ഗൗളി ശാസ്ത്രം
സംസാരിക്കുമ്പോൾ പല്ലി ചിലച്ചാൽ 'കേട്ടോ, സത്യം!' എന്ന് പണ്ടുള്ളവർ പറയാറുണ്ട്. പറയുന്ന കാര്യം സത്യമാണെന്ന് പല്ലി സാധൂകരിക്കുന്നെന്ന് സാരം. അതുപോലെ എവിടെക്കെങ്കിലും യാത്ര പുറപ്പെടുമ്പോൾ കറുത്ത പല്ലി മുന്നിൽ വീണാൽ ദു:ശകുനം ആയി കാണാറുണ്ട്. ഗൗളീശാസ്ത്രമനുസരിച്ച് പല്ലി ശരീരത്തിന്റെ ഏതുഭാഗത്ത് വീഴുന്നു എന്നനുസരിച്ച് പല ശകുനങ്ങൾ വ്യാഖ്യാനിക്കാറുണ്ട്. ഗൗളിശാസ്ത്രം നിർമ്മിച്ചിരിക്കുന്നത് ഗർഗ്ഗൻ,വരാഹൻ,മാണ്ഡ്യൻ,നാരദൻ തുടങ്ങിയ ഋഷീശ്വരൻമാരാണ്. ഗൗളിയെ കാണുകയോ ശബ്ദം കേട്ടോ പെട്ടെന്ന് നിഗമനത്തിൽ എത്തുന്നത് മണ്ടത്തരമാണ്. ഗൗളി ഫലങ്ങൾ പലവിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ ആഴ്ചയുടെ പ്രത്യേകതകൾ നോക്കിവേണം ഗൗളിഫലം മനസിലാക്കാൻ. ഗൗളിയുടെ ചലനങ്ങളും മനുഷ്യശരീരത്തിൽ ഏതു ഭാഗത്ത് വീഴുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് സാധാരണ ഫലങ്ങൾ പറയാറ്. ശരീരത്തിന്റെ അഞ്ച് ഭാഗത്ത് പല്ലി വീണാലുള്ള ഫലങ്ങൾ വായിക്കാം.
തല
വെളുത്ത നിറത്തിലുള്ള ഗൗളി ചൊവ്വാഴ്ച ദിവസം തലയിൽ വീണാൽ കലഹത്തിനുള്ള സാധ്യതയാണ് കാണിക്കുന്നത്. ശിരസിനു മധ്യത്തിൽ വീണാൽ ബന്ധുക്കളുമായി കലഹിക്കാൻ സാധ്യതയുള്ളതായും കരുതപ്പെടുന്നു.
നെറ്റി
ഇളം റോസ് നിറത്തിലുള്ള ഗൗളി നെറ്റിയുടെ മധ്യത്തിൽ വീണാൽ പണം ലഭിക്കാൻ സാധ്യതയുണ്ട്. വലതുഭാഗത്താണ് വീഴുന്നതെങ്കിൽ ഐശ്വര്യവും അംഗികാരവും നാൾക്കുനാൾ വർദ്ധിക്കുന്നതായും കാണുന്നു.
കണ്ണുകൾ
നീലനിറത്തിലുള്ള ഗൗളി വ്യാഴാഴ്ച ദിവസം വലത്തെ കണ്ണിനും മുകളിൽ വീണാൽ പലവിധ നന്മകൾ ലഭിക്കും, എന്നാൽ ഇടത്തെ കണ്ണിനു മീതെ വീണാൽ കാരാഗൃഹവാസമാണ് ഫലം!.
ചെവി
ഞായറാഴ്ച ദിവസം ഗൗളി വലത്തെ ചെവിയിൽ വീണാൽ ദീർഘായുസാണ് ഫലം. ഇടതുവശത്തെ ചെവിയിൽ വീണാൽ ധനയോഗം.
പുരികം
വെളുത്തനിറത്തിൽ കറുത്തപുള്ളികളുള്ള വാൽമുറിഞ്ഞ ഗൗളി പുരികത്തിൽ (ഇരുവശത്തും) വീണാൽ വസ്തുക്കൾക്ക് നാശമാണ് ഫലം.പുരികങ്ങളുടെ മധ്യേവീണാൽ സമ്പത്തും ഫലം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ