ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജഗന്നാഥ് പുരി രഥ യാത്ര ഒറീസ്സ സംസ്ഥാനത്തിലെ പുരിയിൽ



ജഗന്നാഥ് പുരി രഥ യാത്ര
വിശ്വ പ്രശസ്തമായ ഒരു മഹാത്ഭുതമാണ് ഒറീസ്സ സംസ്ഥാനത്തിലെ ധാർമ്മിക നഗരമായി അറിയപ്പെടുന്ന പുരിയിൽ നടക്കുന്ന ജഗന്നാഥ് പുരി രഥ യാത്ര. ജഗ ന്നാഥ്‌ എന്നാൽ സാക്ഷാൽ ജഗത്തിൻറെ നാഥൻ, അല്ലെങ്കിൽ അധിപനായി അറി യപ്പെടുന്ന മഹാവിഷ്ണു തന്നെ. ഹൈന്ദവ വിശ്വാസ്സങ്ങളിൽ പറയുന്ന ചാർ ധാം യാത്രയിലുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് എത്രയോ വർഷങ്ങൾക്ക് മുമ്പ് നിർ മ്മിച്ച പുരി ജഗന്നാഥ് ക്ഷേത്രം. ബദരീനാഥും, ദ്വാരകയും, രാമേശ്വരവുമാണ് മ റ്റു മൂന്ന് ക്ഷേത്രങ്ങൾ. ഏതൊരു വിശ്വാസ്സിയും ജീവിതത്തിൽ ഒരിക്കലെങ്കിലും ചാർ ധാം യാത്ര നടത്തിയാൽ ജീവിതം ധന്യമാകുമെന്നും, മോക്ഷപ്രാപ്തി ലഭി ക്കുമെന്നതും വിശ്വാസ്സം. വർഷാവർഷം നടക്കു ന്ന രഥ യാത്ര പുരിക്ക് പുറമേ, ഭാരതത്തിലും, വിദേശ രാജ്യങ്ങളിലും പ്രശസ്ത മാണ്.
ഭഗവാൻ ജഗന്നാഥൻ തൻറെ ലീലാ വിലാസ്സങ്ങൾ ആടിയതായി വിശ്വസിക്കപ്പെ ടുന്ന പുരി പുരുഷോത്തം പുരിയെന്ന പേരിലും, ശംഖ് ക്ഷേത്ര, ശ്രീ ക്ഷേത്ര തുട ങ്ങിയ പേരുകളി ലും അറിയപ്പെടുന്നു. വൈഷ്‌ണ ധർമ്മ വിശ്വാസ്സ പ്രകാരം സ മ്പൂർണ്ണ ജഗത്തിൻറെയും ഉത്ഭവം തുടങ്ങുന്നത് പുരിയിൽ നിന്നാണെന്നാണ്. ഇ വിടുത്തെ മൂർത്തികളിൽ കാണാനാവുന്ന കലകൾ ഭക്തരേയും, മറ്റു യാത്രികരേ യും ഒരു പോലെ ആനന്ദത്തിലാറാടിക്കുന്നു. കൂടാതെ മനോഹരങ്ങളായ കടൽ തീരങ്ങളും, കരവിരുതുകൾക്ക് പകരമില്ലാത്ത കൊണാർക്ക് സൂര്യ ക്ഷേത്രവും, ശ്രീ ബുദ്ധൻറെ മൂർത്തികളും, ഉദയഗിരി, ധോൽഗിരി ഗുഹകളും, ജൈന മുനി മാരുടെ തപസ്ഥലമായിരുന്ന ഖണ്ഡ ഗിരി ഗുഹയും, ചന്ദന തടാകവും, ലിംഗ രാ ജ്, സാക്ഷി ഗോപാൽ, ജഗന്നാഥ് ക്ഷേത്രം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മനോ ഹര ദൃശ്യങ്ങളാണ് പുരിയിലും പരിസ്സരങ്ങളിലുമായി സ്ഥിതി ചെയ്യുന്നത്.
ജഗന്നാഥ് പുരി രഥ യാത്ര എല്ലാ വർഷങ്ങളിലും ആഷാഢ മാസ്സത്തിലെ ശുക്ല പ ക്ഷത്തിൻറെ രണ്ടാം ദിവസ്സമാണ് ആരംഭിക്കുന്നത്. പത്ത് ദിവസ്സങ്ങളാണ് രഥ യാത്ര ഉൽസ്സവങ്ങൾ നടക്കുന്നത്. ഈ ദിവസ്സങ്ങളിൽ സ്വദേശികളും, വിദേശിക ളുമടക്കം പല ലക്ഷം ഭക്തന്മാരും, സഞ്ചാരികളുമാണ് യാത്രയിൽ പങ്കെടുക്കാൻ എത്തി ചേരുന്നത്. ഈ ദിവസ്സം ഭഗവാൻ കൃഷ്ണൻ, സഹോദരനായ ബലരാമ നേയും, സഹോദരി സുഭദ്രയേയും മൂന്ന് വ്യത്യസ്ത രഥങ്ങളിലിരുത്തി ഗുഡി ച്ചാ ദേവി ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുന്നു. പരമ പവിത്രമായി അറിയപ്പെ ടുന്ന ഈ രഥങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ യാത്രക്ക് പല മാസ്സങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങുന്നു.
രഥയാത്രയുടെ ആരംഭത്തെ കുറിച്ച് പല വിശ്വാസ്സങ്ങളും കഥകളും നിലവിലു ണ്ട്, 'അമ്മ വീട്ടിൽ വരുന്ന ഭഗവാൻ കൃഷ്ണൻറെ സഹോദരി സുഭദ്രക്ക് സഹോ ദരങ്ങളോടോപ്പോം നഗര പ്രദിക്ഷണം നടത്തുവാൻ ആഗ്രഹം തോന്നുകയും, സു ഭദ്രയുടെ ഇച്ഛാനുസരണം എല്ലാവരും രഥങ്ങളിൽ നഗര പ്രദക്ഷിണം നടത്തുക യുണ്ടായിയെന്നും, അങ്ങിനെ തുടങ്ങിയതാണ് രഥ യാത്രയെന്നും ഒരു കഥ. മറ്റൊ രു കഥ പ്രകാരം ഗുഡിച്ചാ ദേവി കൃഷ്ണൻറെ ഇളയമ്മയാണെന്നും, ഇളയമ്മ യുടെ ആ ഗ്രഹ പ്രകാരവും, ക്ഷണപ്രകാരവും അവരുടെ ഭവനത്തിൽ ഒൻപത് ദിവസ്സങ്ങൾ താമസ്സിക്കുവാൻ പോയിയെന്നും മറ്റൊരു കഥ. അമ്മാവനായ കം സ്സൻ കൃഷ്ണനെ മധുരയിലേക്ക് വിളിച്ചുവെന്നും യാത്രക്കായി സാരഥികളോട് കൂടിയ മൂന്ന് രഥങ്ങൾ അയച്ചുവെന്നും, രഥങ്ങളിൽ കൃഷ്ണനെ അനുഗമിച്ചു സഹോദരങ്ങളും മധുരയിൽ എത്തിയെന്നും തുടർന്ന് യുദ്ധത്തിൽ കംസ്സനെ വ ധിച്ചു ഭഗവാൻ പ്രജകൾക്ക് ദർശനം നൽകുവാൻ യാത്ര നടത്തിയെന്നും ഐതി ഹ്യം.
രഥങ്ങളിൽ മൂവരും യാത്ര ചെന്നുന്നതിനിടയിൽ നാരദ മുനി പ്രക്ത്യക്ഷപ്പെടുക യും, കംസ്സ വധം കഴിഞ്ഞു മൂന്ന് പേർ ഒന്നിച്ചു പ്രജകളെ കാണുവാൻ പോകുന്ന യാത്ര കണ്ടു അത്യധികം പ്ര സന്ന വദനനാകുകയും, എല്ലാ വർ ഷങ്ങളിലും ഇ ങ്ങിനെ ഒന്നിച്ചുള്ള യാത്ര നടത്തണമെന്നും, പ്രജകൾക്ക് ദർശനം ന ൽകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും, നാരദ മുനിയുടെ ആഗ്രഹം പൂർ ത്തികരിക്കാൻ അന്ന് മുതൽ എല്ലാ വർഷങ്ങളിലും മുടക്കം കൂടാതെ രഥ യാത്ര നടത്തി വരുന്നു വെന്നും മറ്റൊരു വിശ്വാസ്സം.
ജഗന്നാഥ ക്ഷേത്രം പുരിയിൽ സ്ഥാപിതമായതിനെ കുറിച്ചും വേറെ കഥകളും വിശ്വാസ്സങ്ങളും നിലവിലുണ്ട്. മൃതുവിന്‌ ശേഷം കൃഷ്ണൻറെ ശരീരം ദ്വാരക യിൽ എത്തിച്ചുവെന്നും, ദുഖിതനായ ബലരാമൻ വിലപിച്ചു കൊണ്ട് കൃഷ്ണ ൻറെ ശരീരവുമായി സമുദ്രത്തിലേക്ക് ചാടിയെന്നും, ബലരാമന് പിറകേ സുഭദ്ര യും കടലിലേക്ക് ചാടിയെന്നും വെള്ളത്തിന് മുകളിൽ മൂവരും ഒഴുകിക്കൊണ്ടി രിക്കുന്ന സമയത്ത് ഭാരതത്തിൻറെ പൂർവ്വ ഭാഗത്തു സ്ഥിതിചെയ്യുന്ന പുരിയി ലെ രാജാവായ ഇന്ദ്രദ്യുമ്നന് സ്വപ്നമുണ്ടാകുന്നു, കടലിൽ ഒഴുകിക്കൊണ്ടിരി ക്കുന്ന ഭഗവാന് വിശാലമായ പ്രതിമയുണ്ടാക്കുകയും, താമസ്സിയാതെ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠയും നടത്തണം. സ്വപ്നത്തിൽ ദേവതകൾ ഇപ്രകാരം അരു ളിച്ചെയ്തു, കൃഷ്ണ പ്രതിമയോടോപ്പോം, ബലരാമൻറെയും, സുഭദ്രയുടെയും പ്രതിമകൾ മരത്തടിയിൽ നിർമ്മിക്കണമെന്നും, കൃഷ്ണൻറെ അസ്ഥി പ്രതിമയു ടെ പിറകിൽ ഘടിപ്പിക്കണമെന്നും, കൃഷ്ണൻറെ അസ്ഥി രാജാവിൻറെ മുന്നിൽ താമസ്സിയാതെ വന്നു ചേരുമെന്നുമായിരുന്നു സ്വപ്നം.
സ്വപ്നത്തിൽ കണ്ട പ്രകാരം രാജാവിന് അസ്ഥി കിട്ടുന്നു, പ്രതിമാ നിർമ്മാണം ആരെ ഏൽപ്പിക്കുമെന്ന് ചിന്തിച്ചുകൊണ്ടിരിക്കെ പ്രപഞ്ച സൃഷ്ടാവായ വിശ്വ കർമ്മാവ് ഒരു ശിൽപ്പിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുകയും മൂർത്തിയുടെ പണി ഏറ്റെടുക്കുവാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ പണി തുടങ്ങുന്നതിനു മുമ്പായി ചില നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്നു. അടച്ചിട്ട മു റിയിൽ മൂർത്തിയുടെ പണികൾ നടക്കുമ്പോൾ രാജാവടക്കം ആരും അകത്തേ ക്ക് പ്രവേശിക്കാൻ പാടില്ല. അങ്ങിനെ സംഭവിച്ചാൽ പിന്നെ പണി തുടരുകയി ല്ലെന്നുമായിരുന്നു നിബന്ധനകൾ.
പറഞ്ഞ സമയം കഴിഞ്ഞിട്ടും പണി തീരാതേയും അടച്ചിട്ട മുറി തുറക്കാതേയു മായപ്പോൾ ഭക്ഷണമോ വെള്ളമൊയില്ലാതെ ശിൽപ്പിക്ക് ജീവഹാനി സംഭവി ച്ചോയെന്ന ചിന്തയാലും അക്ഷമനായ രാജാവ് മുറി തള്ളി തുറക്കുന്നു. തുറന്ന യുടനെ ശിൽപ്പി അപ്രത്യക്ഷനാകുന്നു, മൂർത്തിയുടെ പണി മുഴുവനായതുമില്ല, പണി പൂർത്തിയാവാത്ത മൂർത്തിയുടെ പിറകിൽ അസ്ഥി (ഇന്ദ്രനീലം) ഘടിപ്പി ച്ചു കൊണ്ട് രാജാവ് ക്ഷേത്രത്തിനകത്ത് മൂർത്തിയുടെ പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നു. ഭാരതത്തിൽ പുരി ക്ഷേത്രത്തിൽ മാത്രമേ കൃഷ്ണൻറെയും, ബലരാമ ൻറെയും, സുഭദ്രയുടേയും മൂർത്തികൾ ഒന്നിച്ചു പ്രതിഷ്ടിച്ചതായിട്ടുള്ളൂ. പന്ത്ര ണ്ട് വർഷത്തിലൊരിക്കൽ മൂർത്തികൾ പുതിയത് നിർമ്മിക്കുകയും, പ്രതിഷ്ഠി ക്കുകയും ചെയ്യുന്നു, പുതിയതായി നിർമ്മിക്കുന്ന മൂർത്തികളും പണി മുഴുവ നാകാതെ അപൂർണ്ണ മായിരിക്കുമെന്നതും പുരിയിൽ മാത്രം കാണാൻ കഴിയു ന്ന സവിശേഷതയാണ്
ക്ഷേത്രവുമായി ബന്ധപ്പെട്ടു മറ്റൊരു കഥയും നിലവിലുണ്ട്, കടൽക്കരയിലെ വീ ട്ടിൽ താമസ്സിക്കുയായിരുന്ന ഇന്ദ്രദ്യുമ്നന് കടൽക്കരയിൽ നിന്നും ഒരു ഇന്ദ്ര നീല മണി കിട്ടുന്നു. ലോകം മുഴുവൻ പ്രകാശം പരത്തുന്നതായിരുന്നു ഇന്ദ്രനീലം. അ ന്ന് രാത്രിയിൽ രാജാവിന് ഇന്ദ്രനീലം കൊണ്ട് മൂർത്തി നിർമ്മിക്കുവാനും, തുടർ ന്ന് ക്ഷേത്രം നിർമ്മിച്ച് മൂർത്തിയുടെ പ്രതിഷ്ട നടത്തുവാനും സ്വപ്നവും, അശ രീരിയും ഉണ്ടാവുന്നു. തുടർന്ന് വിശ്വകർമ്മാവ് ശിൽപ്പിയു ടെ രൂപത്തിൽ വേ ഷം മാറിയെത്തുകയും, തുടർന്നുള്ള കഥകൾ മുകളിൽ പറയുന്നത് പോലെ മാറ്റ മില്ലാതെയുമാണ്.
ഭഗവാൻ ജഗന്നാഥൻറെ രഥം നന്ദി ഘോഷയെന്ന പേരിൽ അറിയപ്പെടുന്നു. ഇതി നു നാൽപ്പത്തിനാലര അടി ഉയരവും (പതിമൂന്നര മീറ്റർ), പതിനാറു ചക്രങ്ങളു മുണ്ട്, എണ്ണൂറ്റി മുപ്പത്തി രണ്ട് മരത്തടികളാണ് കൃഷ്ണ രഥത്തിനായി ഉപയോ ഗിച്ചിരിക്കുന്നത്. ബാലരാമൻറെ രഥം താളധ്വജം എന്ന പേരിൽ അറിയപ്പെടു ന്നു, പതിനാലു ചക്രങ്ങളുള്ള ഈ രഥത്തിനു നാൽപ്പത്തി മൂന്നര അടിയോളം ഉ യരമുണ്ട്. (പതി മൂന്നേകാൽ മീറ്റർ) എഴുന്നൂറ്റി അറുപത്തി മൂന്ന് മരത്തടികളാ ണ് രഥത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സുഭദ്ര രഥം ദേവതാലൻ എന്ന പേരി ൽ അറിയപ്പെടുന്നു. നാൽപ്പത്തി രണ്ടരയോളം അടി ഉയരവും (പതിമൂന്നോളം മീറ്റർ) പന്ത്രണ്ടു ചക്രങ്ങളും, അഞ്ഞൂറ്റി തൊണ്ണൂറ്റി മൂന്ന് മരത്തടിയും സുഭദ്ര രഥത്തിനായി ഉപയോഗിച്ചിരിക്കുന്നു. ഓരോ രഥത്തിലും മരത്തടിയിൽ തീർ ത്ത ഒൻപത് പാർശ്വ ദേവതമാരും, നാല് കുതിരകളും, ഓരോ സാരഥി മാരുമു ണ്ടായിരിക്കും. ജഗന്നാഥൻറെ കുതിരകൾ വെള്ള നിറവും, ബലരാമൻറെ കുതി രകൾ കടും നിറവും, സുഭദ്രയുടെ കുതിരകൾ ചുവപ്പ് നിറവുമായി രിക്കും.
രഥയാത്രയിൽ ഉപയോഗിക്കുന്ന രഥങ്ങൾ ഉണ്ടാക്കുന്നതിനും പല തരം ചിട്ടവട്ട ങ്ങൾ ഉണ്ട്. വ്യത്യസ്തമായ മൂന്ന് വനങ്ങളിൽ നിന്നുമുള്ള വേപ്പ് മരത്തിൻറെ ത ടികൾ ഉപയോഗിച്ചാണ് രഥങ്ങൾ നിർമ്മിക്കുന്നത്. മരത്തിൻറെ ഗുണമേൻമ്മ പ രിശോധിക്കാൻ ഒരു വിദഗ്ധ സമ്മിതി തന്നെയുണ്ട്. മരം മുറിക്കാൻ സമ്മിതി പ രിശോധിക്കുന്ന കാര്യങ്ങളിൽ പ്രധാനമായത് ഇങ്ങിനെ, തടിയുടെ ഗുണം, നിറം, കൂടാതെ നാല് വലിയ ശിഖരങ്ങളോട് കൂടിയതായിരിക്കണം, മരം വളരുന്ന കാ ടിനടുത്ത് തടാകം, അല്ലെങ്കിൽ നീർച്ചാലും, കിളികൾ വെള്ളം കുടിക്കുകയും വേ ണം, മരത്തിൻറെ കടയ്ക്കൽ സർപ്പ പുറ്റുകളും, മൂന്ന് മലകൾക്കിടയിൽ വളരു ന്ന മരമായിരിക്കണം, മരത്തിൻറെ പരിസ്സരത്ത് കൂവളമരം വളരണം തുടങ്ങി യ കാര്യങ്ങൾ നിർബന്ധമാണ്.
മുൻ രാഞ്ജിയുടെ നാടായ ദാസപ്പള്ളയിൽ നിന്നും രഥ നിർമ്മാണത്തിൻറെ അ വകാശികളായ വിശ്വകർമ്മാക്കൾ മുറിച്ചെടുത്ത വേപ്പ് മരത്തടി മഹാനദിയിൽ ഒഴുക്കുന്നു, ഒഴുകി വരുന്ന തടികൾ പുരിക്കടുത്തു വച്ച് കരക്കടുപ്പിക്കുന്നു. തു ടർന്ന് രഥത്തിൻറെ നിർമ്മാണ പ്ര വർത്തനങ്ങൾക്ക് അക്ഷയ തൃദീയ ദിവസ്സം ആരംഭം കുറിക്കുന്നു. ക്ഷേത്രത്തി ൻറെ സിംഹദ്വാരമെന്നറിയപ്പെടുന്ന പടി ഞ്ഞാറൻ നടയിലാണ് രഥത്തിൻറെ നിർമ്മാണപ്രവൃത്തികൾ നടക്കുന്നത്.
വ്രത ശുദ്ധിയോടും ഭക്തി, വിശ്വാസ്സത്തോടും കൂടി സർവ്വ വിധ അലങ്കാരങ്ങ ളോടും കൂടി തയ്യാറാക്കുന്ന മൂന്ന് വ്യത്യസ്ത രഥങ്ങളിലായി ഭഗവാൻ ജഗനാ ഥനും, ബലഭദ്രനും, സുഭദ്രയും ഉപവിഷ്ടരാകുന്നു. ഭക്തിയുഗമായി കരുതപ്പെടു ന്ന മധ്യയുഗം മുതൽ രഥ യാത്ര നടന്നു വരുന്നതായി കണക്കാക്കപ്പെടുന്നു. ഭാരത ത്തിലും, ലോകത്തിലേയും തന്നെ ഏറ്റവും പഴക്കം കൂടിയ രഥയാത്രയാണ് ബ്ര ഹ്മ പുരാണത്തിലും, സ്കന്ദപുരാണത്തിലും, പദ്മപുരാണത്തിലും, കപില സം ഹിതയിലും പ്രതിപാദിക്കപ്പെട്ട ജഗന്നാഥ്‌ പുരി രഥയാത്ര.
പല ആചാരങ്ങളാലും കഥകളാലും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ആഘോഷ മാണ് രഥയാത്ര. യാത്രയിൽ ഇന്നും ജഗന്നാഥ്‌ ഭഗവാൻറെ ദശാവതാര രൂപത്തെ യാണ് പൂജിക്കുന്നത്. കൂട്ടത്തിൽ വിഷ്ണു, കൃഷ്ണൻ, വാമനൻ, ഗൗതം ബുദ്ധൻ തുടങ്ങിയവരേയും പൂജിക്കുന്നുവെന്ന സവിശേഷതയുമുണ്ട്. അനേക കഥകളി ൽ നിന്നും, വിശ്വാസ്സങ്ങളിൽ നിന്നും, അനുമാനങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധ്യമാകുന്നത് എന്തെന്നാൽ ഭഗവാൻ ജഗന്നാഥ് വിഭിന്ന മത, ധർമ്മ, വിശ്വാസ്സ ങ്ങളുടെ മൂർത്തി ഭാവമാണ്. അത് കൊണ്ടായിരിക്കാം ദൈനം ദിന പൂജ, ആചാ രങ്ങൾ, വ്യവഹാരങ്ങൾ, രീതി, നീതി, വ്യവസ്ഥകൾ എല്ലാം, ശൈവ, വൈഷ്ണ വ, ബൗദ്ധ, ജൈന, തുടങ്ങിയ വിവിധ വിശ്വാസ്സത്തിൽ പെട്ട തന്ദ്രിമാർ ഒത്തു കൂ ടി നടത്തുന്നതിൻറെ കാരണവും. ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് ജഗത്തി ൻറെ നാഥൻ എന്ന ജഗന്നാഥനായതെന്ന് വിശ്വാസ്സികൾ പറയുന്നു.
വർഷാവർഷമുള്ള സന്ദർശനത്തിൻറെ ഭാഗമായി ജഗന്നാഥ ക്ഷേത്രത്തിൽ നി ന്നും സുദർശന ചക്രവുമായി രഥത്തിൽ യാത്ര തിരിക്കുന്ന ഭഗവാൻ ജഗന്നാഥ നും, മറ്റു ദേവന്മാരും ബാലഗണ്ടി ചക്കയിലുള്ള ഇളയമ്മയമ്മ ക്ഷേത്രത്തിലെ ത്തുന്നു. ഇളയമ്മയമ്മ ക്ഷേത്രത്തിൽ ഇഷ്ട്ട പ്രസാദമായ പ്രത്യേകതരം പാൻ കേക്ക് കൊണ്ടുള്ള പ്രസാദ പൂജ നടക്കുന്നു.തുടർന്ന് രണ്ട് കിലോ മീറ്റർ യാത്ര ചെയ്തു സന്ധ്യയോടെ ഗുഡിച്ച ദേവി ക്ഷേത്രത്തിൽ എത്തുന്നു. ഗുഡിച്ച ദേവി ക്ഷേത്രത്തിൽ ഈ ദിവസ്സങ്ങളിൽ ആണ്ടപ് ദർശൻ എന്ന പേരിലുള്ള ജഗന്നാഥ ദർശനം നടക്കുന്നു.
ഈ ദിവസങ്ങളിലെ പ്രസാദം മഹാപ്രസാദമെന്നറിയപ്പെടുന്നു. മറ്റു ദിവസ്സങ്ങ ളിലുള്ള പ്രസാദത്തെ സാമാന്യ പ്രസാദമെന്ന പേരിലും അറിയപ്പെടുന്നു. പിറ്റേ ദിവസ്സം ഭഗവാൻ രഥത്തിൽ നിന്നുമിറങ്ങി ദേവി ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. തുടർന്ന് അവിടെ ഒൻപത് ദിവസ്സങ്ങൾ തങ്ങുന്നു. പത്താം ദിവസ്സം തിരി ച്ചു വ രുകയും ചെയ്യുന്നു. ഇളയമ്മയമ്മയെ കാണുവാൻ വേണ്ടി പോകുന്നതും തിരി ച്ചു വരുന്നതുമായ യാത്രയാണ് ഇന്ന് പുരി രഥയാത്രയെന്ന പേരിൽ അറിയപ്പെ ടുന്നത്. ഈ ഒരേയൊരു ദിവസ്സം വിദേശികൾക്ക് ക്ഷേത്ര ശ്രീ കോവിൽ പരിസ്സ രങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്ന മായി നാനാ മതത്തിൽപ്പെട്ട വിശ്വാസ്സികളേയും സന്ദർശകരേയും നിത്യവും പു രി ജഗന്നാഥ ക്ഷേത്രത്തിൽ കാണാൻ പറ്റുന്നതും ഇവിടുത്തെ മാത്രം സവിശേഷത തന്നെ.
രഥയാത്ര നടക്കുന്ന ദിവസ്സങ്ങളിൽ ലോകത്തിൻറെ നാനാഭാഗങ്ങളിലുമുള്ള പല ആയിരക്കണക്കിന് വിശ്വാസ്സികൾ രഥം കയറുകളാൽ കെട്ടി വലിക്കുന്നതിൽ മ ൽസ്സരിച്ചു പങ്കെടുക്കുന്നു. ഇത് നേരിട്ടും അടുത്ത് നിന്ന് കൊണ്ടും ഭഗവാനെ ദർ ശിക്കാനുള്ള അമൂല്യ അവസ്സരമായി വിശ്വാസ്സികൾ കരുതിപ്പോരുന്നു. ഭക്തി ഗാനങ്ങളും, വാദ്യഘോഷങ്ങ ളും, മ്യൂസിക്കൽ ഉപകരണങ്ങൾ വായിച്ചും, പര മ്പാരാഗത നൃത്തവും, ആട്ടും, പാട്ടുമായി അവിസ്മരണീയമായ ഒരു അനുഭവ മാണ് രഥയാത്രയിൽ പങ്കെടുക്കുകയെന്നത്. എല്ലാ വർഷങ്ങളിലും പുതുതായി ഉണ്ടാക്കുന്നതാണ് രഥങ്ങളെല്ലാം ഒരു വർഷം ഉപയോഗിച്ച രഥം അടുത്ത വർ ഷത്തെ ഉൽസ്സവ ത്തിന് വീ ണ്ടും ഉപയോഗിക്കുകയില്ല.
തകർന്നു കിടന്നിരുന്ന ക്ഷേത്രത്തെ ആയിരത്തി എഴുപത്തി ഏഴു മുതൽ ആയിര ത്തി ഒരുന്നൂറ്റി അൻപതു വരേയുള്ള കാലത്ത് കലിംഗ രാജ്യത്തിലെ ചോള രാ ജാവായിരുന്ന ആനന്ദ വർമ്മൻ ക്ഷേത്രത്തിൻറെ പുനർ നിർമ്മാണം തുടങ്ങിയെ ങ്കിലും മുഴുമിപ്പിക്കാനായില്ല, തുടർന്ന് ആയിരത്തി ഒരുന്നൂറ്റി എഴുപതു മുതൽ ആയിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി എട്ട് വരേ ഒഡിയ രാജാവായിരുന്ന അനഘ ഭീം ദേവ് പണികൾ മുഴുമിപ്പിച്ചു ക്ഷേത്രത്തെ ഇന്ന് കാണുന്ന നിലയിൽ പണിയു കയായിരുന്നു. തുടർന്നു ണ്ടായ വിദേശ ആക്രമണങ്ങളിൽ ക്ഷേത്രം ഭാഗീകമായി നശിപ്പിക്കപ്പെട്ടു. പിന്നീ ട് രാമചന്ദ്ര ദേവ് രാജ്യ ഭരണത്തിൽ എത്തിയ ശേഷം ക്ഷേത്രം കേടുപാടുകൾ നീ ക്കി പുനർ പ്രതിഷ്ഠ നടത്തി വീണ്ടും പൂജകളും മറ്റു നടപടികളും ആരംഭി ച്ചു. ആയിരത്തി അഞ്ഞൂറ്റി അൻപത്തി എട്ടിൽ നടന്ന ജഗ ന്നാഥ അർച്ചനയുടെ വിവരങ്ങൾ ക്ഷേത്രത്തിൽ ലഭ്യമാണെന്നും പറയപ്പെടുന്നു.
പുരി ക്ഷേത്രത്തിൻറെ മുകളിൽ പാറിപ്പറക്കുന്ന ജഗന്നാഥൻറെ കൊടിയുടെ സ വിശേഷത എന്തെന്നാൽ എപ്പോഴും കാറ്റിൻറെ വിപരീത ദിശയിലേക്ക് പറക്കു ന്നുവെന്നതാണ്. പകൽ വെളിച്ചത്തിലോ, രാത്രി നിലാവിലോ ക്ഷേത്രത്തിൻറെ നിഴൽ ഭൂമിയിൽ പതിക്കുന്നില്ലെന്നതും ശാത്രലോകത്തിനു ഉത്തരമില്ലാത്ത സമ സ്യ തന്നെ. കൂടാതെ മറ്റൊരു അത്ഭുതം എന്തെന്നാൽ ഈ പ്രദേശത്ത് എല്ലാ കാല ങ്ങളിലും രാത്രിയിലായാലും, പകലായാലും കരയിൽ നിന്നും കടലിലേക്കാണ് കാറ്റ് വീശുന്നത് എന്നുള്ളതാണ്. ക്ഷേത്രത്തിന് മുകളിൽ സ്ഥാപിതമായ കുംഭം രാവും പകലും അദൃശ്യമായിത്തന്നെയിരിക്കും, ക്ഷേത്രത്തിൻറെ മുഖ്യ കവാട ത്തിനു മുകളിലായി സ്ഥാപിച്ചിട്ടുള്ള സുദർശന ചക്രം പുരിയുടെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും നോക്കുന്ന ആൾക്ക് അഭിമുഖമായി കാണുവാൻ കഴിയു ന്നു.
ലോ കത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം കൂടിയായ പുരി ജഗന്നാഥ ക്ഷേ ത്രത്തിൻറെ ഉയരം ഇരുന്നൂറ്റി പതിനാലു അടിയാണ് (അറുപത്തി അഞ്ചേകാൽ മീറ്റർ). നാലുലക്ഷം ചതുരശ്ര അടിയിലാണ് ക്ഷേത്രം പരന്നു കിടക്കുന്നത്. പ്രാവു കളോ, മറ്റു പക്ഷികളോ ക്ഷേത്രത്തിനു മുകളിൽ പറക്കുകയോ കൂടു വയ്ക്കുക യോ ചെയ്യുന്നില്ലെന്നതും പുരി ക്ഷേത്രത്തിന് മാത്രമുള്ള സവിശേഷതകൾ. യാ തൊരു വിധത്തിലുള്ള സാങ്കേതിക വിദ്യകളും നിലവിലില്ലാതിരുന്ന ഒരു കാല ത്ത് ഇത്രയും വലിയൊരു ക്ഷേത്രം ഇത്രയും മനോഹരമായും കരവിരുതുക ളോടും കൂടി നിർമ്മിക്കുകയെന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഊഹി ക്കാമല്ലോ. എല്ലാ അത്ഭുതങ്ങൾക്കും പിറകിൽ ശാസ്ത്രീയമായ കാരണങ്ങൾ ക ണ്ടെത്തുന്ന വൈജ്ഞാനികർക്കു പോലും, അവർ നടത്തിയ നിരവധി പഠനങ്ങ ൾക്കും, സർവ്വേകൾക്കും പുരി ക്ഷേത്രത്തിൻറെ കാര്യത്തിൽ മൗനമാണ്. നിരവ ധി നിർമ്മാണ രഹസ്യങ്ങൾ ഉള്ള ഈ ക്ഷേത്രം ഇന്ന് വരെ ഒരു വൈജ്ഞാനിക നും കാരണം കണ്ടെത്താൻ കഴിയാത്ത ഒരു സമസ്യയാണ്. ഇത് പുരി ജഗന്നാഥ ക്ഷേത്രത്തിൽ മാത്രം കാണുന്ന അത്ഭുതങ്ങളുമാണ്.
അധിക വർഷങ്ങളിലും ജൂലൈ മാസ്സം അവസ്സാനമാണ് ആഷാഢ ശുക്ല പക്ഷ ഏ കാദശി വന്നു ചേരുക, എന്നാൽ അപൂർവ്വം ചില സന്നർഭങ്ങളിൽ ജൂൺ മാസ്സ ത്തിലും വരാറുണ്ട്, ഈ വർഷം ജൂൺ ഇരുപത്തിയഞ്ചിനാണ്‌ രഥയാത്രക്ക് തുട ക്കമായത്. ആഷാഢ ശുക്ല പക്ഷത്തിലെ പതിനൊന്നാം ദിവസ്സമായ ജൂലൈ മൂന്നി ന് രഥ യാത്രഉൽസ്സവത്തിന് പരിസമാപ്തിയാകുന്നു.
വിശ്വാസ്സങ്ങളേയും ആചാരങ്ങളേയും മാറ്റി നിർത്തുക, വിശ്വസ്സിക്കേണ്ടവർ വിശ്വസ്സിക്കട്ടേ, അല്ലാത്തവർ വിശ്വസ്സിക്കാതേയും ഇരിക്കട്ടെ, എന്നാലും ഒരു കാര്യം പറയാതെ വയ്യ, ഇത്രയും ജനപ്രീതി സമ്പാദിച്ച ഒരു മഹാ മേള, മഹാ മാ മാങ്കം ലോകത്ത് മറ്റൊരിടത്തുമില്ല, ഇനി സമീപ കാലങ്ങളിൽ ഉണ്ടാകുവാനും സാധ്യത കുറവാണ്. ശാസ്ത്ര ലോകത്തിനു അപ്രാപ്യമായ ശിൽപ്പിയുടെ കരവി രുതിനേയും, കഴിവിനേയും ഓർത്ത്നമുക്ക് അഭിമാനിക്കാം. ഇത്രയും കഴിവു കളുള്ളവർ ജീവിച്ച മണ്ണാണ് ഭരതമെന്നോർത്ത് അഹങ്കരിക്കാം............ പുരി ജഗ ന്നാഥ ക്ഷേത്രമെന്ന ഭാരതത്തിൻറെ ഈ മഹാ വിസ്മയത്തെ ഓർത്ത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ