ്യം
ശ്രീ അടുക്കത്ത് ഭഗവതീക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തന്മാർ കുണ്ടംകുഴി, വേലകുന്ന്, അരിച്ചെപ്പ് ക്ഷേത്രങ്ങളിൽ കൂടി ദർശനം നടത്തിവരുന്നത് അത്യുത്തമമാകുന്നു. ഈ നാലു ക്ഷേത്രങ്ങളിലും വഴിപാടുകൾ നടത്തി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങളും ശുഭപര്യവസഹായിയായി ഭവിക്കുന്നതാണ്.
വേളാഴി വിഷ്ണുമൂർത്തി
ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ ദേവാലയം എടപ്പണി ചേരിവി തറവാട് വകയാണ്. ധനു മാസം 10 മുതൽ 17 വരെ നടക്കുന്ന ഇവിടത്തെ കളിയാട്ട ഉത്സവത്തിന് ധാരാളം ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. കളിയാട്ടദിവസങ്ങളിൽ വിഷ്ണുമൂർത്തിയുടെ ദേവകോലം അടുകത്ത്‌ ഭഗവതിയുടെ തിരുനടയിൽ എഴുന്നള്ളി മൊഴിചൊല്ലുന്ന പതിവും ഉണ്ട്.
ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ സേവാവിശേഷങ്ങൾ
ആപത്തുനിവാരണത്തിനും അഭീഷ്ടകാര്യസിദ്ധിക്കുമായി ധാരാളം ഭക്തജനങ്ങൾ ഈ ക്ഷേത്രത്തിലെത്തി കരുണാമയിയായ അടുക്കത്ത് ഭഗവതിക്ക് പലവിധ സേവകൾ നടത്തി തങ്ങളുടെ ആഗ്രഹ സാഫല്യം നേടിവരുന്നു. നിറമാല, ചൊവ്വവിളക്ക് എന്നിവ പ്രധാനവഴിപാടുകളാണ്. ചൊവ്വവിളക്ക് ചൊവ്വാഴ്ചകളിൽ മാത്രമേ നടത്താറുള്ളൂവെന്നതിനാൽ മുൻകൂട്ടി ബുക്ക്ചെയ്യേണ്ടതാണ്. കൂടാതെ തുലാഭാരസേവ, കുങ്കുമാർച്ചന, തൃമധുര നിവേദ്യം, അരിവഴിപാട്, പായസം, അപ്പംനിവേദ്യം എന്നിവയും പ്രധാനവഴിപാടുകളാണ്. വിദ്യാഭ്യാസത്തിനായി സരസ്വതി സന്നിധിയിൽ പ്രത്യേകം തൃമധുര വിവേദ്യവും പുഷ്പാഞ്ജലിയും നടത്താവുന്നതാണ്. വനശാസ്താവിന് ശർക്കരപ്പായസം പ്രധാന വഴിപാടാണ്. കൂടാതെ ആമകൾക്ക് "ചോറൂട്ട്" വിവേദ്യം ഈ ക്ഷേത്രത്തിൽ മാത്രം പതിവുള്ള വിശേഷപ്പെട്ട വഴിപാടാണ്. വനശാസ്താവിന് ശർക്കരപ്പായസം പ്രധാന വഴിപാടാണ്. കൂടാതെ ആമകൾക്ക് "ചോറൂട്ട്" വിവേദ്യം ഈ ക്ഷേത്രത്തിൽ മാത്രം പതിവുള്ള വിശേഷപ്പെട്ട വഴിപാടാണ്. മറ്റുക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ശ്രീ അടുക്കത്ത് ഭഗവതിക്ക് എരുമപ്പാൽ നിവേദിക്കാറുണ്ട്. ഈ ക്ഷേത്ര സന്നിധിയിൽ വെച്ച് ഭക്തന്മാർ ത്രികാല പൂജ(ഭക്തിസേവ) യും നടത്തിവരുന്നു.
ഈ ക്ഷേത്രത്തിന്റെ നാലമ്പലത്തിൽ വടുക്കു പടിഞ്ഞാറേ കോണിൽ സരസ്വതി ദേവിയുടെ പ്രതിഷ്ഠയുണ്ട്. ഈ ദേവിയുടെ ഉത്ഭവത്തെക്കുറിച്ച് ഒരു പുരാവൃത്തമുള്ളത് എങ്ങനെയാണ്. ക്ഷേത്രശ കുടുംബത്തിൽപ്പെട്ട കാമലോൻ കിഴക്കേവീട് തറവാട്ടിലെ ഒരു ഭക്തൻ കൊല്ലംതോറും കാൽനടയായി മൂകാംബികയിൽ പോയി നവരാത്രി ഭജനം നടത്തിവന്നിരുന്നു. പ്രായാധിക്യം കാരണം മൂകാംബികയിൽ യാത്ര സാധ്യമാകാതെ വരുമെന്ന സ്ഥിതി വന്നപ്പോൾ അദ്ദേഹം മൂകാംബികയിലെ സൗപർണികാ നദിയിൽ നിന്നും ഭക്തിപൂർവം ദേവി സങ്കല്പമായി ഒരു ശില കൊണ്ടു വരികയുണ്ടായി. തന്റെ ഭക്തന്റെ ആഗ്രഹപ്രകാരം മൂകാംബികാ ദേവി ആ ശിലയിൽ കുടികൊള്ളുകയും പിന്നീട് തന്ത്രി മുഖാന്തിരം ആ ശിലയെ മൂകാംബികാ സങ്കല്പത്തിൽ സരസ്വതിയായി ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിനകത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. മലയാളികൾ സരസ്വതിയായിട്ടാണല്ലോ മൂകാംബികയെ സങ്കല്പിച്ചുവരാര്. പ്രസ്തുത മൂകാംബികാ ഭക്തന്റെ അനന്തരവകാശികളായ കിഴക്കേവീട് തറവാട്ടുകാർ സരസ്വതി ദേവിയുടെ നിത്യനിവേദ്യ ചെലവിന് വേണ്ടി എരിങ്ങിപുഴ എന്ന സ്ഥലത്ത് പ്രത്യേകം ദേവസ്വം ഭൂമിയും നീക്കിവെച്ചിട്ടുണ്ടായിരുന്നു. ഈ അടുത്ത കാലത്ത് സരസ്വതി ദേവിക്ക് പ്രത്യേക സ്വരൂപ ബിംബം ഉണ്ടാക്കി പ്രതിഷ്ഠ നടത്തിയിരിക്കയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...